പേഴ്സണല് സ്റ്റാഫുകളിലെ ബമ്പര് പ്രൈസാണ് പ്രൈവറ്റ് സെക്രട്ടറി, അഡീഷണല് പ്രൈവറ്റ് സെക്രട്ടറി, സ്പെഷല് പ്രൈവറ്റ് സെക്രട്ടറി പോസ്റ്റുകള്. ഐഎഎസ് നേടി വര്ഷങ്ങളുടെ സര്വീസിലൂടെ ഡെപ്യൂട്ടി സെക്രട്ടറി പദവിയിലെത്തുന്നവരുടെ ശമ്പളത്തിനു തുല്യമാണ് മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരുടെ ശമ്പളം. നിലവിലിത് ഏകദേശം 1,07,800- 1,60,000 രൂപ വരെ വരും. ഏറ്റവും കുറവ് പാചകക്കാരനാണ്- ഇവര്ക്ക് കിട്ടും 50,200 രൂപ വരെ. 70,000 രൂപയ്ക്ക് മുകളില് ലഭിക്കുന്നവര്ക്ക് യാത്രയ്ക്ക് ഫസ്റ്റ് ക്ലാസ് ട്രെയിന് ടിക്കറ്റ് നിരക്കിൽ ടിഎ ലഭിക്കും. 77,000 രൂപയ്ക്ക് മുകളിലാണെങ്കില് വിമാന ടിക്കറ്റ് നിരക്കും എഴുതിയെടുക്കാം. ഇപ്പോഴത്തെ സര്ക്കാരില് 362 സ്റ്റാഫുകളേ ഉള്ളൂവെന്നത് ആശ്വാസം. ഉമ്മന് ചാണ്ടി സര്ക്കാരില് 623 പേരാണ് വിവിധ മന്ത്രിമാരുടെ സ്റ്റാഫില് ഇടംപിടിച്ചത്. പേഴ്സണല് സ്റ്റാഫ് നിയമനം ലോട്ടറിയാണ്. മന്ത്രിസഭ അധികാരത്തിലിരിക്കുന്ന കാലം ഭാഗ്യലോട്ടറി കൂടെയുണ്ടാകും. ഏഴ് ശതമാനം ഡിഎ, 10 ശതമാനം എച്ച്ആര്എ,…
Read MoreCategory: RD Special
കല്ലുകളിൽ ചരിത്രമെഴുതിയ ഹംപി: കാഞ്ഞങ്ങാട് ടൂ ഹംപി- ഒരു യാത്രാകുറിപ്പ്
കല്ലുകൾ കൊണ്ട് വിസ്മയം തീർത്ത ഹംപിയെന്ന പുരാതന നഗരം മാടിവിളിക്കാൻ തുടങ്ങിയിട്ട് നാളുകൾ കുറെയായിരുന്നു. പണ്ട് പുസ്തകത്താളുകളിലൂടെ അറിഞ്ഞ ആ ചരിത്ര അവശേഷിപ്പുകളെ ഒരിക്കലെങ്കിലും കാണണമെന്ന് അന്നേ മനസിൽ കുറിച്ചിരുന്നു. കല്ലുകൾ കഥപറയുന്ന കിലോമീറ്ററുകളോളം പരന്നു കിടക്കുന്ന ഒരു പുരാതന നഗരമാണ് കർണാടക ബെല്ലാരി ജില്ലയിലെ തുംഗഭദ്ര നദിക്കരയിൽ നിലകൊള്ളുന്ന ഹംപി. അപ്രതീക്ഷിതമായാണ് ഇക്കഴിഞ്ഞ ഒക്ടോബർ ഒന്പതിന് അങ്കിളിന്റെ ഫോൺകോൾ എത്തുന്നത്. ഞങ്ങൾ ഹംപിയിലേക്ക് പോകുന്നുണ്ട്… നീ വരുന്നുണ്ടോയെന്ന്… ഞാൻ ആകെ ധർമസങ്കടത്തിലായി… പൂജ അവധിയാതിനാൽ ഞാനും സുഹൃത്തും പാലക്കാട്ടേക്ക് യാത്രപോകാൻ തീരുമാനിച്ചിരിക്കുകയായിരുന്നു. അവളോട് കാര്യം