കോഴിക്കോട്: ലാപ്ടോപ്പില് സിനിമ കണ്ടുകൊണ്ടിരിക്കെ പണം ആവശ്യപ്പെട്ടുള്ള സന്ദേശത്തെതുടര്ന്ന് വിദ്യാര്ഥി ജീവനൊടുക്കിയ സംഭവത്തില് അന്വേഷണം ഊര്ജിതമാക്കി.വിദ്യാര്ഥിക്ക് സന്ദേശമയച്ച വെബ്സൈറ്റ് വ്യാജമാണെന്ന് പ്രാഥമിക അന്വേഷണത്തില് കണ്ടെത്തിയിട്ടുണ്ട്. സൈബര് സെല് ഈ വെബ് വെബ്സൈറ്റിന്റെ ആധികാരിത പരിശോധിക്കുന്നുണ്ട്.അതിനുശേഷം ചിത്രം വ്യക്തമാകും. വിദ്യാര്ഥി അവസാനം കണ്ട മൂന്നു സിനിമകളും സന്ദേശം എത്തിയ വെബ്സൈറ്റിന്റെ അനുബന്ധ ലിങ്കുമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സിനിമ കാണുന്നതിനിടയില് വ്യാജ സന്ദേശത്തിന്റെ ലിങ്ക് ഓണ്ലൈനായി വന്നതാണോ അതോ വിദ്യാര്ഥി ഗൂഗിള് സര്ച്ച് വഴി തേടിയതാണോ എന്ന് പരിളോധിച്ചുവരികയാണ്. ആത്മഹത്യചെയ്യുംമുമ്പ് എഴുതിയ കുറിപ്പില് ഇത്തരം ലിങ്കുമായി ബന്ധപ്പെട്ട സൂചനയുള്ളതായാണ് വിവരം. പണം ആവശ്യപ്പെട്ട് സന്ദേശം വരികയും ഭീഷണി വന്നശേഷം ലാപ്ടോപ് നിശ്ചലമാവുകയും ചെയ്തതിനെത്തുടര്ന്നാണ് ആത്മഹത്യ ചെയ്യുന്നതെന്ന് വിദ്യാര്ഥിയുടെ കുറിപ്പില് പറയുന്നുണ്ട്. ചേവായൂർ സ്വദേശി ആദിനാഥാണ് (18) ആത്മഹത്യാ കുറിപ്പ് എഴുതിവച്ച ശേഷം ബുധനാഴ്ച വൈകിട്ട് ജീവനൊടുക്കിയത്. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പോലീസ്…
Read MoreCategory: Kozhikode
ജെഡിഎസിന് കേരളത്തില് പുതിയ പാര്ട്ടി; തീരുമാനം ഏഴിന്
കോഴിക്കോട്: കര്ണാടകത്തില് ബിജെപിയുമായി ജെഡിഎസ് സഖ്യത്തിലായ സാഹചര്യത്തില് കേരളത്തിലെ ജെഡിഎസ് പ്രവര്ത്തകര് പുതിയ പാര്ട്ടി രുപീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നു. ‘ജനതാദള് കേരള’ എന്ന പാര്ട്ടിയാണ് പരിഗണനയില്. ഒരു മന്ത്രിയും ഒരു എംഎല്എയും തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളും ഉള്ളതിനാല് പുതിയ പാര്ട്ടിയുണ്ടാക്കുന്പോഴുണ്ടാകാവുന്ന കൂറുമാറ്റപ്രശ്നങ്ങളും പരിേശാധിക്കുന്നുണ്ട്. മറ്റു പാര്ട്ടികളില് ലയിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. ഭാവികാര്യങ്ങള് തീരുമാനിക്കുന്നതിന് ഒക്ടോബര് ഏഴിന് എറണാകുളത്ത് സംസ്ഥാന കമ്മിറ്റി യോഗം വിളിച്ചുചേര്ത്തിട്ടുണ്ട്. നിലവില് ഇടതുമുന്നണിയുടെ ഭാഗമാണ് ജെഡിഎസ്. പാര്ട്ടി നേതാവായ കെ. കൃഷ്ണന്കുട്ടി വൈദ്യുതി മന്ത്രിയാണ്. സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസാണ് മറ്റൊരു എം.എല്എ. ത്രിതല പഞ്ചായത്തുകളിലും പാര്ട്ടിക്ക് പ്രതിനിധികളുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിലും തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിലും പാര്ട്ടി പ്രതിനിധികള്ക്ക് മല്സരിക്കാന് ചിഹ്നം നല്കിയത് ദേശീയ പ്രസിഡന്റ് എച്ച്.ഡി. ദേവഗൗഡയാണ്. ആ ചിഹ്നത്തിലാണ് ജയിച്ചുവന്നതും. പുതിയ പാര്ട്ടിയുണ്ടാക്കുമ്പോള് മന്ത്രിയും എംഎല്എയും മറ്റു ജനപ്രതിനിധികളും അതിന്റെ ഭാഗമാകാതെ പുറത്തുനില്ക്കേണ്ടിവരും. എന്നാല്…
Read Moreകർഷകർക്കു നൽകാൻ മാത്രം പണമില്ല; കൃഷി ഉദ്യോഗസ്ഥരുടെ സുഖയാത്രയ്ക്ക് രണ്ടു കോടിയുടെ വാഹനങ്ങൾ വാങ്ങുന്നു
കോഴിക്കോട്: നെല്ല് സംഭരണത്തിനന്റേതടക്കമുള്ള തുകകൾ കർഷകർക്ക് നൽകാൻ മടിക്കുന്ന സർക്കാർ, കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ സുഖയാത്രയ്ക്കായി രണ്ടു കോടി രൂപ ചെലവിൽ പുതിയ വാഹനങ്ങൾ വാങ്ങാൻ അനുമതി നൽകി. കാലപ്പഴക്കമുള്ള വാഹനങ്ങളിൽ സഞ്ചരിച്ച് സുഖമമായി പ്രവർത്തിക്കാനാവുന്നില്ലെന്ന റിപ്പോർട്ടിനെത്തുടർന്നാണ് കൃഷി വകുപ്പിന് പുതിയതായി 15 വാഹനങ്ങൾ വാങ്ങാൻ സർക്കാരിന്റെ അനുമതി. മഹീന്ദ്ര എക്സ് യുവി 400 ഇഎൽ 5 എസ് വാഹനത്തിന്റെ അഞ്ച് എണ്ണവും ടാറ്റ ടിയാഗോയുടെ 10 ഇലക്ട്രിക് വാഹനങ്ങളും വാങ്ങാനാണ് അനുമതി. കാലാവധി തീർന്ന വാഹനങ്ങളാണ് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ ഉപയോഗിച്ചുകൊണ്ടിരിക്കുന്നതെന്ന അഗ്രികൾച്ചറൽ ഡെവലപ്മെന്റ് ആൻഡ് ഫാർമേഴ്സ് വെൽഫെയർ വകുപ്പ് ഡയറക്ടറുടെ റിപ്പോർട്ട് പരിഗണിച്ചാണ് സർക്കാരിന്റെ അനുമതി. കൃഷി വകുപ്പ് നിലവിൽ ഉപയോഗിക്കുന്ന 60 വാഹനങ്ങൾ 15 വർഷത്തിലധികം പഴക്കമുള്ളതാണെന്നാണ് ഡയറക്ടറുടെ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. മഹിന്ദ്ര എക്സ് യുവി 400 ഇഎൽ 5 എസ് വാഹനത്തിന്റെ…
Read Moreകോഴിക്കോട് റൂറലില് 40 കേസുകൾ ; ലോണ് ആപ്പുകള് ഫോണില്നിന്നു നീക്കണമെന്നു പോലീസ്
വടകര: ലോൺ ആപ്പ് ഓൺലൈൻ തട്ടിപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട് റൂറൽ ജില്ലയിൽ 40 കേസുകൾ രജിസ്റ്റര് ചെയ്തു നിരവധി പേർ തട്ടിപ്പിനിരയായി. വയനാട്ടിൽ ലോൺ ആപ്പ് വഴിയുള്ള ഓൺലൈൻ തട്ടിപ്പിൽ കുടുങ്ങി കുടുംബം ആത്മഹത്യ ചെയ്ത പാശ്ചാത്തലത്തിലാണ് പോലീസ് അന്വേഷണം ഊർജിതമാക്കിയത്. വടകരയിലെ ഒരു വ്യാപാരി ലോൺ ആപ്പ് ഇൻസ്റ്റാൾ ചെയ്തതിനുശേഷം 5 ശതമാനം പലിശയും സർവ്വീസ് ചാർജും, ടാക്സും അടക്കം 40,000 രൂപ ആദ്യം വേണമെന്ന് ആവശ്യപ്പെട്ട പ്രകാരം നൽകിയിരുന്നു. പിന്നീട് ലോൺ തുക നൽകാതെ വീണ്ടും വീണ്ടും പണം ആവശ്യപ്പെട്ട് ഭീഷണി പെടുത്തി ശല്യം ചെയ്തതോടെയാണ് പരാതി നൽകിയത്. പുതുപ്പണത്തെ ഒരു യുവതിയിൽ നിന്നും 2,12,000 രൂപയും, മറ്റൊരു റിട്ട. അധ്യാപികയിൽനിന്നു ബാങ്കിൽനിന്നു വിളിക്കുന്നതാണെന്ന് പറഞ്ഞ് പാൻകാർഡ് അപ്ലോഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒടിപി കരസ്ഥമാക്കിയ ശേഷം അക്കൗണ്ടിലെ 25,000 രൂപ തട്ടിയെടുത്തു. ഇതേ പോലെ…
Read Moreയുവനടിക്കെതിരേ സോഷ്യൽ മീഡിയയിൽ അധിക്ഷേപം; പട്ടാമ്പിക്കാരനെതിരെ പോലീസ് കേസ്
കൊയിലാണ്ടി: മലയാള സിനിമയിലെ പ്രമുഖ യുവനടി കൊയിലാണ്ടി കോടതിയില് ഹാജരായി മൊഴി നല്കി. സോഷ്യല് മീഡിയയില് തന്നെ പിന്തുടര്ന്ന് ശല്യപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്തുവെന്ന കേസിലാണ് കൊയിലാണ്ടി കോടതിയില് മൊഴി നല്കിയത്. വാട്ട്സാപ്പിലും മെസഞ്ചറിലും നേരിട്ടുമെല്ലാമായി നിരന്തരം മെസേജ് അയച്ച് തന്നെ ശല്യപ്പെടുത്തുകയും ഫേസ്ബുക്ക് ലൈവില് വന്ന് കുടുംബത്തെ ഉള്പ്പെടെ പരസ്യമായി അധിക്ഷേപിക്കുകയും ചെയ്തതിനെതിരേ നടി എലത്തൂര് പോലീസില്നല്കിയ കേസിലാണ് കോടതിയില് എത്തി മൊഴി രേഖപ്പെടുത്തിയത്.’ പട്ടാമ്പി സ്വദേശി കിഷോറാണ് നടിയ്ക്കും കുടുംബത്തിനും നിരന്തരം ശല്യം ചെയ്ത് മെസേജ് അയയ്ക്കുകയും ഫേസ്ബുക്കില് അധിക്ഷേപിക്കുകയും ചെയ്തത്. ഇന്ത്യന് ശിക്ഷാ നിയമത്തിലെ 354 (ഡി), കേരള പോലീസ് ആക്റ്റിലെ 120 (ഒ) എന്നീ വകുപ്പുകള് പ്രകാരമാണ് എലത്തുര് പൊലീസ് കേസ് രജിസ്റ്റര് ചെയ്തത്. കോഴിക്കോട് സ്വദേശിയാണ് യുവനടി.
Read Moreജുവനൈല് ഹോമില് നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി
കോഴിക്കോട് വെള്ളിമാടുകുന്ന് ജുവനൈല് ഹോമില് നിന്നും കാണാതായ കുട്ടിയെ കണ്ടെത്തി. ഉത്തര്പ്രദേശ് സ്വദേശിയായ പതിനാറുകാരനെയാണ് കാണാതായത്. ഇന്നലെ വൈകിട്ടാണ് സംസാര ശേഷിയില്ലാത്ത കുട്ടിയെ കാണാതായത്. സംഭവത്തിൽ ചേവായൂര് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. പാലക്കാട് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ചേവായൂര് പൊലീസ് പാലക്കാട്ടേക്ക് തിരിച്ചു. ഇതിനു മുൻപ് പല തവണ ജുവനൈല് ഹോമിലെ അന്തേവാസികള് ചാടി പോയിട്ടുണ്ട്.
