വെള്ളറട: വെള്ളറടയില് പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് വിപിഎംഎച്ച് എസ് എസിന് മുന്നില് കൊടിതോരണം കെട്ടുന്നതിനിടെ സംഘര്ഷം. എസ്എഫ്ഐ- കെഎസ്യു പ്രവര്ത്തകര് തമ്മിലാണ് ഏറ്റുമുട്ടിയത്. ഇന്നലെ അർധരാത്രിയോടെയാണ് സംഭവം. നവാഗതരെ സ്വാഗതം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് തോരണങ്ങള് കെട്ടിയത്.എസ് എഫ് ഐ പ്രവര്ത്തകര് രാത്രി 12 ഓടെ സംഘടിച്ചെത്തി കോണ്ഗ്രസിന്റെ ബ്ലോക്ക് കമ്മിറ്റി ഓഫീസ് അടിച്ചു തകര്ത്തു. ഓഫീസിന് മുന്നില് പാര്ക്ക്ചെയ്തിരുന്ന ബൈക്കുകളും പാര്ട്ടി ഓഫീസിനുള്ളിലെ ടിവിയും കസേരകളും തകര്ത്തു.സംഭവത്തിൽ എസ്എഫ്ഐ വെള്ളറട ഏരിയ പ്രസിഡന്റ്് മൻസൂറിന് മർദനമേറ്റു. ഒന്പത് കെഎസ്യുകാര്ക്കും മൂന്ന് എസ്എഫ്ഐക്കാര്ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ വിവിധ ആശുപത്രികളില് പ്രവേശിപ്പിച്ചു.പ്രദേശത്ത് പോലീസ് ക്യാന്പ് ചെയ്യുന്നുണ്ട്. ആനപ്പാറയിലെ സിപിഎം പാര്ട്ടി ഓഫീസിന് പോലീസ് കാവല് ഏര്പ്പടുത്തി.വെള്ളറട പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read MoreCategory: TVM
പൊതുപരിപാടികള്ക്ക് കുട്ടികളെ കാഴ്ചക്കാരായി വിട്ടുനല്കുന്നത് വിലക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി
തിരുവനന്തപുരം: പുതിയ അധ്യയന വര്ഷം മുതല് വിദ്യാര്ഥികളെ പൊതുപരിപാടികള്ക്ക് കാഴ്ചക്കാരായി വിട്ടുനല്കുന്നത് കർശനമായി വിലക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. പഠന സമയത്ത് സ്കൂള് കെട്ടിടങ്ങള് മറ്റ് പരിപാടികള്ക്ക് വാടകയ്ക്ക് നല്കരുതെന്ന്നിര്ദേശം നൽകിയിട്ടുണ്ട്.പഠനത്തോടൊപ്പം സ്പോട്സും വ്യായാമവും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സ്കൂളുകള്ക്ക് മൈതാനം നിര്ബന്ധമാക്കും. മൈതാനമുള്ള സ്കൂളുകളില് അവിടെ കെട്ടിടം നിര്മിക്കാന് അനുവദിക്കുകയില്ലെന്നും മൈതാനമില്ലാത്ത സ്കൂളുകള്ക്ക് നിശ്ചിത വര്ഷത്തിനുള്ളില് സൗകര്യം ഒരുക്കാന് നിര്ദേശിക്കുമെന്നും മന്ത്രി പറഞ്ഞു. നാലരലക്ഷത്തോളം കുഞ്ഞുങ്ങള് ആണ് നാളെ ഒന്നാം ക്ലാസിലേക്കെത്തുന്നത്.
