പാലക്കാട്: നവകേരള സദസ് വേദിക്കരികിൽ 21 വാഴകൾ വച്ച് കോണ്‍ഗ്രസിന്റെ പ്രതിഷേധം. ഒറ്റപ്പാലം മണ്ഡലം നവകേരള സദസ് നടക്കുന്ന ചിനക്കത്തൂർ കാവിനു സമീപത്തായിരുന്നു വാഴവച്ച് പ്രതിഷേധിച്ചത്. ഇന്നലെ രാത്രിയോടെയാണ് സംഭവം. എന്നാൽ ഇന്നു രാവിലെ വാഴകളെല്ലാം വെട്ടിയരിഞ്ഞും പിഴുതെറിഞ്ഞുതുമായ നിലയിലായിരുന്നു. പ്രതിഷേധം അറിഞ്ഞെത്തിയ സിപിഎം പ്രവർത്തകരാണ് വാഴകൾ പിഴുതെറിഞ്ഞതെന്നു യൂത്ത് കോണ്‍ഗ്രസുകാർ പറയുന്നു. തൃത്താല, പട്ടാമ്പി, ഷൊര്‍ണൂര്‍, ഒറ്റപ്പാലം മണ്ഡലങ്ങളിലാണ് ഇന്ന് നവകേരള സദസിന്റെ പര്യടനം. കഴിഞ്ഞ നാലുദിവസം മലപ്പുറം ജില്ലയിലായിരുന്നു സദസ്. മലപ്പുറത്തുനിന്നും 80,785 പരാതികളാണ് ലഭിച്ചത്.
Read MoreCategory: Palakkad
കുഴല്‍പണ കേസിലെ പ്രതി രാജ്യ സ്നേഹം പഠിപ്പിക്കണ്ടെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ
പാലക്കാട്: യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ വ്യാജ വോട്ടര്‍ ഐഡി ഉണ്ടാക്കിയെന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ ആരോപണം തള്ളി ഷാഫി പറമ്പില്‍ എംഎല്‍എ. ഇത്തരം വില കുറഞ്ഞ ആരോപണങ്ങള്‍ മറുപടി അര്‍ഹിക്കുന്നില്ല. ഇതുസംബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എഐസിസി യ്ക്ക് പരാതി നല്‍കിയിട്ടുമില്ല. കുഴല്‍പണ കേസിലെ പ്രതിയായ സുരേന്ദ്രന് യൂത്ത് കോണ്‍ഗ്രസിനെ രാജ്യസ്നേഹം പഠിപ്പിക്കാന്‍ വരേണ്ടതില്ലെന്നും ഷാഫി പാലക്കാട്ട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി തെരഞ്ഞെടുപ്പില്‍ ചില വോട്ടുകള്‍ പരിഗണിക്കാതെ പോയത് സാങ്കേതികമായ വിഷയങ്ങള്‍ കൊണ്ട് മാത്രമാണ്. ഇതുസംബന്ധിച്ച് കെ.സുരേന്ദ്രന് ഇടപെടാന്‍ വരേണ്ടതില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
Read Moreയൂത്ത് കോണ്‍ഗ്രസ് ഭാരവാഹി തെരഞ്ഞെടുപ്പ്; വ്യാജ വോട്ടര്‍ ഐഡി ഉണ്ടാക്കിയതായി കെ. സുരേന്ദ്രന്
പാലക്കാട്: യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി തെരഞ്ഞെടുപ്പില്‍ വ്യാജ വോട്ടര്‍ ഐഡി ഉണ്ടാക്കിയതായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് ആരോപിച്ചു. ഇത് രാജ്യസുരക്ഷക്ക് തന്നെ ഭീഷണിയാണെന്ന് സുരേന്ദ്രന് പറഞ്ഞു. പാലക്കാട്ട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലക്കാട്ടു നിന്നുള്ള ഒരു കോണ്‍ഗ്രസ് എംഎല്‍എയാണ് ഇതിനു നേതൃത്വം നല്‍കിയതെന്നും സുരേന്ദ്രന് പറഞ്ഞു. ഇതു സംബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ട്. ബാംഗളൂരു ആസ്ഥാനമായുള്ള ഒരു കമ്പനിയാണ് ഒന്നര ലക്ഷത്തോളം വ്യാജ ഐഡി കാര്‍ഡുകള്‍ ഉണ്ടാക്കിയിട്ടുള്ളത്. ഇതു സംബന്ധിച്ച് അന്വേഷണം വന്നാല്‍ തെളിവു നല്‍കുമെന്നും സുരേന്ദ്രന് പറഞ്ഞു.
Read Moreഅട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ തമിഴ്നാട് സ്വദേശി കൊല്ലപ്പെട്ടു
പാലക്കാട്: പാലക്കാട് അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ തമിഴ്നാട് സ്വദേശി കൊല്ലപ്പെട്ടു. തമിഴ്നാട് ചിന്നതാടം സ്വദേശി രാജപ്പനാണ് (70) മരിച്ചത്. ഇന്ന് പുലർച്ചെ ഒന്നരയോടെ പുളിയപ്പതിയിലാണ് സംഭവം. മകളുടെ വീട്ടില്‍ എത്തിയതാണ് രാജപ്പന്. പ്രാഥമികാവശ്യത്തിനായി പുറത്തിറങ്ങിയ സമയത്ത് വീടിനോട് ചേര്‍ന്ന് നിലയുറപ്പിച്ചിരുന്ന കാട്ടാന ആക്രമിക്കുകയായിരുന്നു. രാജപ്പന്റെ കരച്ചില് കേട്ട് വീട്ടുകാർ ഓടിയെത്തിയെങ്കിലും കാട്ടാന അവിടെനിന്ന് പോകാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയാണ് കാട്ടാനയെ തുരത്തിയത്. ഗുരുതരമായി പരിക്കേറ്റ രാജപ്പനെ അഗളി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല.
Read Moreഭാര്യയുമായി വാക്കുതർക്കും; റോഡിൽ യുവതിയെ ഭർത്താവ് വെട്ടിക്കൊന്നു; നടുക്കുന്ന സംഭവം പാലക്കാട്
പാലക്കാട്: ഭാര്യയുമായുണ്ടായ തർക്കത്തിനൊടുവിൽ ജോലിക്കുപോകുകയായിരുന്ന ഭാര്യയെ ഭർത്താവ് റോഡിലിൽ വച്ച് വെട്ടിക്കൊന്നു. പാലക്കാട് നല്ലേപ്പിള്ളിയിൽ ഇന്നുരാവിലെ ആറരയോടെയാണ് സംഭവം. കമ്പിളിച്ചുങ്കം ഉദയന്റെ മകൾ ഊർമിള (32) ആണ് മരിച്ചത്. ഊർമിളയും കൊഴിഞ്ഞാന്പാറ സ്വദേശിയായ ഭർത്താവ് സജേഷും ഏറെക്കാലമായി പ്രശ്നങ്ങളെ തുടർന്ന് വേറിട്ടു താമസിക്കുകയായിരുന്നു. ഇതിനിടയിൽ ഇന്നു രാവിലെ സജേഷ് ഊർമിളയുടെ വീട്ടിലെത്തുകയും തർക്കങ്ങളുണ്ടാവുകയുമായിരുന്നു. തുടർന്ന് ഊർമിള ജോലി സ്ഥലത്തേക്ക് പോവുകയായിരുന്നു. വഴിയിൽ പാടത്തിനു സമീപം ഭർത്താവ് ഊർമിളയെ ആക്രമിക്കുകയായിരുന്നു. സംഭവം കണ്ട പ്രദേശവാസികൾ ഉടൻ തന്നെ യുവതിയെ ചിറ്റൂർ താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സജേഷ് സംഭവ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ ചിറ്റൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സജേഷ് ഒളിവിലാണ്. നേരത്തെയും ഇയാൾ ഭാര്യയെ ഉപദ്രവിച്ചിട്ടുണ്ടെന്ന് പറയുന്നു. മൂന്നൂമാസം മുന്‍പ് ഇയാൾ യുവതിയെ വീട്ടിൽകയറി വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. ഊർമിളക്ക് പത്തും മൂന്നും വയസുള്ള രണ്ടു പെൺകുട്ടികളുണ്ട്.
Read Moreഉല്ലാസ യാത്രക്കിടെ സ്കൂൾ വിദ്യാർഥിനി കുഴഞ്ഞു വീണു മരിച്ചു
ഉല്ലാസ യാത്രക്കിടെ സ്കൂൾ വിദ്യാർഥിനി കുഴഞ്ഞു വീണു മരിച്ചു. പാലക്കാട് പുലാപറ്റ എംഎൻകെഎം സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി മുണ്ടൊളി ഷാരത്തുപറബിൽ ശ്രീ സയന ആണ് മരിച്ചത്. ഹൃദയാഘാതം മൂലമാണ് മരണം.സ്കൂളിൽ നിന്നും മൈസൂരിലേക്കുള്ള ഉല്ലാസ യാത്രക്കിടെയാണ് മരണം. മൈസൂർ കൊട്ടാരം കണ്ട് തിരികെ വരുന്നതിനിടെ ശാരീരിക അസ്വാസ്ത്യം അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. 135 വിദ്യാർത്ഥികളും 15 അധ്യാപകരും ഉൾപെടെ 150 പേരാണ് ഉല്ലാസ യാത്ര പോയത്. യാത്ര ഒഴിവാക്കി ബാക്കി ഉള്ളവർ നാട്ടിലേക്ക് പുറപ്പെട്ടു.
Read Moreകൽപ്പാത്തി രഥോത്സവം; തേരിന്റെ അറ്റകുറ്റപ്പണികൾ മൂന്നാം തലമുറയിലേക്ക്
ജോസ് ചാലയ്ക്കൽ പാലക്കാട്: കൽപ്പാത്തി തേരിന്റെ അറ്റകുറ്റപ്പണികൾ മൂന്നാം തലമുറയിലേക്ക് എത്തി നിൽക്കുമ്പോൾ നാലു പതിറ്റാണ്ടിന്റെ പാരമ്പര്യമാണ് മൂന്നാം തലമുറയിലെ പുത്തൂർ നടരാജന് പറയാനുള്ളത്. മുത്തച്ഛൻ തുടങ്ങിവച്ച ഈ ജോലി ഒരു പുണ്യ പ്രവൃത്തി കൂടിയാണെന്ന ചിന്തയിലാണ് ചെയ്യുന്നതെന്ന് നടരാജൻ പറഞ്ഞു.മുത്തച്ഛൻ കുഞ്ചു ആശാരി, അച്ഛൻ വിശ്വനാഥൻ എന്നിവരാണ് മുൻ തലമുറക്കാർ. ഓരോ വർഷവും കൽപ്പാത്തി തേര് ഉത്സവം കഴിഞ്ഞാൽ തേര് മൂടിയിടും. പിന്നെ അടുത്ത വർഷം രഥോത്സവത്തിനേ തുറക്കുള്ളൂ.ആ സമയത്ത് ചക്രങ്ങളുടെ ചാഴിയാണിയിൽ ഗ്രീസിടുക, ഇളകിയ നട്ടും ബോൾട്ടും മുറുക്കുക, കൊത്തുപണികൾ പരിശോധിച്ച് കേടുപാടുകൾ തീർക്കുക തുടങ്ങിയവയാണ് ചെയ്യുക. ഈ മാസം 14 മുതൽ 16 വരെ തീയതികളിലാണ് കൽപ്പാത്തി രഥോത്സവം. എട്ടിന് ഉത്സവത്തിനു കൊടിയേറും.
