വൈപ്പിന്‍: പോര്‍ച്ചുഗല്‍ വിസ തട്ടിപ്പില്‍ എടവനക്കാട് സ്വദേശിയായ യുവാവിനും മൂന്ന് ലക്ഷം നഷ്ടമായി. ഞാറക്കല്‍ പോലിസില്‍ നല്കിയ പരാതിയില്‍ ചെറായി പ്ലാക്കല്‍ നീതു പ്രസാദ്, കൊല്ലം മുണ്ടക്കല്‍ റോബിന് എന്ന് വിളിക്കുന്ന ബെന്‍സണ്‍ ബോയ് എന്നിവര്‍ക്കെതിരെ കേസ് എടുത്തു. 2023 നവംബര്‍ 10 മുതല്‍ 19 വരെയുള്ള തിയതികളില്‍ പല ദിവസങ്ങളിലായി നീതുവും ബെന്‍സനും പറഞ്ഞ വിവിധ അക്കൗണ്ടുകളിലേക്കാണ് യുവാവ് പണം അയച്ചത്. എന്നാല്‍ നാളിതുവരെയായി ജോലിയോ നല്കിയ പണമോ തിരികെ നല്‍കാതെ വന്നതോടെയാണ് പൊലിസില്‍ പരാതിപ്പെട്ടത്. കേരളത്തിലുടനീളമായി 50ല്‍ പരം ഉദ്യോഗാര്‍ഥികളില്‍ നിന്നും പ്രതികള്‍ കോടികള്‍ കബളിപ്പിച്ചതായാണ് വിവരം. പറവൂര്‍, തൃശൂര്‍ എന്നിവിടങ്ങളിലായി നിരവധി കേസുകളും ഇവര്‍ക്കെതിരെ എടുത്തിട്ടുണ്ട്. പണം ആവശ്യപ്പെട്ട് എത്തിയ അമ്പതോളം ആളുകള്‍ ഇക്കഴിഞ്ഞ ജൂലൈ 16ന് നീതുവിന്റെ ചെറായി തിരുമനാംകുന്നിലുള്ള വീട് വളഞ്ഞിരുന്നു. ഇതിനിടെ കബളിപ്പിക്കപ്പെട്ടവര്‍ സംഘടിച്ച് മുഖ്യമന്ത്രിക്ക് നല്കിയ നിവേദനത്തിന്റെ…
Read MoreCategory: Kochi
നെയ്യിൽ തെന്നിയത് 2.27 കോടി… ശബരിമല നെയ് ക്രമക്കേട്: ഹൈക്കോടതിയെ അന്വേഷണപുരോഗതി അറിയിക്കും
കൊച്ചി: ശബരിമലയില്‍ മില്‍മ കരാറിലെ അഴിമതിയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. എസ്ഐടി തലവന്‍ എസ്പി എം.ജെ. സോജന് നേരിട്ട് ഹാജരായി അന്വേഷണ പുരോഗതി അറിയിക്കും.മില്‍മയില്‍ നിന്ന് നെയ് വാങ്ങിയതിലൂടെ ദേവസ്വം ബോര്‍ഡിന് 2.27 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് ദേവസ്വം വിജിലന്‍സ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. സന്നിധാനത്ത് നെയ് ലഭ്യമായപ്പോള്‍ ഗുണമേന്മ പരിശോധനകള്‍ നടത്തിയത് സംബന്ധിച്ച് രേഖകളില്‍ നിന്നു വ്യക്തമാകുന്നില്ലെന്ന് വിജിലന്‍സ് ഓഫിസര്‍ അറിയിച്ചിരുന്നു. മില്‍മയ്ക്ക് കരാര്‍ ലഭിക്കുന്നതിന് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെ നേതൃത്വത്തില്‍ വഴിവിട്ട ഇടപെടല്‍ നടത്തിയെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രാഥമിക വിലയിരുത്തല്‍. ടെന്‍ഡറില്‍ പങ്കെടുത്ത തമിഴ്നാട്ടില്‍ നിന്നുള്ള സ്ഥാപനം ഒരു ലിറ്റര്‍ നെയ്യിന് 369 രൂപ കോട്ട് ചെയ്തപ്പോള്‍ മില്‍മയില്‍ നിന്നും വാങ്ങുന്നതിന് ലിറ്ററിന് 510 രൂപയാണ് ചെലവാക്കിയത്. ഇത്തരത്തില്‍…
