ആരെയും ആകര്ഷിക്കുന്ന തലയെടുപ്പും ആകാരഭംഗിയും. കാലിപ്രദര്ശന നഗരിയിലെ ഇഷ്ടതാരവും മൃഗസ്നേഹികളുടെ ഉറ്റചങ്ങാതിയുമാണിവന്. 2,000 കിലോ തൂക്കമുള്ള ഗൗതം കത്തോലിയെന്നു പേരു നല്കിയിരിക്കുന്ന മുറയിനത്തില്പ്പെട്ട ഈ പോത്തിന്കിടാവ്. വാഴക്കുളം തഴുവംകുന്ന് സ്വദേശിയായ വട്ടക്കുടിയില് ജോഷി സിറിയക്കിന്റെ മെയ്ഡന് മുറഫാമിലാണ് മൂന്നരവയസുള്ള ഇവന് ഒരു കുടുംബാംഗത്തെപ്പോലെ കഴിയുന്നത്. സംസ്ഥാനത്തുതന്നെ വിരളമാണ് ഇത്രയും വലിപ്പവും തൂക്കവുമുള്ള കിടാരി. ഹരിയാനയിലെ കര്ണാലില് നടന്ന ദേശീയ കന്നുകാലി പ്രദര്ശന മത്സരം കാണാനെത്തിയപ്പോഴാണ് ഗൗതം കത്തോലിയെ കാണുന്നത്. മത്സരത്തില് ജൂണിയര് ചാമ്പ്യനായ ഈ കിടാരിയോട് ഇഷ്ടം തോന്നിയതോടെ പൊന്നുംവില നല്കി സ്വന്തമാക്കുകയായിരുന്നു ജോഷി. നാട്ടിലെത്തിച്ച ഇവന് കൃത്യമായ പരിചരണമാണ് നല്കിവരുന്നത്. ദിവസവും ഉടമയോടൊപ്പം ചുരുങ്ങിയത് അഞ്ചുകിലോമീറ്റര് നടത്തം പതിവാണ്. തുടര്ന്ന് കൃത്യമായ അളവില് സമീകൃത ആഹാരവും നല്കും. ചോളപ്പൊടി,പരുത്തിപ്പിണ്ണാക്ക്,സോയ,കടല,ഗോതമ്പുതവിട്, മുളപ്പിച്ച ഗോതമ്പ്, പുളിമ്പൊടി എന്നിവയടങ്ങിയ മിശ്രിതക്കൂട്ടാണ് പ്രധാന ഭക്ഷണം. മണിക്കൂറുകളോളം നീരാട്ടും ഏറെ ഇഷ്ടമാണ്. പ്രതിദിനം…
Read MoreCategory: Agriculture
ലക്ഷങ്ങള് തരുന്ന മീനും താറാവും
മത്സ്യവും താറാവു വളര്ത്തലും ജീവിതത്തിന്റെ ഭാഗമാക്കി ലക്ഷങ്ങള് നേടുകയാണ് മലപ്പുറം തവനൂര് അയങ്കലത്തെ ചിറ്റകത്ത് പള്ളിയാലില് അബ്ദുള്മുനീര്. സമിശ്രമാതൃകാ കര്ഷകനായ ഇദ്ദേഹത്തിന്റെ അയങ്കലം ഫിഷ് ഫാം അറിയാത്തവര് ചുരുക്കം. പരമ്പരാഗത കാര്ഷിക കുടുംബ ത്തില് ജനിച്ച മുനീര്, തന്റെ നാലര ഏക്കറില് നെല്ലും തെങ്ങും വാഴയും കമുകുമൊ ക്കെയായി നിരവധി കൃഷികള് ചെയ്തിട്ടുണ്ട്. പന്ത്രണ്ടു വര്ഷം മുമ്പ് പ്രദേശത്തെ പലരും പലവിധ കാരണങ്ങളാല് നെല്കൃഷി