Set us Home Page

അ​ത്യാ​ധു​നി​ക കി​ച്ച​ൻ,  സ്വ​ന്ത​മാ​യി ടി​വി ചാ​ന​ൽ; വി​യ്യൂ​ർ ജ​യി​ൽ ഹൈ​ടെ​ക്കാ​കു​ന്നു

വി​യ്യൂ​ർ: വി​യ്യൂ​ർ ജ​യി​ൽ ഹൈ​ടെ​ക്കാ​കു​ന്നു. അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ത്തോ​ടെ സ്റ്റീം ​കു​ക്കിം​ഗ് കി​ച്ച​ൻ, ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യാ​ൻ ഇ​ല​ക്്ട്രി​ക് ട്രോ​ളി, അ​ണു​വി​മു​ക്ത​മാ​യ കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കാ​ൻ ആ​ർ​ഒ പ്ലാ​ന്‍റ്, ഒ​രേ സ​മ​യം 30 കി​ലോ വ​സ്ത്ര​ങ്ങ​ൾ ക​ഴു​കു​വാ​നും ഉ​ണ​ക്കു​വാ​നു​മു​ള്ള പ​വ​ർ ലോ​ണ്‍​ട്രി തു​ട​ങ്ങി​യ​വ​യു​ടെ ഉ​ദ്ഘാ​ട​നം ജ​യി​ൽ ഡി​ജി​പി ആ​ർ.​ശ്രീ​ലേ​ഖ ഉ​ദ്ഘാ​ട​നം ചെ​യ്തു. കൂ​ടാ​തെ ജ​യി​ലി​ന് സ്വ​ന്ത​മാ​യു​ള്ള അ​ന്തേ​വാ​സി​ക​ളു​ടെ മ്യൂ​സി​ക് ബാ​ന്‍റാ​യ ഫ്രീ​ഡം മെ​ല​ഡി, റേ​ഡി​യോ, ഫി​ലിം ക്ല​ബ് എ​ന്നി​വ​യ്ക്കു പു​റ​മേ ഫ്രീ​ഡം ചാ​ന​ലും...[ read more ]

 സ്വന്തം വോട്ടുപോലും ചെയ്യാതെ  തൃശൂർ എടുക്കാനുള്ള സുരേഷ് ഗോപിയുടെ മോഹത്തിന് വോട്ടർമാർ നൽകിയ പണി പ്രതാപനിലൂടെയോ‍?

തൃ​ശൂ​ർ: തൃ​ശൂ​രി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യും എം​പി​യു​മാ​യ സു​രേ​ഷ് ഗോ​പി മൂ​ന്നാം സ്ഥാ​ന​ത്ത്. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ടി.​എ​ൻ. പ്ര​താ​പ​നാ​ണ് ഇ​വി​ടെ ലീ​ഡ് ചെ​യ്യു​ന്ന​ത്. പ്ര​താ​പ​ന് ഇ​പ്പോ​ൾ 3000-ൽ ​ഏ​റെ വോ​ട്ടു​ക​ളു​ടെ ലീ​ഡു​ണ്ട്. എ​ൽ​ഡി​എ​ഫി​ന്‍റെ രാ​ജാ​ജി മാ​ത്യു തോ​മ​സ് ര​ണ്ടാം സ്ഥാ​ന​ത്തു​ണ്ട്.

എല്ലാ ദിവസവും പരസഹായം ചെയ്തു; 365 ദിവസവും മുടങ്ങാതെ തിരുക്കര്‍മങ്ങളില്‍ പങ്കെടുത്തു! 89 കുട്ടികള്‍ക്കു സൈക്കിള്‍ സമ്മാനമായി നല്‍കി വൈദികന്‍

