സിനിമ ഇല്ലെങ്കിലും ഞാന്‍ വേറെ വഴി കണ്ടു വച്ചിട്ടുണ്ട്, ഞാന്‍ യൂട്യൂബ് ചാനല്‍ തുടങ്ങും. നല്ല നല്ല കണ്ടെന്റുകൾ ചെയ്യും. യൂട്യൂബ് ചാനല്‍ തുടങ്ങിയാല്‍ നമ്മള് ആണ് അവിടെ രാജാവ്. നമ്മുക്ക് ഇഷ്ടമുള്ള കണ്ടെന്റ് ഉണ്ടാക്കാം. വേണമെങ്കില്‍ നമുക്ക് ലോകപ്രശസ്തര്‍ വരെയാകാം. സിനിമയാണെങ്കില്‍ ബാക്കിയുള്ളവരുടെ വിളിക്ക് നമ്മള് കാത്ത് നില്‍ക്കണം. പലരുടെയും താളത്തിന് അനുസരിച്ച് തുള്ളണം. ഇന്റിമേറ്റ് സീന്‍ ചെയ്യണം. എന്റെ വാല്യൂസ് കളഞ്ഞ് ഒന്നിനും ഞാന്‍ തയാറല്ല. ഒരുപാട് പേര് കോംപ്രമൈസിന് തയാറാണോയെന്ന് ചോദിക്കാറുണ്ട്. അതിനൊന്നും ഞാന്‍ തയാറല്ല. -ഗായത്രി സുരേഷ്
Read MoreCategory: Movies
41 ദിവസം നീണ്ട ഷെഡ്യൂള്‍, ആറുകോടി ചെലവ്! പുതുമയുടെ കരുത്തില്‍ ‘പന്ത്രണ്ട്’
പന്ത്രണ്ട്… പേരില്‍ തന്നെയുണ്ട് ഒരു പ്രത്യേകത. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലിയോ തദേവൂസ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന പന്ത്രണ്ട് എന്ന സിനിമ 24-ന് തിയറ്ററുകളില്‍ എത്തും. സംസ്ഥാനത്തൊട്ടുക്കും നൂറോളം തിയറ്ററുകളിലാണ് ചിത്രം റിലീസിനെത്തുക. ദേവ് മോഹന്‍, വിനായകന്, ലാല്‍, ഷൈന്‍ ടോം ചാക്കോ, തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ പതിനഞ്ചോളം പുതുമുഖ താരങ്ങളാണ് വേഷമിടുന്നത്. പ്രമേയത്തിലെ വ്യത്യസ്തകൊണ്ടും പുറത്തിറങ്ങിയ കാരക്ടര്‍ -മോഷന്‍ പോസ്റ്റുകള്‍ക്ക് ലഭിച്ച സ്വീകാര്യതയും ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നു. കടല്‍ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തില്‍ ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ട കാലാതിവര്‍ത്തിയായ ചില സംഭവങ്ങളെ സമകാലിക ജീവിത പരിസരങ്ങളിലേക്ക് പറിച്ചു നട്ട് അവതരിപ്പിക്കുകയാണ് സംവിധായകന്. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ മോഹന്‍ലാല്‍ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തിരുന്നു. ഡബ്ബിംഗിനിടയിലെ ഷൈന്‍ ടോമിന്റെ വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. സിനിമയ്ക്കായി ഡബ്ബ് ചെയ്യുന്ന സമയത്ത് ആ രംഗങ്ങള്അഭിനയിക്കുന്നതു പോലെ…
