പരവൂർ: രാജ്യത്തെ ദീർഘദൂര രാത്രികാല റെയിൽ യാത്രകളിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് 24 കോച്ചുകളുള്ള വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ ഉത്പാദനം ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറി (ഐസിഎഫ്) ഉടൻ ആരംഭിക്കും. ഇതിന്റെ ഭാഗമായി 24 കോച്ചുകളുള്ള 50 റാക്കുകളാണ് ഐസിഎഫ് നിർമക്കുന്നത്. പുതിയ ട്രെയിൻസെറ്റിന്റെ കോച്ച് ഘടന, അണ്ടർഫ്രെയിം ഉപകരണങ്ങൾ, മറ്റ് സാങ്കേതിക വിന്യാസങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന പ്രൊഡക്ഷൻ ഡ്രോയിംഗുകൾ പൂർത്തിയായിക്കഴിഞ്ഞു. ഈ വർഷം ജനുവരിയിൽ ഹൗറയ്ക്കും കാമാഖ്യയ്ക്കും ഇടയിൽ 16 കോച്ചുകളുള്ള വന്ദേ ഭാരത് സ്ലീപ്പർ സർവീസ് വിജയകരമായി ആരംഭിച്ചതിന് പിന്നാലെയാണ് കൂടുതൽ സൗകര്യങ്ങളോടെയുള്ള 24 കോച്ച് ട്രെയിനുകളുടെ നിർമാണത്തിലേക്ക് റെയിൽവേ കടക്കുന്നത്. കൂടുതൽ ബെർത്തുകളും അത്യാധുനിക സുരക്ഷാ സംവിധാനങ്ങളും മേക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന ഈ പുതിയ ട്രെയിനുകളിൽ 1,224 ബെർത്തുകൾ ഉണ്ടായിരിക്കും. നിലവിലുള്ള സ്ലീപ്പർ ട്രെയിനുകളെ അപേക്ഷിച്ച് 401…
Read MoreCategory: Kollam
റെയിൽവേ പാളങ്ങളിലെ സുരക്ഷ ശക്തം: 19,700 കിലോമീറ്റർ വേലികെട്ടി തിരിച്ചു; കല്ലേറുകൾക്ക് എതിരേ കർശന നിയമനടപടി
പരവൂർ: റെയിൽവേ പാളങ്ങളിലേക്കുള്ള അനധികൃത പ്രവേശനം തടയുന്നതിനും ട്രെയിൻ യാത്രക്കാരുടെയും റെയിൽവേ സ്വത്തുക്കളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുമായി രാജ്യത്തുടനീളം 19,700 കിലോമീറ്റർ ദൂരത്തിൽ സുരക്ഷാവേലികൾ നിർമിച്ചതായി കേന്ദ്ര റെയിൽവേ മന്ത്രാലയം വ്യക്തമാക്കി. ബിഹാർ, മധ്യപ്രദേശ്, ആന്ധ്രാപ്രദേശ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ പ്രധാന റെയിൽവേ പാതകൾ ഉൾപ്പെടെയുള്ള മേഖലകളിലാണ് വേലികെട്ടി തിരിച്ചിട്ടുള്ളത്. കേരളത്തിലും പലയിടത്തും സുരക്ഷാ വേലികൾ നിർമിച്ച് കഴിഞ്ഞു. ട്രെയിനുകൾക്ക് നേരെയുണ്ടാകുന്ന കല്ലേറ് തടയാൻ കുറ്റക്കാർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിച്ചു വരുന്നുണ്ട്. യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്ന ഇത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനായി റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും (ആർപിഎഫ്) ലോക്കൽ പോലീസും ജിആർപിയും സംയുക്തമായാണ് പ്രവർത്തിക്കുന്നത്.