അ​ര​ണാ​ട്ടു​ക​ര: എ​ല്ലാ ദി​വ​സ​വും പ​ര​സ​ഹാ​യം ചെ​യ്ത 89 കു​ട്ടി​ക​ൾ​ക്കും സൈ​ക്കി​ൾ സ​മ്മാ​നം. സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക​യി​ലെ 89 കു​ട്ടി​ക​ൾ​ക്കാ​ണ് സൈ​ക്കി​ളു​ക​ൾ സ​മ്മാ​നി​ച്ച​ത്. ഈ ​കു​ട്ടി​ക​ൾ 365 ദി​വ​സ​വും മു​ട​ങ്ങാ​തെ പ​ള്ളി​യി​ൽ തി​രു​ക്കർ​മ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു. ഓ​രോ ദി​വ​സ​വും എ​ന്തെ​ങ്കി​ലും ത​ര​ത്തി​ൽ മ​റ്റു​ള്ള​വ​രെ സ​ഹാ​യി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു കു​ട്ടി​ക​ൾ​ക്കു ന​ൽ​കി​യ നി​ർ​ദേശം. ഓ​രോ​രു​ത്ത​രും ചെ​യ്ത സ​ഹാ​യ​ങ്ങ​ൾ ദി​വ​സ​വും ര​ക്ഷി​താ​ക്ക​ളും വൈ​ദി​ക​നും സാ​ക്ഷ്യ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​ങ്ങ​നെ സ​ന്പൂ​ർ​ണ​മാ​യി നി​ർ​ദേ​ശം പാ​ലി​ച്ച കു​ട്ടി​ക​ൾ​ക്കാ​ണ് സൈ​ക്കി​ൾ സ​മ്മാ​നി​ച്ച​ത്. അ​ഞ്ചു ല​ക്ഷം രൂ​പ...[ read more ]

ന​ഗ​ര​സ​ഭ​യു​ടെ അ​നാ​സ്ഥ! പ്രീ ​പെ​യ്ഡ് ഓ​ട്ടോ സം​വി​ധാ​നം ഇഴയുന്നു; അ​ഞ്ചു മി​നി​റ്റ് ന​ട​ക്കാ​നു​ള്ള ദൂ​ര​ത്തി​നു ഇൗടാക്കുന്നത് 50 രൂ​പ

ഗു​രു​വാ​യൂ​ർ: ന​ഗ​ര​സ​ഭ ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്കു യൂ​ണി​യ​നു​ക​ളോ​ടു​ള്ള വി​ധേ​യ​ത്വം കാ​ര​ണം ഗു​രു​വാ​യൂ​രി​ൽ പ്രീ ​പെ​യ്ഡ് ഓ​ട്ടോ സം​വി​ധാ​നം ഇ​ഴ​യു​ന്നു. ഒ​രു വി​ഭാ​ഗം ഓ​ട്ടോ​റി​ക്ഷ​ക​ളാ​ക​ട്ടെ അ​ഞ്ചു മി​നി​റ്റ് ന​ട​ക്കാ​നു​ള്ള ദൂ​ര​ത്തി​നു 50 രൂ​പ വ​രെ ഈ​ടാ​ക്കു​ന്ന​താ​യും ആ​രോ​പ​ണം. ഗു​രു​വാ​യൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ പ്രീ ​പെ​യ്ഡ് ഓ​ട്ടോ സം​വി​ധാ​നം തു​ട​ങ്ങു​ന്ന​തി​നു എ​ല്ലാ അ​നു​മ​തി​ക​ളും ല​ഭി​ച്ചി​ട്ടും ന​ഗ​ര​സ​ഭ​ക്കു തൊ​ഴി​ലാ​ളി യൂ​ണി​യ​ന​ക​ളോ​ടു​ള്ള വി​ധേ​യ​ത്വ​മാ​ണ് പ്രീ ​പെ​യ്ഡ് സം​വി​ധാ​നം അ​ട്ടി​മ​റി​ക്ക​പ്പെ​ടു​ന്ന​ത്. ഇ​തു​മൂ​ലം ഗു​രു​വാ​യൂ​രി​ലെ​ത്തു​ന്ന തീ​ർ​ഥാ​ട​ക​രും യാ​ത്ര​ക്കാ​രു​മാ​ണ് ഒ​രു വി​ഭാ​ഗം ഓ​ട്ടോ​റി​ക്ഷ​ക്കാ​രു​ടെ...[ read more ]

പാ​ലി​യേ​ക്ക​ര ടോ​ൾ​പ്ലാ​സ​യി​ൽ യാ​ത്ര​ക്കാ​ര​നെ ജീ​വ​ന​ക്കാ​ർ മ​ർ​ദിച്ചു; ര​ണ്ടു​പേ​ർ ക​സ്റ്റ​ഡി​യി​ൽ