Read Moreഒരു തയാറെടുപ്പുകളുമില്ലാതെ എന്നെ സ്റ്റേജിലേക്ക് കൈ പിടിച്ചു കയറ്റിയത് അച്ഛൻ; പക്ഷേ വളർച്ചയുടെ മധുരം നുകരാൻ അച്ഛനില്ല; ഓർമച്ചെപ്പ് തുറന്ന് സുരഭി ലക്ഷ്മി
ഒരു അഭിനേത്രിയെന്ന നിലയില്‍ അംഗീകാരങ്ങളും അഭിനന്ദനങ്ങളും എന്നെ തേടിയെത്തുമ്പോഴും മനസില്‍ ഒരു നോവായി മയങ്ങുന്ന ഒന്നുണ്ട്. നാല് വയസില്‍ ഒരു തയാറെടുപ്പുകളുമില്ലാതെ എന്നെ സ്റ്റേജിലേക്ക് കൈ പിടിച്ചു കയറ്റിയ, എന്നിലെ കലാകാരിയെ തിരിച്ചറിഞ്ഞ എന്റെ അച്ഛന്. ഇന്ന് എന്റെ സിനിമകള്‍ കാണാന്‍, എന്റെ ഈ യാത്രയുടെ മധുരം പങ്കിടാന്‍ പപ്പ കൂടെയില്ല. ഞാന്‍ പതിനൊന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ പപ്പ പോയി. പക്ഷെ ധൈര്യത്തോടെയും സ്വാതന്ത്ര്യത്തോടെയും എന്നെ ജീവിക്കാന്‍ പഠിപ്പിച്ച പപ്പയുടെ ഓര്‍മകള്‍ക്ക് മരണമില്ല. സ്റ്റിയറിംഗ് പിടിപ്പിച്ച് ഡ്രൈവിംഗ് പഠിക്കാന്‍ പ്രേരിപ്പിച്ചതും ചാക്കോ എന്ന് വിളിച്ച് എന്റെ മൂക്ക് പിടിച്ച് വലിക്കാറുള്ളതും ബാര്‍ബര്‍ ഷോപ്പില്‍ കൊണ്ടുപോയി ബോയ് കട്ട് അടിപിക്കാറുള്ളതും എല്ലാം ഓര്‍മച്ചെപ്പില്‍ ഭദ്രമാണ്. -സുരഭിലക്ഷ്മി
Read Moreമോശം കമന്റിടുന്നവര്‍ അച്ഛനമ്മമാരുടെ പേരോ അഡ്രസോ വച്ചിട്ട് കമന്റിടണം; പക്ഷേ ആ സംസ്കാരം എനിക്കില്ലെന്ന് ബാല
ഞാന്‍ എത്രയോ പേരുടെ ഓപ്പറേഷന് സഹായിച്ചിട്ടുണ്ട്. ഇതിന്റെ ഒന്നും പ്രാധാന്യം ആള്‍ക്കാര്‍ക്ക് മനസിലാവുന്നില്ല. നമ്മളെക്കുറിച്ച് മോശം പറഞ്ഞാല്‍ തിരിഞ്ഞ് നോക്കാന്‍ ആളുകള്‍ക്ക് വലിയ ഇഷ്ടമുണ്ട്. ഒരു കാര്യം എല്ലാവരോടും പറയാനുണ്ട്. ആരെയും വേദനിപ്പിക്കരുത്. നെഗറ്റീവ് കമന്റുകള്‍ വളരെ ഈസിയാണ്. ഒരു വീടുണ്ടാക്കി കൊടുക്കുക എന്നത് വളരെ കഷ്ടപ്പാടുള്ള കാര്യമാണ്. എന്നാല്‍ അതേ വീട് പൊളിക്കുക എന്നത് എളിപ്പമുള്ള കാര്യവും. പൊളിക്കുന്നതില്‍ വലിയ ആണത്തമൊന്നും ഇല്ല. കെട്ടിക്കൊടുക്കുന്നതിലാണ് അതുള്ളത്. യുട്യൂബില്‍ മോശം കമന്റിടുന്നവര്‍ സ്വന്തം ഫോണ്‍ നമ്പര്‍ വെക്കണം. അല്ലെങ്കില്‍ അച്ഛനമ്മമാരുടെ പേരോ മറ്റോ വെക്കണം. അഡ്രസ് എങ്കിലും വച്ചിട്ട് കമന്റ് ചെയ്യണം. തിരിച്ച് ഇത്തരക്കാരുടെ അമ്മയെയോ പെങ്ങളെയോ മോശമായി ഞാന്‍ പറഞ്ഞാലോ. പക്ഷേ ആ സംസ്കാരം എനിക്കില്ല. നിങ്ങള്‍ അത് നിര്‍ത്തണം. ഞങ്ങളെ ഇത്തരക്കാര്‍ ഒരുപാട് ബുദ്ധിമുട്ടിച്ചിട്ടുണ്ട്. -ബാല
