പയ്യന്നൂർ: വീട്ടിൽ നിരീക്ഷണക്കാമറ സ്ഥാപിച്ച വിരോധത്തിൽ മർദിച്ചുവെന്ന പരാതിയിൽ രണ്ടു പേർക്കെതിരേ പയ്യന്നൂർ പോലീസ് കേസെടുത്തു. രാമന്തളി കക്കമ്പാറയിലെ പി. സനീഷിന്റെ പരാതിയിലാണ് അയൽവാസികളായ അയ്യപ്പൻ, ലതിക എന്നിവർക്കെതിരേ കേസെടുത്തത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നിനാണ് സംഭവം. നടന്നു പോവുകയായിരുന്ന പരാതിക്കാരനെ തടഞ്ഞു നിർത്തി ഇരുമ്പുവടി കൊണ്ട് കഴുത്തിനടിച്ച് പരിക്കേൽപ്പിച്ചതായും മുളകു വെള്ളമൊഴിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അശ്ലീലഭാഷയിൽ ചീത്തവിളിച്ചുമെന്നുമാണ് പരാതി. അനധികൃത മദ്യവില്പന ചോദ്യം ചെയ്ത വിരോധത്തിലും പ്രതികളുടെ വീടിന്റെ മുന്നിലെ വഴിയിലൂടെ നടക്കുന്നതിന്റെയും പരാതിക്കാരന്റെ വീട്ടിൽ നിരീക്ഷണക്കാമറ സ്ഥാപിച്ചതിന്റെയും വിരോധമാണ് അക്രമത്തിന് കാരണമെന്നും പരാതിയിലുണ്ട്.
Read MoreCategory: Kannur
ട്രാഫിക് എസ്ഐയെ മർദിച്ച ബസ് യാത്രക്കാരൻ പിടിയിൽ
കണ്ണൂർ: ട്രാഫിക് എസ്ഐയെ മർദിച്ച സംഭവത്തിൽ ബസ് യാത്രക്കാരനെതിരേ കേസെടുത്തു. ട്രാഫിക് എസ്ഐ മനോജ് കുമാറിന്റെ പരാതിയിൽ കൊളച്ചേരിയിലെ ടി.വി. നിസാറിന് (42) എതിരേയാണു കണ്ണൂർ ടൗൺ പോലീസ് കേസെടുത്തത്. ഇന്നലെ രാവിലെ 11.15 ഓടെ താഴെചൊവ്വ തെഴുക്കിലെപീടികയിലായിരുന്നു സംഭവം. സ്ഥിരമായി ട്രാഫിക് കുരുക്കനുഭവപ്പെടുന്ന താഴെ ചൊവ്വയിൽ ഇന്നലെ രാവിലെ കണ്ണൂരിൽനിന്നു കോഴിക്കോടേക്ക് പോവുകയായിരുന്ന കെ എൽ18 ആർ5664നമ്പർ കിംഗ് ലയൺ ബസ് മറ്റ് വാഹനങ്ങളും ഡിവൈഡറും മറികടന്ന് വന്നതിനെ തുടർന്ന് ട്രാഫിക് പോലീസ് ബസ് നിർത്താൻ ആവശ്യപ്പെട്ടതാണ് പ്രശ്നങ്ങൾക്ക് തുടക്കം. ബസ്ഡ്രൈവറോട് ലൈസൻസ് കാണിക്കാൻ ആവശ്യപ്പെട്ടപ്പോൾ ബസിൽനിന്ന് ഓടിയിറങ്ങി വന്ന നിസാർ ട്രാഫിക് എസ്ഐയോട് നീയാരാടാ എന്റെ ബസ് പിടിക്കാനെന്ന് പറഞ്ഞ് അസഭ്യഭാഷയിൽ തെറി വിളിക്കുകയും കോളറിൽ കയറിപ്പിടിക്കുകയുമായിരുന്നു എന്നാണ് പരാതി..