സ്വ​ന്തം ലേ​ഖ​ക​ൻ പാ​ലി​യേ​ക്ക​ര: ടോ​ൾ​പ്ലാ​സ​യി​ൽ സം​ഘ​ർ​ഷം. യാ​ത്ര​ക്കാ​ര​നാ​യ യു​വാ​വി​നെ ടോ​ൾ​പ്ലാ​സ ജീ​വ​ന​ക്കാ​രാ​യ നാ​ലു​പേ​ർ ചേ​ർ​ന്ന് മ​ർ​ദ്ദി​ച്ച​താ​യി പ​രാ​തി. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ടോ​ൾ പ്ലാ​സ ഉ​പ​രോ​ധി​ച്ചു. ഇ​ന്നു​ച്ച​യ്ക്ക് പ​തി​നൊ​ന്ന​ര​യോ​ടെ​യാ​ണ് സം​ഭ​വ​ങ്ങ​ൾ. അ​ള​ഗ​പ്പ​ന​ഗ​ർ മ​ഞ്ഞ​ളി മെ​ബി​നെ(30)​യാ​ണ് ടോ​ൾ​പ്ലാ​സ ജീ​വ​ന​ക്കാ​രാ​യ നാ​ലു​പേ​ർ ചേ​ർ​ന്ന് മ​ർ​ദ്ദി​ച്ച​തെ​ന്നാ​ണ് പ​രാ​തി. ടോ​ൾ​പ്ലാ​സ​യി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട നി​ര​യു​ണ്ടാ​യി​രു​ന്നു. ആ​ന്പ​ല്ലൂ​ർ ഭാ​ഗ​ത്തു നി​ന്നും തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന മെ​ബി​നും ഭാ​ര്യ​യും സ​ഞ്ച​രി​ച്ചി​രു​ന്ന ബൊ​ലേ​റെ ജീ​പ്പ് മ​റ്റു വാ​ഹ​ന​ങ്ങ​ളെ...[ read more ]

ഗു​രു​വാ​യൂ​രി​ൽ ഇ​ന്ന​ലെ ന​ട​ന്ന​തു 177 വി​വാ​ഹ​ങ്ങ​ൾ; 45 ല​ക്ഷ​ത്തി​ന്‍റെ വ​ഴി​പാ​ടു​ക​ൾ; ന​ഗ​രം ഉ​ച്ച​വ​രെ ഗ​താ​ഗ​ത​ക്കുരു​ക്കി​ൽ

ഗു​രു​വാ​യൂ​ർ: ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ ഇ​ന്ന​ലെ വ​ലി​യ വി​വാ​ഹ​ത്തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു.​ വി​വാ​ഹ​ത്തിര​ക്കേ​റി​യി​തും റോ​ഡു​ക​ളി​ൽ നി​ർ​മാ​ണ പ്ര​വ​ർ​ത്തി ന​ട​ക്കു​ന്ന​തും കാ​ര​ണം ന​ഗ​രം ഉ​ച്ച​വ​രെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ​പെ​ട്ടു.177 വി​വാ​ഹ​ങ്ങ​ളും 697 ചോ​റൂ​ണ്‍ വ​ഴി​പാ​ടു​മാ​ണ് ഇ​ന്ന​ലെ ക്ഷേ​ത്ര​സ​ന്നി​ധി​യി​ൽ ന​ട​ന്ന​ത്.​ ഇ​ട​വ​മാ​സ​ത്തി​ലെ മു​ഹൂ​ർ​ത്തം കൂ​ടു​ത​ലു​ള്ള ഞാ​യ​റാ​ഴ്ച​യി​ൽ ക്ഷേ​ത്ര​പ​രി​സ​രം വി​വാ​ഹ പാ​ർ​ട്ടി​ക്കാ​രെക്കൊ​ണ്ട ് നി​റ​ഞ്ഞു.​ രാ​വി​ലെ മു​ത​ൽ 12വ​രെ മൂ​ന്നു മ​ണ്ഡ​പ​ങ്ങ​ളി​ലു​മാ​യാ​ണ് വി​വാ​ഹ​ങ്ങ​ൾ ന​ട​ന്ന​ത്.​ വി​വാ​ഹ മ​ണ്ഡ​പ​ത്തി​നു സ​മീ​പ​ത്തേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​നു നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​തി​നാ​ൽ വ​ധൂ​വ​ര​ന്മാ​ർ​ക്ക് തി​ര​ക്ക് കൂ​ടാതെ മ​ണ്ഡ​പ​ത്തി​ലേ​ക്കെ​ത്താ​നാ​യി.​ ദ​ർ​ശ​ന​ത്തി​നും...[ read more ]

അവൾ ഇനിയും ഫുൾ എപ്ലസ് വാങ്ങട്ടെ; സംസാരശേഷിയില്ലാത്തതും സാമ്പത്തിക ബുദ്ധിമുട്ടും അനുഭവിക്കുന്ന  ആ​ൻ​മ​രി​യ​യ്ക്ക് യുഎ​സ് മ​ല​യാ​ളി  കു​ടും​ബ​ത്തി​ന്‍റെ സ​ഹാ​യ​ഹ​സ്തം

