രക്തത്തിൽ യൂറിക്ക് ആസിഡ് അടിഞ്ഞുകൂടിയാൽ പിടിപെടാവുന്ന പ്രധാന രോഗമാണു ഗൗട്ട് എന്ന പേരിലറിയപ്പെടുന്ന സന്ധിവാതം. 7 mg/dlആണു നോർമൽ യൂറിക്ക് ആസിഡ് നില. കാലിലെ തള്ളവിരലിന്റെ സന്ധിയിലാണു ഭൂരിഭാഗം പേരിലും രോഗാക്രമണം തുടങ്ങുക. രോഗം ബാധിച്ച സന്ധി അതിവേദനയോടെ ചുവന്നു വീർത്തിരിക്കും. വേദന പെട്ടെന്നു തുടങ്ങും. ഒറ്റ ദിവസം കൊണ്ട് മൂർധന്യത്തിലെത്തുന്നു. ദിവസങ്ങൾ നീണ്ടുനില്ക്കുന്ന വേദന ചിലപ്പോൾ മറ്റു സന്ധികളിലേക്കും വ്യാപിക്കാം. പ്രമേഹവും അമിത വണ്ണവും രോഗസാധ്യത കൂട്ടുന്നു. ഭക്ഷണത്തിലെ ക്രമക്കേടുകൊണ്ടോ വൃക്കവഴിയുള്ള മാലിന്യ വിസർജന തടസങ്ങൾ കൊണ്ടോ ഈ രോഗം ഉണ്ടാവാം.90% രോഗികളിലും യൂറേറ്റ് എന്ന യൂറിക്ക് ആസിഡടങ്ങിയ ലവണം മൂത്രത്തിലൂടെ പുറത്തു പോകാത്തതാണു പ്രശ്നം. യൂറിക്കാസിഡ് 100 എം.എൽ വെള്ളത്തിൽ 6 മില്ലിഗ്രാം എന്ന കണക്കിന് അലിയുന്നതാകയാൽ ധാരാളം വെള്ളം കുടിക്കുക എന്നതാണ് രോഗം കുറയാനും രോഗം വരാതിരിക്കാനും നല്ല വഴി. വെള്ളം കുടിക്കുക,…
Read MoreCategory: Health
ഇൻഹേലർ എങ്ങനെ ശരിയായ രീതിയിൽ ഉപയോഗിക്കാം
ശ്വാസകോശത്തെ ബാധിക്കുന്ന ഒരു രോഗമാണ് സി.ഒ.പി.ഡി. അഥവാ ക്രോണിക് ഒബ്സ്ട്രക്ടീവ് പള്മണറി ഡിസീസ്. വിട്ടുമാറാത്തതും കാലക്രമേണ വര്ധിക്കുന്നതുമായ ശ്വാസംമുട്ടല്, കഫകെട്ട്, ചുമ എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്. പ്രധാന കാരണങ്ങൾ പുക, വാതകങ്ങള്, പൊടിപടലങ്ങള് തുടങ്ങിയവയോടുള്ള സമ്പര്ക്കം ഈ രോഗാവസ്ഥയ്ക്ക് കാരണമാകുന്നു. പുകവലിയും അന്തരീക്ഷ മലിനീകരണവും സി.ഒ.പി.ഡി.ക്കുള്ള കാരണങ്ങളില് പ്രഥമസ്ഥാനത്ത് നില്ക്കുന്നു. മാരകരോഗങ്ങളിൽ രണ്ടാമത് ലോകത്ത് മരണങ്ങള്ക്കുള്ള ആദ്യ മൂന്നു കാരണങ്ങളില് ഒന്നാണ് സി.ഒ.പി.ഡി. ഗ്ലോബല് ബര്ഡെന് ഓഫ് ഡിസീസസ് എസ്റ്റിമേറ്റസ് (GBD) പ്രകാരം ഇന്ത്യയില് മാരക രോഗങ്ങളില് സി.ഒ.പി.