Read Moreപെൻഷൻ തുക നൽകിയില്ല; 96കാരിയായ അമ്മയെ മകൻ തീകൊളുത്തി കൊലപ്പെടുത്തി; രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ മകനും അഗ്നിക്കിരയായി
പരവൂര്‍: പുത്തന്‍കുളത്ത് മകന് അമ്മയെ തീവച്ചു കൊലപ്പെടുത്തി. പൊള്ളലേറ്റ മകനും മരിച്ചു. തലക്കുളം ഗോകുലത്തില്‍ തങ്കമ്മ(96 ), മകന് ശിവദാസന്‍ (78) എന്നിവരാണ് മരിച്ചത്. പൂതക്കുളം ഇടയാടിയില്‍ താമസക്കാരനായ ശിവദാസൻ അമ്മയുടെ ഐഎന്‍എ പെന്ഷന് എല്ലാ മാസവും എത്തി വാങ്ങുമായിരുന്നു. ഇത്തവണ പെന്ഷന് തുക നല്കാന് തങ്കമ്മയുടെ ഇളയമകള്‍ സമ്മതിച്ചില്ല. തുടര്‍ന്ന് ഇവരുമായി വഴക്ക് ഉണ്ടായി. പിന്നീട് ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ പെട്രോളുമായി എത്തിയ ശിവദാസന്‍ തങ്കമ്മയുടെ ശരീരത്തില്‍ പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. ഓടി മാറാന്‍ ശ്രമിക്കുന്നതിനിടയില്‍ ശിവദാസന്റെ ശരീരത്തിലേക്കും തീ പടരുകയായിരുന്നു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് അഗ്നിശമന സേനയും പൊലീസും എത്തി തീ കെടുത്തിയെങ്കിലും ഇരുവരും മരിച്ചിരുന്നു. തുടര്‍ന്ന് മൃതദേഹങ്ങള്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
Read Moreഓണക്കാലത്ത് കൂടുതൽ അന്തർസംസ്ഥാന സർവീസുകളുമായി കെഎസ്ആർടിസി
ചാത്തന്നൂർ: ഓണക്കാലത്ത് കൂടുതൽ അന്തർസംസ്ഥാന സർവീസുകളുമായി കെഎസ്ആർടിസി. ചെന്നൈ, ബംഗളുരു, മൈസൂരു എന്നിവിടങ്ങളിലേയ്ക്കാണ് പ്രത്യേക ഓണക്കാല സർവീസുകൾ നടത്തുന്നത്. 18 മുതൽ സെപ്റ്റംബർ രണ്ടു വരെയാണ് പ്രത്യേക സർവീസുകൾ. പ്രത്യേക അന്തർസംസ്ഥാന സർവീസുകൾക്ക് ഓൺലൈൻ റിസർവേഷൻ ആരംഭിച്ചു. ഓണത്തോടനുബന്ധിച്ച് കേരളത്തിനകത്തേക്കും പുറത്തേക്കും യാത്ര ചെയ്യുന്നവരുടെ വർധിച്ചുവരുന്ന തിരക്ക് പരിഗണിച്ചാണ് കെഎസ്ആർടിസി പ്രത്യേക അധിക അന്തർസംസ്ഥാന സർവീസുകൾനടത്തുന്നത്. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ബംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും അവിടെ നിന്ന് തിരിച്ചും അധിക സർവീസുകൾ നടത്തും. ബെംഗളൂരു-കോഴിക്കോട്, ബംഗളൂരു-മലപ്പുറം, ബംഗളൂരു-തൃശൂർ, ബംഗളൂരു-എറണാകുളം, ബംഗളൂരു-ആലപ്പുഴ, ബംഗളൂരു-കൊല്ലം, ബംഗളൂരു-കൊട്ടാരക്കര, ബംഗളൂരു-പുനലൂർ, ബംഗളൂരു-ചേർത്തല, ബംഗളൂരു-ഹരിപ്പാട്, ബംഗളൂരു-കോട്ടയം, ബംഗളൂരു-കണ്ണൂർ, ബംഗളൂരു-പയ്യന്നൂർ, ബംഗളൂരു-കാഞ്ഞങ്ങാട്, മൈസൂരു-കണ്ണൂർ, മൈസൂരു-എറണാകുളം, മൈസൂരു-തൃശൂർ, ബംഗളൂരു-തിരുവനന്തപുരം, ചെന്നൈ-തിരുവനന്തപുരം, ചെന്നൈ-എറണാകുളം എന്നിവിടങ്ങളിലേയ്ക്കും തിരിച്ചുമാണ് സർവീസുകൾ. മൾട്ടി ആക്സിൽ എസി, സൂപ്പർ ഡീലക്സ്, സൂപ്പർ ഫാസ്റ്റ് ബസുകളാണ് പ്രത്യേക സർവീസ് നടത്തുന്നത്. എല്ലാ പ്രത്യേക…
