അനുമോള്‍ക്ക് അറബിക്കല്യാണം

anu070616അറബിക്കല്യാണം പ്രമേയമാകുന്ന ചിത്രത്തില്‍ അനുമോള്‍ നായികയാകുന്നു. നവാഗതനായ തൂഫയില്‍ സംവിധാനം ചെയ്യുന്ന മൈസൂര്‍ 150 കിലോമീറ്റര്‍ എന്ന ചിത്രത്തിലാണ് അനുമോള്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലബാറിലെ മുസ്‌ലീം സമുദായക്കാര്‍ക്കിടയിലെ അറബിക്കല്യാണം, മൈസൂര്‍ കല്യാണം, മാലി കല്യാണം തുടങ്ങിയവ ഉള്‍പ്പെടുത്തിയാണ് ചിത്രം.

പാവപ്പെട്ട കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ തന്നേക്കാള്‍ ഇരട്ടി പ്രായമുള്ളവരെ വിവാഹം കഴിക്കുന്നതും പിന്നീട് ഉപേക്ഷിക്കുകയും ബന്ധം വേര്‍പ്പെടുത്തുന്നതിനെക്കുറിച്ചുമാണ് ചിത്രം പറയുന്നത്. നിലമ്പൂരിലെ എടക്കര എന്ന ഗ്രാമത്തില്‍ വച്ചാണ് ചിത്രത്തിന്റെ ഭൂരിഭാഗം ഷൂട്ടിങ്. എടക്കരയില്‍ നിന്ന് മൈസൂരിലേക്ക് 150  കിലോമീറ്ററാണ്. അതു കൊണ്ടാണ് ചിത്രത്തിന് മൈസൂര്‍ 150 കിലോമീറ്റര്‍ എന്ന് പേരിട്ടതെന്ന് സംവിധായകന്‍ തൂഫയില്‍ പറയുന്നു.

അമിത് ജോളിയാണ് ചിത്രത്തിലെ നായകന്‍. സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്ന ജോളി ബാസ്റ്റിയ ണിന്റെ മകനാണ് അമിത്. മൈസൂരിലേക്ക് വിവാഹം കഴിച്ചുകൊണ്ടുപോകുന്നവരുടെ കൂടെ അനുമോളു മുണ്ട്. അതിഥി റോയ്, സുധീര്‍ കരമന, സുനില്‍ സുഖദ, ഇന്ദ്രന്‍സ്, സായ് കുമാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുക. ജൂലൈ 15 ന് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.

Related posts