അമ്പലപ്പുഴ: ആഴക്കടലിൽ മത്സ്യബന്ധനത്തിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട മത്സ്യത്തൊഴിലാളിക്ക് കോസ്റ്റൽ പോലീസ് രക്ഷകനായി. ഒറ്റപ്പന ഗന്ധർവൻ പറമ്പിൽ പ്രദീപിനെയാണ് (50) കോസ്റ്റൽ പോലീസ് കരയ്ക്കെത്തിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൂന്നു ദിവസമായി ജഗതംബിക ബോട്ടിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരുന്ന ഇയാൾക്ക് നെഞ്ചുവേദന അനുഭവപ്പെട്ട വിവരം ബോട്ടിൽ ഉണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് കോസ്റ്റൽ എസ്ഐ ഷാജഹാന്റെ നിർദേശപ്രകാരം പോലീസുകാരായ ലിജുകുമാർ, ഷെജീർ ബോട്ട് ഡ്രൈവർ സുനിൽ, കോസ്റ്റൽ വാർഡൻ, സഞ്ജയ്ദേവ്, ലാസ്കർ സുബാഷ് എന്നിവർ പോലീസ് ബോട്ടിൽ കടലിലേക്ക് രക്ഷാപ്രവർത്തനത്തിനു പോവുകയും ബോട്ടിൽനിന്നു പ്രദീപിനെ രക്ഷിക്കുകയുമായിരുന്നു.
Read MoreCategory: Alappuzha
പി.സി. ജോർജ് കേരളത്തിൽ ഒരു പ്രസക്തിയുമില്ലാത്തയാൾ; ജോർജിനെക്കൊണ്ട് ബിജെപിക്ക് ഒരു ഗുണവും ഉണ്ടാകില്ലെന്ന് വെള്ളാപ്പള്ളി
ആലപ്പുഴ: പി.സി. ജോർജ് കേരളത്തിൽ ഒരു പ്രസക്തിയുമില്ലാത്ത ആളാണെന്ന പരിഹാസവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ജോർജ് എവിടെയും ഉറച്ച് നിൽക്കാത്ത രാഷ്ട്രീയക്കാരനാണ്. അദ്ദേഹത്തിനെക്കൊണ്ട് ബിജെപിക്കും ഒരു ഗുണവും ഉണ്ടാകില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു. എസ്എൻഡിപി യോഗം ഭരണഘടന പരിഷ്കരിക്കുന്നതിൽ എതിർപ്പില്ലെന്നും കഴിഞ്ഞ ദിവസത്തെ കോടതി വിധി തനിക്ക് തിരിച്ചടിയല്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
Read Moreബംഗളൂരുവിൽ നിന്ന് എം ഡിഎംഎയുമായെത്തിയ ദമ്പതികൾ പുലർച്ചെ കായംകുളത്ത് പിടിയിൽ
കായംകുളം: മാരക മയക്കുമരുന്നായ എം ഡി എം എ യുമായി ദമ്പതികൾ പിടിയിൽ.ബംഗളൂരുവിൽ നിന്നു ബസിൽ കായംകുളത്ത് ഇറങ്ങിയ മുതുകുളം സ്വദേശികളായ ദമ്പതികളാണ് കായംകുളം പോലീസിന്റെ പിടിയിലായത്. ഇന്നു പുലർച്ചെ അഞ്ചു മണിയോടെ ദേശീയ പാതയിൽ കെഎസ്ആർ ടി സി ബസ് സ്റ്റാന്റിന് തെക്ക് വശത്തുനിന്നുമാണ് 70 ഗ്രാം മയക്കുമരുന്ന് പിടിച്ചത്. മുതുകുളം സ്വദേശികളായ അനീഷ്, ഭാര്യ ആര്യ എന്നിവരാണ് പിടിയിൽ ആയത്. എസ് പിയുടെ സ്പെഷൽ സ്കോടായ ഡാൻസാഫിന്റെ നേതൃത്വത്തിലാണ് എം ഡി എം എ പിടികൂടിയത്.
Read Moreവീടിനു സമീപം റോഡരികിൽ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് സൂചന, രണ്ടു പേർ കസ്റ്റഡിയിൽ
കായംകുളം : വീടിന് സമീപം റോഡരികിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൊലപാതകമെന്ന് സൂചന. രണ്ടുപേർ കസ്റ്റഡിയിൽ . പോലീസ് അന്വേഷണം ഊർജിതമാക്കി. കായംകുളം പെരുങ്ങാല ഊടത്തിൽ മുക്കിനു സമീപം കൃഷ്ണാലയത്തിൽ കൃഷ്ണകുമാറി(45) നെയാണ് വീടിനു സമീപം റോഡരുകിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ സ്ഥലത്ത് മദ്യപാനികളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. ഇതു മൂലം വഴക്കുകൾ ഉണ്ടായാൽ സമീപവാസികൾ ഇവിടേക്ക് എത്താറില്ല. പട്ടിക കഷണവും രണ്ട് ജോഡിചെരുപ്പുംശനിയാഴ്ച രാത്രി 10 മണി ഓടെയാണ് കൃഷ്ണകുമാറിനെ അബോധാവസ്ഥയിൽ വീടിന് മുൻവശത്തെ റോഡരുകിൽ കിടക്കുന്നത് നാട്ടുകാർ കണ്ടത്. ബന്ധുക്കളും നാട്ടുകാരും കൂടി നഗരസഭ കൗൺസിലറുടെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. വിവരമറിയിച്ചതിനെതൂടർന്ന് പോലീസ് സ്ഥലത്തെത്തി വിശദമായപരിശോധന നടത്തി. പരിശോധനയിൽ സംഭവ സ്ഥലത്തിനടുത്തുനിന്ന് പട്ടിക കഷണവും രണ്ട് ജോഡിചെരുപ്പും ഒരു തോർത്തും കണ്ടെടുത്തു.. മദ്യപിച്ച് വാക്കുതർക്കം?മെക്കാനിക്കൽ ജോലിയാണ് കൃഷ്ണകുമാറിന്.…
Read Moreവൈദ്യുതി കണക്ഷൻ വിച്ഛേദിച്ചതിനെ തുടർന്ന് ഗൃഹനാഥൻ ജീവനൊടുക്കിയ സംഭവം; പോലീസ് അന്വേഷണം തുടങ്ങി
കായംകുളം : വീട്ടിലെ വൈദ്യുതി കണക്ഷൻ കെ എസ് ഇ ബി വിച്ഛേദിച്ചതിനെ തുടർന്ന് ഗൃഹനാഥൻ ജീവനൊടുക്കിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കായംകുളം എരുവ ഉണ്ണിയേഴത്ത് നാരായണൻ (60) ആണ് വീടിനോട് ചേർന്ന പലചരക്ക് കടയിൽ ഇന്നലെ പുലർച്ച തൂങ്ങിമരിച്ചത്. നാരായണന്റെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ച സംഭവത്തിൽ ഇടപെട്ട സി പി എം നേതാവ് കെ എസ് ഇ ബി ഓഫീസിലെത്തി ജീവനക്കാരോട് ആക്രോശിച്ചത് വിവാദമാകുകയും സി പി എം നേതാവിനെ പാർട്ടിയിൽ നിന്നു സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. കായംകുളം എരുവ ലോക്കൽ കമ്മിറ്റി അംഗം ആർ ഹരികുമാറിനെയാണ് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തത്. എരുവ വെസ്റ്റ് ഇലക്്ട്രിസിറ്റി ഓഫിസിലെ ഉദ്യോഗസ്ഥനായ ഷാജിയെ ഓഫീസില്‍ കയറി അസഭ്യം പറഞ്ഞതിനാണു നടപടി.ഷാജിയും പാർട്ടി അംഗമാണ്.
Read Moreനനഞ്ഞിടം കുഴിക്കുന്നു…! നെല്ലിലെ ജലാംശം; വിലപേശൽ തന്ത്രവുമായി മില്ലുടമകൾ
തിരുവല്ല: കൊയ്തെടുത്ത നെല്ല് നനഞ്ഞുവെന്നതിന്റെ പേരിൽ മില്ലുടമകൾ കർഷകരുമായി വിലപേശുന്നു. പാടത്തും റോഡരികിലുമായി കൂട്ടിയിട്ടിരിക്കുന്ന നെല്ലിൽ ജലാംശം പിടിപെട്ടതോടെ അളവിൽ കുറവ് വരുത്തുകയാണ് മില്ലുടമകൾ. നനവുള്ള നെല്ല് സംഭരിച്ചാൽ നഷ്ടമുണ്ടാകുമെന്നാണ് മില്ലുടമകളുടെ വാദം. നനവിന്റെ പേരിൽ 100 കിലോഗ്രാമിന് അഞ്ച് കിലോയാണ് കുറവ് വരുത്തിവന്നത്. ഇതു പത്തു കിലോഗ്രാം വരെ വേണ്ടിവരുമെന്നാണ് മില്ലുടമകൾ പറയുന്നത്. ഒരു ക്വിന്റൽ നെല്ല് കർഷകരിൽനിന്ന് ഏറ്റെടുത്താൽ ഇത് 64 കിലോ അരിയാക്കി വേണം മില്ലുകാർ സർക്കാരിലേക്കു തിരികെ നൽകേണ്ടത്. നെല്ല് മഴ നനയാതെ സംരക്ഷിക്കാനുള്ള സംവിധാനം അപ്പർകുട്ടനാട്ടിലെ കർഷകർക്കില്ല. കഴിഞ്ഞയാഴ്ച കൊയ്തെടുത്ത നെല്ല് മുളച്ചു തുടങ്ങി. വൻതുക ചെലവഴിച്ചാണ് ഇത്തവണ കൊയ്ത്ത് പൂർത്തിയാക്കിയതു തന്നെ. പാടശേഖരങ്ങളിൽ ചെളി രൂപപ്പെട്ടതോടെ കൊയ്ത്ത് യന്ത്രങ്ങളുടെ വാടക കുത്തനെ ഉയർത്തിയിരുന്നു. മണിക്കൂറിന് 1800 രൂപയിൽനിന്ന് 2100 – 2300 രൂപവരെയാക്കി. കൂടുതൽ സമയമെടുത്താണ് കൊയ്ത്ത് നടത്തിയതും.
Read Moreകട്ടപ്പുറത്തായ സ്കൂൾ ബസ് നിരത്തിലിറക്കാൻ ബിരിയാണി ചലഞ്ചുമായി അധ്യാപകരും പി ടി എയും; സഹകരിച്ച് നാട്ടുകാർ
ചാരുംമൂട്: പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെ കോവിഡ് കാലത്ത് സർവീസ് നിലച്ചതിനെ തുടർന്ന് കട്ടപ്പുറത്തായ സ്കൂൾ ബസ് നിരത്തിലിറക്കാൻ ബിരിയാണി ചലഞ്ചുമായി അധ്യാപകരും പി ടി എയും നാട്ടുകാരും രംഗത്തിറങ്ങി. നൂറനാട് പള്ളിക്കൽ ഗവ. എസ് കെ വി എൽ പി സ്കൂളിലെ കട്ടപ്പുറത്തായ സ്കൂൾ ബസ് നിരത്തിലിറക്കാനാണ് അധ്യാപകരും പി ടി എ യും രക്ഷകർത്താക്കളും നാട്ടുകാർ ഉൾപ്പെടുന്ന സന്നദ്ധ പ്രവർത്തകരും സംയുക്തമായി ബിരിയാണി ചലഞ്ചുമായി രംഗത്തിറങ്ങിയത്.ബിരിയാണി ചലഞ്ചിലൂടെ സുമനസുകളിൽ നിന്നും എഴുപതിനായിരം രൂപ ഇവർ സ്വരൂപിച്ചു. നാലാം ക്ലാസ് വരെയുള്ള കുട്ടികൾ പഠിക്കുന്ന സ്കൂളാണിത്. കോവിഡ് വ്യാപനത്തെ തുടർന്ന് സ്കൂളുകൾ അടച്ചപ്പോൾ കഴിഞ്ഞ രണ്ടുവർഷമായി സർവീസില്ലാതെ സ്കൂൾ ബസ് കയറ്റി ഇട്ടിരിക്കുകയായിരുന്നു. പുതിയ അധ്യയനവർഷം വരുന്പോൾ വാഹനം അറ്റകുറ്റപ്പണി നടത്താതെ പുറത്തിറക്കാൻ കഴിയാത്ത സാഹചര്യമാണ്. സർക്കാർ സ്കൂൾ ആയതിനാൽ സാന്പത്തികം സ്വരൂപിക്കാൻ മറ്റ് മാർഗങ്ങൾ…
Read Moreപെരുമ്പളം നിവാസികളെ ദുരിതത്തിലാക്കി “ഐശ്വര്യം’ ജങ്കാറിന്റെ ഐശ്വര്യം നിലച്ചു; സർവീസ് പുനരാരംഭിക്കണമെന്ന് ദ്വീപ് നിവാസി
പൂച്ചാക്കൽ: പെരുമ്പളം നിവാസികളെ ദുരിതത്തിലാക്കി “ഐശ്വര്യം’ ജങ്കാർ നിലച്ചിട്ട് രണ്ടാഴ്ച പിന്നിടുന്നു. പാണാവള്ളി- പെരുമ്പളം ഫെറിയിൽ സർവീസ് നടത്തിയിരുന്ന ഐശ്വര്യം ജങ്കാർ തകരാറിലായതിനെ തുടർന്നാണ് സർവീസ് നിർത്തിയത്. ഒരാഴ്ചകൊണ്ട് അറ്റകുറ്റപ്പണി പൂർത്തിയാക്കി ജങ്കാർ സർവീസ് നടത്തുമെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചത്.എന്നാൽ, ഇതുവരെ ജങ്കാർ അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയിട്ടില്ല. ജങ്കാർ പൂത്തോട്ട ഫെറിയിൽ കെട്ടിയിട്ടിരിക്കുകയാണ്.പാണാവള്ളി പെരുമ്പളം ജങ്കാർ സർവീസ് പണിമുടക്കുന്നത് പതിവാണെന്ന് യാത്രക്കാർ പറയുന്നു. പെരുമ്പളത്ത് നിർമാണ മേഖലയിലേക്കുള്ള സാധനങ്ങൾ എത്തിയിരുന്നത് പൂത്തോട്ട- വാത്തിക്കാട് ജങ്കാർ വഴിയായിരുന്നു. എന്നാൽ ജങ്കാർ സർവീസ് ഇല്ലാത്തതിനാൽ നിർമാണ മേഖലയിലേക്കാവശ്യമായ വസ്തുക്കൾ എത്തിക്കാനാവാത്ത അവസ്ഥയാണ്. നിലവിൽ ജങ്കാറിന്റെ ഫിറ്റ്നസ് സമയവും കഴിഞ്ഞിരിക്കുകയാണ്. രണ്ടു ജങ്കാർ സർവീസുകൾ ലക്ഷക്കണക്കിന് രൂപയുടെ ബാധ്യതയാണിപ്പോൾ പഞ്ചായത്തിനുണ്ടാക്കിയിരിക്കുന്നത്. പഞ്ചായത്തിന്റെ മറ്റ് വികസന പ്രവർത്തനങ്ങളെ ഇത് സാരമായി ബാധിക്കുന്ന അവസ്ഥയുണ്ട്. ദ്വീപ് നിവാസികൾക്ക് ഏറെ പ്രയോജനം ലഭിച്ചിരുന്ന ജങ്കാർ സർവീസ് പുനരാരംഭിക്കണമെന്നാണ്…
Read Moreകഞ്ചാവ് വേട്ടയ്ക്കിടെ കണ്ടെടുത്തത് വന്യജീവികളുടേതെന്ന് കരുതുന്ന നഖങ്ങള്‍ ! നഖങ്ങള്‍ വന്യജീവിയുടേതാണെന്ന് ഉറപ്പായെങ്കിലും വിഷ്ണു നല്കിയ മൊഴി ഇങ്ങനെ…
മാവേലിക്കര: കഞ്ചാവ് വേട്ടയ്ക്കിടെ മാവേലിക്കര എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത് വന്യജീവികളുടേതെന്ന് സംശയിക്കുന്ന നഖങ്ങള്‍. തെക്കേക്കര വടക്കേമങ്കുഴി വാര്‍ഡില്‍ ചെമ്പള്ളില്‍ തെക്കതില്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന നൂറനാട് പുതുപ്പള്ളിക്കുന്നം ബിനു ഭവനത്തില്‍ വിഷ്ണുവിന്റെ (27) കൈയില്‍ നിന്നാണ് എക്സൈസിന് നഖങ്ങള്‍ ലഭിച്ചത്. വിഷ്ണുവിന്റെ വീട്ടില്‍ കഞ്ചാവുണ്ടെന്നു സംശയിച്ച് എക്സൈസ് മിന്നല്‍ പരിശോധന നടത്തി. പരിശോധനയ്ക്കിടെയാണ് നഖങ്ങള്‍ കിട്ടിയത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് റാന്നി കരികുളം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ഒന്നിച്ചുള്ള നാലുനഖങ്ങള്ക്കു പുറമേ ഓരോന്നു വീതമുള്ള രണ്ടു നഖങ്ങളും ലഭിച്ചു. നഖങ്ങള്‍ വന്യജീവിയുടേതാണെന്ന് ഉറപ്പായെങ്കിലും ഏതു ജീവിയുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പ്രതിയെ റാന്നി ഫസ്റ്റ് ക്ലാസ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. ലാടവൈദ്യന്മാരില്നിന്ന് 1500 രൂപയ്ക്കു വാങ്ങിയ നഖങ്ങളാണെന്ന് വിഷ്ണു മൊഴി നല്‍കിയതായി എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മാവേലിക്കര എക്സൈസ് ഇന്‍സ്പെക്ടര്‍ പി. സജു, പ്രിവന്റീവ് ഓഫീസര്‍ ബെന്നി മോന്,…
Read Moreഇടിച്ചിട്ട ലോറി നിര്‍ത്തിയില്ല! വാഹനാപകടത്തില്‍ പരിക്കേറ്റ് രക്തം വാര്‍ന്ന് റോഡരികില്‍ കിടന്നത് മണിക്കൂറുകളോളം; രക്ഷയായത് അൻഷാദിന്റെ പരിശ്രമം
മാന്നാർ: വാഹനാപകടത്തിൽ പരിക്കേറ്റ് രക്തം വാർന്ന് മണിക്കൂറുകളോളം റോഡരികിൽ കിടന്നയാൾക്ക് തുണയായത് മാധ്യമപ്രവർത്തകന്റെ ഇടപെടൽ. മാന്നാർ പരുമലക്കടവിനു വടക്ക് ലൈഫ് സൂപ്പർമാർക്കറ്റിനു സമീപം ഇന്നലെ പുലർച്ചെ അഞ്ചരയോടെ നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ് കിടന്നയാളെയാണ് മെർട്ട് ടീം സെക്രട്ടറി കൂടിയായ അൻഷാദിന്റെ ഇടപെടലിലാണ് ജീവൻ തിരികെ ലഭിച്ചത്. റാന്നി ഇടമൺ നെല്ലിമൂട്ടിൽ നടേശൻ(56) രക്തം വാർന്ന് രണ്ടര മണിക്കൂറോളം റോഡരികിൽ കിടന്നു. പരുമലയിൽ ബന്ധുവീട്ടിൽ എത്തിയ റാന്നി സ്വദേശിയായ നടേശൻ പുലർച്ചെ പമ്പയാറ്റിലെ കുളികഴിഞ്ഞു നടന്നുവരുമ്പോഴാണ് എതിരെവന്ന ലോറി വശംതെറ്റി നടേശനെ ഇടിച്ചിട്ടത്. ലോറി നിർത്താതെ പോവുകയായിരുന്നു. സിസിടിവിയിൽനിന്നു അപകട ദൃശ്യങ്ങൾ ലഭ്യമാണെങ്കിലും ഇടിച്ചിട്ട വാഹനത്തിന്റെ നമ്പർ ലഭ്യമായിട്ടില്ല. പ്രാദേശിക ടിവി ചാനൽ റിപ്പോർട്ടർ കൂടിയായ അൻഷാദ് മാന്നാർ പോലീസിൽ വിവരം അറിയിക്കുകയും അപകടത്തിൽപ്പെട്ടയാളെ സുഹൃത്ത് ജയേഷിന്റെ ആംബുലൻസിൽ ആശുപത്രിയിലെത്തിക്കുകയമായിരുന്നു.
Read More