ഉപേക്ഷിച്ചപ്പോള് തന്റെ രണ്ടേക്കര് നെല്വയല് തരിശിടാന് മുനീറിന്റെ മനസ് അനുവദിച്ചില്ല. എന്തു ചെയ്യണമെന്നുള്ള അന്വേഷണത്തിനൊടുവില് വയലില് കുളം നിര്മിച്ച് മത്സ്യം വളര്ത്താന് തീരുമാനിക്കുകയാ യിരുന്നു. പൊന്നാനിയിലെ ഫിഷറീസ് വിഭാഗവുമായി ബന്ധപ്പെട്ടു. അവരുടെ പൂര്ണ പിന്തുണയും നിരന്തര പരിശീലനങ്ങളും മുനീറിനെ മികച്ചൊരു മത്സ്യകര്ഷകനാക്കി. രണ്ടേക്കര് വയലില് മുപ്പതു സെന്റ് വീതമുള്ള നാല് കുളങ്ങള് നിര്മിച്ചെടുത്തു. ഇവ ചേര്ന്ന ഒരേക്കര് ഇരുപതു സെന്റില് ശാസ്ത്രീയ…
Read Moreസസ്യകുടുംബത്തിലെ സുന്ദരിയില! ഇന്ത്യയില്നിന്നു നാലു പുതിയ സസ്യങ്ങള് കൂടി; പ്രത്യേകതകള് ഇങ്ങനെ…
തേഞ്ഞിപ്പലം: കാലിക്കട്ട് സര്വകലാശാല സസ്യശാസ്ത്ര വിഭാഗത്തിലെ പ്രഫ. സന്തോഷ് നമ്പിയുടെ നേതൃത്വത്തില് നടന്ന ഗവേഷണഫലമായി ഇന്ത്യയില് നാലു പുതിയ സസ്യങ്ങള് കൂടി കണ്ടെത്തി. അരുണാചല് പ്രദേശിലെ സീറോയില്നിന്നു കണ്ടെത്തിയ ജസ്നേറിയസിയെ സസ്യകുടുംബത്തില് ലൈസിയോ നോട്ടസ് ജനുസില്പ്പെടുന്ന സസ്യത്തിന് ലൈസിയോനോട്ടസ് സിറോയെന്സിസ് എന്നാണ് നാമകരണം ചെയ്തിട്ടുള്ളത്. ഡോ. സന്തോഷ് നമ്പി, ഗവേഷകരായ എം.കെ. അഖില്, നിഖില് കൃഷ്ണ, അമൃത എന്നിവര് ചേര്ന്നാണ് ഈ സസ്യത്തെ കണ്ടെത്തിയത്. അന്താരാഷ്ട്ര ജേണലായ ജേണല് ഓഫ് ഏഷ്യാ പസഫിക് ബയോഡൈവേഴ്സിറ്റിയില് ഇതുമായി ബന്ധപ്പെട്ട ഗവേഷണഫലങ്ങള് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രഫ. സന്തോഷ് നമ്പി, എം.കെ. അഖില്, പി. ജവാദ് എന്നിവര് ചേര്ന്ന് ചൈനയില് മാത്രം കണ്ടു വന്നിരുന്ന ലൈസിയോനോട്ടസ് ഗാമോസെപാലസ് എന്ന സസ്യത്തെ അരുണാചല് പ്രദേശിലെ റോയിംഗ് പ്രദേശത്തുനിന്നു കഴിഞ്ഞ വര്ഷം കണ്ടെത്തിയിരുന്നു. ഇടുക്കിയിലെ മീശപ്പുലിമലയില്നിന്നു കണ്ടെത്തിയ മറ്റൊരു സസ്യമാണ് കംപാനുലേസിയ കുടുംബത്തില്പ്പെട്ട അസൈന്യൂമകുപുലാരെ. ഇടുക്കി…
