2022 സെ​പ്റ്റം​ബ​ര്‍ 27ന് രാവിലെ 8.20​ന് എ​റ​ണാ​കു​ളം ക​ട​വ​ന്ത്ര പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലേ​ക്ക് പ​രാ​തി​യു​മാ​യി ഒ​രു സ്ത്രീ ​എ​ത്തി..! ഇലന്തൂര്‍ ഇരട്ട നരബലി-1

സീ​മ മോ​ഹ​ന്‍​ലാ​ല്‍ 2022 സെ​പ്റ്റം​ബ​ര്‍ 27ന് രാവിലെ 8.20​ന് എ​റ​ണാ​കു​ളം ക​ട​വ​ന്ത്ര പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലേ​ക്ക് പ​രാ​തി​യു​മാ​യി ഒ​രു സ്ത്രീ ​എ​ത്തി. ത​മി​ഴ്‌​നാ​ട് ധ​ര്‍​മ​പു​രി പെ​ണ്ണ​ഗ്രാ​മം എ​ര​പ്പെ​ട്ടി പ​ള​നി​യ​മ്മ എ​ന്ന സ്ത്രീ​യാ​യി​രു​ന്നു അ​ത്. ഇ​തേ മേ​ല്‍​വി​ലാ​സ​മു​ള്ള​തും ഇ​പ്പോ​ള്‍ എ​ളം​കു​ളം പ​ള്ളി​ക്കു സ​മീ​പം വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന​തു​മാ​യ ത​ന്‍റെ സ​ഹോ​ദ​രി പ​ത്മയെ 26 മു​ത​ല്‍ കാ​ണാനി​ല്ലെ​ന്നാ​യി​രു​ന്നു പ​രാ​തി​യി​ലു​ള്ള​ത്. 52കാ​രി​യാ​യ പ​ത്മ വാ​ട​ക​യ്ക്ക് താ​മ​സി​ച്ചി​രു​ന്ന വീ​ട്ടി​ല്‍നി​ന്ന് 26ന് ​രാ​വി​ലെ എ​ട്ടി​ന് ലോ​ട്ട​റി​ക്ക​ച്ച​വ​ട​ത്തി​നാ​യി പോ​യി​ട്ട് മ​ട​ങ്ങി​വ​ന്നി​ട്ടി​ല്ലെ​ന്നാ​യി​രു​ന്നു പ​രാ​തി. എ​സ്‌​ഐ മി​ഥു​ന്‍ മോ​ഹ​ന്‍ പ​രാ​തി സ്വീ​ക​രി​ച്ച് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. ആ​ദ്യാ​ന്വേ​ഷ​ണം അ​ദ്ദേ​ഹം ന​ട​ത്തി. ഇ​വ​ര്‍ പ​തി​വാ​യി ലോ​ട്ട​റി വി​ല്‍​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ലും ലോ​ട്ട​റി വി​ല്‍​പ​ന​ക്കാ​രി​ക​ളാ​യ സ്ത്രീ​ക​ളോ​ടും വി​വ​രം ആ​രാ​ഞ്ഞു. പ​ക്ഷേ പ​ത്മ​യെ ആ​രും ക​ണ്ട​താ​യി വി​വ​രം ല​ഭി​ച്ചി​ല്ല. തു​ട​ര്‍​ന്ന് എ​സ്‌​ഐ അ​നി​ല്‍​കു​മാ​ര്‍ കേ​സിന്‍റെ അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ത്തു. പ​ല​രി​ല്‍നി​ന്ന് വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചും മ​റ്റും അ​ന്വേ​ഷ​ണം മു​ന്നോ​ട്ടു നീ​ങ്ങി. … Continue reading 2022 സെ​പ്റ്റം​ബ​ര്‍ 27ന് രാവിലെ 8.20​ന് എ​റ​ണാ​കു​ളം ക​ട​വ​ന്ത്ര പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലേ​ക്ക് പ​രാ​തി​യു​മാ​യി ഒ​രു സ്ത്രീ ​എ​ത്തി..! ഇലന്തൂര്‍ ഇരട്ട നരബലി-1