ഡി. രണ്ടാം സ്ഥാനത്ത് നില്ക്കുന്നു. ആരോഗ്യമുള്ള ശ്വാസകോശം ഈ കോവിഡ് കാലത്തും സിഓപിഡി രോഗികളുടെ എണ്ണത്തിൽ കുറവൊന്നും സംഭവിച്ചില്ല. ശ്വാസകോശം ആരോഗ്യത്തോടെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം വർധിച്ചുവരുന്ന കാലഘട്ടം കൂടിയാണ്. ശ്വാസകോശാ രോഗ്യം സംരക്ഷി ക്കുന്നതിന് സിഒപിഡി രോഗികളും അവരെ പരിചരിക്കു ന്നവരും ഇനി പറയുന്ന കാര്യങ്ങൾ…
Read Moreവിളർച്ച തടയാം; ഇരുമ്പിന്റെ കുറവ് പരിഹരിക്കാം
വിറ്റാമിൻ സി അടങ്ങിയ വിഭവങ്ങളും ഇരുമ്പ് അടങ്ങിയ വിഭവങ്ങൾക്കൊപ്പം ആഹാരക്രമത്തിൽ ഉൾപ്പെടുത്തണം. വിറ്റാമിൻ സിയുടെ സഹായമില്ലാതെ ശരീരത്തിന് ആഹാരത്തിൽനിന്ന് ഇരുന്പ് പൂർണമായും വലിച്ചെടുക്കാനാവില്ല.വിളർച്ച തടയാൻ ഇരുന്പ് അവശ്യം. ഇവയിലുണ്ട് വിറ്റാമിൻ സി പപ്പായ, ഓറഞ്ച്, നാരങ്ങ, സ്ട്രോബറി, മധുരനാരങ്ങ, തക്കാളി, ചീര തുടങ്ങിയവയിൽ വിറ്റാമിൻ സി ധാരാളം. വിറ്റാമിൻ ഗുളികകൾ ഫിസിഷ്യന്റെ നിർദേശപ്രകാരം സ്വീകരിക്കുന്നതാണ് ഉചിതം. വിറ്റാമിൻ ബി12 കോഴി, താറാവ് ഇറച്ചി, ചീര, മീൻ, മുട്ട, പാൽ, വെണ്ണ തുടങ്ങിയവയിൽ വിറ്റാമിൻ ബി12 ധാരാളം. വിറ്റാമിൻ ബി 9 ആണ് ഫോളിക് ആസിഡ് അഥവാ ഫോളേറ്റ്.ചുവന്ന രക്താണുക്കളുടെ എണ്ണം വർധിപ്പിച്ചു വിളർച്ച തടയുന്നതിന് ഫോളിക് ആസിഡും സഹായകം. ഫോളിക് ആസിഡ്കാബേജ്, പരിപ്പുകൾ, ഇലക്കറികൾ, നാരങ്ങ, ശതാവരി, കോളിഫ്ളവർ, കാബേജ്, മുട്ടയുടെ മഞ്ഞക്കരു, ഏത്തപ്പഴം, ഓറഞ്ച്, ബീൻസ്, ഉരുളക്കിഴങ്ങ്, തവിടു കളയാത്തധാന്യങ്ങൾ എന്നിവയിൽ ഫോളേറ്റുകളുണ്ട്. വ്യായാമം ചെയ്യുമ്പോൾ…
Read Moreരോഗപ്രതിരോധശക്തിക്ക് മഞ്ഞൾ
രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തു ന്നതിനു മഞ്ഞൾ ഫലപ്രദമെന്നു ഗവേഷകർ. മഞ്ഞളിലടങ്ങിയിരിക്കുന്ന കുർക്യൂമിൻ ആന്റി ഓക്സിഡന്റാണ്. നാരുകൾ, വിറ്റാമിൻ സി, ബി6, മാംഗനീസ്, ഇരുന്പ്, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയ പോഷകങ്ങൾ മഞ്ഞളിലുണ്ട്. മഞ്ഞൾ ചേർത്ത കറികൾ ആരോഗ്യപ്രദം. വിവിധതരം കാൻസറുകൾക്കെതിരേ പോരാടാൻ മഞ്ഞൾ സഹായകമെന്നു ഗവേഷകർ. ഇതു സംബന്ധിച്ചു ഗവേഷണങ്ങൾ തുടരുന്നു. മഞ്ഞൾ ആന്റി സെപ്റ്റിക്കാണ്. മുറിവുകൾ, പൊള്ളലുകൾ എന്നിവയെ സുഖപ്പെടുത്താൻ മഞ്ഞളിനു കഴിവുണ്ട്. ചർമാരോഗ്യത്തിന് ചർമത്തിലെ മുറിവുകൾ, പാടുകൾ എന്നിവ മാറാൻ മഞ്ഞൾ സഹായകം. ചർമം ശുദ്ധമാകുന്പോൾ സൗന്ദര്യം താനേ വരും. മുറിവുകൾ ഉണക്കുന്നതിനും നഷ്ടപ്പെട്ട ചർമത്തിനു പകരം പുതിയ ചർമം രൂപപ്പെടുന്നതിനും മഞ്ഞൾ ഗുണപ്രദം. ചർമരോഗങ്ങളെ ചെറുക്കാൻ മഞ്ഞൾ ഫലപ്രദം. വെളളരിക്കയുടെയോ നാരങ്ങയുടെയോ നീരുമായി മഞ്ഞൾ ചേർത്തു മുഖത്തു പുരട്ടുന്നതു ശീലമാക്കിയാൽ തിളക്കം കൂടുമത്രേ. ചർമത്തിലുണ്ടാകുന്ന സ്ട്രച്ച് മാർക്ക് കുറയ്ക്കുന്നതിനു മഞ്ഞൾ ഫലപ്രദം. മഞ്ഞളും…
Read Moreപ്രമേഹനിയന്ത്രണം; ഒരു ലക്ഷണവുമില്ലാതെയും പ്രമേഹം!
എല്ലാ പ്രമേഹബാധിതർക്കും സുരക്ഷയും ചികിത്സയും നല്കുക (Access to Diabetic Care) പ്രധാനമാണ്. പ്രമേഹസാധ്യതയുള്ളവരെ കണ്ടുപിടിക്കുകയും വേണ്ട നിർദേശങ്ങള് കൊടുത്ത് പ്രമേഹം നിവാരണം ചെയ്യാന് സഹായിക്കുക എന്നതും നമ്മുടെ ലക്ഷ്യമാണ്. പ്രാരംഭ പ്രമേഹം അറിയാൻ രോഗസാധ്യത വളരെ കൂടുതല് പ്രാരംഭ പ്രമേഹം (Pre-Diabetes) ഉള്ള രോഗികള്ക്കാണ്. ഹീമോഗ്ലോബിന് A1C (രക്ത പരിശോധന 5. 9 – 6.4%), ഗ്ലൂക്കോസ് ടോളറന്സ് ടെസ്റ്റ് (GTT) എന്നീ പരിശോധനകള് ചെയ്താല് പ്രാരംഭ പ്രമേഹം ഉണ്ടോ എന്നറിയാം. പ്രാരംഭ പ്രമേഹമുള്ള എല്ലാവരും പ്രതിരോധ നടപടികള് സ്വീകരിച്ചില്ലെങ്കില് ടൈപ്പ് 2 പ്രമേഹം ഉണ്ടാകും. ഇന്ത്യയില് പ്രമേഹബാധിതരില് 96% വും ടൈപ്പ് 2 രോഗക്കാരാണ്. ഭൂമുഖത്തുള്ള ഏതാണ്ട് 600 ദശലക്ഷം പ്രമേഹ രോഗികളില് 10 ദശലക്ഷം ഇന്ത്യയിലാണ് (2023). ചൈനയില് 116 ദശലക്ഷം. കേരളത്തില് നിന്ന് ഈയിടെ പ്രസിദ്ധീകരിച്ച ഒരു കണക്ക് ഭയാനകമാണ് (ICMR).…
Read Moreപശുവിൻ പാലോ എരുമപ്പാലോ: ആരോഗ്യത്തിന് നല്ലത് ഏതാണ്?