Read Moreറബർ കൃഷി ഉപേക്ഷിച്ചു കശുമാവ് കൃഷി തുടങ്ങി; അതിശയ വിളവുമായി ഇലഞ്ഞിമറ്റം തോമസ്
മംഗലംഡാം: റബർ കൃഷി ഉപേക്ഷിച്ച് കശുമാവ് കൃഷി ആരംഭിച്ച കരിങ്കയം ഇലഞ്ഞിമറ്റം തോമസിന് കശുവണ്ടി ഉല്പാദനത്തിൽ മികച്ച നേട്ടം. മരങ്ങളുടെ ചെറുപ്രായത്തിൽ തന്നെ അതിശയ വിളവാണ് ഉണ്ടാകുന്നത്. ഒരു കുലയിൽ തന്നെ നാല്പതും അന്പതും കശുവണ്ടി വിളയുന്നു. 30 മാസം മാത്രം പ്രായമായ കശുമാവിൻ മരങ്ങളെല്ലാം വളർന്ന് പന്തലിച്ച് നിൽക്കുന്നത് കാണാൻ തന്നെ കൗതുക കാഴ്ചകളാണിപ്പോൾ. റബർ കൃഷിയുടെ ഭാവി അനിശ്ചിതത്വത്തിലായതോടെയാണ് ഏഴ് ഏക്കർ വരുന്ന കുന്നിൻ പ്രദ്ദേശം മുഴുവൻ കശുവാവ് കൃഷി ചെയ്തത്. റബർ മരങ്ങൾ കാലപഴക്കമായപ്പോൾ റീ പ്ലാന്റിംഗ് വേണ്ടെന്ന് വെച്ചായിരുന്നു മുന്തിയ ഇനം കശുമാവിൻ തൈകൾ നട്ടുപിടിപ്പിച്ചത്. ജെസിബി കൊണ്ട് കുഴികളെടുത്ത് കശുമാവ് വികസന കോർപ്പറേഷൻ നിർദ്ദേശിച്ച രീതിയിലാണ് തൈ നട്ടത്. കണ്ണൂരിൽ നിന്നും കൊണ്ട് വന്ന 500 ഗ്രാഫ്റ്റ് തൈകളാണ് നടാൻ തെരഞ്ഞെടുത്തത്. 15 മാസമായപ്പോൾ തന്നെ തൈകൾ പത്തടി വളർന്ന്…
Read Moreവളമൊന്നും ചെയ്തില്ല! അനിൽ വിളവെടുത്തത് ഭീമന് ഇഞ്ചി
കട്ടപ്പന: അന്പലകവല കൊല്ലക്കാട്ട് അനിലിന്റെ കൃഷിയിടത്തിലുണ്ടായ ഇഞ്ചി കൗതുകമാകുന്നു. അഞ്ചുകിലോ ഭാരമുള്ള ഒരുമൂട് ഇഞ്ചിയാണ് അനിൽ തന്റെ കൃഷിയിടത്തിൽനിന്നും വിളവെടുത്തത്. വീട്ടാവശ്യത്തിനായി നട്ടുവളർത്തിയ ഇഞ്ചിയാണ് ഭീമൻ ഫലം നൽകിയത്. വളമൊന്നും ചെയ്യാതെയാണ് ഇഞ്ചികൃഷി ചെയ്തിരുന്നത്. മണ്ണ് നീക്കംചെയ്യുന്തോറും വലിപ്പം കൂടിവന്നതോട ഭാര്യയെയും മക്കളെയും കൂട്ടിയാണ് ഇഞ്ചി പുറത്തെടുത്തത്. നേരത്തെ ഇഞ്ചി കൃഷി ചെയ്തിരുന്നുവെങ്കിലും വില ലഭിക്കാതായതോടെ അവസാനിപ്പിച്ചു. ഇപ്പോൾ സ്വന്തം ആവശ്യങ്ങൾക്കു മാത്രമാണ് കൃഷി. അനിലിന്റെ കൃഷിയിടത്തിലുണ്ടായ ഭീമൻ ഇഞ്ചി കാണുവാൻ നിരവധിയാളുകളാണ് എത്തുന്നത്.