Read Moreമതപഠനശാലയിലെ ഉസ്താദിന്റെ ക്രൂരമർദനം: കൂത്തുപറന്പ് പോലീസിന് കേസ് കൈമാറും
കൂത്തുപറമ്പ്: കൂത്തുപറമ്പിനടുത്ത് കിണവക്കൽ കമ്പിത്തൂണിൽ സ്വകാര്യ വ്യക്തി നടത്തുന്ന മതപഠനശാലയിൽ ഉസ്താദിന്റെ ക്രൂരമർദനത്തിന് 23 കാരൻ ഇരയായ കേസ് വിഴിഞ്ഞം പോലീസ് ഇന്ന് കൂത്തുപറമ്പ് പോലീസിന് കൈമാറിയേക്കും. മതപപഠനശാലയിലെ വിദ്യാർഥി തിരുവനന്തപുരം വിഴിഞ്ഞം ടൗൺഷിപ്പ് കോളനിയിലെ അജ്മൽ ഖാൻ ആണ് മലപ്പുറം തിരൂർ സ്വദേശി ഉസ്താദ് ഉമൈർ അഷറഫിയുടെ ക്രൂരമർദനത്തിന് ഇരയായത്. കമ്പിത്തൂണിലെ ഇഷ അതുൽ ഉലു ദർസിൽ ഈ മാസം ആറിനാണ് സംഭവം. ഉമൈർ അഷറഫി നല്ലവണ്ണം മതപഠനം നടത്തുന്നില്ലെന്ന് പുറത്തുള്ളവരോടു പറഞ്ഞ വിരോധത്തിൽ അജ്മൽ ഖാനെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിക്കുകയും ചൂരൽ വടി കൊണ്ട് മുതുകിൽ അടിച്ച് മുറിവേൽപ്പിക്കുകയും കണ്ണിൽ മുളക് ഉടച്ച് തേക്കുകയും ചെയ്തുവെന്നാണ് ഉസ്താതാദിനെതിരേയുള്ള കേസ്. അമീർ ഖാൻ വിഴിഞ്ഞം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലാണ്. പരാതിയിൽ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. സംഭവ സ്ഥലം കൂത്തുപറമ്പ് സ്റ്റേഷൻ പരിധിയിലായതിനാലാണ് കേസ് കൂത്തുപറമ്പ് സ്റ്റേഷനിലേക്ക്…
Read Moreഇൻസ്റ്റയിലൂടെ പരിചയപ്പെട്ട പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച് നഗ്നചിത്രങ്ങൾ പകർത്തി ഭീഷണി; 24കാരൻ പിടിയിൽ
തലശേരി: ഇൻസ്റ്റയിലൂടെ പരിചയപ്പെട്ട പ്ലസ്വൺ വിദ്യാർഥിനിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയും നഗ്നചിത്രങ്ങൾ എടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ ഇരുപത്തിനാലുകാരൻ അറസ്റ്റിൽ. ബിസിനസ് ഡവലപ്പ്മെന്റ് കമ്പനി ജീവനക്കാരനായ ചോമ്പാല സ്വദേശിയാണ് അറസ്റ്റിലായത്. ഇയാളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. ഇൻസ്റ്റാഗ്രാമിലൂടെയാണ് പതിനാറുകാരിയായ പെൺകുട്ടിയെ യുവാവ് പരിചയപ്പെട്ടത്. തുടർന്ന് മാഹി, തലശേരി തുടങ്ങിയ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയും പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ പകർത്തി ഭീഷണി മുഴക്കുകയും ചെയ്തതായും പരാതിയിൽ പറയുന്നു.
Read Moreമരുമകളുടെ വിവാഹത്തിന് അമ്മാവൻ ഗൾഫിൽനിന്നു കൊടുത്തയച്ച സ്വർണം കവർന്നു; രണ്ടുപേർക്കെതിരേ കേസ്
കൂത്തുപറമ്പ്: മരുമകളുടെ വിവാഹ ആവശ്യത്തിനായി വിദേശത്തുനിന്നു കൊടുത്തയച്ച പത്തുലക്ഷം രൂപയുടെ 150 ഗ്രാം സ്വർണം വീട്ടിൽ നൽകിയില്ലെന്ന പരാതിയിൽ രണ്ടു പേർക്കെതിരേ കണ്ണവം പോലീസ് കേസെടുത്തു. മലപ്പുറം തിരൂരങ്ങാടിയിലെ അബ്ദുൾ റഫീഖിന്റെ പരാതിയിൽ സുബീഷ്, അമൽ രാജ് എന്നിവർക്കെതിരേയാണ് കണ്ണവം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. അബ്ദുൾ റഫീഖിന്റെ അമ്മാവൻ മുസ്തഫയാണ് ഗൾഫിൽ നിന്നു സുബീഷിന്റെ കൈയിൽ സ്വർണം കൊടുത്തയച്ചത്. എന്നാൽ സ്വർണം വീട്ടിൽ നൽകിയില്ലെന്നാണ് പരാതി. എന്നാൽ സ്വർണം മുസ്തഫയുടെ വീട്ടിൽ നൽകാനായി സുബീഷ് അമൽ രാജിന് കൈമാറുകയാണുണ്ടായതെന്നും പരാതിയിൽ പറയുന്നു.
Read Moreമാരകലഹരിമരുന്നുമായി യുവാവും യുവതിയും അറസ്റ്റിൽ; സ്റ്റേഷനിൽ അക്രമാസക്തനായി ഇജാസ്; അഖില കാരിയർ ആണെന്ന് പോലീസ്
നാദാപുരം: വില്പനക്കായി കാറിൽ കടത്തുകയായിരുന്ന എംഡിഎംഎയുമായി യുവാവും യുവതിയും അറസ്റ്റിൽ. വയനാട് സ്വദേശികളായ മുഹമ്മദ് ഇജാസ് ( 26) , കമ്പളക്കാട് സ്വദേശിനി അഖില ( 24 ) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലെടുത്ത് പോലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ കൈവിലങ്ങുമായി ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. സ്റ്റേഷനിൽ അക്രമാസക്തനായി പോലീസുകാർക്കുനേരേ അസഭ്യവർഷവും സ്റ്റേഷനിലെ ഫർണീച്ചറുകൾ അടിച്ച് തകർക്കുകയും ചെയ്തു. ഇന്നല രാത്രി പേരോട് -പാറക്കടവ് റോഡിൽ വാഹന പരിശോധനക്കിടയിലാണ് ഇരുവരും പിടിയിലായത്. പിടിയിലായ യുവതി ഇജാസിന്റെ സുഹൃത്താണെന്നും കാരിയർ ആണെന്നും പോലീസ് പറഞ്ഞു. ഇവർ സഞ്ചരിച്ചിരുന്ന കെ.എൽ. 12 പി 7150 നമ്പർ സ്വിഫ്റ്റ് കാർ പോലീസ് കസ്റ്റഡിയിൽ എടുത്തു. കാർ പരിശോധനക്കിടെ ഇജാസും അഖിലയും ബഹളംവയ്ക്കുകയും പോലീസിനോട് തട്ടിക്കയറുകയും ചെയ്തു. കാറിൽനിന്ന് റോഡിലിറങ്ങി അക്രമസക്തനാവുകയും വാഹനങ്ങൾക്ക് മാർഗ തടസം ഉണ്ടാക്കുകയും ചെയ്തു.…
Read Moreജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന സ്ത്രീയുടെ മാല ബൈക്കിലെത്തിയ സംഘം കവർന്നു; നഷ്ടപ്പെട്ടത് നാലര പവന്റെ മാല
മാഹി: കുട്ടിമാക്കൂലിൽ ബൈക്കിലെത്തിയ സംഘം സ്ത്രീയുടെ സ്വർണമാല കവർന്നു. തലശേരി പോലീസ് സ്റ്റേഷൻ പരിധിയിലെ കുട്ടിമാക്കൂൽ മഠം ബസ് സ്റ്റോപ്പിനു സമീപം ബസിറങ്ങി നടന്നു പോകുകയായിരുന്ന സ്ത്രീയുടെ സ്വർണ മാലയാണു ബൈക്കിലെത്തിയ സംഘം കവർന്നത്. ഇന്നലെ രാത്രി 9.30 നായിരുന്നു സംഭവം. ബസിറങ്ങി മൂന്ന് സ്ത്രീകൾ കൂട്ടമായി നടന്നു നീങ്ങവെ ഹെൽമെറ്റ് ധരിച്ച് ബൈക്കിലെത്തിയ രണ ്ടംഗസംഘമാണ് നാലുപവൻ വരുന്ന മാല കവർന്നത്. വിവരമറിയിച്ചതിനെ തുടർന്ന് തലശേരി പോലീസ് എത്തി അന്വേഷണം തുടങ്ങി.