Read Moreമകളുടെ പ്രായമുള്ള നായികമാരുടെ കൂടെ അഭിനയിക്കരുത്; വർഷത്തിൽ രണ്ട് ചിത്രംമാത്രം; മോഹൻലാലിനും മമ്മൂട്ടിക്കുമെതിരെ വിമർശനവുമായി കൊല്ലം തുളസി
മമ്മൂട്ടിയും മോഹന്‍ലാലും അവരുടെ കഴിവ് എന്താണെന്ന് മനസില്‍ പ്രതിഷ്ഠിച്ച് കഴിഞ്ഞതാണ്. അവര്‍ ഇരുന്ന് കഴിഞ്ഞു. പ്രേക്ഷകര്‍ അവരെ അംഗീകരിച്ച് കഴിഞ്ഞതാണ്. ഇനി അവര്‍ ചെയ്യേണ്ടത്, കണ്ട തറ പടങ്ങളിലൊന്നും അഭിനയിക്കാന്‍ പോകരുത്. കൊല്ലത്തില്‍ ഒന്നോ രണ്ടോ പടത്തില്‍ മാത്രം അഭിനയിക്കുക എന്നതാവണം അവര്‍ ചെയ്യേണ്ടത്. പരമാവധി പോയാല്‍ മൂന്ന് പടങ്ങള്‍ വരെ ചെയ്യാം. മൂന്ന് പടത്തിലും അവരുടെ പ്രായത്തിലുള്ള നായികമാരായിരിക്കണം. അല്ലാതെ മകളുടെ പ്രായമുള്ള നായികമാരുടെ കൂടെ ഇനി അഭിനയിക്കരുത്. കോളേജ് കുമാരനായി അഭിനയിക്കാന്‍ എനിക്കും സാധിക്കും. പക്ഷേ എന്റെ പ്രായം കൂടെ നോക്കേണ്ടേ. മമ്മൂട്ടിയും മോഹന്‍ലാലും സെലക്ടീവാകണം.– കൊല്ലം തുളസി
Read Moreലാലേട്ടൻ ചോദിച്ചു ഞാൻ യെസ് എന്നും പറഞ്ഞു; മണിച്ചിത്രത്താഴിലേക്ക് വന്നതിനെക്കുറിച്ച് വിനയ പ്രസാദ് പറയുന്നതിങ്ങനെ
ഞാന്‍ മലയാളത്തില്‍ ആദ്യമായി അഭിനയിച്ചത് പെരുന്തച്ചന് എന്ന ചിത്രത്തിലാണ്. നെടുമുടി വേണു ചേട്ടന്റെ ഭാര്യയായി തമ്പുരാട്ടിയുടെ വേഷമായിരുന്നു. പിന്നീട് അതേ നെടുമുടി വേണു ചേട്ടന്റെ മകളായിട്ടാണ് മണിച്ചിത്രത്താഴ് എന്ന ചിത്രത്തില്‍ അഭിനയിച്ചത്. തനിക്ക് ലഭിച്ച ഏറ്റവും വലിയ അവസരമായിട്ടാണ് മണിച്ചിത്രത്താഴിനെ കാണുന്നത്. ഒരു ഷോ യില്‍ വച്ചാണ് മോഹന്‍ലാല്‍ സാറിനെ കാണുന്നത്. അന്ന് സംസാരിച്ചപ്പോള്‍ മലയാളത്തില്‍ അഭിനയിക്കാന്‍ താല്പര്യമുണ്ടോന്ന് ചോദിച്ചു. തീര്‍ച്ചയായും ഉണ്ടെന്ന് ഞാന്‍ പറഞ്ഞു. കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ ഫാസില്‍ സര് വിളിച്ചു, എന്റെ പുതിയ ചിത്രത്തില്‍ വിനയ പ്രസാദ് ആ വേഷം ചെയ്താല്‍ നന്നായിരിക്കും എന്ന് മോഹന്‍ലാല്‍ പറഞ്ഞു. അത്ര ആത്മാർഥതയോടെ അയാള്‍ പറഞ്ഞത് കൊണ്ട് എനിക്ക് വേറെ ഒന്നും ചിന്തിക്കനില്ല, വിനയ തയാറാണോ എന്നും ചോദിച്ചു. എനിക്ക് അത് തന്നെ വലിയ അംഗീകാരമായിരുന്നു, റെഡി സര് എന്ന് ഞാനും മറുപടി കൊടുത്തു.– വിനയപ്രസാദ്