കാ​ടു​കു​റ്റി: സം​സാ​ര​ശേ​ഷി​യും കേ​ൾ​വി​ശ​ക്തി​യു​മി​ല്ലാ​തെ ഇ​ക്ക​ഴി​ഞ്ഞ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​ക്ക് മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ​പ്ല​സോ​ടെ തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ ആ​ൻ​മ​രി​യ ക്രി​സ്റ്റി​ക്ക് തു​ട​ർ​പ​ഠ​ന​ത്തി​ന് ആ​വ​ശ്യ​മാ​യ സാ​ന്പ​ത്തി​ക സ​ഹാ​യം ന​ൽ​കാ​ൻ സ​ന്ന​ദ്ധ​ത അ​റി​യി​ച്ച് അ​മേ​രി​ക്ക​യി​ൽ നി​ന്നൊ​രു മ​ല​യാ​ളി കു​ടും​ബം. "മൗ​നം പ​ട​രു​ന്ന വീ​ട്ടി​ൽ എ ​പ്ല​സ് ആ​ഹ്ലാ​ദം, ആ​ൻ​മ​രി​യ ക്രി​സ്റ്റി​ന്‍റെ നേ​ട്ട​ത്തി​ന് വ​ജ്ര​ത്തി​ള​ക്കം’ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ ഈ ​കു​ട്ടി​യെ​യും കു​ടും​ബ​ത്തി​ന്‍റെ സാ​ന്പ​ത്തി​ക പ​രാ​ധീ​ന​ത​ക​ളെ കു​റി​ച്ചും ക​ഴി​ഞ്ഞ​യാ​ഴ്ച ദീ​പി​ക​യി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച വാ​ർ​ത്ത​യെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. പേ​ർ...[ read more ]

പത്തുലക്ഷം രൂപ അടച്ച് കോ​ൽ​ക്ക​ത്ത സ്വ​ദേ​ശി​യായ ഭക്തൻ ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ ആ​ന​യെ പ്ര​തീ​കാ​ത്മ​ക​മാ​യി ന​ട​യി​രു​ത്തി

ഗു​രു​വാ​യൂ​ർ: ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ ആ​ന​യെ പ്ര​തീ​കാ​ത്മ​ക​മാ​യി ന​ട​യി​രു​ത്തി. കോ​ൽ​ക്ക​ത്ത സ്വ​ദേ​ശി​യാ​യ ഭ​ക്ത​ൻ ആ​ർ.​ജി. ബ​ൻ​സാ​ലാ​ണ് ദേ​വ​സ്വ​ത്തി​ൽ പ​ത്തു​ല​ക്ഷം രൂ​പ അ​ട​ച്ച​തി​നു​ശേ​ഷം ന​ട​യി​രു​ത്തി​യ​ത്. ഇ​ന്നു​രാ​വി​ലെ ശീ​വേ​ലി​ക്കു​ശേ​ഷ​മാ​യി​രു​ന്നു ച​ട​ങ്ങ്. ഗു​രു​വാ​യൂ​ർ ദേ​വ​സ്വ​ത്തി​ന്‍റെ കൊ​ന്പ​ൻ കൃ​ഷ്ണ​നാ​രാ​യ​ണ​നെ​യാ​ണ് ന​ട​യി​രു​ത്തി​യ​ത്. രാ​വി​ലെ ക്ഷേ​ത്ര​ത്തി​ലെ കൊ​ടി​മ​ര​ച്ചു​വ​ട്ടി​ൽ അ​രി​മാ​വ് അ​ണി​ഞ്ഞ​തി​നു​ശേ​ഷം അ​ണി​ഞ്ഞ​തി​നു​മു​ക​ളി​ൽ വെ​ള്ള​യും ക​രി​ന്പ​ട​വും വ​ച്ച​തി​നു​ശേ​ഷം ആ​ന​യ്ക്ക് മേ​ൽ​ശാ​ന്തി പൊ​ട്ട​ക്കു​ഴി കൃ​ഷ്ണ​ൻ ന​ന്പൂ​തി​രി ക​ള​ഭം ചാ​ർ​ത്തി. തു​ട​ർ​ന്ന് ക്ഷേ​ത്രം ഊ​രാ​ള​ൻ മ​ല്ലി​ശേ​രി പ​ര​മേ​ശ്വ​ര​ൻ ന​ന്പൂ​തി​രി​പ്പാ​ട് ആ​ന​യെ ന​ട​യി​രു​ത്തു​ന്ന​തി​ന് അ​വ​കാ​ശി​ക​ളാ​യ മാ​തേം​പാ​ട്ട്...[ read more ]

ശക്തമായ കാ​റ്റും മ​ഴ​യും; പു​തു​ക്കാ​ട് മേ​ഖ​ല​യി​ൽ പ​ര​ക്കെ നാ​ശം; ചെ​ങ്ങാ​ലൂ​രി​ൽ തെ​ങ്ങുവീ​ണ് വീ​ട് ത​ക​ർ​ന്നു 

പു​തു​ക്കാ​ട് : വെ​ള്ളി​യാ​ഴ്ച രാ​ത്രി പെ​യ്ത മ​ഴ​യി​ലും കാ​റ്റി​ലും മേ​ഖ​ല​യി​ൽ പ​ര​ക്കെ നാ​ശ​ന​ഷ്ടം.ചെ​ങ്ങാ​ലൂ​രി​ൽ തെ​ങ്ങ് വീ​ണ് വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. ര​ണ്ടാം​ക​ല്ല് എ​ട​ത്തൂ​ട്ട് ശ​ങ്ക​ര​ൻ​കു​ട്ടി​യു​ടെ ഓ​ട് വീ​ട് ആ​ണ് ത​ക​ർ​ന്ന​ത്. ഇ​ന്ന​ലെ ഒന്പതു മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. തെ​ങ്ങ് വീ​ണ് അ​ടു​ക്ക​ള​യു​ടെ ഭാ​ഗം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. വീ​ട്ടി​ൽ ശ​ങ്ക​ര​ൻ​കു​ട്ടി​യും ഭാ​ര്യ​യും മ​ക​ളും കൊ​ച്ചു​മ​ക​ളും ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. വേ​ലൂ​പ്പാ​ടം പൗ​ണ്ടി​ൽ മി​ന്ന​ലി​ൽ അ​ന്പ​ല​വ​ൻ ഫൈ​സ​ൽ, അ​രീ​പ്പു​റം മൊ​യ്തീ​ൻ എ​ന്നി​വ​രു​ടെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലെ...[ read more ]

പൂ​രം ക​ഴി​ഞ്ഞാ​ൽ ര​ണ്ടുദി​വ​സം പ​നി​യാ​യി കിടക്കുമെന്ന പഴമൊഴി ശരിയായി; പൂ​രം ക​ഴി​ഞ്ഞ​പ്പോ​ൾ ക​മ്മീ​ഷ​ണ​ർ​ക്ക് പ​നി

തൃ​ശൂ​ർ: പൂ​രം ഭം​ഗി​യാ​യി ന​ട​ത്താ​ൻ അ​ഹോ​രാ​ത്രം ക​ഷ്ട​പ്പെ​ട്ട തൃ​ശൂ​ർ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​ക്ക് പൂ​രം ക​ഴി​ഞ്ഞ​പ്പോ​ൾ പ​നി. രാ​പ്പ​ക​ലി​ല്ലാ​തെ പൂ​ര​ത്തി​ന്‍റെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നാ​യി ഓ​ടിന​ട​ന്ന സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ എ​ച്ച്.​യ​തീ​ഷ്ച​ന്ദ്ര പ​നി മൂ​ലം വി​ശ്ര​മ​ത്തി​ലാ​ണ്. പൂ​രം ശ​രി​ക്കും കൊ​ള്ളു​ന്ന​വ​ർ പൂ​രം ക​ഴി​ഞ്ഞാ​ൽ ര​ണ്ടുദി​വ​സം പ​നി​യാ​യി കി​ട​ക്കു​മെ​ന്ന് തൃ​ശൂ​രി​ൽ പ​റ​യാ​റു​ണ്ട്. വെ​യി​ൽ വ​ക​വയ്ക്കാ​തെ പൂ​ര​ത്തി​ന് എ​ല്ലാ​യി​ട​ത്തും സ​ജീ​വ​സാ​ന്നി​ധ്യ​മാ​യ ക​മ്മീ​ഷ​ണ​ർ ഏ​വ​രു​ടേ​യും അ​ഭി​ന​ന്ദ​നം ഏ​റ്റു​വാ​ങ്ങി​യി​രു​ന്നു. ക​ള​ക്ട​ർ​ക്കൊ​പ്പം പൂ​ര​പ്പ​റ​ന്പി​ൽ രാ​ത്രി​യി​ലും എ​ത്തി ക്ര​മ​സ​മാ​ധാ​ന സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ...[ read more ]

LATEST NEWS