Read Moreഅടുക്കളമാലിന്യ സംസ്കരണത്തിന് ഷഫ്നയുടെ “ബിഎസ്എഫ്’ മാതൃക
വി. അഭിജിത്ത്പാലക്കാട്: വീട്ടിലെ മാലിന്യസംസ്കരണം എന്നും ഒരു തലവേദനയാണ്. എന്നാൽ കൊടുവായൂർ സ്വദേശി ഷഫ്നയുടെ മാലിന്യ സംസ്കരണ രീതി അറിഞ്ഞാൽ ഒന്നു പരീക്ഷിച്ചു നോക്കിയാലോ എന്നു തോന്നിപ്പോകും. പ്രത്യേകിച്ച്, മത്സ്യകർഷകർക്കും കോഴി വളർത്തുന്നവർക്കും. പാലക്കാട് പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റും നവകേരള മിഷനും സംയുക്തമായി നടത്തിയ വേസ്റ്റ് മാനേജ്മെന്റ് മത്സരത്തിലെ വിജയി കൂടിയാണ് ഷഫ്ന. അടുക്കളയിലെ ഭക്ഷണമാലിന്യങ്ങളും മറ്റും ഉപയോഗിച്ചാണ് ഷഫ്ന ബിഎസ്എഫ് (ബ്ലാക്ക് സോൾജിയർ ഫ്ലൈ) മാലിന്യ സംസ്കരണ വിദ്യ പരീക്ഷിച്ചത്. ഇന്റർനെറ്റ് വഴിയാണ് ഈ മാലിന്യ സംസ്കരണ രീതിയെ കുറിച്ച് ഷഫ്ന അറിയുന്നത്. ഭർത്താവ് എ. ഹാറൂണിന്റെ സഹായവും ഷഫ്നയ്ക്ക് ലഭിച്ചപ്പോൾ മാലിന്യം ശേഖരിക്കാനും സംസ്കരിക്കാനും എളുപ്പമായി. ബിഎസ്എഫ് രീതിയിൽ സംസ്കരിക്കുന്ന മാലിന്യത്തിൽനിന്നു ലഭിക്കുന്ന ലാർവകളെ വീട്ടിൽ വളർത്തുന്ന മത്സ്യങ്ങൾക്കും കോഴികൾക്കും ഭക്ഷണമായി നല്‍കുന്നതിലൂടെ മികച്ച വരുമാന മാർഗമാണ് ഇതെന്നാണ് ഷഫ്ന അവകാശപ്പെടുന്നത്. എന്താണ് ബിഎസ്എഫ്?ഭക്ഷണ…
Read Moreമലയാളി നീന്തൽ പരിശീലകൻ സ്വിമ്മിംഗ് പൂളിൽ വീണു മരിച്ചു; ബംഗളൂരുവിൽ ജോലിക്കെത്തിയിട്ട് രണ്ടുമാസം
ബംഗളൂരു: ബംഗളൂരുവിൽ മലയാളി നീന്തൽ പരിശീലകൻ സ്വിമ്മിംഗ് പൂളിൽ വീണു മരിച്ചു. പാലക്കാട് കൊടുവയൂർ സ്വദേശി അരുൺ ആണു മരിച്ചത്. ഇന്ദിരാ നഗർ എച്ച്എഎൽ സെക്കന്‍ഡ് സ്റ്റേജിൽ പ്രവർത്തിക്കുന്ന സ്വിമ്മിംഗ് അക്കാഡമിയിലെ നീന്തൽ കുളത്തിലേക്ക് ഇന്നലെ വൈകിട്ട് കുഴഞ്ഞുവീഴുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. അരുണിന്റെ മൃതദേഹം ചിന്മയ മിഷൻ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്കു കൈമാറും. അക്കാഡമിയിലെ കോച്ചായ അരുൺ രണ്ടുമാസം മുൻപാണ് ജോലിക്ക് ചേർന്നത്.
Read Moreപാലക്കാട് ഒരു കുടുംബത്തിലെ മൂന്നുപേർ തൂങ്ങിമരിച്ച നിലയിൽ; ദുരൂഹതയൊന്നും സംശയിക്കുന്നില്ലെന്ന് പോലീസ്
പാലക്കാട് : പാലക്കാട് ഒരു കുടുംബത്തിലെ മൂന്നുപേരെ അടുക്കളയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. കുഴൽമന്ദം ആലിങ്കൽ മൂത്താട്ടുപറന്പ് സുന്ദരന്റെ മകൾ സുനില(42), മകൻ രോഹിത്( 19), സുനിലയുടെ ചേച്ചിയുടെ മകൻ സുബിൻ(23) എന്നിവരെയാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്നു രാവിലെ അഞ്ചു മണിയോടെ സിനിലയുടെ അമ്മ അടുക്കളയിലെത്തിയപ്പോഴാണ് മൂവരേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഉടന്‍തന്ന പ്രദേശവാസികളെ വിവരമറിയിച്ച് മൂവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പ്രാഥമികഘട്ടത്തില്‍ ദുരൂഹതയൊന്നും പോലീസ് സംശയിക്കുന്നില്ല. പ്രദേശവാസികളുമായി കുടുംബം അധികം അടുപ്പം സൂക്ഷിച്ചിരുന്നില്ലെന്നും ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളുണ്ടോയെന്ന് വ്യക്തമല്ലെന്നും പോലീസ് പറഞ്ഞു. മൃതദേഹങ്ങള്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടമുള്‍പ്പടെയുള്ള നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Read More