പറഞ്ഞു. അവൾ ഡബിൾ ഹാപ്പി… നമ്മൾക്ക് പാലക്കാട് പിന്നെ പോകാം. ആദ്യം ഹംപി നടക്കട്ടേയെന്ന്… പിന്നീട് എല്ലാം പെട്ടെന്നായിരുന്നു. എന്നാൽ, ചില കാരണങ്ങളാൽ സുഹൃത്തിന് ഞങ്ങളുടെ കൂടെ വരാൻ കഴിഞ്ഞില്ല. 11ന് രാത്രി ഏഴോടെ കാഞ്ഞങ്ങാട്, മംഗളൂരു, അങ്കോള, ഹുബിളി,…
Read Moreനന്മയുടെ പാലാഴി: സംഗീതവും ഭക്തിയും ഹൃദയ നൈർമല്യവും ലാളിത്യവും സ്നേഹവും കൂടിച്ചേരുന്ന സമഗ്രതയായിരുന്നു ചെന്പൈ സ്വാമി
മറ്റുള്ള സംഗീതജ്ഞരിൽ നിന്നും വളരെ വ്യത്യസ്തനായിരുന്നു ചെന്പൈ വൈദ്യനാഥ ഭാഗവതർ. ഒരാളിൽ അല്പം കലാവാസനകണ്ടാൽ പ്രായമോ, അനുഭവമോ ഒന്നും നോക്കാതെ തന്നെ യാതൊരു മറയുമില്ലാതെ വാനോളം പ്രശംസിക്കും. ആ അനുഗ്രഹത്തിൽ നക്ഷത്രപ്രഭ പൂണ്ടവർ നിരവധിയാണ്. മൃദംഗത്തിലെ അതികായന്മാരെ ഒഴിവാക്കിയാണ് മദ്രാസ് മ്യൂസിക് അക്കാദമിയിൽ തന്റെ കച്ചേരിയിൽ അന്നു യുവാവായിരുന്ന പാലക്കാട് മണി അയ്യർക്കു ചെന്പൈ അവസരം നൽകുന്നത്. ഭാരവാഹികളുടെ മുഴുവൻ എതിർപ്പിനെയും അവഗണിച്ചു കൊണ്ടാണ് പയ്യനായ മണി അയ്യരെ സ്വാമി സദസിലേക്കു ആനയിക്കുന്നത്. മൃദംഗത്തിൽ താളമഴ പെയ്യിച്ചു കൊണ്ടുള്ള മണിഅയ്യരുടെ ജൈത്രയാത്ര ഇവിടെ തുടങ്ങുന്നു. കെ.ജെ. യേശുദാസിന്റെ കീർത്തനം കേട്ട് ആഹ്ലാദവാനായ ചെന്പൈ “ഗാനഗന്ധർവൻ’ എന്നുറക്കെ ഉറക്കെ വിളിച്ചു പറഞ്ഞ് അനുമോദിച്ചത് ഇന്നും പല സംഗീത ആരാധകരും ഓർമിക്കുന്നു. യേശുദാസിനോട് വലിയ വാത്സല്യമായിരുന്നു ചെന്പൈ സ്വാമിക്ക്. ഗുരുവായൂർ ക്ഷേത്രത്തിനു പുറത്തിരുന്ന് സംഗീത കച്ചേരി നടത്തുന്പോൾ ശിഷ്യനായ യേശുദാസിനെയും…
Read Moreആ കോള് നിങ്ങള്ക്കും വരാം; കരുതിയിരിക്കുക
ദിവസങ്ങള്ക്ക് മുമ്പ് കോട്ടയം സ്വദേശിനിയുടെ ഫോണിലേക്ക് ഒരു കോള് വന്നു. വിളിക്കുന്ന ആള് മുംബൈ ആര്ടി ഓഫീസിലെ ഉദ്യോഗസ്ഥനാണെന്നു പരിചയപ്പെടുത്തിക്കൊണ്ട് സംസാരം തുടങ്ങി. മുംബൈയിലെ പ്രമുഖ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റിന്റെ ഗൂഗിള് പേ വഴി തെറ്റി അയ്യായിരം രൂപ യുവതിയുടെ അക്കൗണ്ടിലേക്ക് വന്നിട്ടുണ്ടെന്നായിരുന്നു ഹിന്ദിയിലുള്ള സംഭാഷണം. അങ്ങനെ വരാന് വഴിയില്ലല്ലോയെന്നു യുവതി പറഞ്ഞപ്പോള് ലിങ്ക് അയച്ചിട്ടുണ്ട്, അതൊന്നു പരിശോധിച്ച് പണം തിരിച്ചിടണമെന്നു വളരെ സൗമ്യതയോടെ അങ്ങേത്തലയ്ക്കല്നിന്ന് ഉദ്യോഗസ്ഥന്റെ സംസാരം തുടര്ന്നു. കോട്ടയം സ്വദേശിനി മെസേജുകള് പരിശോധിച്ചപ്പോള് അത്തരത്തിലുള്ള ഒരു സന്ദേശം വന്നതായി കണ്ടു. സൈബര് തട്ടിപ്പുകളെക്കുറിച്ച് കേട്ടിട്ടുള്ളതിനാല് അവര് അതത്ര കാര്യമാക്കിയില്ല. എന്നാല് തുടര്ച്ചയായി മുംബൈ ആര്ടി ഓഫീസറുടെ കോളെത്തിയതോടെ തന്റെ അക്കൗണ്ടിലേക്ക് പണം വന്നിട്ടില്ലെന്ന് യുവതി പറഞ്ഞു. അതോടെ ഉദ്യോഗസ്ഥന്റെ സംസാരം ഇംഗ്ലീഷിലായി. പണം ഉടന് തിരിച്ചിട്ടില്ലെങ്കില് തുടര് നടപടികള് നേരിടേണ്ടിവരുമെന്നും ജയിലില് പോകേണ്ടിവരുമെന്ന ഭീഷണിപ്പെടുത്തലുമാണ് പിന്നീട്…
Read Moreവെള്ളിത്തിരയിൽ നിറഞ്ഞാടുന്നതിനു മുന്പുള്ള രജനീകാന്തിന്റെ ഫ്ളാഷ്ബാക്ക് ജീവിതം
എത്രയോ തമിഴ് സിനിമകളിൽ കണ്ടു പഴകിയ കഥ പോലെ തോന്നാം, പക്ഷെ ഇത് ജീവിതമാണ്. സിനിമാക്കഥ പോലുള്ള ജീവിതം. തമിഴനും മലയാളിക്കും തെലുങ്കനും ഹിന്ദിക്കാർക്കുമൊക്കെ ഒരുപോലെ പ്രിയങ്കരനായ രജനീകാന്തിന്റെ കഥ. വെള്ളിത്തിരയിൽ നിറഞ്ഞാടുന്നതിനു മുന്പുള്ള രജനീകാന്തിന്റെ ഫ്ളാഷ്ബാക്ക് ജീവിതം. കഷ്ടപ്പാടും ഡാർക്ക് സീനുകളും ടേണിംഗ് പോയന്റുകളും കിടിലൻ ക്ലൈമാക്സുമൊക്കെയായി ഒരു അടിപൊളി തമിഴ്സിനിമ തന്നെയാണ് രജനിയുടെ കഥ. 1950 ഡിസംബർ 12 പഴയ മൈസൂർ സംസ്ഥാനത്തെ ബാംഗ്ലൂരിൽ ഹനുമന്ത് നഗറിലെ മറാഠി കുടുംബത്തിൽ ഒരു കുട്ടി ജനിച്ചു. വീട്ടുകാർ അവന് ശിവാജി റാവു ഗെയ്ക്ക് വാദ് എന്ന് പേരിട്ടു. ആ കുടുംബത്തിലെ നാലാമത്തെ കുട്ടിയായിരുന്നു ശിവാജി. ശിവാജിയുടെ അച്ഛൻ റാണോജി റാവു ഒരു പോലീസ് കോണ്സ്റ്റബിളായിരുന്നു. ഇവരുടെ കുടുംബം കർണാടക – തമിഴ്നാട് അതിർത്തിയിലെ നാച്ചിക്കുപ്പം എന്ന ചെറിയ ഗ്രാമത്തിലേക്ക് കുടിയേറിയ മറാഠ കുടുംബങ്ങളിലൊന്നായിരുന്നു. റാണോജി റാവുവിന്…