Read Moreപു ക സ എന്നാല്‍ പുകഴ്ത്തലുകാരുടെയും കാലഹരണപ്പെട്ടവരുടെയും സാഹിത്യ സംഘം; ഹരീഷിനെ ഒഴിവാക്കിയതിൽ ജോയ് മാത്യുവിന് പറയാനുള്ളത്…
സ്വന്തമായി ചിന്താശക്തിയും സ്വാതന്ത്ര്യ ബോധവുമുള്ളവരെ ഒറ്റപ്പെടുത്തുകയോ ഇല്ലാതാക്കുകയോ ചെയ്യുക എന്നത് വ്യാജ കമ്യൂണസത്തിന്റെ അഹന്തകളില്‍ ഒന്നാണ്. അതുകൊണ്ടാണ് സുഹൃത്തും മനുഷ്യപ്പറ്റുള്ള നാടകപ്രവര്‍ത്തകനുമായ എ. ശാന്തകുമാറിന്റെ അനുസ്മരണ ചടങ്ങില്‍ നിന്നു പു ക സ എന്ന പാര്‍ട്ടി സംഘടന ഹരീഷിനെ ഒഴിവാക്കിയത്. പു ക സ എന്നാല്‍ പുകഴ്ത്തലുകാരുടെയും കാലഹരണപ്പെട്ടവരുടെയും സാഹിത്യ സംഘം എന്നായതിനാല്‍ ഹരീഷ് സന്തോഷിക്കുക . സ്വന്തം തീര്‍ച്ചകളുടെ സ്വാതന്ത്ര്യം എന്നത് അടിമകളുടെ പാരതന്ത്ര്യത്തേക്കാള്‍ എത്രയോ മഹത്തരമാണ് ,ആനന്ദകരവുമാണ്. – ജോയ് മാത്യു
Read Moreഎനിക്കും നൃത്തം അറിയാം! അഭിനയം കൊള്ളാം എന്ന് ഒരു സൂപ്പർ താരവും എന്നോടു പറഞ്ഞിട്ടില്ല; അതിൽ എനിക്ക് ഒരു വിഷമവും ഇല്ല; ഭീമൻ രഘു പറയുന്നു..
ഞാൻ പാട്ട് പഠിച്ചിട്ടുണ്ട്. മുഴുവനായി പഠിച്ചിട്ടില്ല, എന്നാലും കുറെ സംഭവങ്ങളൊക്കെ അറിയാം. അരങ്ങേറ്റം ഒന്നും നടത്തിയിട്ടില്ല. എനിക്കും നൃത്തവും അറിയാം. പലപ്പോഴും ഭീമൻ രഘുവിന്റെ നൃത്തം എന്ന തരത്തിൽ മിമിക്രി താരങ്ങൾ സ്റ്റേജുകളിൽ തമാശ കാണിക്കാറുണ്ട്. എന്നാൽ എനിക്ക് ഒരു അവസരം ലഭിക്കാത്തതിലുള്ള വിഷമമുണ്ട്. എനിക്ക് നൃത്തം അറിയില്ല എന്ന് പറയുന്നവർ എനിക്ക് ഒരു വേഷം താ, ഞാൻ ചെയ്തു കാണിക്കാം. അഭിനയം കൊള്ളാം എന്ന് ഒരു സൂപ്പർ താരവും എന്നോടു പറഞ്ഞിട്ടില്ല. അതിൽ എനിക്ക് ഒരു വിഷമവും ഇല്ല. എന്തിനാ വിഷമിക്കുന്നെ? നമ്മൾ ചെയ്യുന്നത് നമ്മുടെ ജനങ്ങൾ ഏറ്റെടുക്കുന്നു. അല്ലാതെ നമ്മുടെ കൂടെ അഭിനയിക്കുന്നവർ പറഞ്ഞിട്ട് കാര്യമില്ല. ഫൈറ്റ് സീനുകളിൽ മൂന്നു താരങ്ങളും വ്യത്യസ്തമായാണ് അഭിനയിക്കുന്നത്. മോഹൻലാൽ ഭയങ്കര ഫ്ലെക്സിബിൾ ആണ്. മമ്മൂട്ടി അങ്ങനെ അല്ല ചിലപ്പോഴൊക്കെ കൈയൊന്നും പൊങ്ങി വരില്ല. ഇവരുടെ രണ്ടുപേരുടെയും മിക്സാണ്…
Read Moreപുരസ്കാരം ലഭിക്കാത്തതിൽ വിഷമമുണ്ട്, എന്നാൽ അവാർഡ് വേണമെന്നുള്ള പിടിവാശിയൊന്നുമില്ല; കുറുപ്പ് വളരെ ബുദ്ധിമുട്ടി ചെയ്ത ചിത്രമെന്ന് ഷൈൻ ടോം ചാക്കോ
പുരസ്കാരം ലഭിക്കാത്തതിൽ വിഷമമുണ്ട്. കുറുപ്പ് വളരെ ബുദ്ധിമുട്ടി ചെയ്ത ചിത്രമാണ്. അത് അവാർഡ് നിർണയിക്കുന്ന ജൂറി കണ്ടിട്ടുണ്ടാകില്ല എന്ന വിശ്വാസത്തിലാണ് ഞങ്ങൾ. എന്നാൽ അവാർഡ് വേണമെന്നുള്ള പിടിവാശിയൊന്നുമില്ല. ഇതിൽ രാഷ്ട്രീയമുണ്ടെന്നും കരുതുന്നില്ല. സിനിമ കാണുന്നവരുടെ ആ സമയത്തെ മാനസിക നില ഒക്കെ അനുസരിച്ചായിരിക്കും പുരസ്കാരം നിർണയിക്കുന്നത്. പുരസ്കാരം നൽകാത്തതിൽ പ്രതിഷേധമില്ല. പ്രതിഷേധിച്ചുവാങ്ങേണ്ടതല്ല പുരസ്കാരം. നല്ല രീതിയിൽ പ്രൊഡക്ഷൻ ഡിസൈൻ ചെയ്ത ചിത്രമാണ് കുറുപ്പ്. ലൊക്കേഷനുകൾ ഒക്കെ വളരെ കഷ്ടപ്പെട്ട് കണ്ടുപിടിച്ചതാണ്. കൂടുതലും റിയൽ ലൊക്കേഷനുകൾ ആണ്. സെറ്റ്വർക്ക് ആണെന്ന് തോന്നിപ്പിക്കുന്ന സിനിമകൾക്കാണ് അവാർഡ് ലഭിക്കുകയെന്ന് പണ്ട് കേട്ടിട്ടുണ്ട്. റിയൽ ആണെന്ന് തോന്നിയതുകൊണ്ടാകാം ആർട്ട് ഡയറക്ഷൻ ഇല്ലെന്ന് ജൂറിയ്ക്ക് തോന്നിയത്. വസ്ത്രാലങ്കാരവും, ഛായാഗ്രഹണവും സംഗീതവും മികച്ചതായിരുന്നു. അഭിനയത്തിന്റെ കാര്യത്തിൽ അക്കാദമിക് ആയി ഓരോ വർഷവും പല മാറ്റങ്ങളും ഉണ്ടാകാറുണ്ട്.-ഷൈൻ ടോം ചാക്കോ
Read Moreഞാൻ ചെയ്ത സിനിമകൾ എല്ലാം ഇഷ്ടമാണ്; ഇപ്പോൾ കംഫർട്ട് സോണിൽ; സിനിമകൾ ചെയ്യുന്നത് ആ രണ്ട് കാരണങ്ങൾ നോക്കിയെന്ന് ബിജു മേനോൻ
ഞാൻ സിനിമയിൽ കാണുകയും ഇഷ്ടപ്പെടുകയും ആരാധിക്കുകയും ചെയ്ത വ്യക്തികളോടൊപ്പം അഭിനയിക്കുമ്പോൾ പലപ്പോഴും ബഹുമാനം കലർന്ന ഒരു ഭയമാണ് തോന്നിയിരുന്നത്. അതുകൊണ്ട് തന്നെ ഡയലോഗിൽ ഒക്കെ വളരെയധികം ശ്രദ്ധിച്ചിരുന്നു. സ്വയം ഒന്നൊതുങ്ങിയാണ് അന്നൊക്കെ ഓരോന്നും ചെയ്തത്. അത് അഭിനയത്തിലും പ്രകടമായിട്ടുണ്ടായിരിക്കാം. ഇന്നിപ്പോൾ നമ്മൾ ഒരു കംഫർട്ട് സോണിൽ ആണ്. മാറ്റങ്ങൾ വരുത്താൻ ടെക്നോളജി വളരെയധികം സഹായിക്കുന്നുണ്ട്. അത് അഭിനയത്തിലും പ്രകടമാക്കാൻ കഴിയുന്നു. സിനിമയെ സംബന്ധിച്ച് എല്ലാം ഒരു ടീം വർക്ക് ആണ്. അതുകൊണ്ട് തന്നെ ചെയ്ത സിനിമകൾ എല്ലാം ഇഷ്ടമാണ്. കഥയോടുള്ള ഇഷ്ടം കൊണ്ടോ, അല്ലെങ്കിൽ സംവിധായകനിലുള്ള വിശ്വാസം കൊണ്ടോ ആണ് സിനിമകൾ ചെയ്യുന്നത്. അതുകൊണ്ട് ഇതുവരെ അഭിനയിച്ച എല്ലാ ചിത്രങ്ങളും എനിക്ക് ഇഷ്ടമാണ്. ഇനിയും ഒപ്പം വർക്ക് ചെയ്യാൻ ആഗ്രഹിക്കുന്ന ഒരുപാടുപേരുണ്ട്.-ബിജു മേനോൻ
Read More