Read Moreതന്തോട് പഴശി ജലാശയത്തിൽ ഗണേശ വിഗ്രഹം കണ്ടെത്തി; മൂന്നടിപൊക്കമുള്ള വിഗ്രഹം പുറത്തെത്തിച്ചത് 5 പേർ ചേർന്ന്
ഇരിട്ടി: തന്തോട് ചോംകുന്ന് ശിവക്ഷേത്രത്തിന് സമീപം ബലിതർപ്പണം നടക്കുന്ന പഴശി ജലാശയത്തിൽ ഗണേശ വിഗ്രഹം കണ്ടെത്തി. ലോഹ നിർമിതമായ വിഗ്രഹം മൂന്നടിയിലേറെ ഉയരമുണ്ട് . ഇരിട്ടി പ്രിൻസിപ്പൽ എസ് ഐ യുടെ നേതൃത്വത്തിൽ എത്തിയ പോലീസ് ഉച്ചക്ക് 1. 30 യോടെ വിഗ്രഹം സ്റ്റേഷനിലേക്ക് മാറ്റി. ഞായറാഴ്ച രാവിലെ ക്ഷേത്രത്തിൽ എത്തിയ കമ്മിറ്റി അംഗങ്ങളാണ് വെള്ളത്തിൽ വിഗ്രഹം കണ്ടെത്തുന്നത്. മുക്കാൽ ഭാഗത്തോളം വെള്ളത്തിൽ മുങ്ങിക്കിടന്ന വിഗ്രഹത്തിന്റെ കഴുത്തിനു മുകളിലുള്ള ഭാഗവും പ്രഭാവലയവും മാത്രമാണ് പുറത്തു കാണാനായത്. സംശയം തോന്നി ചില കമ്മിറ്റി അംഗങ്ങൾ അടുത്തു ചെന്ന് നോക്കിയപ്പോഴാണ് ലോഹ നിർമിതമാണ് വിഗ്രഹം എന്ന് മനസിലാകുന്നത്. തുടർന്ന് പോലീസിനെ വിവരമറിയിക്കുകയും പോലീസ് വിഗ്രഹം സ്റ്റേഷനിലേക്ക് മാറ്റുകയുമായിരുന്നു. അഞ്ചോളം പേർ ചേർന്നാണ് വെള്ളത്തിൽ നിന്നും വിഗ്രഹം കരയിലെത്തിച്ചത്. സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുന്ന വിഗ്രഹം പഞ്ചലോഹ നിർമിതമാണോ അല്ലെങ്കിൽ മറ്റുവല്ല ലോഹവുമാണോ എന്ന്…
Read Moreസംസ്ഥാനത്തെ ജനതാദള് പാര്ട്ടികൾ ത്രിശങ്കുവിൽ ; എല്ജെഡി-ആര്ജെഡി ലയനം ഒക്ടോബര് 12ന് ; ഭാവി തീരുമാനിക്കാന് ജെഡിഎസ് യോഗം ഏഴിന്
കോഴിക്കോട്: ദേശീയ-സംസ്ഥാന സംഭവവി കാസങ്ങളുടെ പശ്ചാത്തലത്തിൽ കേര ളത്തിലെ ജനതാദള് പാര്ട്ടികള് പ്രതിസന്ധിയില്. ഇടതുമുന്നണിയുടെ ഭാഗമായ ലോക് താന്ത്രിക് ജനതാദളും (എല്ജെഡി) ജനതാദള്-എസും (ജെഡിഎസ്) മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധി നേരിടുകയാണ്. രാഷ്ട്രീയഭാവി കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് എല്ജെഡിയും ജനതാദള് -എസും. ഇരു പാര്ട്ടികളും ഒന്നാകണമെന്ന ഇടതുമുന്നണിയുടെ നിര്ദേശം അവഗണിച്ച ഈ പാര്ട്ടികളില് ഒടുവില് ലയനമെന്ന ചിന്ത ശക്തിപ്രാപിച്ചിട്ടുണ്ട്. എം.വി ശ്രേയാംസ് കുമാര് നേതൃത്വം നല്കുന്ന എല്ജെഡി ലാലു പ്രാസദ് യാദവ് നേതൃത്വം നല്കുന്ന ആര്ജെഡിയില് ലയിക്കാെനാരുങ്ങുകയാണ്. ഒക്ടോബര് 12ന് കോഴിക്കോട് സരോവരത്തെ കാലിക്കട്ട് ട്രേഡ് സെന്ററിലാണ് ലയനസമ്മേളനം. ഇന്നലെ തിരുവനന്തപുരത്തുചേര്ന്ന സംസ്ഥാനനേതൃ യോഗം ലയനത്തിനു പച്ചക്കൊടി കാട്ടിയിട്ടുണ്ട്. ലയനസമ്മേളനത്തില് ആര്ജെഡി പ്രസിഡന്റ് ലാലു പ്രസാദ് യാദവ്, മകനും ബിഹാര് മുഖ്യമന്ത്രിയുമായ തേജസ്വി യാദവ് എന്നിവര് സംബന്ധിക്കുന്നുണ്ട്. ലാലുവുമായും തേജസ്വി യാദവുമായും എല്ജെഡി സംസ്ഥന പ്രസിഡന്റ് എം.വി.ശേയ്രാംസ്കുമാര് അടക്കമുള്ള നേതാക്കള് ഇതിനകം…