Read Moreസ്ഥാനത്തെ 19 തദ്ദേശ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് നാളെ; വോട്ടെണ്ണൽ മേയ് 31ന്
തിരുവനന്തപുരം: സംസ്ഥാനത്തെ 19 തദ്ദേശ വാർഡുകളിൽ നാളെ ഉപതെരഞ്ഞെടുപ്പു നടക്കും. നാളെ രാവിലെ ഏഴു മുതൽ വൈകുന്നേരം ആറു വരെയാണു വോട്ടെടുപ്പ്. വോട്ടെണ്ണൽ മേയ് 31ന് നടക്കും. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകൾ: തിരുവനന്തപുരം ജില്ല: തിരുവനന്തപുരം കോർപറേഷൻ- മുട്ടട. പഴയകുന്നുമ്മേൽ പഞ്ചായത്ത്- കാനറ. കൊല്ലം: അഞ്ചൽ പഞ്ചായത്ത് തഴമേൽ. പത്തനംതിട്ട: മൈലപ്ര പഞ്ചായത്ത്- പഞ്ചായത്ത് വാർഡ് ആലപ്പുഴ: ചേർത്തല മുനിസിപ്പാലിറ്റി: മുനിസിപ്പൽ ഓഫീസ് കോട്ടയം: കോട്ടയം മുനിസിപ്പാലിറ്റി- പുത്തൻതോട്, മണിമല പഞ്ചായത്ത്- മുക്കട, പൂഞ്ഞാർ പഞ്ചായത്ത്- പെരുന്നിലം എറണാകുളം: നെല്ലിക്കുഴി പഞ്ചായത്ത്-തുളുശേരിക്കവല പാലക്കാട്: പെരിങ്ങോട്ടുകുറിശി പഞ്ചായത്ത്- ബമ്മണ്ണൂർ, മുതലമട- പഞ്ചായത്ത്- പറയന്പള്ളം, ലക്കിടി പേരൂർ പഞ്ചായത്ത്- അകലൂർ ഈസ്റ്റ്, കാഞ്ഞിരപ്പുഴ പഞ്ചായത്ത്- കല്ലമല, കരിന്പ പഞ്ചായത്ത്- കപ്പടം. കോഴിക്കോട്: ചെങ്ങോട്ടുകാവ് പഞ്ചായത്ത് ചേലിയ ടൗണ്, പുതുപ്പാടി പഞ്ചായത്ത്- കണലാട്, വേളം പഞ്ചായത്ത്-കുറിച്ചകം കണ്ണൂർ: കണ്ണൂർ കോർപറേഷൻ പള്ളിപ്രം,…
Read Moreസവര്ക്കറുടെ ജന്മദിനത്തില് പാര്ലമെന്റ് ഉദ്ഘാടനം ചെയ്യുന്നത് രാജ്യത്തിന് നാണക്കേടെന്ന് മന്ത്രി റിയാസ്
തിരുവനന്തപുരം: സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്ത സവര്ക്കറുടെ ജന്മദിനത്തില് പുതിയ പാര്ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നത് രാജ്യത്തിന് നാണക്കേടെന്ന് മന്ത്രി മുഹമ്മദ് റിയാസ്. സ്വാതന്ത്ര്യസമരസേനാനികളെ കേന്ദ്രസര്ക്കാര് അപമാനിക്കുകയാണെന്നും മന്ത്രി പ്രതികരിച്ചു. പാര്ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം സംബന്ധിച്ച വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി. ഞായറാഴ്ച ഉച്ചയ്ക്ക് 12നാണ് പുതിയ പാര്ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്വഹിക്കുക. എന്നാല് 21 പ്രതിപക്ഷ പാര്ട്ടികള് ചടങ്ങ് ബഹിഷ്കരിക്കും. ഉദ്ഘാടനത്തിന് രാഷ്ട്രപതിയെ നിയോഗിക്കാത്തതില് പ്രതിഷേധിച്ചാണ് പ്രതിപക്ഷ പാര്ട്ടികള് ചടങ്ങില്നിന്ന് വിട്ടുനില്ക്കുന്നത്.
Read Moreകെഎസ്ആർടിസി ബസിൽ നഴ്സിനു നേരേ പീഡനശ്രമം: ഒരാൾ പിടിയിൽ
തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ വീണ്ടും നഴ്സിനുനേരേ പീഡനശ്രമം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ നഴ്സിനോട് അപമര്യാദയായി പെരുമാറിയ ആളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 10 മണിക്ക് കാഞ്ഞിരംകുളം-പൂവാർ റൂട്ടിൽ സർവീസ് നടത്തിയ കെഎസ്ആർടിസി ബസിലാണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് രഞ്ജിത്ത് എന്നയാളെ നെയ്യാറ്റിൻകര പൊലീസ് കസ്റ്റഡിയിലെടുത്തു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ നഴ്സിനോട് രഞ്ജിത്ത് പല തവണ മോശമായി പെരുമാറിയെന്നാണ് പരാതി. യുവതി വിവരം ബന്ധുക്കളെ അറിയിക്കുകയും ഇവരെത്തി ബസ് തടഞ്ഞുനിർത്തി രഞ്ജിത്തിനെ പിടികൂടുകയുമായിരുന്നു. പ്രതിയെ പിന്നീട് പോലീസിന് കൈമാറി.