Read Moreനവഭാവങ്ങളുടെ നവരാത്രി
കോഴിക്കോട്: ഒന്പത് ദിനരാത്രങ്ങൾ, ഏഴുതിരിയിട്ടു കത്തിച്ച നിലവിളക്കുപോലെ മനസും ശരീരവും ദേവിയില് അര്പ്പിച്ചുള്ള കാത്തിരിപ്പ് അതിന്റെ പരിസമാപ്തിയിലേക്ക് അടുക്കുകയാണ്.അക്ഷരത്തിന്റെയും നൃത്തത്തിന്റെയും ആരാധനയുടെയും സംഗീതത്തിന്റെയും നാന്ദി കുറിക്കുന്ന ദിനങ്ങളാണ് കടന്നുപോയികൊണ്ടിരിക്കുന്നത്. നാളെ മഹാനവമി, മറ്റന്നാള് വിജയദശമി…ആഘോഷങ്ങള് ഭക്തിയുടെ രൂപത്തില് മനസില് തുടികൊട്ടുകയാണ്. കന്നിമാസത്തിലെ വെളുത്തപക്ഷത്തില് പ്രഥമ മുതല് നവമിനാള് വരെയാണ് നവരാത്രി ആഘോഷങ്ങള് കൊണ്ടാടുന്നത്. നവരാത്രിയുടെ ആദ്യദിവസം ഗണപതി ഭഗവാന്റെ പൂജയ്ക്ക് ശേഷം കുടുബത്തിലെ മുതിര്ന്നയാള് വന്ന് സരസ്വതി, പാര്വതി, ലക്ഷ്മി എന്നീ ദേവിദേവന്മാര്ക്ക് വേണ്ടി പൂജാവിധികള് നടത്തുന്നതോടെ ചടങ്ങുകള് ആരംഭിക്കുന്നു. അതിനു ശേഷം മരത്തടികള് കൊണ്ട് ഒറ്റ സംഖ്യയില് പടികള് നിര്മ്മിക്കുന്നു. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒന്പത് പതിനൊന്ന് എന്നിങ്ങനെയാണ് പടികള് സജ്ജീകരിക്കുന്നത്. നിര്മിച്ചിരിക്കുന്ന പടിക്കു മുകളില് വെള്ളത്തുണി വിരിച്ച ശേഷം ദേവീദേവന്മാരുടേയും മറ്റും ബൊമ്മകള് അവയുടെ വലിപ്പത്തിനനുസരിച്ച് അതില് നിരത്തി വയ്ക്കുന്നു. ബൊമ്മക്കൊലുകളില് ഏറ്റവും…
Read Moreഒറ്റയ്ക്ക് ഒരു വനം സൃഷ്ടിച്ചവൻ
ഒരു വനം ഒറ്റയ്ക്ക് സൃഷ്ടിച്ചവൻ, പലരും ഭ്രാന്തനെന്ന് മുദ്രകുത്തിയവൻ… ബ്രസീലിന്റെ ഹീലിയോ ഡ സിൽവ ഇന്ന് ലോകമെമ്പാടമുള്ള പരിസ്ഥിതി സ്നേഹികളുടെ വിപ്ളവവീര്യമാണ്. സാവോപോളോ നഗരത്തിലെ കൊടും വനം ഈ തലതെറിച്ചവന്റെ സൃഷ്ടിയാണ്.ഹീലിയോ ഡ സിൽവ 20 വർഷംകൊണ്ട് 40,000 മരങ്ങളാണ് സാവോ പോളോ നഗരത്തിൽ നട്ടുപിടിപ്പിച്ചത്. 2003-ൽ സ്വന്തം സമ്പാദ്യം ഉപയോഗിച്ച് മരങ്ങൾ നട്ടുനടന്ന അയാളെ പലരും ഭ്രാന്തനെന്ന് വിളിച്ചു. പക്ഷേ, ഡ സിൽവ പിന്മാറിയില്ല. ആ പരിശ്രമത്തിന്റെ ഫലമാണ് ഇന്ന് 3.2 കിലോമീറ്റർ നീളത്തിലും 100 മീറ്റർ വീതിയിലും വ്യാപിച്ചുകിടക്കുന്ന വനം. 160 ഇനം മരങ്ങളും 45 ഇനം പക്ഷികളുമുള്ള വനത്തെ 2008-ൽ നഗരത്തിലെ ആദ്യ ലീനിയർ പാർക്ക് എന്ന് അടയാളപ്പെടുത്തി. ഡ സിൽവ പറയുന്നു-എന്നെ അതിഥിയായി സ്വീകരിച്ച സാവോ പോളോ നഗരത്തിനുള്ള സമ്മാനമാണിത്.” സാവോ പോളോയിൽ നിന്ന് 500 കിലോമീറ്റർ അകലെയുള്ള പ്രോമിസാവോ പട്ടണമാണ്…
Read Moreകോളനിയല്ല; കൊതിപ്പിക്കുന്ന വിയറ്റ്നാം
ഹൈസ്കൂളിലെ ചരിത്രപാഠപുസ്തകത്തിൽ നമ്മൾ പഠിച്ച വിയറ്റ്നാമിനു യുദ്ധത്തിന്റെയും കലാപങ്ങളുടെയും നിറങ്ങളായിരുന്നു. അമേരിക്കന് യുദ്ധ വിമാനങ്ങള് ബോംബുകള് വര്ഷിച്ചു തകര്ത്തു തരിപ്പണമാക്കിയ നാട്, വിപ്ലവനായകൻ ഹോ ചിമിന്റെ നേതൃത്വത്തിലുള്ള തിരിച്ചടിയുടെയും പ്രതിരോധത്തിന്റെയും കഥകൾ… വിയറ്റ്നാമിന്റെ ഭൂതകാലത്തെക്കുറിച്ചു നമ്മൾ കേട്ടതേറെയും ക്രൈം ത്രില്ലർ സിനിമയുടെ സ്വഭാവമുള്ളതായിരുന്നു. കാലം മാറി, വിയറ്റ്നാമും…. പഴയ വിയറ്റ്നാമല്ല പുതിയ വിയറ്റ്നാം. യുദ്ധങ്ങളുടെ നാടെന്ന പേരുദോഷമുള്ള ജാതകം ഇന്ന് ആ നാട് മാറ്റിയെഴുതിക്കഴിഞ്ഞു. തുടര്ച്ചയായ യുദ്ധങ്ങള് (1940-1975) അടിമുടി തകര്ത്ത വിയറ്റ്നാമിലെ ഗ്രാമങ്ങളും പട്ടണങ്ങളുമെല്ലാം, ഇന്നു “ഞങ്ങളുടെ വിയറ്റ്നാം പഴയ വിയറ്റ്നാമല്ല’ എന്നു പറയാതെ പറയുന്നുണ്ട്. വെടിയൊച്ചകള് നിലച്ചെന്നു മാത്രമല്ല, കൃഷിയും വ്യവസായങ്ങളും ടൂറിസവുമെല്ലാം ഇഴചേര്ന്നു, വിയറ്റ്നാം പുരോഗതിയിലേക്കു വഴിമാറി. വിദേശ ടൂറിസ്റ്റുകളുടെ പ്രിയപ്പെട്ട ഇടമായും വിയറ്റ്നാം ഇന്നു മാറിക്കഴിഞ്ഞു. വിയറ്റ്നാമീസ് ഭാഷയിൽ സിന് ചാവോ (ഹലോ..) എന്നു സ്നേഹപൂര്വം വിളിച്ച് ആ രാജ്യവും ജനതയും…
Read Moreത്രീഡി വിസ്മയത്തിന്റെ 40 വർഷങ്ങൾ
40 വർഷം മുന്പ് , കൃത്യമായി പറഞ്ഞാൽ 1984 ഓഗസ്റ്റ് 24നാണ് ഇന്ത്യയിലെ ആദ്യത്തെ ത്രിമാന സിനിമ മൈ ഡിയർ കുട്ടിച്ചാത്തൻ റിലീസ് ചെയ്യുന്നത്. മലയാള സിനിമ മാത്രമല്ല ഇന്ത്യൻ സിനിമതന്നെ അന്നേവരെ കണ്ടിട്ടില്ലാത്ത പുതിയൊരു ദൃശ്യ വിസ്മയമാണ് മലയാളികളായ സിനിമ പ്രവർത്തകർ ഇന്ത്യൻ സിനിമാവേദിക്ക് കാണിച്ചുകൊടുത്തത്. എന്നും പുതുമകളും പരീക്ഷണങ്ങളും വിസ്മയങ്ങളും വെള്ളിത്തിരയിൽ തീർത്തിട്ടുള്ള നവോദയയുടെ കുടുംബത്തിൽനിന്നാണ് ത്രീഡി മൈ ഡിയർ കുട്ടിച്ചാത്തൻ പ്രേക്ഷകരുടെ കൺമുന്നിലെത്തിയത്. കൺമുന്നിലെത്തുക എന്ന പ്രയോഗം അക്ഷരാർഥത്തിൽ ശരിയായിരുന്നു. അന്നുവരെ സ്ക്രീനിൽ മാത്രം കണ്ടിരുന്ന പല കാഴ്ചകളും സ്ക്രീനിൽനിന്ന് തങ്ങളുടെ സീറ്റിനടുത്തേക്ക് വന്നപ്പോൾ പ്രേക്ഷകർ ആദ്യം അമ്പരന്നു പിന്നെ അത്ഭുതപ്പെട്ടു പിന്നെ കൈകൾ നീട്ടി ആ ദൃശ്യങ്ങൾ പിടിച്ചെടുക്കാൻ ശ്രമിച്ചു… അതുതന്നെയായിരുന്നു ത്രീഡി മാജിക്.. മലയാളത്തിലെ എക്കാലത്തെയും സൂപ്പർഹിറ്റുകളിൽ ഒന്നാണ് മൈ ഡിയർ കുട്ടിച്ചാത്തൻ. 97 മിനിറ്റ് ദൈർഘ്യം മാത്രമേ സിനിമയ്ക്കുള്ളൂ.…
Read More“നല്ലമ്മ, പൊന്നമ്മ’… വേദനകൾ ഉള്ളിലൊതുക്കി സദാ പുഞ്ചിരിച്ച് മക്കളോട് മറുത്ത് ഒരക്ഷരം പറയാത്ത അമ്മ
മലയാളസിനിമയിലെ ബ്ലാക്ക്ആൻഡ് വൈറ്റ് -കളർ യുഗങ്ങളെ ബന്ധിപ്പിക്കുന്ന ഒരു കണ്ണികൂടി അറ്റു. മലയാളത്തിന്റെ എക്കാലത്തെയും അമ്മ മനസായിരുന്ന കവിയൂർ പൊന്നമ്മയും ഓർമകളുടെ ഓരത്തേക്ക് മായുകയാണ്. ശരാരശി മലയാളിയുടെ അമ്മബോധത്തെ ഇത്രയധികം സ്വാധീനിച്ച ഒരു അഭിനേത്രി വേറെയുണ്ടാവില്ല. വേദനകൾ ഉള്ളിലൊതുക്കി സദാ പുഞ്ചിരിച്ച് മക്കളോട് മറുത്ത് ഒരക്ഷരം പറയാത്ത അമ്മ. അങ്ങനെയൊരു അമ്മ ഇമേജ് മലയാളിയുടെ മനസിലേക്ക് കൊണ്ടുവന്നത് കവിയൂർ പൊന്നമ്മയായിരുന്നു. മുണ്ടും നേര്യതുമായിരുന്നു സിനിമകളിലെ അവരുടെ വേഷം. പക്ഷേ ഒരേ വേഷം മാത്രമിട്ട് ഏറെക്കുറെ ഒരേ ഭാവങ്ങളോടെ അരനൂറ്റാണ്ട് മലയാളസിനിമയിൽ നിറഞ്ഞു നില്ക്കാൻ കഴിഞ്ഞതാണ് പൊന്നമ്മയെ മറ്റ് അഭിനേത്രികളിൽനിന്ന് വ്യത്യസ്തയാക്കുന്നത്. 1964ൽ കുടുംബിനി എന്ന സിനിമയിൽ തുടങ്ങി 2021ലെ അവസാന ചിത്രം വരെ പൊന്നമ്മ പകർന്നു നല്കിയത് നല്ല അമ്മയുടെ ഭാവം മാത്രം. അതിനപ്പുറമുള്ള അവരുടെ വേഷപ്പകർച്ച പ്രേക്ഷകർ ഇഷ്ടപ്പെട്ടില്ല. ഒന്നോ രണ്ടോ സിനിമകളിൽ അവർ അല്പം…
Read More