Read Moreമന്ത്രിയുടെ ഉദ്ഘാടനത്തിനുമുമ്പ് റോഡില്‍ കരിങ്കൊടിയും പ്രതിഷേധ പോസ്റ്ററും
നാദാപുരം: മന്ത്രി മുഹമ്മദ് റിയാസ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന റോഡ് ഉദ്ഘാടനത്തിനെതിരേ കരിങ്കൊടിയും പോസ്റ്ററും. ഇന്ന് രാവിലെ 10. 30 നായിരുന്നു ഉദ്ഘാടനം. നാദാപുരം മണ്ഡലത്തിലെ പാറക്കടവ് – ചെക്യാട് റോഡ് ഉദ്ഘാടനത്തിനെതിരെയാണ് സിപിഎം ശക്തി കേന്ദ്രമായ ചെക്യാട് ബാങ്കിന് സമീപം കരിങ്കൊടി നാട്ടി പോസ്റ്റര്‍ പതിച്ചത്. റോഡ് നിര്‍മാണത്തിലെ അഴിമതി ചൂണ്ടിക്കാട്ടിയാണ് പോസ്റ്റര്‍ . റോഡിന്റെ പ്രവൃത്തി പൂര്‍ണമാവാതെ എന്തിന് തിരക്കിട്ട് ഉദ്ഘാടനം എന്നാണ് പോസ്റ്ററില്‍ ചോദിക്കുന്നത്. റോഡ് നിര്‍മാണം ഏറെ വിവാദമാവുകയും പ്രവൃത്തി അനന്തമായി നീളുകയും ചെയ്തത് നിരവധി സമര കോലാഹലങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. പൊതുമരാമത്ത് വകുപ്പ് ഒടുവില്‍ കരാറുകാരനെ ടെര്‍മിനേറ്റ് ചെയ്ത് പുതിയ കരാറുകാരനെവച്ചാണ് പണി നടത്തിയത്. ജിഎസ് ടി ഉള്‍പെടെയുള്ളവയില്‍ മാറ്റം വന്നതോടെ റോഡ് വികസനത്തിന് തുക പൂര്‍ണമായി ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്നില്ല. റോഡ് ലെവലില്ലാതെയാണ് നിര്‍മിച്ചതെന്നും ആക്ഷേപമുണ്ട്. ഓവുചാലുകള്‍ ഉള്‍പെടെ അശാസ്ത്രീയമായി നിര്മിച്ചതിനാല്…
Read Moreജോലി വാഗ്ദാനം, ടാസ്കില് ലാഭം: 9.28 ലക്ഷം നഷ്ടമായെന്ന് യുവതിയുടെ പരാതി; മുംബൈയിലെ കോയിന് ഡിസിഎക്സ് ഓണ്‍ലൈന്‍ കമ്പനിയുടമക്കെതിരേ കേസ്
പയ്യന്നൂര്‍: ഓണ്‍ലൈന്‍ സ്ഥാപനത്തില്‍ ജോലി വാഗ്ദാനം ചെയ്തും ടാസ്ക് പൂര്‍ത്തീകരിച്ചാല്‍ ലാഭം ലഭിക്കുമെന്നും പറഞ്ഞ് 9.28 ലക്ഷത്തോളം രൂപ വഞ്ചിച്ചതായുള്ള പരാതിയില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. പയ്യന്നൂര്‍ കൊറ്റിയിലെ മുപ്പതുകാരിയുടെ പരാതിയിലാണ് മുംബൈയിലെ കോയിന് ഡിസിഎക്സ് എന്ന ഓണ്‍ലൈന്‍ കമ്പനിയുടമക്കെതിരെ കേസെടുത്തത്. കഴിഞ്ഞമാസം 13 മുതല്‍ ഈമാസം ഒന്നുവരെയുള്ള ദിവസങ്ങളിലായാണ് കേസിനാസ്പദമായ സംഭവം. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോയിന് ഡിസിഎക്സ് എന്ന ഓണ്‍ലൈന്‍ സ്ഥാപനത്തില്‍ പാര്‍ട്ട് ടൈം ജോലി നല്‍കാമെന്നും ഇതിലൂടെ അധികലാഭമുണ്ടാക്കാമെന്നുമുള്ള വാഗ്ദാനമായിരുന്നു ആദ്യമുണ്ടായത്. ഇതിനായി കമ്പനി അയക്കുന്ന ടാസ്കുകള് പൂര്‍ത്തീകരിച്ചാല്‍ കൂടുതല്‍ ലാഭം കിട്ടുമെന്നും വിശ്വസിപ്പിച്ചു. ഓരോ ടാസ്ക്കും ലഭിക്കുന്നതിനനുസരിച്ച് വിവിധ അക്കൗണ്ടുകളില്‍നിന്നായി 9,28,440 രൂപ ഓണ്‍ലൈന്‍ കമ്പനി നല്കിയ അക്കൗണ്ടുകളിലേക്കെത്തിയിരുന്നു. കമ്പനി വാഗ്ദാനം ചെയ്ത ജോലിയും വാഗ്ദാനം ചെയ്ത ലാഭവും ലഭിക്കാതെ വന്നപ്പോഴാണ് യുവതി പരാതിയുമായി പോലീസിനെ സമീപിച്ചത്.
Read Moreകണ്ണൂർ ജില്ലാ ആശുപത്രിയിൽ “കമ്പിക്കെണികൾ’; രോഗികൾ കമ്പിയിൽ തട്ടിമുറിവേൽക്കുന്നത് പതിവാകുന്നു; കണ്ടില്ലെന്ന് നടിച്ച് അധികൃതർ
കണ്ണൂർ: രോഗവുമായി ജില്ലാ ആശുപത്രിയിൽ എത്തിയാൽ ഡോക്ടറെ രണ്ട് തവണ കാണിച്ച് മടങ്ങാം. കാരണം, വർഷങ്ങൾക്ക് മുന്‍പ് നടന്ന ആശുപത്രി നവീകരണത്തിന്റെ ഭാഗമായുള്ള കന്പികൾ കൊണ്ട് പരിക്ക് പറ്റുന്നത് നിത്യ സംഭവമായി മാറിയിരിക്കുകയാണ്. പഴയ കാഷ്വാലിറ്റിയിലേക്ക് പ്രവേശിക്കുന്നിടത്ത്, കാന്റീനു സമീപം തുടങ്ങി നിരവധി സ്ഥലങ്ങളിലാണ് കമ്പികൾ അപകട ഭീഷണിയായി മാറുന്നത്. കാന്റീന് സമീപത്ത് ഒരു കുഴിക്ക് മുകളിലായി ദ്രവിച്ച മരകഷ്ണങ്ങൾക്ക് ചുറ്റുമാണ് കമ്പികൾ നിൽക്കുന്നത്. ആംബുലൻസുകളും രോഗികളെ കയറ്റാനായി നിരവധി വാഹനങ്ങളാണ് ഇതുവഴി വരുന്നത്. വാഹനങ്ങൾ വന്നാൽ വിവിധ ആവശ്യങ്ങൾക്കായി കാൽനടയായി പോകുന്നവർക്ക് നടക്കാൻ പോലും പറ്റാത്ത സ്ഥിതിയാണ്. ഒരു വശത്ത് മറ്റ് നവീകരണ പ്രവൃത്തികൾ നടക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പലരും വാഹനം വരുമ്പോൾ അരികിലേക്ക് മാറി നിൽക്കുമ്പോൾ ഈ കമ്പികൾ കാലിൽ കൊണ്ട് മുറിവുകൾ സംഭവിക്കുന്നുണ്ട്. പഴയ കാഷ്യാലിറ്റിയുടെ പ്രവേശന കവാടത്തിൽ കന്പികളിൽ കൊണ്ട് അപകടം…
Read More