Read Moreട്രെയിനുകളിലും സ്റ്റേഷനുകളിലും തീപിടിത്തം തടയാൻ ബഹുതല സുരക്ഷാ സംവിധാനങ്ങളുമായി ഇന്ത്യൻ റെയിൽവേ
പരവൂർ: ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും തീപിടിത്തം ഉൾപ്പെടെയുള്ള അപകടങ്ങൾ തടയുന്നതിനും അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനുമായി ബഹുതല സുരക്ഷാ മാനദണ്ഡങ്ങൾ നടപ്പിലാക്കിയതായി കേന്ദ്ര റെയിൽവേ മന്ത്രാലയം അറിയിച്ചു. അപകടങ്ങളുണ്ടായാൽ ജീവൻ രക്ഷിക്കുന്നതിനും പരിക്കേറ്റവർക്ക് വേഗത്തിൽ വൈദ്യസഹായവും ദുരിതാശ്വാസവും എത്തിക്കുന്നതിനുമാണ് റെയിൽവേ പ്രഥമ പരിഗണന നൽകുന്നതെന്നും അധികൃതർ വ്യക്തമാക്കി. എല്ലാ കോച്ചുകളിലും കുറഞ്ഞത് രണ്ട് ഫയർ എക്സ്റ്റിംഗുഷറുകൾ വീതം നിർബന്ധമാക്കിയിട്ടുണ്ട്. പാൻട്രി കാറുകളിലും പവർ കാറുകളിലും ഘട്ടം ഘട്ടമായി വാട്ടർ മിസ്റ്റ് ടൈപ്പ് ഫയർ എക്സ്റ്റിംഗുഷറുകളും സ്വയംപ്രവർത്തിത ഫയർ/സ്മോക്ക് ഡിറ്റക്ഷൻ സിസ്റ്റവും സ്ഥാപിച്ചു വരുന്നു.അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചുള്ള തീപിടുത്തത്തെ ചെറുക്കുന്ന ഫയർ റെസിസ്റ്റന്റ് സാമഗ്രികളാണ് സീറ്റുകൾ, ബെർത്തുകൾ, ഫ്ലോറിംഗ്, പാനലുകൾ എന്നിവയ്ക്കായി ഉപയോഗിക്കുന്നത്. വന്ദേ ഭാരത് സ്ലീപ്പർ, അമൃത് ഭാരത് ട്രെയിനുകളിൽ കൂടുതൽ ആധുനിക സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. വന്ദേ ഭാരത് ട്രെയിനുകളിലെ ഓരോ കോച്ചിലും നാല് അടിയന്തര ടോക്ക് ബാക്ക്…
Read Moreപഠനത്തിന് പ്രായം ഒരു തടസമല്ല; മകള്‍ പ്രചോദനമായി; അച്ഛനും അമ്മയും പ്ലസ്ടു പരീക്ഷ എഴുതി
കുണ്ടറ: പഠനത്തിന് പ്രായം ഒരു തടസമല്ലെന്ന് തെളിയിച്ച്, മകള്‍ക്കൊപ്പം പ്ലസ് ടു പരീക്ഷ എഴുതി സെബാസ്റ്റ്യനും എഡ്നാ മേരിയും. സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പും സാക്ഷരത മിഷനും സംയുക്തമായി നടപ്പിലാക്കിവരുന്ന രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷ എഴുതിയ സംതൃപ്തിയിലാണ് സെബാസ്റ്റ്യനും എഡ്നയും. സെബാസ്റ്റ്യന്‍ ചേര്‍ത്തല സെന്റ് സെബാസ്റ്റ്യന്‍ ഹൈസ്കൂളില്‍ പത്താം ക്ലാസ് പരീക്ഷ എഴുതിയെങ്കിലും പാസാകാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് കുണ്ടറ എംജിഡി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സാക്ഷരതാ മിഷന് തുല്യതാ പഠനകേന്ദ്രത്തില്‍ പത്താംതരം തുല്യതാ പരീക്ഷയെഴുതി പാസായി. തുടര്‍ന്ന് അദ്ദേഹം ഹയര്‍സെക്കന്‍ഡറി തുല്യതാ ക്ലാസിലെത്തുകയും ശാസ്താംകോട്ട ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പരീക്ഷാ കേന്ദ്രത്തിലെത്തി പ്ലസ്ടു പരീക്ഷ എഴുതുകയുമായിരുന്നു. എഡ്നാ മേരി എറണാകുളം ചെല്ലാനം സെന്റ് മേരീസ് ഹൈസ്കൂളില്‍നിന്നു പത്താം ക്ലാസ് പരീക്ഷ പാസായെങ്കിലുംതുടര്ന്ന് പഠിക്കുവാന്‍ സാധിച്ചില്ല. തുടര്‍ന്ന് ഭര്‍ത്താവിനൊപ്പം എംജിഡി ഹയര്‍ സെക്കന്‍ഡറി…
Read Moreഇൻസ്റ്റഗ്രാം പ്രണയത്തിൽ 16 കാരിയെ കുരുക്കി; സ്കൂൾ സമയത്ത് ബൈക്കിൽ കയറ്റിക്കൊണ്ടുപോയി കറക്കം; യുവാവ് അറസ്റ്റിൽ
അഞ്ചല്‍ : ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട് സൗഹൃദത്തിലായ 16 കാരിയെ കടത്തികൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവിനെ അഞ്ചല്‍ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചല്‍ പനയംഞ്ചേരി സിന്ദൂരത്തില്‍ അഖില്‍ (24) ആണ് പോലീസ് പിടിയിലായത്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട 16 കാരിയെ സ്കൂളിലെ ഇടവേള സമയത്ത് ബൈക്കില്‍ കടത്തിക്കൊണ്ടു പോയി. ഇതേ തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ അഞ്ചല്‍ പോലീസില്‍ പരാതി നല്കി. അന്വേഷണം നടത്തി വരുന്നതിനിടയില്‍ യുവാവ് പെണ്‍കുട്ടിയെ സ്കൂളിന്റെ പരിസരത്ത് എത്തിച്ചശേഷം രക്ഷപ്പെടുകയായിരുന്നു. യുവാവിനെ പനയംഞ്ചേരിയില് നിന്നു പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Read Moreനാലു വർഷത്തിനുള്ളിൽ ഇന്ത്യയിൽ 5G വരിക്കാർ 100 കോടി കടക്കും
പരവൂർ: സാങ്കേതികവിദ്യ രാജ്യത്തൊട്ടാകെ ലഭ്യമാകുമ്പോൾ 2030-ഓടെ ഇന്ത്യയിലെ ഫൈവ്-ജി (5 ജി) വരിക്കാരുടെ എണ്ണം 100 കോടിയിലെത്തുമെന്ന് കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം.നാലര ലക്ഷം കോടി രൂപയുടെ നിക്ഷേപത്തിലൂടെ റെക്കോർഡ് വേഗതയിലാണ് (രണ്ടര വർഷത്തിനുള്ളിൽ) രാജ്യത്ത് 5G നെറ്റ്വർക്ക് വ്യാപിപ്പിച്ചത്. നിലവിൽ 50 കോടിയോളം ആളുകളിലേക്ക് 5G സേവനങ്ങൾ എത്തുന്നുണ്ടെന്നും രാജ്യത്താകെ അഞ്ച് ലക്ഷത്തിലധികം 5G ടവറുകൾ സ്ഥാപിച്ചുകഴിഞ്ഞതായും മന്ത്രാലയം അധികൃതർ ചൂണ്ടിക്കാട്ടി. സ്വകാര്യ ടെലികോം കമ്പനികളായ റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ എന്നിവയ്ക്ക് പിന്നാലെ ബിഎസ്എൻഎല്ലും ഉടൻ വാണിജ്യ അടിസ്ഥാനത്തിലുള്ള 5G സേവനങ്ങൾ ആരംഭിക്കും. ഇന്ത്യ വെറുമൊരു സേവന ദാതാവ് എന്നതിൽ നിന്ന് സ്വന്തമായി ഉൽപ്പന്നങ്ങൾ നിർമിക്കുന്ന രാജ്യമായി മാറേണ്ടതുണ്ടെന്നാണ് മന്ത്രാലയം വിലയിരുത്തുന്നത്. ടെലികോം ഉപകരണ നിർമാണ മേഖലയ്ക്കായുള്ള ഉൽപ്പാദനബന്ധിത പ്രോത്സാഹന പദ്ധതി വൻ വിജയമാണെന്ന് മന്ത്രാലയം അധികൃതർ പറഞ്ഞു. ടെലികോം മേഖലയിൽ മാത്രം…