Read Moreഓൺലൈൻ സാമ്പത്തിക തട്ടിപ്പ് ; ഏഴു മാസത്തിനിടെ നഷ്ടമായത് 350 കോടി; പരാതികളിൽ മുനിൽ മലപ്പുറം
കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ ഏഴു മാസത്തിനിടെ ഓൺലൈൻ സാമ്പത്തിക തട്ടിപ്പിൽ നഷ്ടമായത് 350 കോടി രൂപ. 2026 ജനുവരി ഒന്നു മുതൽ ജൂലൈ 31 വരെ കേരള പോലീസിന്റെ സൈബർ സെക്യൂരിറ്റി വിഭാഗത്തിന്റെ കണക്കാണിത്.നഷ്ടമായ തുകയിൽ 92 കോടി രൂപ സൈബർ ഓപ്പറേഷൻസ് വിഭാഗത്തിനു തിരിച്ചു പിടിക്കാനായി. പണം നഷ്ടമായതു സംബന്ധിച്ച് മലപ്പുറം ജില്ലയിൽ നിന്നാണ് കൂടുതൽ പരാതികൾ ലഭിച്ചത്. പരാതികളുടെ കാര്യ ത്തിൽ രണ്ടും മൂന്നും സ്ഥാനത്തുള്ളത് എറണാകുളം റൂറലും കൊച്ചി സിറ്റിയുമാണ്. ഈ മൂന്നു പോലീസ് ജില്ലകളിൽ നിന്നായി 9,125 പരാതികളാണ് ഇ ക്കാലയളവിൽ ലഭിച്ചത്. കേരള പോലീസിനു ലഭിച്ച പരാതികളിൽ അധികവും ട്രേഡിംഗിലൂടെ പണം നഷ്ടമായതു സംബന്ധിച്ചുള്ളതാണ്. തട്ടിപ്പിന് ഇരയായത് വിദ്യാസമ്പന്നർഉന്നത ഉദ്യോഗത്തിൽനിന്നു വിരമിച്ചവരും വിദ്യാസമ്പന്നരുമായിട്ടുള്ളവരാണു തട്ടിപ്പിന് ഇര യായവരിൽ ഏറെയും. റിട്ട. ഓഫീസർമാർ, ഡോക്ടർമാർ, എൻജിനിയർമാർ എന്നിവരെല്ലാം ഇക്കൂട്ടത്തിലുണ്ട്. 40 മുതൽ…
Read Moreകൂത്താട്ടുകുളം സബ് രജിസ്ട്രാർ ഓഫീസിൽ ദേശീയ പതാകയോട് അനാദരവ്: പോലീസ് കേസെടുത്തു
കൊച്ചി : സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് കൂത്താട്ടുകുളം സബ് രജിസ്ട്രാര്‍ ഓഫീസില്‍ ദേശീയ പതാകയോട് അനാദരവ് കാണിച്ചെന്ന് പരാതി. എംസി റോഡരികില്‍ പ്രവര്‍ത്തിക്കുന്ന സബ് രജിസ്ട്രാര്‍ ഓഫീസ് വളപ്പില്‍ കൃത്യമായ കൊടിമരം ഉണ്ടായിരുന്നിട്ടും അവിടെ പതാക ഉയര്‍ത്താന്‍ അധികൃതര്‍ തയാറായില്ലെന്നാണ് പരാതി. ഓഫീസ് കെട്ടിടത്തിന്റെ മുന്‍വശത്തെ ഗ്രില്ലില്‍ പിവിസി പൈപ്പില്‍ കെട്ടിവെച്ച നിലയിലാണ് പതാക കാണപ്പെട്ടത്. ഫ്ലാഗ് കോഡ് ചട്ടങ്ങള്‍ പൂര്‍ണമായും ലംഘിച്ചു കൊണ്ടുള്ള ഈ നടപടി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഹിന്ദു ഐക്യവേദി മൂവാറ്റുപുഴ താലൂക്ക് പ്രസിഡന്റ് പി.