Read Moreകഴുത്തില് കത്തിവച്ച് കവര്ച്ച ! പോലീസ് സംഘം തമിഴ്നാട്ടിലേക്ക് ; അടുത്ത കാലത്ത് ജയിലില്നിന്ന് ഇറങ്ങിയവരിലേക്കും അന്വേഷണം
നേമം: ശാന്തിവിളയില് ബൈക്കിലെത്തി വെള്ളം ചോദിച്ച രണ്ടംഗ സംഘം വീട്ടില് കയറി വീട്ടമ്മയുടെ കഴുത്തില് കത്തി വച്ച് ഭീഷണിപ്പെടുത്തി രണ്ട് പവന് സ്വര്ണാഭരണവും 50,000 രൂപ യും കവര്ന്ന സംഭവത്തില് പോലീസ് അന്വേഷണം തമിഴ് നാട്ടിലേക്ക്. ഞായറാഴ്ച രാത്രി ഏഴിനാണ് രണ്ടംഗ സംഘം ശാന്തി വിള കുരുമി റോഡില് ആര്യോട്ട് വീട്ടിലെത്തി വീട്ടമ്മ രമ്യ ഉണ്ണികൃഷ്ണന്റെ കഴുത്തില് കത്തി വച്ച് കവര്ച്ച ചെയ്തത്. റോഡരികിലെ സിസിടിവി ദൃശ്യങ്ങള് പോലീസ് പരിശോധിച്ചെങ്കിലും വ്യക്തമായ സുചനകള് ഒന്നും ലഭിച്ചില്ല. കവര്ച്ച നടത്തിയ വര് തമിഴാണ് സംസാരിച്ചിരുന്നതെന്ന് രമ്യ ഉണ്ണികൃഷ്ണന് പറഞ്ഞു. അടുത്ത കാലത്ത് കേരളത്തിലും തമിഴ്നാട്ടിലും ജയിലുകളില് നിന്നും ഇറങ്ങിയ മോഷണ സംഘത്തിലേക്കും അന്വേഷണം വ്യാപിപ്പിക്കുവാനാണ് പോലിസിന്റെ തീരുമാനം. സംഘംവീട്ടില് വെള്ളം ചോദിച്ച് എത്തിയവരോട് വിടിന് മുന്നിലെ പൈപ്പില് നിന്നും വെള്ളം എടുക്കുവാന് പറഞ്ഞുവെങ്കിലും പെട്ടെന്ന് തന്നെ സംഘം വീട്ടിനുള്ളില്…
Read Moreവന്യമൃഗ അക്രമം ! ശക്തമായ പ്രതിഷേധവുമായി കേരളാ കോണ്ഗ്രസ്(എം)
തിരുവനന്തപുരം :സംസ്ഥാനത്തെ വന്യമൃഗ അക്രമം പ്രതിരോധിക്കാന് വനം വകുപ്പിന് കഴിയുന്നില്ലെന്ന പരാതിയും ഒപ്പം പ്രത്യക്ഷ സമരവുമായി കേരളാ കോണ്ഗ്രസ്(എം) കര്ഷക വിഭാഗം തുടര്ന്ന് വരുന്ന സമരം ശക്തമാകുന്നു. കഴിഞ്ഞ ദിവസങ്ങളില് സംസ്ഥാന വ്യാപകമായി ഫോറസ്റ്റ് ഓഫീസുകള്ക്കു മുന്നില് നടന്ന സമരങ്ങളുടെ തുടര്ച്ചയായി നാളെ തിരുവനന്തപുരം ചീഫ് ഫോറസ്റ്റ് കണ്സര്വേറ്റര് ഓഫീസ് പടിക്കലും കഴിഞ്ഞ ദിവസം കാട്ട് പോത്തിന്റെ അക്രമത്തില് രണ്ടു പേര് കൊല്ലപ്പെട്ട കണമല ഉള്പ്പെടുന്ന എരുമേലി ഫോറെസ്റ് റെയിഞ്ച് ഓഫീസ് പടിക്കലും മാര്ച്ചും ധര്ണ്ണയും സംഘടിപ്പിക്കും. കര്ഷകരുടെ ആശങ്ക കഴിഞ്ഞ ദിവസം കേരളാ കോണ്ഗ്രസ്(എം) ചെയര്മാന് ജോസ്.