ഈ അസംബന്ധം നിര്ത്തണം: വാക്കുകള് കടുപ്പിച്ച് തബു
തന്റെ പേരില് പ്രചരിക്കുന്ന വ്യാജ പ്രസ്താവനയ്ക്കെതിരേ ശക്തമായി പ്രതികരിച്ച് ബോളിവുഡ് നടി തബു. ചില പ്രസിദ്ധീകരണങ്ങളിലും സോഷ്യല് മീഡിയ പേജുകളിലും വിവാഹം വേണ്ട, കിടക്കയിൽ ഒരു പുരുഷനെ മാത്രം മതിയെന്നു നടി പറഞ്ഞു എന്ന തരത്തിൽ പ്രചരിക്കുന്ന വാര്ത്തകള് അടിസ്ഥാനരഹിതമാണെന്ന് തബു തന്റെ ടീം മുഖേന ഇറക്കിയ പ്രസ്താവനയില് പറയുന്നു. അഭിമുഖങ്ങളിലോ പൊതുവേദികളിലോ താൻ ഒരിക്കലും ഇത്തരം പരാമർശങ്ങൾ നടത്തിയിട്ടില്ലെന്നും നടി തന്റെ പ്രസ്താവനയിൽ വ്യക്തമാക്കി. ഇത്തരം...