സി. അജയഘോഷ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതി ലഭിച്ചയുടന്‍ പോലീസ് സംഘം സ്ഥലത്തെത്തി മഹസര്‍ തയാറാക്കി പതാക സീസ് ചെയ്തു. ഫ്ലാഗ് കോഡ് ലംഘനവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും നിയമപരമായ തുടര്‍ നടപടികള്‍ സ്വീകരിച്ചെന്നും പോലീസ് അറിയിച്ചു. സംഭവത്തിൽ വിശദീകരണവുമായി സബ് രജിസ്ട്രാര്‍ ഓഫീസ് അധികൃതര്‍ രംഗത്തെത്തി. കാലപ്പഴക്കം ചെന്ന…
Read Moreഅത്തം പത്തിനു തിരുവോണം: പൂക്കളുടെ വില ഈ ഓണത്തിന് സാധാരണക്കാരുടെ പോക്കറ്റ് കാലിയാക്കുന്നു
കൊച്ചി: ഓണത്തിന്റെ വരവറിയിച്ച് കൊച്ചിയിലെ പൂവിപണി സജീവമായി. അത്തത്തിന് മുന്നോടിയായി പൂക്കളമൊരുക്കാനുള്ള പൂക്കള്‍ തേടി ആളുകള്‍ വിപണിയിലെത്തി തുടങ്ങിയതോടെ വില്‍പ്പനശാലകളില്‍ തിരക്കേറി. ചെണ്ടുമല്ലി, ജമന്തി, അരളി, വാടാമല്ലി തുടങ്ങിയ പൂക്കള്‍ക്കാണ് ആവശ്യക്കാര്‍ ഏറെയുള്ളത്. ഓണപ്പൂക്കളുടെ വില ഇത്തവണ സാധാരണക്കാരുടെ പോക്കറ്റ് കാലിയാക്കുന്ന നിലയിലാണ്. ഓണപ്പൂക്കളത്തിലെ പ്രധാന താരമായ ചെണ്ടുമല്ലിക്ക് ഓറഞ്ച് നിറത്തിന് കിലോയ്ക്ക് 150 മുതല്‍ 300 രൂപ വരെയും മഞ്ഞ നിറത്തിന് 150 മുതല്‍ 250 രൂപ വരെയുമാണ് വില. വെള്ള ജമന്തിക്ക് 150 മുതല്‍ 700 രൂപ വരെയാണ് വില. ആസ്ട്രോ ബ്ലൂ, പിങ്ക് ജമന്തികള്‍ക്ക് 400 മുതല്‍ 700 രൂപ വരെയും ഈടാക്കുന്നുണ്ട്. വയലറ്റ് വാടാമല്ലിക്ക് 250 മുതല്‍ 350 രൂപ വരെയാണ് വില. പിങ്ക് അരളിക്ക് 450 രൂപ മുതലാണ്. ചുവപ്പ് റോസാപ്പൂവിന് 400 മുതല്‍ 600 രൂപ വരെയും ഡച്ച്…
Read Moreആലുവയില്‍ വന്‍ ലഹരിവേട്ട; കഞ്ചാവും ഹാഷിഷ് ഓയിലും എംഡിഎംഎയും പിടികൂടി
കൊച്ചി: ആലുവ എടത്തലയില്‍ വന്‍ ലഹരിവേട്ട. ഒരു കിലോയിലധികം കഞ്ചാവ്, 94 ഗ്രാം ഹാഷിഷ് ഓയില്‍, ഒരു ഗ്രാമിലധികം എംഡിഎംഎ അടക്കമുള്ള ലഹരി വസ്തുക്കള്‍ പിടികൂടി. ആലുവ എടത്തല സ്വദേശി ആര്യാട്ടുവീട്ടില് അനില്‍ ആണ് ലഹരിയുമായി പിടിയിലായത്. ലഹരിമരുന്ന് വില്‍പ്പനയ്ക്ക് എത്തിക്കുന്നയാളാണ് അനില്‍. അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയിലാണ് അനില്‍ ലഹരിമരുന്ന് വില്‍ക്കുന്നത്. രഹസ്യ വിവരത്തെ തുടര്‍ന്ന് എക്സൈസ് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
Read Moreലോഡ്ജ് കേന്ദ്രീകരിച്ച് എംഡിഎംഎ കച്ചവടം, യുവതിയും യുവാക്കളും പിടിയിൽ
കൊച്ചി: ലോഡ്ജ് കേന്ദ്രീകരിച്ച് എംഡിഎംഎ കച്ചവടം നടത്തിയ യുവതിയും യുവാക്കളും പിടിയിൽ. പാലാരിവട്ടം അഞ്ചുമനയിലെ ലോഡ്ജിൽ നിന്നാണ് പത്തനംതിട്ട സ്വദേശി ശ്രീലക്ഷ്മി, നിലമ്പൂർ സ്വദേശി തോമസ്, കൊല്ലം സ്വദേശി ശ്രീതു എന്നിവർ പിടിയിലായത്. ഇവരിൽ നിന്നും 4.675 ഗ്രാം എംഡിഎംഎയും വിൽപ്പനയ്ക്ക് ഉപയോഗിക്കുന്ന സാമിഗ്രികളുമായി പിടിച്ചെടുത്തു. എംഡിഎംഎ ഉപയേക്കോഗിക്കാനുള്ള ഉപകരണങ്ങളും ഇവരുടെ കൈവശമുണ്ടായിരുന്നു. തോമസ് ആണ് ബംഗളൂരുവിൽ നിന്നടക്കം എംഡിഎംഎ വിൽപ്പനയ്ക്കായി എ ത്തിക്കുന്നത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
Read Moreകേസ് ഏറ്റെടുത്തതില്‍ വൈരാഗ്യം; അഭിഭാഷകന്റെ പിതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു
കൊച്ചി: കേസ് ഏറ്റെടുത്തതിന്റെ വൈരാഗ്യത്തില്‍ അഭിഭാഷകന്റെ പിതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച് എതിര്‍കക്ഷികള്‍. മുരുക്കുംപാടം തോട്ടുങ്കല്‍ പറമ്പില്‍ മോഹന്‍ദാസിനെയാണ് (80) ഗാര്‍ഹിക പീഡനക്കേസിലെ എതിര്‍കക്ഷികള്‍ കത്തിയും മറ്റ് മാരകായുധങ്ങളും ഉപയോഗിച്ച് കുത്തിപ്പരിക്കേല്‍പ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മുരുക്കുംപാടം കോമത്ത് വീട്ടില്‍ വേലു എന്ന് വിളിക്കുന്ന ഡാസ്റ്റര്‍, വാവക്കുട്ടി എന്ന് വിളിക്കുന്ന ഡൈനാസ്റ്റര്‍ എന്നിവരെ ഞാറക്കല്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ട് 5.30ന് മോഹന്‍ദാസിന്റെ വീട്ടിലെത്തിയാണ് കൃത്യം നടത്തിയത്. സാരമായി പരിക്കേറ്റ മോഹന്‍ദാസ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഒന്നാം പ്രതിയായ ഡാസ്റ്ററിന്റെ ഭാര്യ നല്കിയ സ്വകാര്യ അന്യായം മോഹന്‍ദാസിന്റെ അഭിഭാഷകനായ മകന് ഏറ്റെടുത്തതിലുള്ള വൈരാഗ്യമാണ് കൊലപാതകശ്രമത്തിന് കാരണമെന്ന് മോഹന്‍ദാസിന്റെ ഭാര്യ ലൗലി പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.
