മുണ്ടക്കയം: കർഷകരുടെ കാർഷിക ആവശ്യങ്ങൾ നിറവേറ്റുന്നതിൽ മുഖ്യപങ്ക് വഹിക്കുന്ന മുണ്ടക്കയം കൃഷിഭവന്റെ പ്രവർത്തനം അവതാളത്തിൽ. ഇന്നലെ കൃഷി ഓഫീസിൽ ജോലിക്ക് ഉണ്ടായിരുന്നത് താത്കാലിക പാർട്ട്ടൈം സ്വീപ്പർ മാത്രമായിരുന്നു. എസ്ഐആർ ഡ്യൂട്ടിക്കായി ഭൂരിഭാഗം ജീവനക്കാരെയും നിയോഗിച്ചതോടെയാണ് കൃഷിഭവന്റെ പ്രവർത്തനം അവതാളത്തിലായിരിക്കുന്നത്. കൃഷി ഓഫീസർ – ഒന്ന്, അസിസ്റ്റന്റ് കൃഷി ഓഫീസർ – ഒന്ന്, കൃഷി അസിസ്റ്റന്റ് – രണ്ട് എന്നിങ്ങനെയായിരുന്നു ഇവിടത്തെ ജീവനക്കാരുടെ എണ്ണം. ഇതിൽ കൃഷി ഓഫീസർ ഒഴികെ മറ്റ് മൂന്നു ജീവനക്കാരും സ്ഥലംമാറിപ്പോയി. പകരമായി വന്നത് ഒരു അസിസ്റ്റന്റ് കൃഷി ഓഫീസറും ഒരു കൃഷി അസിസ്റ്റന്റുമാണ്. ഇതിൽ കൃഷി അസിസ്റ്റന്റ് കഴിഞ്ഞ നാലുമാസമായി എസ്ഐആർ ഡ്യൂട്ടിയിലാണ്. പിന്നീട് കൃഷി ഓഫീസറും അസിസ്റ്റന്റ് കൃഷി ഓഫീസറും മാത്രമാണ് ഇവിടെ ജോലിക്കായി ഉണ്ടായിരുന്നത്. ഇതിൽ അസിസ്റ്റന്റ് കൃഷി ഓഫീസറെക്കൂടി എസ്ഐആർ ഡ്യൂട്ടിക്കായി നിയോഗിച്ചതോടെ മുണ്ടക്കയം കൃഷിഭവനിൽ ആകെയുള്ളത് കൃഷി … Continue reading എല്ലാവരും വോട്ട് ചെയ്യട്ടെ… ജീവനക്കാർ എസ്ഐആർ ഡ്യൂട്ടിയിൽ; മുണ്ടക്കയം കൃഷിഭവന്റെ പ്രവർത്തനം അവതാളത്തിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed