ഇസ്ലാമിക തീവ്രവാദത്തെ നട്ടുവളർത്തി ലോകമെങ്ങും കയറ്റുമതി ചെയ്യുന്ന രണ്ടു രാഷ്ട്രങ്ങൾ തീവ്രവാദ ആക്രമണങ്ങളുടെ പേരിൽ പരസ്പരം ഏറ്റുമുട്ടുകയും അപലപിക്കുകയുമൊക്കെ ചെയ്യുന്ന കാഴ്ചയ്ക്കാണ് ലോകമിപ്പോൾ സാക്ഷ്യം വഹിക്കുന്നത്. ശനിയാഴ്ച രാത്രിയിലാണ് തങ്ങൾക്കെതിരേയുള്ള തീവ്രവാദ ആക്രമണത്തിന്റെ തിരിച്ചടിയായി അഫ്ഗാനിസ്ഥാനെ ആക്രമിച്ച് തീവ്രവാദ ഒളിത്താവളങ്ങൾ നശിപ്പിച്ചെന്നു പാകിസ്ഥാൻ അറിയിച്ചത്. പക്ഷേ, അതു തീവ്രവാദത്തിനെതിരേയുള്ള തിരിച്ചറിവല്ല, രണ്ടു തീവ്രവാദ കൃഷിക്കാർ തമ്മിലുള്ള തർക്കമാണ്. എന്തായാലും മതഭ്രാന്തർ ഒന്നിക്കുന്പോഴുള്ളത്ര നാശം തമ്മിലടിക്കുന്പോൾ മറ്റുള്ളവർക്കില്ല. മതഭ്രാന്തിനെ രാഷ്ട്രീയ വളർച്ചയ്ക്കുവേണ്ടിയോ മതബോധത്താലോ ആരു വളർത്തിയാലും അതു താത്കാലിക നേട്ടങ്ങൾക്കപ്പുറം സമാധാനത്തെയും വികസനത്തെയും രാജ്യത്തിന്റെ കെട്ടുറപ്പിനെയും അപകടത്തിലാക്കുമെന്നത് ചരിത്രമാണ്. പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും ഉൾപ്പെടെ തീവ്രവാദം വളർത്തുന്ന ഒരു രാജ്യവും രക്ഷപ്പെട്ടിട്ടില്ല. നംഗാർഹർ, പക്തിക എന്നീ അതിർത്തി പ്രവിശ്യകളിൽ ശനിയാഴ്ച രാത്രിയായിരുന്നു പാക്കിസ്ഥാന്റെ വ്യോമാക്രമണം. പാക്കിസ്ഥാനിലെ ബജൗർ ജില്ലയിലെ സുരക്ഷാ പോസ്റ്റിലേക്ക് സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം ഇടിച്ചുകയറ്റി 11 സൈനികരും…
Read MoreTag: rd-editorial
തൊടുപുഴയിലേത് മനഃപൂർവമുള്ള നരഹത്യ
പതിനഞ്ച് വർഷം തുറന്നുകിടന്ന ഒരു കുഴിയിൽ വീണ് നിരവധിപ്പേർക്കു പരിക്കേറ്റിട്ടും അനങ്ങാതിരുന്നവർ, ഒടുവിലൊരു യുവാവിന്റെ മരണത്തിൽ പൊറാട്ടുനാടകത്തിനിറങ്ങിയിരിക്കുന്നു. പ്രതിസ്ഥാനത്തുനിന്നു രക്ഷപ്പെടാനുള്ള പൊതുമരാമത്തു വകുപ്പിന്റെ തൊടുന്യായങ്ങൾ, നഗരസഭയുടെ ഉത്തരവാദിത്വമൊഴിയൽ, ജനപ്രതിനിധികളുടെ പ്രതിഷേധനാടകം, സംരക്ഷിക്കപ്പെടുമെന്ന ഉദ്യോഗസ്ഥരുടെ സംഘടിത ധൈര്യം, ഉത്തരവാദികൾ തയാറാക്കുന്ന റിപ്പോർട്ടിനു കാത്തിരിക്കുന്ന പൊതുമരാമത്തുവകുപ്പ് മന്ത്രി… ഈ നാടകങ്ങൾക്കു തിരശീലയിടണം. ഇത് അപകടമല്ല, 15 കൊല്ലം കെണിവച്ചു വീഴ്ത്തിയതാണ്, കൊലപാതകമാണ്. ഉത്തരവാദികൾക്കെതിരേ മനഃപൂർവമുള്ള നരഹത്യക്കു കേസെടുത്താൽ അന്നു തീരും ഈ കെടുകാര്യസ്ഥത. തൊടുപുഴയിൽ നരഹത്യക്കു കേസെടുത്ത് മുന്നറിയിപ്പു കൊടുത്താൽ, കേരളമൊട്ടാകെ തുറന്നിരിക്കുന്ന ഇത്തരം മരണക്കെണികൾ 24 മണിക്കൂറിനുള്ളിൽ മൂടിയിരിക്കും. തുടർഭരണത്തിനുള്ള വളഞ്ഞ സർവേകളിലല്ല, കൺമുന്നിലെ പരാജയങ്ങളിലാണ് പാഠങ്ങൾ. തിങ്കളാഴ്ച രാത്രി തൊടുപുഴയില്‍നിന്നു മുതലക്കോടത്തെ വീട്ടിലേക്കു പോകവേ, തുറന്നുകിടന്നിരുന്ന കുഴിയിൽ വീണാണ് മുതലക്കോടം സ്വദേശി ജെയിസ് മരിച്ചത്. വിദേശത്തു ജോലിയിലായിരുന്ന 27 വയസുകാരൻ അടുത്ത ദിവസം മടങ്ങാനിരിക്കുകയായിരുന്നു. ഒരു സർവേയുമില്ലാതെ…
Read Moreജാഗ്രതൈ! മൂന്നാറിൽ പടയപ്പയുണ്ട്, സർക്കാരും
പടയപ്പ എന്ന കാട്ടാന മൂന്നാറിൽ കൊലവിളി നടത്തുകയാണ്. ശനിയാഴ്ച ടൂറിസ്റ്റ് ബസിന്റെ ചില്ലുകൾ തകർത്തു. കാറ് നാമാവശേഷമാക്കി. യാത്രക്കാർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഞായറാഴ്ച രാത്രി കടലാര്‍ എസ്റ്റേറ്റ് വെസ്റ്റ് ഡിവിഷനില്‍ കറുപ്പുസ്വാമിയുടെ ഓട്ടോ തകര്‍ത്തു. ഭാഗ്യത്തിനു കൊല്ലപ്പെട്ടില്ല. ആന മടങ്ങിക്കഴിയുന്പോൾ വനംവകുപ്പുകാരെത്തും. കേരളത്തിലെ ഇപ്പോഴത്തെ സ്ഥിതി ഇതാണ്. മൂന്നാറിലെ കാര്യമെടുത്താൽ കഴിഞ്ഞ മൂന്നു വർഷമായി പടയപ്പയെന്ന കാട്ടാന നാട്ടുകാരുടെയും ലോകമെങ്ങുനിന്നുമുള്ള സഞ്ചാരികളുടെയും ജീവനു ഭീഷണിയായി നൂറുകണക്കിന് ആക്രമണങ്ങൾ നടത്തി. സർക്കാരും അതിന്റെ ഭാഗമായൊരു വനംവകുപ്പുമുണ്ട്. സത്യത്തിൽ ഈ വിധി നാം തെരഞ്ഞെടുത്തതല്ലേ? കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ പടയപ്പ നാല്പതു വാഹനങ്ങളെങ്കിലും ആക്രമിച്ചു. നിർത്തിയിട്ടിരുന്നവയാണ് ആദ്യമൊക്കെ ആക്രമിക്കപ്പെട്ടിരുന്നതെങ്കിൽ ഇപ്പോൾ ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളെയും ആക്രമിക്കാൻ തുടങ്ങിയിട്ടുണ്ട്. കെഎസ്ആര്‍ടിസി ബസും ലോറിയും മുതല്‍ ടൂറിസ്റ്റ് ബസുകള്‍ വരെ ആക്രമണത്തിനിരയായി. ബസിനുള്ളിലേക്കു തുമ്പിക്കൈ ഇട്ട് യാത്രക്കാരെ ആക്രമിക്കാൻ ശ്രമിച്ച സംഭവങ്ങളുണ്ടായി. മുന്‍പൊക്കെ വലിയ…
Read Moreറീത്തൊരുക്കുന്നവരുടെ കർഷക അവാർഡ്!
മികച്ച കർഷകനുപോലും പിടിച്ചുനിൽക്കാനാകുന്നില്ല. സംസ്ഥാന ഹോർട്ടികോർപിന്റെ ഹൈബ്രിഡ് കൃഷിക്കുള്ള പുരസ്കാരം മുഖ്യമന്ത്രിയിൽനിന്ന് ഏറ്റുവാങ്ങിയ പച്ചക്കറി കർഷകൻ ഏലിയാസ് ജീവനൊടുക്കി. വിഷം കഴിച്ച് ആശുപത്രിയിലായതിനു പിന്നാലെ പച്ചക്കറി കൃഷിക്കുള്ള സബ്സിഡി തുകയിൽനിന്ന് 1,03,000 രൂപ അനുവദിക്കാൻ തീരുമാനിച്ചത്രേ. ഈ തുക നേരത്തേ അനുവദിച്ചിരുന്നെങ്കില്‍ ഏലിയാസ് ഒരു പക്ഷേ ആത്മഹത്യ ചെയ്യില്ലായിരുന്നെന്നാണ് ബന്ധുക്കള്‍ പറഞ്ഞത്. അതു ശരിയാണെങ്കിൽ, ചെറിയൊരു ആശ്വാസമാകേണ്ടിയിരുന്ന ആ തുക റീത്താക്കി മാറ്റിയതാരാണ്? ഉദ്യോഗസ്ഥരാണോ? സർക്കാരിന്റെ കെടുകാര്യസ്ഥതയുടെ തണലിൽ, വനം വകുപ്പിലേത് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥപ്രഭുക്കൾ ഏതാണ്ട് അസാധ്യമാക്കിത്തീർത്ത, കാർഷികവൃത്തി കർഷകർക്കു തിരിച്ചുകൊടുക്കണം. ഇന്ത്യ-യുഎസ് കരാറിലെ കർഷകവിരുദ്ധ ഘടകങ്ങൾക്കെതിരേ സമരം നടത്തുന്നതിനൊപ്പം നാട്ടിലെ കാര്യംകൂടി പരിഗണിക്കണം. കണ്ണൂർ ചെറുപുഴ പഞ്ചായത്തിലെ ഏറ്റവും മികച്ച കർഷകനായിരുന്ന അമ്പാട്ട് ഏലിയാസിന്റെ കഥ കേരളത്തിലെ ആയിരക്കണക്കിനു കർഷകരുടെ ജീവിതത്തിന്റെ നേർചിത്രമാണ്. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യക്കു കാരണമെന്നാണ് കരുതുന്നത്. പതിറ്റാണ്ടുകളായി പച്ചക്കറി ഉത്പാദിപ്പിച്ചുപോന്ന കർഷകനായിരുന്നെങ്കിലും…
Read Moreആലിൻ; നോന്പിനൊരു സ്നേഹവിഭൂതി
ഇലപൊഴിയും കാലമാണ്. പക്ഷേ, നമ്മുടെയാരുടെയും മനസിൽനിന്നു സ്നേഹത്തിന്റെ ഒടുവിലത്തെ ഇലയും വീണിട്ടില്ല. കാരണം, വാഹനാപകടത്തിൽ മരിച്ചതിനെത്തുടർന്നു നാലു പേർക്കായി അവയവങ്ങൾ പങ്കുവച്ച ആലിൻ ഷെറിൻ ഏബ്രഹാം എന്ന 10 മാസം തികയാത്ത കുഞ്ഞിനെയോർത്ത് മിഴി നനയാത്തവരില്ല. സ്നേഹ-സാഹോദര്യത്തിന്റെ ഒരൊറ്റ ചിറകടിക്കുമുന്നിൽ തികച്ചും വ്യത്യസ്തരായിരുന്ന നാം അലിഞ്ഞുപോയി. ക്രൈസ്തവർ ഇന്നു വലിയനോന്പിലേക്കു പ്രവേശിക്കുകയാണ്. ആലിൻ തുറന്നിട്ട സ്നേഹസംസ്കാരത്തിന്റെ കിളിവാതിൽക്കൽനിന്നാകട്ടെ തുടക്കം. ജാതി-മത-രാഷ്ട്രീയങ്ങളുടെ പേരിലൊന്നും സഹജീവികളെ വെറുക്കാത്ത മനുഷ്യരാകാൻ ആലിൻസ്മരണ സ്നേഹവിഭൂതിയാകട്ടെ. ഫെബ്രുവരി അഞ്ചിന്, അമ്മയ്ക്കും ബന്ധുക്കൾക്കുമൊപ്പം കാറിൽ പോകവേ കോട്ടയം പള്ളം എംസി റോഡിൽ എതിരേവന്ന കാറിടിച്ചാണ് മല്ലപ്പള്ളി കോഴഞ്ചേരി അരുൺ ഏബ്രഹാമിന്റെയും ഷെറിൻ ആൻ ജോണിന്റെയും മകൾ ആലിൻ ഷെറിനു പരിക്കേറ്റത്. ചികിത്സയിലിരിക്കേ 13ന് ഉച്ചയോടെ മസ്തിഷ്കമരണം സംഭവിച്ചു. ഇതേത്തുടർന്നാണ് മാതാപിതാക്കളായ അരുണും ഷെറിനും ഏകമകളുടെ അവയവദാനത്തിനു തീരുമാനിച്ചത്. കരൾ, രണ്ട് വൃക്കകൾ, ഹൃദയവാൽവ്, രണ്ട് നേത്രപടലങ്ങൾ…
Read Moreവന്ദേമാതരം,വന്ദേ മതേതരം!
വന്ദേമാതരം എന്നാൽ, മാതൃഭൂമിയെ വന്ദിക്കുന്നു എന്നാണ് (അമ്മേ, വന്ദനം). നമ്മുടെ ദേശീയഗീതത്തിന്റെ ശീർഷകവും ആദ്യവാക്കും അതാണ്. ബങ്കിം ചന്ദ്ര ചാറ്റർജി രചിച്ച വന്ദേമാതരം എല്ലാവർക്കും സ്വീകാര്യമാകുന്ന തരത്തിൽ, മതപരാമർശമുള്ള ഭാഗം ഒഴിവാക്കിയതിനെ മഹാകവിയായ രബീന്ദ്രനാഥ ടാഗോർ ഉൾപ്പെടെയുള്ളവർ പിന്തുണച്ചു. ബങ്കിം ചന്ദ്ര ചാറ്റർജിപോലും വിയോജിച്ചിട്ടില്ല. 1950 ജനുവരി 24ന് ഇന്ത്യൻ ഭരണഘടനാ അസംബ്ലി വന്ദേമാതരത്തെ ദേശീയഗീതമായി അംഗീകരിക്കുകയും ചെയ്തു. മഹാന്മാരായ സ്വാതന്ത്ര്യസമരനേതാക്കളും ഭരണഘടനാശിൽപികളും ഒഴിവാക്കിയത് ഇന്ന് എൻഡിഎ സർക്കാർ കൂട്ടിച്ചേർക്കുകയാണ്. ഒരു ബഹുസ്വര രാജ്യത്തെ ഉൾക്കൊള്ളാത്ത തീരുമാനം. ദേശീയഗാനത്തിനു തുല്യമായ പദവി ദേശീയഗീതത്തിനുമുണ്ടെന്ന് ഭരണഘടനാ അസംബ്ലി തീരുമാനിച്ചിട്ടുള്ളതാണ്. പക്ഷേ, കേന്ദ്ര ആഭ്യന്ത്രമന്ത്രാലയത്തിന്റെ പുതിയ ഉത്തരവനുസരിച്ച്, ദേശീയനേതാക്കൾ ഒഴിവാക്കിയ നാലു ഖണ്ഡങ്ങളും ഉൾപ്പെടുത്തി വന്ദേമാതരത്തിന്റെ മൂന്നു മിനിറ്റും 10 സെക്കൻഡും ദൈർഘ്യമുള്ള ആറു ഖണ്ഡങ്ങളും ഇനി ആലപിക്കണം. മുന്‍പിത് ഒരു മിനിറ്റും ഒന്‍പതു സെക്കൻഡുമായിരുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ എല്ലാ…
Read Moreപന്നികളെ ഒഴിവാക്കി, തോക്ക് മനുഷ്യർക്കുനേരേ
കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവയ്ക്കാനുള്ള അനുമതിയിൽനിന്നു കായികവിനോദ ലൈസൻസുള്ള ഷൂട്ടർമാരെ ഒഴിവാക്കിക്കൊണ്ട് വനംവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി മിൻഹാജ് ആലം ഉത്തരവിറക്കിയിട്ടുണ്ട്. വിള സംരക്ഷണത്തിനോ സ്വയരക്ഷയ്ക്കോ ഉള്ള തോക്ക് ലൈസൻസുകാർ കുറവായതിനാലാണ് കാട്ടുപന്നികളെ വെടിവയ്ക്കാൻ മറ്റു ഷൂട്ടർമാരെ അനുവദിച്ചിരുന്നത്. അതുകൊണ്ട് ചെറിയ തോതിലെങ്കിലും കാട്ടുപന്നിശല്യം കുറഞ്ഞിരുന്നു. ഇതാണ് ഇപ്പോൾ അനിശ്ചിതത്വത്തിലായത്. സ്വാഭാവികമായും കാട്ടുപന്നികൾ പെരുകുകയും, സ്വയരക്ഷാമാർഗങ്ങളുള്ള വനം ഉദ്യോഗസ്ഥർ ഒഴികെയുള്ളവരുടെ ജീവനും കൃഷിക്കും സ്വത്തിനും ഭീഷണിയാകുകയും ചെയ്യും. വനംവകുപ്പിനെ നിലയ്ക്കു നിർത്താൻ ഈ സർക്കാരിനു ശേഷിയില്ലെന്നറിയാം. അതുകൊണ്ട്, തോക്കോ അന്പോ വില്ലോ ബീഡിപ്പടക്കമോ എന്തുപയോഗിച്ചാലും വേണ്ടില്ല മനുഷ്യരെ കൊലയ്ക്കു കൊടുക്കരുത്. 2020ലാണ് കാർഷികവിളകൾക്ക് കേടുപാടുകൾ വരുത്തുന്ന കാട്ടുപന്നികളെ കൊല്ലാൻ സർക്കാർ വനം വകുപ്പിന് അധികാരം നൽകിയത്. ഒരു ഗുണവുമുണ്ടായില്ല. 2022 മേയിൽ പന്നികളെ കൊല്ലുന്നതിനുള്ള അധികാരം തദ്ദേശ സ്വയംഭരണ മേധാവികൾക്കും നൽകി പുതിയ ഉത്തരവിറക്കി. വനംവകുപ്പിന്റെ കഴിവില്ലായ്മയ്ക്ക്…
Read Moreഭരണ പാദങ്ങൾക്കൊത്ത് മുറിക്കയോ ജനാധിപത്യ പാദുകം!
ജനാധിപത്യത്തെക്കുറിച്ച് ആത്മവിശ്വാസത്തോടെ സംസാരിക്കാനുള്ള യോഗ്യതകളിൽ ഒന്നുകൂടി ഭരണകൂടം കൈയൊഴിയുകയാണെന്ന് ഓർമപ്പെടുത്തട്ടെ. പിഎം കെയേഴ്സ് ഫണ്ട്, പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ ഫണ്ട്, ദേശീയ പ്രതിരോധ ഫണ്ട് എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ലോക്സഭയില്‍ അനുവദിക്കേണ്ടെന്നു പ്രധാനമന്ത്രിയുടെ ഓഫീസ് ലോക്സഭാ സെക്രട്ടേറിയറ്റിനു നൽകിയ നിർദേശമാണ് ആശങ്കയ്ക്കു പ്രധാന കാരണം. വിവരാവകാശ നിയമത്തിനു കൂച്ചുവിലങ്ങിടാനുള്ള നിർദേശം സാന്പത്തിക സർവേയിലൂടെ ധനമന്ത്രി പാർലമെന്റിൽ അവതരിപ്പിച്ചത് മറ്റൊരു കാരണമാണ്. പാർലമെന്റും ജനങ്ങളും അറിയാതെ പല കാര്യങ്ങളും ചെയ്യാൻ കേന്ദ്രസർക്കാർ ആഗ്രഹിക്കുന്നു എന്നർഥം. സുതാര്യതയില്ലാത്ത ഭരണമെന്നത് ഇതിലെ ചെറിയ അപകടം മാത്രമാണ്. പ്രധാനം, പാർലമെന്റിനെയും ജനങ്ങളെയും മാറ്റിനിർത്തുന്ന ഭരണത്തിനു ജനാധിപത്യത്തോടല്ല, ഏകാധിപത്യ-മത ഭരണസംവിധാനങ്ങളോടാണ് സാമ്യം എന്നതാണ്. ഈ രാജ്യത്തിന്റെ പ്രൗഢഗംഭീരമായ ജനാധിപത്യത്തിൽ കാലുറപ്പിക്കുന്നതിനു പകരം, ഭരിക്കുന്നവരുടെ കാലുകൾക്കും പാതകൾക്കുമൊപ്പിച്ച് അതിനെ മുറിച്ചു വികൃതമാക്കരുത്. കോവിഡ് പോലുള്ള അടിയന്തര സാഹചര്യങ്ങള്‍ക്കു പണം സ്വരൂപിക്കുന്നതിനായുള്ള ജീവകാരുണ്യ നിധിയാണ് പിഎം കെയേഴ്സ്. പ്രകൃതിദുരന്തം,…
Read Moreമണിപ്പുർ: മാറിമറിയുന്ന പോർമുഖങ്ങൾ
മതിയായ ചികിത്സയിലൂടെ ഭേദപ്പെടാത്ത മുറിവ്, ദേഹമാസകലം പുഴുവരിക്കുന്നത്ര വ്രണമായ സ്ഥിതിയാണ് ഇപ്പോൾ മണിപ്പുരിന്റേത്. മെയ്തെയ്-കുക്കി കലാപം തുടങ്ങി മൂന്നു വർഷത്തോടടുത്തിട്ടും സമാധാനം വീണ്ടെടുക്കുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരാജിതരായി നിൽക്കുന്നതിനിടെ അക്രമം കുക്കി-നാഗ ഏറ്റുമുട്ടലിലേക്കു കടന്നിരിക്കുകയാണ്. വംശീയ ശത്രുത, പ്രശ്നം പരിഹരിക്കുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പരാജയം, പ്രധാനമന്ത്രിയുടെ ഏറെനാൾ നീണ്ടുനിന്ന മൗനം, മെയ്തെയ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ബിരേൻസിംഗിന്റെ പക്ഷപാത നിലപാടുകൾ തുടങ്ങിയവയൊക്കെ പ്രശ്നം വഷളാക്കി. വൈ. ഖേംചന്ദ് സിംഗിന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ നിലവിൽ വന്നിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ. അദ്ദേഹത്തിന്റെ ഇടപെടലുകൾ നിഷ്പക്ഷമാകുകയും മുൻവിധികളില്ലാതെ കേന്ദ്രം പിന്തുണ കൊടുക്കുകയും ചെയ്താൽ മണിപ്പുരിനെ വീണ്ടെടുക്കാനാകും. വംശീയപകയെന്ന യാഥാർഥ്യത്തിനുമേൽ വർഗീയ രാഷ്ട്രീയത്തിന്റെ ഇന്ധനമൊഴിച്ചെന്ന ആരോപണംപോലും ഇനിയുണ്ടാകാതിരിക്കട്ടെ. നാഗ വിഭാഗത്തിൽപ്പെട്ട യുവാവിനെ കഴിഞ്ഞദിവസം ഒരുകൂട്ടം കുക്കി വംശജർ ആക്രമിച്ചതോടെയാണ് സംഘർഷം ഉടലെടുത്തതെന്നു റിപ്പോർട്ടുണ്ട്. തുടർന്നുണ്ടായ അക്രമങ്ങളിൽ 25 വീടുകൾക്കു പരസ്പരം തീയിട്ടു.…
Read Moreനെൽകൃഷി ഇനിയുമെത്രനാൾ?