Read Moreസിബിഐ നടപടികള്‍ സ്റ്റേ ചെയ്യണം; കശുവണ്ടി അഴിമതി കേസ് പ്രതികളുടെ അപ്പീല്‍ ഇന്ന് പരിഗണിക്കും
കൊച്ചി: കശുവണ്ടി വികസന കോര്പ്പറേഷന് അഴിമതി കേസിലെ പ്രോസിക്യൂഷന് അനുമതി ചോദ്യം ചെയ്തുകൊണ്ട് കശുവണ്ടി വികസന കോര്പ്പറേഷന് മുന്‍ ചെയര്‍മാനും ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റുമായ ആര്. ചന്ദ്രശേഖരനും മുന്‍ എംഡി കെ.എ. രതീഷും നല്കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസില്‍ സിംഗിള്‍ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവുകള്‍ റദ്ദാക്കണമെന്നും ഡിവിഷന് ബെഞ്ചിലെ അപ്പീലില്‍ അന്തിമ തീരുമാനമുണ്ടാകുന്നതുവരെ സിബിഐ നടപടികള്‍ സ്റ്റേ ചെയ്യണമെന്നുമാണ് പ്രതികളുടെ ആവശ്യം. തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് സിംഗിള്‍ ബെഞ്ച് ഉത്തരവുകള്‍ പുറപ്പെടുവിച്ചതെന്നും കേസില്‍ പ്രോസിക്യൂഷന് അനുമതി നല്‍കിയത് ചോദ്യം ചെയ്യാനുള്ള നിയമപരമായ അവകാശം നിഷേധിക്കപ്പെട്ടെന്നും ആര്. ചന്ദ്രശേഖരന് നല്കിയ ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്. കേസില്‍ സിബിഐ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് തടയണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിദേശത്തു നിന്നും കശുവണ്ടി ഇറക്കുമതി ചെയ്തതിലെ സാമ്പത്തിക അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ കെ.എ. രതീഷ് ഒന്നാം പ്രതിയും ആര്. ചന്ദ്രശേഖരന്…
Read Moreവത്സലൻ പിള്ളയ്ക്ക് ക്ഷീരസംഘം ഭരണസമിതിയംഗമായി തുടരാൻ യോഗ്യതയില്ലെന്ന് റിപ്പോർട്ട്
കൊച്ചി: മിൽമ എറണാകുളം പ്രാദേശിക സഹകരണ ക്ഷീര ഉത്പാദക യൂണിയൻ ചെയർമാൻ വത്സലൻ പിള്ളയ്ക്ക് ക്ഷീരസംഘം ഭരണസമിതിയംഗമായി തുടരാൻ യോഗ്യതയില്ലെന്ന് ക്ഷീരവികസന വകുപ്പിന്റെ റിപ്പോർട്ട്. ഡെപ്യൂട്ടി ഡയറക്ടർ നടത്തിയ പരിശോധനയിലാണ് വത്സലൻ പിള്ളയ്ക്ക് സ്ഥാനത്ത് തുടരാനുള്ള അടിസ്ഥാന യോഗ്യതയില്ലെന്ന് കണ്ടെത്തിയത്. സ്വന്തമായി പശുവോ ഫാമോ ഇല്ലാതെയാണ് അദ്ദേഹം ഭരണസമിതിയിൽ തുടരുന്നതെന്നും യോഗ്യത തെളിയിക്കുന്നതിനായി നൽകിയ രേഖകൾ വ്യാജമാണെന്നും റിപ്പോർട്ടിൽ പറയുന്നു. അന്വേഷണ റിപ്പോർട്ടിനെതിരെ വത്സലൻ പിള്ള നൽകിയ അപ്പീൽ നിലവിൽ ക്ഷീരവികസന വകുപ്പ് സെക്രട്ടറിയുടെ പരിഗണനയിലാണ്. ഡെപ്യൂട്ടി ഡയറക്ടറുടെ കണ്ടെത്തലുകൾ വകുപ്പ് സെക്രട്ടറി ശരിവെച്ചാൽ വത്സലൻ പിള്ളയുടെ ചെയർമാൻ പദവി തെറിക്കും. അതേസമയം കോൺഗ്രസ് യൂണിയനെ സംരക്ഷിക്കുന്നതിനായി വകുപ്പുതലത്തിൽ അന്തിമ തീരുമാനം മനഃപൂർവം വൈകിപ്പിക്കുകയാണെന്ന ആരോപണവും ശക്തമാണ്. തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും വത്സലൻ പിള്ള നിഷേധിച്ചു. പരാതി പൂർണമായും രാഷ്ട്രീയപ്രേരിതമാണെന്നാണ് അദ്ദേഹം പറഞ്ഞു.
Read More