കെ.മാണി എം പി മുഖ്യമന്ത്രി പിണറായി വിജയനെ നേരില് കണ്ടു അറിയിച്ചിരുന്നു. എരുമേലിയില് പാര്ട്ടി കോട്ടയം ജില്ലാ പ്രസിഡന്റ് ലോപ്പസ് മാത്യുവും തിരുവനന്തപുരത്ത് ജില്ലാ പ്രസിഡന്റ് സഹയാദാസ് നാടാരും സമരം ഉദ്ഘാടനം ചെയ്യും തിരുവനന്തപുരത്ത് കര്ഷക യൂണിയന് ജില്ലാ…
Read Moreസഹപാഠിയെ ക്രൂരമായി പൊള്ളലേൽപ്പിച്ചു; ഉറ്റ സുഹൃത്ത് പോലീസ് കസ്റ്റഡിയിൽ; സംഭവം മറച്ചു വെച്ച മൂന്ന് കുട്ടികൾക്ക് സസ്പെൻഷൻ
തിരുവനന്തപുരം: വെള്ളായണി കാര്ഷിക കോളജില് പെണ്കുട്ടിയെ ക്രൂരമായി പൊള്ളലേല്പ്പിച്ച സംഭവത്തിൽ സഹപാഠി പോലീസ് കസ്റ്റഡിയില്. ആന്ധ്രാ സ്വദേശിനി ലോഹിതയാണ് പിടിയിലായത്. ഈ മാസം 18 നായിരുന്നു സംഭവം. ആന്ധ്രാ സ്വദേശിനിയായ ദീപികയ്ക്കാണ് പൊള്ളലേറ്റത്. വെള്ളായണി കാര്ഷിക കോളജ് നാലാം വർഷ അഗ്രികൾച്ചർ വിദ്യാര്ഥികളാണ് ഇരുവരും. ഹോസ്റ്റലില് ഒരു മുറിയിലായിരുന്നു താമസം. വഴക്കിനെ തുടർന്ന് ലോഹിത പൊള്ളലേൽപ്പിക്കുകയായിരുന്നു. ഇന്ഡക്ഷന് കുക്കറില് ഉപയോഗക്കുന്ന സ്റ്റീല് പാത്രമുപയോഗിച്ചാണ് പൊള്ളലേൽപ്പിച്ചത്. മൊബൈ ല് ചര്ജര് കൊണ്ട് തലയിലടിച്ച് പരിക്കേല്പ്പിക്കുകയുമുണ്ടായി. മാതാപിതാക്കള്ക്കൊപ്പം വിളിച്ചു വരുത്തിയ ലോഹിതയെ പോലീസ് കസ്റ്റഡിയില് എടുക്കുകയായിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് ഒരു ആണ്കുട്ടിയും മലയാളി വിദ്യാര്ഥിനിയുമടക്കം മൂന്നു വിദ്യാര്ഥികളെ കോളജ് സസ്പെന്ഡ് ചെയ്തു. പൊള്ളലേല്പ്പിച്ച വിവരം മറച്ചുവച്ചതിനാണ് സസ്പെന്ഷന്.
