സു​കൃ​തം, സു​വ​ർ​ണം… ഉമ്മൻചാണ്ടിയുടെ നിയമസഭാ സുവർണ ജൂബിലിയ്ക്കായി പുതുപ്പള്ളിയും കോട്ടയവും ഒരുങ്ങി

കോ​ട്ട​യം:​ അ​ഞ്ച് പ​തി​റ്റാ​ണ്ടു​ക​ളാ​യി പു​തു​പ്പ​ള്ളി​യി​ലെ ജ​ന​പ്ര​തി​നി​ധി​യാ​യ ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ നി​യ​മ​സ​ഭാ പ്ര​വേ​ശ​ന​ത്തി​ന്‍റെ 50-ാം വാ​ർ​ഷി​ക​ത്തി​ന് പു​തു​പ്പ​ള്ളി​യും കോ​ട്ട​യ​വും ഒ​രു​ങ്ങു​ന്നു. ര​ണ്ടി​ട​ങ്ങ​ളി​ലും അ​ഭി​വാ​ദ്യം അ​ർ​പ്പി​ച്ചു​കൊ​ണ്ടു​ള്ള ബോ​ർ​ഡു​ക​ളും ബാ​ന​റു​ക​ളും നി​ര​ന്നു. സു​കൃ​തം, സു​വ​ർ​ണം എ​ന്ന പേ​രി​ൽ മാ​മ്മ​ൻ മാ​പ്പി​ള ഹാ​ളി​ൽ 17നു ​വൈ​കു​ന്നേ​രം 4.30ന് ​ന​ട​ക്കു​ന്ന ച​ട​ങ്ങ് കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി ഉ​ദ്ഘാ​ട​നം ചെ​യ്യും.​ സൂം ആ​പ്പി​ലൂ​ടെ​യാ​ണ് സോ​ണി​യ ഗാ​ന്ധി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​ത്.​ മാ​മ്മ​ൻ മാ​പ്പി​ള ഹാ​ളി​ൽ താ​ഴ​ത്തെ നി​ല​യി​ൽ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ വേ​ദി​യി​ലാ​ണ് പ​രി​പാ​ടി​ക​ൾ. 16 ല​ക്ഷം പേ​ർ​ക്ക് ഒ​രേ സ​മ​യം വീ​ക്ഷി​ക്കാ​നാ​വും വി​ധം വെ​ർ​ച്വ​ൽ പ്ലാ​റ്റ്ഫോ​മി​ൽ ന​ട​ത്തു​ന്ന ച​ട​ങ്ങ് ലോ​ക​മെ​ന്പാ​ടും കാ​ണാ​ൻ സാ​ധി​ക്കും വി​ധ​മാ​ണ് ക്ര​മീ​ക​രി​ക്കു​ന്ന​ത്.​ സാ​മൂ​ഹ്യ, രാ​ഷ്ട്രീ​യ, സാ​മു​ദാ​യി​ക, ആ​ധ്യാ​ത്മി​ക മേ​ഖ​ല​ക​ളി​ലു​ള്ള 50 പ്ര​മു​ഖ വ്യ​ക്തി​ക​ൾ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും. ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ രാ​ഷ്ട്രീ​യ ജീ​വി​തം ഇ​തി​വൃ​ത്ത​മാ​ക്കി​യ പ്ര​ത്യേ​ക പ​രി​പാ​ടി വൈ​കു​ന്നേ​രം അ​ഞ്ചി​ന് അ​വ​ത​രി​പ്പി​ക്കും. … Continue reading സു​കൃ​തം, സു​വ​ർ​ണം… ഉമ്മൻചാണ്ടിയുടെ നിയമസഭാ സുവർണ ജൂബിലിയ്ക്കായി പുതുപ്പള്ളിയും കോട്ടയവും ഒരുങ്ങി