Read Moreരാജ്യത്തെ ആദ്യ വന്ദേഭാരത് കാർഗോട്രെയിനിന്റെ പരീക്ഷണ ഓട്ടം വിജയകരം
പരവൂർ: രാജ്യത്തെ ആദ്യ വന്ദേ ഭാരത് ഫ്രൈറ്റ് ഇഎംയു (കാർഗോ) ട്രെയിനിന്റെ പരീക്ഷണ ഓട്ടം രാജസ്ഥാനിലെ കോട്ട ഡിവിഷനിൽ വിജയകരമായി പൂർത്തിയായി. പരീക്ഷണത്തിനിടെ ട്രെയിൻ മണിക്കൂറിൽ 140 കിലോമീറ്റർ വേഗം കൈവരിച്ചു. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിർമിച്ച 16 വാഗണുകളുള്ള പ്രോട്ടോടൈപ്പാണ് ഡൽഹി-മുംബൈ റെയിൽവേ ഇടനാഴിയിൽ സമഗ്രമായ പരിശോധനകൾക്ക് വിധേയമാക്കുന്നത്. മണിക്കൂറിൽ 160 കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കാൻ ശേഷിയുള്ളതാണ് ഈ പുതിയ ചരക്ക് ട്രെയിൻ. പരമ്പരാഗത ചരക്ക് ട്രെയിനുകൾക്ക് മണിക്കൂറിൽ 60 മുതൽ 70 കിലോമീറ്റർ വരെ വേഗം മാത്രമുള്ളപ്പോൾ വന്ദേ ഭാരത് ചരക്ക് ട്രെയിനുകൾക്ക് ശരാശരി 80 മുതൽ 90 കിലോമീറ്റർ വരെ വേഗത ലഭിക്കും. ഇത് ചരക്ക് ഗതാഗത രംഗത്ത് വലിയ പുരോഗതി ഉണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആർഡിഎസ്ഒയുടെ നേതൃത്വത്തിലാണ് ട്രെയിനിന്റെ സുരക്ഷയും ബ്രേക്കിംഗ് സംവിധാനങ്ങളും ട്രാക്ഷനും വിലയിരുത്തുന്നത്. മൊത്തം 395 ടൺ…
Read Moreരാജ്യത്ത് സൈബർ തട്ടിപ്പുകളിൽ അഞ്ച് വർഷത്തിനിടെ മൂന്നിരട്ടി വർധന
പരവൂർ: രാജ്യത്ത് സൈബർ സാമ്പത്തിക തട്ടിപ്പുകേസുകളിൽ മൂന്നിരട്ടി വർധന രേഖപ്പെടുത്തിയതായി കേന്ദ്ര സർക്കാർ അറിയിച്ചു. 2020-ൽ 10,395 കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥാനത്ത് 2024 ആയപ്പോഴേക്കും കേസുകളുടെ എണ്ണം 29,758 ആയി ഉയർന്നതായി ആഭ്യന്തര മന്ത്രാലയം രേഖാമൂലം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ ഉദ്ധരിച്ചാണ് മന്ത്രാലയം വിവരങ്ങൾ പങ്കുവച്ചത്.കഴിഞ്ഞ വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ രാജ്യത്ത് ഏറ്റവും കൂടുതൽ സൈബർ തട്ടിപ്പുകൾ നടന്നത് തെലങ്കാനയിലാണ്. 18,922 കേസുകളാണ് ഇവിടെ രേഖപ്പെടുത്തിയത്. ബിഹാർ, മഹാരാഷ്ട്ര, ഒഡീഷ എന്നീ സംസ്ഥാനങ്ങളാണ് പട്ടികയിൽ തൊട്ടുപിന്നിലുള്ളത്. 2024-ൽ റിപ്പോർട്ട് ചെയ്ത കേസുകളിൽ ഓൺലൈൻ ബാങ്കിംഗ് തട്ടിപ്പുകളാണ് ഏറ്റവും കൂടുതൽ, 4,659 കേസുകൾ. ക്രെഡിറ്റ്-ഡെബിറ്റ് കാർഡ് തട്ടിപ്പുകൾ, മാർക്കറ്റിംഗ് ഇൻവെസ്റ്റ്മെന്റ് തട്ടിപ്പുകൾ, എടിഎം തട്ടിപ്പുകൾ എന്നിവയും വലിയ തോതിൽ വർധിച്ചിട്ടുണ്ട്.തട്ടിപ്പുകളിലൂടെ നഷ്ടപ്പെട്ട മൊത്തം തുകയുടെയോ തിരിച്ചുകിട്ടിയ തുകയുടെയോ കൃത്യമായ കണക്കുകൾ…
Read More