Read Moreഹണി ട്രാപ്പിലൂടെ യുവാവിന്റെ പണം തട്ടിയ കേസ്; ഭീഷണിപ്പെടുത്തിയത് സെക്സ് ചാറ്റ് പുറത്തുവിടുമെന്നു പറഞ്ഞ്
കൊച്ചി: നഗരത്തില് ഹണി ട്രാപ് നടത്തി പണം തട്ടിയ കേസില് പ്രതികള് യുവാവിനെ ഭീഷണിപ്പെടുത്തിയത് സെക്സ് ചാറ്റ് പുറത്തുവിടുമെന്ന് പറഞ്ഞ്. കേസുമായി ബന്ധപ്പെട്ട് ഒന്നാം പ്രതി കോഴിക്കോട് ചുങ്കം ഫറോക്ക് തെക്കേപുരയ്ക്കല് വീട്ടില് ശരണ്യ (20), സുഹൃത്തും രണ്ടാം പ്രതിയുമായ മലപ്പുറം വാഴക്കാട് ചെറുവായൂര് എടവന്നപ്പാറയില് എടശേരിപറമ്പില് വീട്ടില് അര്ജുന് (22) എന്നിവരെ എറണാകുളം സൗത്ത് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇടുക്കി അടിമാലി സ്വദേശിയായ യുവാവിനെ കബളിപ്പിച്ചെന്ന പരാതിയിലാണ് ഇരുവരും പിടിയിലായത്. സൗമ്യയുടെ ഇന്സ്റ്റഗ്രാം സുഹൃത്തുക്കളായ രണ്ടു പേര് ഒളിവില് പോയിട്ടുണ്ട്. ഇവരെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്സ്റ്റഗ്രാം വഴി പരിചയപ്പെട്ട പരാതിക്കാരനുമായി സൗമ്യ സ്ഥിരമായി സെക്സ് ചാറ്റിംഗ് നടത്തിയിരുന്നു. തുടര്ന്ന് ഇദേഹത്തെ എറണാകുളം പളളിമുക്കില് വച്ച് കാണാമെന്ന് പറഞ്ഞ് വിളിച്ച് വരുത്തിയ ശേഷം നേരത്തെ ആസൂത്രണം ചെയ്ത പ്രകാരം യുവതിയുടെ കൂടെയുണ്ടായിരുന്ന നാല് പ്രതികള്…
Read Moreവീട്ടിലെ മാലിന്യം സെക്രട്ടേറിയറ്റിലേക്ക് കൊണ്ടുവരുന്നതായി കണ്ടെത്തൽ; മാലിന്യം സെക്രട്ടേറിയറ്റിൽ കൊണ്ടുവരരുതെന്ന് സർക്കുലർ
തിരുവനന്തപുരം:സെക്രട്ടേറിയറ്റിലെ ഒരു വിഭാഗം ജീവനക്കാർ തങ്ങളുടെ വീട്ടിലെ മാലിന്യം സെക്രട്ടേറിയറ്റിലേക്ക് കൊണ്ടു വരുന്നതിനെതിരെ സർക്കുലർ. ശുചീകരണ കാന്പയിന്റെ ഭാഗമായി ഓഫിസും പരിസരവും വൃത്തിയാക്കണമെന്ന തദ്ദേശ വകുപ്പ് മന്ത്രിയുടെ സർക്കുലർ നിലനിൽക്കെയാണ് ഒരുവിഭാഗം ജീവനക്കാർ വീട്ടിലെ മാലിന്യം സെക്രട്ടേറിയറ്റിലെ വേയ്സ്റ്റ് ബിന്നിൽ നിക്ഷേപിക്കുന്നതിനെതിരെ സർക്കുലറുമായി ഹൗസ് കീപ്പിങ്ങ് വിഭാഗം രംഗത്തെത്തിയത്. മാലിന്യം നിക്ഷേപിക്കുന്നത് സിസിടിവിയിൽ പതിഞ്ഞാൽ പിടി വീഴുമെന്നാ ഓർമിപ്പിച്ചാണ് ഹൗസ് കീപ്പിങ്ങ് വിഭാഗത്തിന്റെ സർക്കുലർ. ചില ഉദ്യോഗസ്ഥർ രാവിലെ സെക്രട്ടറിയേറ്റിലേക്ക് വരുമ്പോൾ കയ്യിൽ കരുതുന്ന വീട്ടിലെ മാലിന്യം വെയ്സ്റ്റ് ബിന്നിൽ നിക്ഷേപിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. ചിലരുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഉച്ചഭക്ഷണം സ്റ്റീൽ പാത്രങ്ങളിലോ പ്ലാസ്റ്റിക് പാത്രങ്ങളിലോ മാത്രമേ കൊണ്ടുവരാവുവെന്നും നിർദേശമുണ്ട്.
Read More