Read Moreതേനെടുക്കാം, കരുതലോടെ..! കേരളത്തില് തേന്കാലം ആരംഭിക്കുന്നു…
കേരളത്തില് തേന്കാലം ആരംഭിക്കുകയാണ്. വാണിജ്യാടിസ്ഥാനത്തില് വളര്ത്തുന്ന ഞൊടിയല് അഥവാ ഇന്ത്യന് തേനീച്ചയ്ക്ക് മൂന്നു കാലങ്ങളാണുള്ളത്. ഓഗസ്റ്റ് മുതല് ഡിസംബര് വരെ വളര്ച്ചാകാലം, ജനുവരി മുതല് മേയ് വരെ തേന് കാലം, മേയ് മുതല് ഓഗസ്റ്റ് വരെയുള്ള ക്ഷാമകാലം എന്നിങ്ങനെയാണത്. വളര്ച്ചാകാലത്ത് റാണി ഈച്ചയുടെ പ്രകൃതിദത്തപ്രജനന ശേഷി പ്രയോജനപ്പെടുത്തി കൂടുകള് പിരിച്ച് എണ്ണം വര്ധിപ്പിച്ചു കഴിഞ്ഞിരിക്കുകയാണ് കര്ഷകര്. ഇനി ഏറ്റവും മികച്ച കൊയ്ത്താണ് തേനീച്ച കര്ഷകരുടെ ലക്ഷ്യം. തേന്കാലം ആരംഭിക്കാനിരിക്കെ മെച്ചപ്പെട്ട തോതില് തേന് ശേഖരിക്കാന് വെള്ളായണി തേനീച്ച പരാഗണ ഗവേഷണ കേന്ദ്രം രൂപകല്പന ചെയ്ത സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തേണ്ടതാണ്. മുന്കാലങ്ങളില് ഞൊടിയല് തേനീച്ച കൂടൊന്നിന് രണ്ടുമൂന്നു കിലോ തേന് കിട്ടിയിരുന്നിടത്ത് 10 – 20 കിലോ തേന് ലഭ്യമായതോടെ അനേകംപേര് തേനീച്ച കൃഷി ഉപജീവന മാര്ഗമാക്കി. വളര്ച്ചാകാലത്ത് ധാരാളം പൂമ്പൊടി ലഭ്യമാക്കാനായി തെങ്ങിന് തോപ്പില് വളര്ത്തിയിരുന്ന കോളനികളെ തേനിന്റെ…
Read Moreആടിനുണ്ടൊരു ഹൈടെക് കൂട്! അത്യധ്വാനമില്ലാതെ ആടിനെ എങ്ങനെ വളര്ത്തണമെന്നറിയണമെങ്കില് ഇവിടെത്തണം
ടോം ജോര്ജ് അത്യധ്വാനമില്ലാതെ ആടിനെ എങ്ങനെ വളര്ത്തണമെന്നറിയണമെങ്കില് ഇവിടെത്തണം. കോട്ടയം മോനിപ്പള്ളി മറ്റത്തില് സണ്ണിയുടെ വീട്ടില്. വീടിനു പിറകിലായി രണ്ടുതട്ടുകളുള്ള ഭൂമിയുടെ ഒന്നാം തട്ടിലാണ് ഹൈടെക് ആട്ടിന്കൂടു സ്ഥാപിച്ചിരിക്കുന്നത്. ജി.ഐ. പൈപ്പും ടിന്ഷീറ്റും ഉപയോഗിച്ചു തയാറാക്കിയ കൂട്ടില് 22 ആടുകള്ക്ക് സുഖമായി പാര്ക്കാം. നിലവില് ഒമ്പത് ആടുകളുണ്ട്. വശ്യമനോഹര കൂട് ആട്ടിന്കൂടുകണ്ടാല് അതിനകത്തുകയറി നമുക്കും ഇരിക്കാന് തോന്നും. അത്രയ്ക്ക് വൃത്തിയും ഭംഗിയുമാണതിന്. താഴെ ജിഐ പൈപ്പിനാല് തീര്ത്തിരിക്കുന്ന ഫ്രയിമില് കട്ടിയുള്ള പച്ചക്കളറിലുള്ള പ്ലാസ്റ്റിക്കിനു