Read Moreഇന്ത്യന് രൂപയ്ക്കു പകരം റിയാല്; പശ്ചിമബംഗാൾ സ്വദേശിയുടെ തട്ടിപ്പിന് ഇരയായത് തളിപ്പറമ്പുകാരൻ; നഷ്ടമായത് 7.35 ലക്ഷം
തളിപ്പറമ്പ്: ഇന്ത്യന് രൂപയ്ക്ക് പകരം റിയാല് തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 7.35 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ രണ്ടുപേര്ക്കെതിരേ തളിപ്പറമ്പ് പോലീസ് കേസെടുത്തു. പശ്ചിമ ബംഗാള് സ്വദേശി ആഷിഖ് ഖാന്, കണ്ടാലറിയാവുന്ന മറ്റൊരാള് എന്നിവർക്കെതിരെയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. ഓഗസ്ത് 11 നായിരുന്നു കേസിനാസ്പദമായ സംഭവം. പൂവ്വം കാര്ക്കീലിലെ പുന്നക്കന് പി. ബഷീറി (40) നാണ് പണം നഷ്ടപ്പെട്ടത്. പരാതിക്കാരന്റെ കാക്കാത്തോട്ടിലെ വാടക ക്വാര്ട്ടേഴ്സില് വച്ചാണ് 7.35 ലക്ഷം രൂപ കൈമാറിയത്. പണം കൈമാറിയിട്ടും റിയാല് തരാതെ വഞ്ചിച്ചുവെന്നാണ് പരാതി. പ്രതി ആഷിഖ് ഖാനെതിരേ സമാന കേസ് വളപട്ടണം പോലീസിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Read Moreപതിമൂന്നുകാരിക്കുനേരേ ലൈംഗികാതിക്രമം;സ്കൂൾ മാനേജർക്കെതിരേ പോക്സോ; പിന്നാലെ വടിയെടുത്ത് വിദ്യാഭ്യാസ വകുപ്പ്
മലപ്പുറം: പോക്സോ കേസിൽ പ്രതി ചേർക്കപ്പെട്ടതിനെത്തുടർന്ന് മലപ്പുറം ജില്ലയിലെ കാരക്കുന്ന് പഴേടം എഎംഎൽപി സ്കൂൾ മാനേജർ എം.എ. അഷ്റഫിനെ മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടർ അയോഗ്യനാക്കി. സ്കൂളിന്റെ പ്രവർത്തനങ്ങൾ തടസം കൂടാതെ നിർവഹിക്കുന്നതിന് മഞ്ചേരി ഉപജില്ല വിദ്യാഭ്യാസ ഓഫിസർക്ക് ചുമതല നൽകി. മാനേജർക്കെതിരേ ജൂലൈ 13-ന് പോക്സോ വകുപ്പ് പ്രകാരം മഞ്ചേരി പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ആലുവ സ്വദേശിയായ 13 കാരിയുടെ പിതാവാണ് പരാതി നൽകിയത്. പിന്നീട് പോലീസ്അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് പിതാവ് ഹൈക്കോടതിയിൽ ഹര്ജി നൽകുകയും ചെയ്തിരുന്നു. പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതായി മഞ്ചേരി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ റിപ്പോർട്ട് ചെയ്തിരുന്നു. കൂടാതെ ചൈൽഡ് വെൽഫയർ കമ്മിറ്റി നടത്തിയ അന്വേഷണത്തിൽ പരാതിയിൽ കഴമ്പുള്ളതായും കണ്ടെത്തി.
Read More