പാൽ ഉയർന്ന പോഷകഗുണമുള്ളതാണെന്നതിൽ സംശയമില്ല. ഇത് കാൽസ്യത്തിന്റെ മികച്ച ഉറവിടമാണ്. ആരോഗ്യം നിലനിർത്താൻ എല്ലാ ദിവസവും പാൽ കുടിക്കാൻ ഡോക്ടർമാർ ശുപാർശ ചെയ്യുന്നു. എന്നാൽ പശുവിന്റെ പാലാണോ അതോ എരുമയുടെ പാലാണോ നല്ലത് എന്ന് നമ്മൾ ചിന്തിക്കാറുണ്ട്. രണ്ട് തരത്തിലുള്ള പാലിലും ചില നല്ലതും ചീത്തയും ഉണ്ട്. ഓരോ വ്യക്തിക്കും വെള്ളം അത്യന്താപേക്ഷിതമാണ്, അതിനാൽ നിങ്ങളുടെ ശരീരത്തിലെ ജലത്തിന്റെ അളവ് വർദ്ധിപ്പിക്കണമെങ്കിൽ പശുവിൻ പാൽ കുടിക്കാൻ തുടങ്ങുക. പശുവിൻ പാലിൽ 90 ശതമാനം വെള്ളവും അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ ശരീരത്തിൽ ജലാംശം നൽകുന്നതിന് അത്യുത്തമമാണ്. പശുവിൻ പാലിൽ എരുമപ്പാലിനേക്കാൾ കൊഴുപ്പ് കുറവാണ്. പശുവിൻ പാലിനേക്കാൾ കട്ടി കൂടിയതാണ് എരുമയുടെ പാല്. പശുവിൻ പാലിൽ 3-4 ശതമാനം കൊഴുപ്പ് അടങ്ങിയിട്ടുണ്ട്, അതേസമയം എരുമപ്പാലിൽ 7-8 ശതമാനം കൊഴുപ്പാണ് അടങ്ങിയിരിക്കുന്നത്. അതിനാൽ എരുമപ്പാൽ ദഹിക്കാൻ സമയമെടുക്കും. കുടിച്ചാൽ വളരെ നേരം…
Read Moreതെറ്റിദ്ധരിക്കപ്പെടുന്ന പല്ലുവേദനകൾ!
ട്രെജെമിനൽ ന്യൂറാൾജിയ ട്രെജെമിനൽ ന്യൂറാൾജിയ എന്ന പ്രശ്നത്തിനും മുഖത്തിന്റെ ഏതുഭാഗത്തും വേദന ഉണ്ടാകാം. പല്ലുസംബന്ധമായ വേദനയായി തോന്നുന്ന ഇത്തരത്തിലുള്ള വേദന ഞരന്പുകളുടെ പ്രശ്നമാണ്. സൂയിസൈഡ് ഡിസീസ് എന്നാണ് ഈ രോഗാവസ്ഥയ്ക്കു പറയുന്നത്. വേദന സഹിക്കാൻ കഴിയാതെ പരിഹാരമില്ല എന്നു തോന്നുന്ന സമയത്ത് ആത്മഹത്യാചിന്തയിലേക്കു വരെ പോകാം. ചികിത്സകൾ നടത്തി ഇതിന്റെ വേദന പരിഹരിക്കാവുന്നതാണ്. സിറോസ്റ്റോമിയ ഉമിനീരിന്റെ കുറവു കാരണം ഉണ്ടാകുന്ന സിറോസ്റ്റോമിയ എന്ന രോഗാവസ്ഥ ദന്ത, മോണജന്യ രോഗമായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. ഈ സമയത്ത് വായ്ക്കുള്ളിൽ പുകച്ചിൽ അനുഭവപ്പെടും. വായ്ക്കുള്ളിലെ ഉമിനീരിനുള്ള പ്രാധാന്യം അത് കുറയുന്പോൾ മാത്രമേ നമുക്കു മനസിലാകൂ. ഉമിനീരു കുറയുന്നതിനു പിന്നിൽ ഇതിന് പല കാരണങ്ങൾ ഉണ്ടെങ്കിലും പ്രധാനപ്പെട്ട ചിലത്: 1. ഉമിനീർ ഗ്രന്ഥികളുടെ പ്രവർത്തനശേഷിക്കുറവ്.2. ഉമിനീർഗ്രന്ഥിയിലെ ട്യൂബിനുള്ളിലെ തടസം3. ഉമിനീർ ഗ്രന്ഥിയിലെ ട്യൂമർ, കാൻസർ.4 റേഡിയേഷൻ മൂലം.5. വെള്ളം കുടിക്കുന്നതിന്റെ കുറവുമൂലം.6. പ്രമേഹം ഉള്ളപ്പോൾ.7.…