സ്ളോട്ടഡ് ഷീറ്റാണ് ഉപയോഗിച്ചിരിക്കുന്നത്. സ്ക്വയര്ഫീറ്റിന് നൂറുരൂപയുള്ള ഇത് ഒരാള് കയറി നിന്നാലും വളയില്ല. ഇതിന്റെ ഇടയിലെ സുഷിരങ്ങളിലൂടെ മൂത്രവും കാഷ്ഠവും വീഴുന്നത് താഴത്തെ തട്ടിലെ ടിന്ഷീറ്റിട്ട കൂടിനു മുകളിലേക്കാണ്. ഇതിനു നല്ലചെരിവുനല്കിയിട്ടുണ്ട്. ഇതിനാല് ഷീറ്റിന്റെ അഗ്രഭാഗത്തു സ്ഥാപിച്ചിരിക്കുന്ന പിളര്ന്ന പിവിസി പൈപ്പിലേക്ക് മൂത്രവും കാഷ്ഠവും വേഗം ഒഴുകിയെത്തും. പൈപ്പിലുടെ നേരെ പുരയിടത്തില് സ്ഥാപിച്ചിരിക്കുന്ന…
Read Moreവണ്ടർ വുമൺ ശ്രീവിദ്യ..! മികച്ച യുവകർഷകയ്ക്കുള്ള സംസ്ഥാന സർക്കാർ പുരസ്കാരം നേടിയ എം. ശ്രീവിദ്യ എന്ന പോരാളിയുടെ കഥ
ഷൈബിൻ ജോസഫ് കാഞ്ഞങ്ങാട്: ദേശീയപാതയിൽ പൊയിനാച്ചി ടൗണിൽ നിന്ന് ബന്തടുക്കയിലേയ്ക്ക് പോകുന്പോൾ ബേഡഡുക്ക പഞ്ചായത്തിലെ കൊളത്തൂരിന് സമീപം ബറോട്ടി എന്ന ചെറിയ ജംഗ്ഷൻ. അവിടെ നിന്ന് വലത്തോട്ട് ഒരു ഊടുവഴിയിലൂടെ സഞ്ചരിച്ചാൽ ചുറ്റും കാണാനുളളത് കാക്കകാൽ തണൽ പോലുമില്ലാതെ ചുട്ടുപൊള്ളുന്ന ചെങ്കൽപ്പാറ. എന്നാൽ അരകിലോമീറ്റർ മുന്നോട്ടുപോകുന്പോൾ വലതുഭാഗത്തായി കാണുന്ന പച്ചത്തുരുത്ത് ആരുടെയും മനസ് കുളിർപ്പിക്കും. അവിടെ നമ്മെ സ്വാഗതം ചെയ്യുന്നത് ഒരു ഫ്ളക്സ് ബാനർ “ചെടികളെ നോക്കി പുഞ്ചിക്കൂ, അവർ നിങ്ങളോട് തിരിച്ചും ചിരിച്ചിരിക്കും’ റോഡിൽ നിന്നd വീടു വരെ നൂറു മീറ്റോളം ദൂരം തണൽ വിരിക്കുന്ന പാഷൻ ഫ്രൂട്ട് പന്തൽ. ഇവിടെയാണ് എം. ശ്രീവിദ്യ എന്ന 35കാരി ഒരുക്കിയ ഹരിതസ്വർഗം. നാൽപതിനം പഴവർഗങ്ങളും പച്ചക്കറികളും, 1700 ഓളം മീനുകൾ, 70 മുട്ടക്കോഴികൾ, ഒരും പശുവും കിടാവും ഇതൊക്കെയാണ് കരിന്പാറക്കെട്ടിലെ ഒരേക്കർ പുരയിടത്തിൽ ഇതൊക്കെ നമുക്ക് വിസ്മയത്തോടെ…
Read Moreപ്രകാശം(ൻ) പരത്തുന്ന പാളയന്കോടന്! ആരും തന്നെ ചെയ്തിട്ടില്ലാത്ത പരീക്ഷണം നടത്തി വിജയിച്ച ഒ.വി.പ്രകാശനാണ് നാട്ടിലെ താരം