ഉറക്കം നടിക്കുന്നവരെ ഉണർത്താനുള്ള ഭഗീരഥ പ്രയത്നത്തിലാണ് കേരളത്തിലെ നെൽകർഷകർ. അതവരുടെ ദിനചര്യയുടെ ഭാഗമായിക്കഴിഞ്ഞു. കേന്ദ്രത്തെ പഴി പറയുന്ന സംസ്ഥാന സർക്കാർ. നെല്ലുത്പാദനം കൂടുന്നത് സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുമെന്ന് കേന്ദ്രസർക്കാർ. അതുകൊണ്ട് സംഭരണവിലയ്ക്ക് സംസ്ഥാന വിഹിതം നല്കേണ്ടപോലും! അതിനിടയിൽ പരസ്പരം കുത്തുന്ന കൃഷിവകുപ്പും ഭക്ഷ്യവകുപ്പും. സർക്കാർ ഉദ്യോഗസ്ഥരും മില്ലുടമകളും ഇടനിലക്കാരുമെല്ലാമായി ഉണ്ടെന്ന് ആരോപിക്കപ്പെടുന്ന അവിശുദ്ധ ബന്ധങ്ങൾ. ഇതിൽനിന്നെല്ലാം നേട്ടം കൊയ്ത് ഗൂഢമായി ചിരിക്കുന്ന മില്ലുടമകൾക്കും ഇടനിലക്കാർക്കും മുന്നിൽ പകച്ചുനിൽക്കുന്ന കർഷകരുടെ ദയനീയ മുഖങ്ങൾ… കേരളത്തിലെ നെല്ലറകൾ നെൽകൃഷിയുടെ ശവക്കല്ലറകളാകാൻ അധിക കാലം വേണ്ടിവരില്ല. നെല്ലുസംഭരണത്തിൽ കേന്ദ്രം നിശ്ചയിച്ച താങ്ങുവിലയ്ക്കു പുറമെ സംസ്ഥാനം നല്കുന്ന പ്രോത്സാഹനവിഹിതം നിർത്തലാക്കണമെന്ന കേന്ദ്രസർക്കാരിന്റെ തിട്ടൂരമാണ് നെൽകർഷകനു കിട്ടിയ ഏറ്റവും ഒടുവിലത്തെ ഇരുട്ടടി. നിർദേശം അംഗീകരിക്കില്ലെന്ന് സംസ്ഥാന മന്ത്രിമാരായ പി. പ്രസാദും ജി.ആർ. അനിലും വ്യക്തമാക്കിയിട്ടുണ്ടെങ്കിലും കർഷകരുടെ നെഞ്ചിടിപ്പ് കുറയുന്നില്ല. കാരണം, അവർക്ക് കൃഷി രാഷ്ട്രീയക്കളിയുടെ ഭാഗമല്ല;…
Read More