Read Moreഫാഡ് ഡയറ്റിംഗിൽ ഹ്രസ്വകാലനേട്ടം മാത്രം
ആഴ്ചയിൽ അര മുതൽ ഒരു കിലോഗ്രാം വരെ ശരീരഭാരം കുറയുന്നത് ആരോഗ്യകരമായ ഒരു സമീപനമാണ്. ഈ വേഗത്തിൽ ശരീരഭാരം കുറയ്ക്കുന്ന വ്യക്തികൾ ദീർഘകാലത്തേക്ക് ഭാരം കുറയ്ക്കുകയും ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. കുറഞ്ഞ നിയന്ത്രണങ്ങൾ…ഫാഡ് ഡയറ്റിംഗിന്റെ (അമിതഭാരം കുറയ്ക്കാൻ ശരിയായ ഭക്ഷണരീതി തെരഞ്ഞെടുക്കുന്നതിനുപകരം തെറ്റായ ഡയറ്റ് പ്ലാൻ തെരഞ്ഞെടുക്കുന്ന രീതി – Fad Diet) നെഗറ്റീവ് ഇഫക്റ്റുകൾ ഒഴിവാക്കാൻ സമീകൃതവും കുറഞ്ഞ നിയന്ത്രണങ്ങളുള്ളതുമായ സമീപനമാണ് ചെയ്യാൻ കഴിയുന്നഏറ്റവും നല്ല ഓപ്ഷൻ. മാക്രോ ന്യൂട്രിയന്റുകൾ ഒഴിവാക്കിയാൽപലപ്പോഴും, ചില ഭക്ഷണങ്ങൾ അല്ലെങ്കിൽ മാക്രോ ന്യൂട്രിയന്റുകൾ ഫാഡ് ഡയറ്റുകളുടെ ലക്ഷ്യമായി മാറുന്നു. അതുമൂലം നിങ്ങൾക്ക് പോഷകങ്ങളുടെ അപര്യാപ്തതയ്ക്കുള്ള സാധ്യതയും കൂടുതലായിരിക്കാം. കർശനമായി സസ്യാഹാരം പിൻതുടർന്നാൽഭക്ഷണങ്ങളും ഭക്ഷണ ഗ്രൂപ്പുകളും വെട്ടിക്കുറയ്ക്കുകയോ കലോറിയുടെ അളവ് ഗണ്യമായി കുറയ്ക്കുകയോ ചെയ്യുന്നത് നിങ്ങളുടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കുന്നത് വളരെ ബുദ്ധിമുട്ടാകും. ഉദാഹരണത്തിന്, കർശനമായി സസ്യാഹാരം പിന്തുടരുന്ന ആളുകൾക്ക്…
Read Moreഫാഡ് ഡയറ്റ് സ്വീകരിക്കുമ്പോൾ; അശാസ്ത്രീയ ഡയറ്റിംഗിന്റെ അനന്തരഫലങ്ങൾ
ഡയറ്റർമാർ പലപ്പോഴും ശാരീരിക പ്രത്യാഘാതങ്ങൾ അനുഭവിക്കുന്നു എന്നുള്ളതും എടുത്തുപറയേണ്ട വസ്തുതയാണ്. അതിൽ ചിലത് താഴെ പറയുന്നു : 1. പേശികളുടെ ശക്തിയും സഹിഷ്ണുതയും നഷ്ടപ്പെടുന്നു.2. ഓക്സിജൻ ഉപയോഗം കുറയുന്നു 3. മുടി കൊഴിച്ചിൽ വർധിക്കുന്നു 4. ഏകോപന നഷ്ടം സംഭവിക്കുന്നു 5. നിർജ്ജലീകരണം, ഇലക്്ട്രോളൈറ്റ് അസന്തുലിതാവസ്ഥ6. ബോധക്ഷയം, ബലഹീനത, മന്ദഗതിയിലുള്ള ഹൃദയമിടിപ്പ്7. ഡയറ്റിംഗ് നിങ്ങളുടെ മനസിനെയും സ്വാധീനിക്കുന്നു. നിങ്ങൾ കലോറി പരിമിതപ്പെടുത്തുമ്പോൾ നിങ്ങളുടെ ഊർജം പരിമിതപ്പെടുത്തുന്നു. ഇത് നിങ്ങളുടെ മസ്തിഷ്ക ശക്തിയെ ബാധിക്കുന്നു.8. ഡയറ്റിംഗിലുള്ള ആളുകൾക്ക് പ്രതികരണ സമയം മന്ദഗതിയിലാണെന്നും കുറവാണെന്നും മെഡിക്കൽ പഠനങ്ങൾ സൂചിപ്പിക്കുന്നു.9. ഡയറ്റിംഗിൽ അല്ലാത്ത ആളുകളേക്കാൾ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ് ഇവർക്ക് കുറവായിരിക്കും.10. ഭക്ഷണത്തെയും ശരീരഭാരത്തെയും കുറിച്ചുള്ള എല്ലാ സമ്മർദവും ഉത്കണ്ഠയും ഈ വ്യക്തികളുടെ പ്രവർത്തന മെമ്മറി ശേഷിയുടെ ഒരു ഭാഗം തന്നെ ഇല്ലാതാക്കുന്നു.11. അശാസ്ത്രീയമായ ഡയറ്റിംഗ് വിട്ടുമാറാത്ത വിഷാദം, ആത്മാഭിമാന ക്ഷതം…
Read Moreഫാഡ് ഡയറ്റ് സ്വീകരിക്കുമ്പോൾ;”യോ-യോ” ഡയറ്റിംഗും പോഷകക്കുറവും
അമിതഭാരം കുറയ്ക്കാൻ ശരിയായ ഭക്ഷണരീതി തെരഞ്ഞെടുക്കുന്നതിനുപകരം തെറ്റായ ഡയറ്റ് പ്ലാൻ അതായത് ഫാഡ് ഡയറ്റ് (Fad Diet) അഥവാ “യോ-യോ” ഡയറ്റിംഗ് സ്വീകരിക്കുന്നത് ഗുണത്തേക്കാളേറെ ശരീരത്തിന് ദോഷമുണ്ടാക്കുന്നു. പ്രധാന ഭക്ഷണം ഒഴിവാക്കുമ്പോൾഅവർ പലപ്പോഴും പ്രധാന ഭക്ഷണങ്ങൾ ഒഴിവാക്കുന്നതിനാൽ, ഫാഡ് ഡയറ്റ് ഇനിപ്പറയുന്ന ലക്ഷണങ്ങൾക്ക് കാരണമായേക്കാം: 1. നിർജലീകരണം.2. ബലഹീനതയും ക്ഷീണവും.3. ഓക്കാനം, തലവേദന.4. മലബന്ധം.5. വിറ്റാമിനുകളുടെയും ധാതുക്കളുടെയും അപര്യാപ്തത. ഡയറ്റിംഗിനെക്കുറിച്ചു നമ്മൾ അറിഞ്ഞിരിക്കേണ്ടകുറച്ചു വസ്തുതകളുണ്ട്: ഡയറ്റിംഗ് അപൂർവമായി മാത്രമേ വിജയിക്കാറുള്ളൂ. 95% ഭക്ഷണക്രമം പാലിക്കുന്നവരും ഒന്നു മുതൽ 5 വർഷത്തിനുള്ളിൽ നഷ്ടപ്പെട്ട ശരീരഭാരം വീണ്ടെടുക്കുന്നു.അശാസ്ത്രീയമായ ഡയറ്റിംഗ് അപകടകരമാണ് എന്ന് പറയുന്നത്എന്തുകൊണ്ട്?1. “യോ-യോ” ഡയറ്റിംഗ് അഥവാ ഫാഡ് ഡയറ്റിംഗ് മൂലം ശരീരഭാരം വർധിപ്പിക്കുക, കുറയ്ക്കുക, വീണ്ടെടുക്കുക എന്നിവയുടെ ആവർത്തിച്ചുള്ള പ്രക്രിയ തുടർന്നുകൊണ്ടിരിക്കുന്നു.2. ഹൃദ്രോഗസാധ്യത വർധിച്ചതുൾപ്പെടെയുള്ള ആരോഗ്യപരമായ പ്രതികൂല ഫലങ്ങൾ, ദീർഘകാലം നിലനിൽക്കും.3. മെറ്റബോളിസത്തെ പ്രതികൂലമായി ബാധിക്കുന്നു.‘പട്ടിണി’ മോഡ് !ഡയറ്റിംഗ്…
Read More