വെള്ളിക്കുളങ്ങര: മലയോരത്ത് കൃഷിചെയ്യുന്ന വാഴകർഷകർ ആരും തന്നെ ചെയ്തിട്ടില്ലാത്ത പരീക്ഷണം നടത്തി വിജയിച്ച മറ്റത്തൂരിലെ പെരുന്പിള്ളിച്ചിറ സ്വദേശി ഒ.വി.പ്രകാശനാണ് നാട്ടിലെ താരം. പാട്ടത്തിനെടുത്ത ഭൂമിയിൽ പാളയൻകോടൻവാഴകൾ തോട്ടമായി തന്നെ കൃഷി ചെയ്താണ് പ്രകാശൻ ഈ കോവിഡ് കാലത്ത് മികച്ച വിളവ് നേടിയത്. മറ്റത്തൂരിലെ മുൻനിര പച്ചക്കറി കർഷകരിലൊരാളായ പ്രകാശൻ ഒരു പരീക്ഷണമായാണ് ഇത്തവണ പാളയൻകോടൻ വാഴകൾ തോട്ടമായി കൃഷി ചെയ്തത്. സാധാരണയായി പുരയിടങ്ങളിലും ആളൊഴിഞ്ഞ പറന്പുകളിലും അവിടവിടെയായി നട്ടുപിടിപ്പിക്കാറുള്ള ഇനമാണ് പാളയൻകോടൻ വാഴകൾ. നേന്ത്രൻ, പൂവൻ, കദളി, റോബസ്റ്റ എന്നീ വാഴയിനങ്ങളെ പോലെ പാളയൻകോടൻ വാഴകൾ ആരും വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യാറില്ല. നാടൻ ഇനമായ പാളയൻകോടൻ കായക്ക് ആവശ്യക്കാർ കുറവാണെന്നതാണ് ഇതിനു പ്രധാന കാരണം. നേന്ത്രവാഴകൾ ധാരാളമായി കൃഷി ചെയ്യാറുള്ള പ്രകാശൻ പാളയൻകോടൻ വാഴകളുടെ ഒരു തോട്ടം തന്നെ ഉണ്ടാക്കി. പെരുന്പിള്ളിച്ചിറയിലെ പാട്ടഭൂമിയിൽ 200 വാഴകളാണ് പ്രകാശൻ…
Read More46 വയസിനിടെ 39 അവാർഡുകൾ! ടെറസ് കൃഷിയിൽ സുല്ഫത്ത് വേറെ ലെവലാണ്
വൈപ്പിൻ : ജൈവപച്ചക്കറി കൃഷിയിൽ 46 വയസിനുള്ളിൽ 39 അവാർഡുകൾ. യുവകർഷക സുൽഫത്ത് മൊയ്തീൻ എത്തി നിൽക്കുന്നത് നേട്ടങ്ങളുടെ കൊടുമുടിയിൽ. സംസ്ഥാന കൃഷിവകുപ്പിന്റെ 2019-20 വർഷത്തെ ഏറ്റവും നല്ല ടെറസ് കൃഷിക്കുള്ള അംഗീകാരം ഇന്നലെ തേടിയെത്തിയതോടെയാണ് ആകെ അവാർഡുകൾ 39 ൽ എത്തിയത്. കഴിഞ്ഞ തവണ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനക്കാരിയായിരുന്നു. ഇത്തവണ ജില്ലയിലെ ഏറ്റവും നല്ല ടെറസ് കർഷകയും സുൽഫത്ത് തന്നെയാണ്. കഴിഞ്ഞ തവണയും ജില്ലയിൽ ഒന്നാം സ്ഥാനത്തായിരുന്നു. കൂടാതെ കഴിഞ്ഞ വർഷം ഓണത്തിനു ഒരുമുറം പച്ചക്കറിപദ്ധതിയിൽ രണ്ടാംസ്ഥാനവും നേടിയിരുന്നു. 27 വർഷം മുന്പാണ് സുൽഫത്ത് ജൈവപച്ചക്കറി കൃഷിയിലേക്ക് തിരിഞ്ഞത്. തുടർന്ന് മൂന്ന് വർഷത്തിനുശേഷം ടെറസ് കൃഷിയും ആരംഭിച്ചു. എല്ലാത്തരം പച്ചക്കറി കൃഷികളും സുൽഫത്തിന്റെ തോട്ടത്തിലുണ്ട്. കണ്ണുകളുടെ ആരോഗ്യത്തിനു ഏറ്റവും ഗുണം ചെയ്യുന്ന പൊന്നാങ്കണ്ണി എന്ന ഒരിനം ചീര ഇപ്പോൾ പ്രത്യേകമായി കൃഷി ചെയ്യുന്നുണ്ട്. കഴിഞ്ഞ…
Read More