കൊച്ചി: ലോഡ്ജ് മുറിയിൽ ഒന്നര വയസുകാരിയെ ബക്കറ്റില്‍ മുക്കിക്കൊന്ന സംഭവത്തിൽ കുട്ടിയുടെ അമ്മൂമ്മ സിപ്സിക്കെതിരേ ജുവനൈല്‍ ജസ്റ്റീസ് ആക്ട് പ്രകാരം കേസെടുക്കും. കുട്ടിയുടെ സംരക്ഷണം ഇവരുടെ പക്കല്‍ എങ്ങനെ എത്തി എന്നതു സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തുമെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്. നാഗരാജു പറഞ്ഞു. അങ്കമാലി കോടുശേരി സ്വദേശികളായ സജീവിന്റെയും ഡിക്സിയുടെയും മകള്‍ നോറ മരിയ ആണ് ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടോടെ കൊച്ചിയിലെ ലോഡ്ജ് മുറിയിൽ കൊല്ലപ്പെട്ടത്. സംഭവത്തില്‍ സജീവിന്റെ അമ്മ സിപ്സി (52)യുടെ സുഹൃത്തും പള്ളുരുത്തി സ്വദേശിയുമായി ജോണ്‍ ബിനോയ് ഡിക്രൂസിനെ (28) അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകത്തില്‍ സിപ്സിക്ക് പങ്കില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇവരെയടക്കം കുട്ടിയുടെ ബന്ധുക്കളെ വരുംദിവസങ്ങളില്‍ ചോദ്യം ചെയ്യും. കേസില്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധനകളും നടത്തും. അറസ്റ്റിലായ ബിനോയിയെ ഇന്നലെ കൊലപാതകം നടന്ന ലോഡ്ജ് മുറിയിലെത്തിച്ച് തെളിവ് ശേഖരിച്ചു. … Continue reading അന്ന് അവര്‍ക്ക് കൈമാറിയിരുന്നെങ്കില്‍ ഇന്ന് നോറ ജീവനോടെ ഇരിക്കുമായിരുന്നു..! അമ്മൂമ്മ സിപ്സിയ്ക്കെതിരേ കേസെടുക്കും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed