2008 മേയ് 16ന് രാവിലെ ആരുഷി(14) എന്ന കൗമാരക്കാരിയുടെ മൃതദേഹം വീട്ടിലെ കിടപ്പുമുറിയിൽ കാണപ്പെട്ടു. വീട്ടുജോലിക്കാരി രാവിലെ വന്നു വിളിച്ചപ്പോൾ എഴുന്നേറ്റുവന്ന ദന്പതികളാണ് മകളുടെ മൃതദേഹം അവളുടെ കിടക്കയിൽ കണ്ടെത്തിയത്. രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ഒരു കൊലപാതകത്തിലെ ദുരൂഹതകളുടെ തുടക്കമായിരുന്നു അവിടെ. കഴുത്തറത്തു കൊല്ലപ്പെട്ട നിലയിലായിരുന്നു ആരുഷി. സംശയത്തിന്റെ മുന ആദ്യം നീണ്ടതു വീട്ടിലെ ജോലിക്കാരനായ ഹേംരാജിനു നേർക്കാണ്. രാത്രിയിൽ എപ്പോഴോ ഹേംരാജ് ആരുഷിയെ കയറിപ്പിടിക്കുകയും അതു കൊലപാതകത്തിൽ കലാശിക്കുകയും ചെയ്തെന്നു ചിലരെങ്കിലും സംശയിച്ചു. മാതാപിതാക്കൾ സംശയം ഉന്നയിച്ചതും ആ വഴിക്കായിരുന്നു. എന്നാൽ, എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ആരുഷി കൊല്ലപ്പെട്ട് രണ്ടാം ദിനം ഹേംരാജും കൊല്ലപ്പെട്ടു! ആരുഷിയുടെ തന്നെ വീടിന്റെ ടെറസിലാണ് ഹേംരാജിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. എന്താണ് സംഭവിച്ചത്? ആരാണ് കൊലപാതകി? ആകാംക്ഷയുടെ മുൾമുനയിൽ നിൽക്കുന്ന ചോദ്യങ്ങൾ അവിടെ ഉയരുകയായിരുന്നു. ഈ ചോദ്യങ്ങൾക്ക് ഉത്തരം തേടി … Continue reading കിടപ്പുമുറിയിൽ ജീവനറ്റ് അവൾ! രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ഒരു കൊലപാതകത്തിലെ ദുരൂഹതകളിലൂടെ…
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed