കോട്ടയം: പാര്ലമെന്റ് തെരഞ്ഞെടുപ്പു മുന്നില്ക്കണ്ടു പ്രചാരണ പ്രവര്ത്തനങ്ങള്ക്കു തുടക്കംകുറിച്ച് ക്രൈസ്തവ ഭവനങ്ങള് സന്ദര്ശിക്കാന് ബിജെപി. ഇന്നലെ കോട്ടയത്ത് ചേര്ന്ന സംസ്ഥാന നേതൃയോഗത്തിലാണു സുപ്രധാന തീരുമാനങ്ങള്. ബിജെപി സംസ്ഥാനപ്രസിഡന്റ് കെ. സുരേന്ദ്രന്റെ നേതൃത്വത്തില് സംസ്ഥാനതലത്തില് പദയാത്ര നടത്തും. ജില്ലാ, നിയോജകമണ്ഡലങ്ങളില് കണ്വന്ഷനുകളും സംഘടിപ്പിക്കുവാന് യോഗത്തില് തീരുമാനമായതായി ജനറല് സെക്രട്ടറി എം.ടി. രമേശ് പറഞ്ഞു. 20 മുതല് 30 വരെയുള്ള ദിവസങ്ങളില് എല്ലാ ക്രൈസ്തവ ഭവനങ്ങളും സന്ദര്ശിച്ച് ക്രിസ്മസ് സന്ദേശം കൈമാറുന്നതിനൊപ്പം സൗഹൃദം പുതുക്കുകയും ചെയ്യും. സ്നേഹയാത്രയെന്നു പേരിട്ടിരിക്കുന്ന ഭവനസന്ദര്ശനം കഴിഞ്ഞവര്ഷം നടത്തിയ പരിപാടിയുടെ തുടര്ച്ചയാണ്. എല്ലാ ജില്ലാ ആസ്ഥാനങ്ങളില് ജില്ലാ കണ്വന്ഷനും നിയോജകമണ്ഡലങ്ങളില് നിയോജകമണ്ഡലം കണ്വന്ഷനും സംഘടിപ്പിക്കും. സംസ്ഥാന നേതാക്കള് നേതൃത്വം നല്കുന്ന കണ്വന്ഷനുകളില് പരാമവധി പ്രവര്ത്തകരെ പങ്കെടുപ്പിക്കുന്നതിനൊപ്പം പൗരപ്രമുഖരെയും ഉള്പ്പെടുത്തും. തെരഞ്ഞെടുപ്പിന്റെ പ്രചാരണപ്രവര്ത്തനങ്ങളുടെ ഭാഗമായി 20 പാര്ലമെന്റ് മണ്ഡലങ്ങളെയും ഉള്പ്പെടുത്തി സംസ്ഥാനപ്രസിഡന്റ് കെ. സുരേന്ദ്രന് നടത്തുന്ന പദയാത്രയില്…
Read MoreCategory: Kottayam
മരച്ചീനിക്കൃഷിക്ക് വെല്ലുവിളിയായി ഫംഗസ് രോഗം: ലക്ഷങ്ങളുടെ നഷ്ടമെന്ന് കർഷകർ
രാമപുരം: മരച്ചീനി കര്ഷകര്ക്കു പുതിയ വെല്ലുവിളിയുമായി ഫംഗസ് രോഗം. രാമപുരം പഞ്ചായത്തിലെ മരച്ചീനി കൃഷിയാണ് ഫംഗസ് രോഗം മൂലം നശിച്ചു പോകുന്നത്. മരച്ചീനിയുടെ തണ്ടിന്റെ അടിഭാഗത്തു പടരുന്ന ഫംഗസ് പതിയെ ചെടിയെ മുഴുവന് ബാധിച്ച് കിഴങ്ങടക്കം ചീഞ്ഞ് അഴുകിപോകുകയാണ്. മുന് വര്ഷങ്ങളില് രോഗം ബാധിച്ചിരുന്നെങ്കിലും ആദ്യമായിട്ടാണ് ഇത്രയും വ്യാപകമായി കൃഷി നശിച്ചത്. രാമപുരം പഞ്ചായത്തില് ഹെക്ടര് കണക്കിന് മരച്ചീനിയാണ് ഫംഗസ് ബാധയിൽ നശിക്കുന്നത്. മരച്ചീനിയുടെ വിളവെടുപ്പ് അടുക്കാറായപ്പോള് സംഭവിച്ച തിരിച്ചടി മൂലം കര്ഷകര് നിരാശയിലാണ്. കടം വാങ്ങി കൃഷിയിറക്കിയ കര്ഷകരില് പലരും കടക്കെണിയിലാക്കിയിരിക്കുകയാണ്. പ്രകൃതിക്ഷോഭത്തില് കൃഷി നശിച്ചാല് മാത്രമേ സര്ക്കാരില്നിന്നു ധനസഹായം ലഭിക്കുകയൊള്ളു എന്നാണ് അധികാരികള് നല്കുന്ന വിവരമെന്ന് കര്ഷകര് പറയുന്നു. അരുണ് തോമസ് കോലത്ത്, ജിന്നി തോമസ് വടക്കേക്കുറ്റ്, ജോബി തച്ചൂര്, ബിജു മേതിരി, സാബു കൊച്ചുപറമ്പില്, അര്ജുന് വല്ലേല്, വേണു മാരാത്ത് എന്നിവരുടെ കൃഷിയും,…
Read Moreറിട്ട. പോലീസ് ഇന്സ്പെക്ടറുടെ മരണം; ഓട്ടോ ഡ്രൈവര് അറസ്റ്റില്
കോട്ടയം: റിട്ട. പോലീസ് ഇന്സ്പെക്ടറുടെ അപകടമരണവുമായി ബന്ധപ്പെട്ടു നിര്ണായമായ ഫോറന്സിക് പരിശോധന ഫലം പുറത്തുവന്നു. പോളക്കാട്ടില് എം.വി. മാത്യുവാണ് അപകടത്തില്പ്പെട്ടു ചികിത്സയിലിരിക്കെ മരണപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഓട്ടോ ഡ്രൈവര് അയ്മനം സ്വദേശി ജയകുമാറിനെ മനഃപൂര്മല്ലാത്തെ നരഹത്യാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഓഗസ്റ്റ് 11ന് രാവിലെ പത്തിന് പനമ്പാലം കോലേട്ടമ്പലത്തിനു സമീപമാണ് അപകടമുണ്ടായത്. ബൈക്കില്നിന്നു വീണ് ഗുരുതരമായി പരിക്കേറ്റ നിലയിലാണ് എം.വി. മാത്യുവിനെ കണ്ടെത്തിയത്. ഇടതുവശത്തുകൂടി ബൈക്കില് സഞ്ചരിച്ചിരുന്ന ആള് ഇടതുവശത്തേക്കു വീണപ്പോള് വലതുവശത്തെ പത്തു വാരിയെല്ലുകള്ക്കു പൊട്ടല്, വലത്തേ തലയോട്ടിക്കു പൊട്ടല്, തലച്ചോറിനും ശ്വാസകോശത്തിനും ഉണ്ടായ ഗുരുതര ക്ഷതം തുടങ്ങിയവ ബന്ധുക്കളില് സംശയമുണ്ടാക്കുകയും ഇക്കാര്യങ്ങൾ പോലീസിനെ അറിയിക്കുകയും ചെയ്തു. പോലീസ് പരിശോധനയില് ബൈക്കിന്റെ ക്രാഷ് ഗാര്ഡില് കറുത്ത പെയിന്റ് കണ്ടെത്തിയതിനെത്തുടര്ന്ന് വിശദമായ ഫോറന്സിക് പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങള് പരിശോധിച്ചതോടെ മണലേല് പള്ളി ഭാഗത്തേക്കു പോയിരുന്ന…
Read Moreവീട്ടിൽ കയറി യുവതിയോട് അതിക്രമം: ഒരാള് അറസ്റ്റില്
കോട്ടയം: വീട്ടില് കയറി അതിക്രമം നടത്തിയ കേസില് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കുറിച്ചി എസ്പുരം, നിതീഷ് ഭവന് വീട്ടില് നിധീഷ് ചന്ദ്രനെ(33)യാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേര്ന്ന് കഴിഞ്ഞദിവസം പുലര്ച്ചെ ഒന്നിനു സമീപവാസിയായ യുവതിയുടെ വീടിന്റെ കതക് തള്ളിത്തുറന്ന് അസഭ്യം വിളിക്കുകയും, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. വീടിന്റെ ജനലുകളും മറ്റും ഇഷ്ടികകൊണ്ട് എറിഞ്ഞു നശിപ്പിക്കുകയും ചെയ്തു. ഇവര്ക്ക് യുവതിയുടെ സഹോദരങ്ങളുമായി മുന് വൈരാഗ്യമുണ്ടായിരുന്നു. ഇതിന്റെ തുടര്ച്ചയെന്നോണമാണ് ആക്രമണം. പെണ്കുട്ടിയുടെ പരാതിയെത്തുടര്ന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റര് ചെയ്യുകയും തുടര്ന്നു നടത്തിയ തെരച്ചിലില് ഇയാളെ പിടികൂടുകയുമായിരുന്നു. മറ്റു പ്രതികള്ക്കായി തെരച്ചില് ശക്തമാക്കി.
Read Moreവെെക്കത്തഷ്ഠമി ദര്ശനപുണ്യം നേടി ആയിരങ്ങള്
വൈക്കം: വൈക്കം മഹാദേവക്ഷേത്രത്തില് പ്രസിദ്ധമായ അഷ്ടമി ഉത്സവ ദര്ശനപുണ്യം നേടി ആയിരങ്ങള്. ഇന്നലെ രാത്രി തന്നെ അഷ്ടമിദര്ശനത്തിനായി വൃതശുദ്ധിയോടെ എത്തിയ ഭക്തര് നിരയില് ഇടം പിടിച്ചിരുന്നു ക്ഷേത്രനട ദര്ശനത്തിനായി തുറന്നപ്പോള് ഭക്തരുടെ അഭൂതപൂര്വമായ തിരക്കായിരുന്നു. ക്ഷേത്രത്തിന്റെ നാലു നടകളില്നിന്നു നിരത്തിലേയ്ക്കു മീറ്ററുകള് നീണ്ട ഭക്തരുടെ നിരയാണ് അനുഭവപ്പെട്ടത്. ദക്ഷിണകാശിയെന്ന് അറിയപ്പെടുന്ന വൈക്കം മഹാദേവക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ ആഘോഷമാണ് വൈക്കത്തഷ്ടമി ശ്രീകോവിലിലെ വെള്ളിവിളക്കുകളിലെ നെയ്ത്തിരി ദീപങ്ങള് കൂപ്പുകൈയായി ഉയരുന്ന മുഹൂര്ത്തത്തില് വൈക്കത്ത് പെരുംതൃക്കോവിലപ്പന്റെ സര്വാഭരണ വിഭൂഷിതമായ മോഹനരൂപം ദര്ശിച്ച് സായൂജ്യം നേടുന്നതാണ് അഷ്ടമിദര്ശനം. രാവിലെ 3.30ന് നട തുറന്ന് ഉഷപൂജയ്ക്കും എതൃത്ത പൂജയ്ക്കും ശേഷം പുലര്ച്ചെ 4.30നാണ് അഷ്ടമിദര്ശനം.ശ്രീപരമേശ്വരനെ സംപ്രീതനാക്കാന് കൊടും തപസനുഷ്ഠിച്ച വ്യാഘ്രപാദമഹര്ഷിക്ക് കൃഷ്ണാഷ്ടമി ദിനത്തില് ബ്രാഹ്മ മുഹൂര്ത്തത്തില് ശ്രീപാര്വതി സമേതനായി ദിവ്യദര്ശനം നല്കി അനുഗ്രഹിച്ച മുഹൂര്ത്തത്തിലാണ് അഷ്ടമിദര്ശനം. അഷ്ടമിദിനത്തില് പ്രഭാതം മുതല് പ്രദോഷം വരെ വൈക്കത്തപ്പനെ…
Read Moreട്രെയിനുകള് റദ്ദായി; കെഎസ്ആര്ടിസി അധിക സര്വീസുകള് നടത്തും
പത്തനംതിട്ട: തമിഴ്നാട്ടിലെ മോശം കാലാവസ്ഥ കാരണം ട്രെയിനുകള് കൂട്ടത്തോടെ റദ്ദാക്കിയ സാഹചര്യത്തില് ശബരിമല തീര്ഥാടകരായ അയ്യപ്പഭക്തരുടെ സൗകര്യാര്ഥം കെഎസ്ആര്ടിസി കൂടുതല് അന്തര് സംസ്ഥാന സര്വീസുകള് നടത്തും. ചെന്നൈയിലേക്കുള്പ്പെടെ സര്വീസുകള് പമ്പയില് നിന്നും ചെങ്ങന്നൂരില് നിന്നുമായി ഓപ്പറേറ്റ് ചെയ്യാനാണ് ആലോചന. ശബരിമല ദര്ശനത്തിനുശേഷം മടങ്ങിയെത്തി ചെങ്ങന്നൂര് റെയില്വേ സ്റ്റേഷനില് കുടുങ്ങിയ തീര്ഥാടകരുടെ സൗകര്യാര്ഥം കോട്ടയം വഴി കുമളിയിലേക്കും പാലക്കാട്ടേക്കും ഇന്നലെ അഞ്ച് അധിക സര്വീസുകള് നടത്തി. ചെന്നൈയിലേക്കും ഇന്നലെ ഒരു ബസ് അയച്ചു. കേരള, ചെന്നൈ മെയില്, ചെന്നൈ സൂപ്പര് ഫാസ്റ്റ്, ശബരി ഉള്പ്പെടെ പ്രതിദിന ട്രെയിനുകളും ശബരിമല സ്പെഷലുകളും അടക്കം 14 ട്രെയിന് സര്വീസുകളാണ് റെയില്വേ റദ്ദാക്കിയത്. ഇവയില് ടിക്കറ്റെടുത്ത യാത്രക്കാരാണ് ചെങ്ങന്നൂര്, കോട്ടയം റെയില്വേ സ്റ്റേഷനുകളിലായി കുടുങ്ങിയത്.
Read Moreട്രെയിനുകള് റദ്ദാക്കി; തീര്ഥാടകര് കോട്ടയത്ത് കുടുങ്ങി
കോട്ടയം: മിഷോങ്ങ് ചുഴലിക്കാറ്റിനെത്തുടർന്ന് ചെന്നൈയിലുണ്ടായ ശക്തമായ പ്രളയം ശബരിമല തീര്ഥാടകര് ഉള്പ്പെടെയുള്ള യാത്രക്കാരെ വലച്ചു. ചെന്നൈയില്നിന്നു കേരളത്തിലേക്കു വരാനിരുന്നവരും പലയിടങ്ങളില് കുടുങ്ങി. കനത്ത മഴയെത്തുടര്ന്നു ചെന്നൈ ബേസിന് ബ്രിഡ്ജിനും വ്യാസര്പടിക്കും ഇടയിലെ പാലത്തില് വെള്ളം ഉയര്ന്നതിനാലാണ് കേരളത്തിലേക്കുള്ള പല ട്രെയിനുകളും റദ്ദാക്കിയത്. ചെന്നൈ സെന്ട്രല് സ്റ്റേഷനില്നിന്നു പുറപ്പെടേണ്ടിയിരുന്ന വെസ്റ്റ്കോസ്റ്റ് എക്സ്പ്രസ്, ചെന്നൈ തിരുവനന്തപുരം എക്സ്പ്രസ്, തിരുവനന്തപുരം മെയില് സൂപ്പര്ഫാസ്റ്റ് എക്സ്പ്രസ് എന്നിവയടക്കമുള്ള വണ്ടികള് ഇന്നലെ റദ്ദാക്കി. കേരളത്തില്നിന്ന് ചെന്നൈയിലേക്കുള്ള ട്രെയിനുകളും മുടങ്ങി. കേരള, ശബരി എക്സ്പ്രസുകള് എന്നിവയും റദ്ദാക്കപ്പെട്ടവയില്പ്പെടുന്നു. മുന്കൂര് ബുക്കിംഗ് നടത്തിയ 5,000ലേറെ ശബരിമല തീര്ഥാടകരുടെ യാത്ര അവതാളത്തിലായി. കൂടാതെ വിവിധ സംസ്ഥാനങ്ങളില്നിന്നുള്ള മറ്റ് മലയാളി യാത്രക്കാരും ദുരിതത്തിലായി. ശബരിമല തീര്ഥാടനം കഴിഞ്ഞു മടങ്ങിയ ഏറെപ്പേരും കോട്ടയം സ്റ്റേഷനില് ക്യാമ്പുചെയ്യുകയാണ്. വെള്ളപ്പൊക്കത്തെത്തുര്ന്ന് ചെന്നൈ സ്പെഷല് ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. ഇന്ന് കോട്ടയത്തെത്തി നാളെ മടങ്ങിപ്പോകേണ്ട നരസപുര് (വെസ്റ്റ്…
Read Moreപാലായിൽ നവകേരള സദസ്; പന്തല് നിര്മാണം ആരംഭിച്ചു
പാലാ: നവകേരള സദസിനായുള്ള പന്തല് നിര്മാണം ആരംഭിച്ചു. പന്ത്രണ്ടിനാണ് സദസ് നടത്തുന്നത്. നഗരസഭാ സ്റ്റേഡിയത്തിലെ വിശാലമായ പുല്ത്തകിടിയിലാണ് പന്തല് നിര്മാണം പുരോഗമിക്കുന്നത്. 26,000 ചതുരശ്രയടി വിസ്തീര്ണത്തിലാണ് വേദിയും പന്തലും ഒരുങ്ങുന്നത്. സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിനു കേടുപാടുണ്ടാകാത്തവിധം വളരെ സൂഷ്മമായും എന്ജിനീയര് വിഭാഗത്തിന്റെ മേല്നോട്ടത്തിലാണു നിര്മാണമെന്നു സ്വാഗത സംഘം ജനറല് കണ്വീനര് ആര്ഡിഒ പി.ജി. രാജേന്ദ്രബാബുവും നഗരസഭാ ചെയര്പേഴ്സണ് ജോസിന് ബിനോയും അറിയിച്ചു. നിര്മാണ സാമഗ്രഹികളുമായി വാഹനങ്ങള് സ്റ്റേഡിയത്തിനുള്ളിലേക്കു പ്രവേശിക്കുകയില്ല. തലച്ചുമടായിട്ടാണ് സാമഗ്രഹികള് എത്തിക്കുക. മണ്ണില് കുഴി എടുക്കാത്ത വിധമുള്ള തൂണുകളിലാണ് നിര്മ്മാണം. സിന്തറ്റിക് ട്രാക്കില് ജോലിക്കാര് പ്രവശിക്കുന്ന ഭാഗത്ത് കാര്പ്പെറ്റ് വിരിച്ച് സുരക്ഷിതമാക്കിക്കഴിഞ്ഞു. നിലവിലെ സ്റ്റേഡിയത്തിലെ സ്ഥിതി വീഡിയോയില് പകര്ത്തിയ ശേഷമാണ് പന്തല് നിര്മാണം ആരംഭിച്ചത്. സുരക്ഷിതത്വം ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഏതാനും ദിവസം മുമ്പേ നിര്മാണത്തിനു തുടക്കമിട്ടത് എന്ന് അധികൃതര് അറിയിച്ചു. നഗരസഭാ സെക്രട്ടറിയുടെ…
Read Moreഓടും വണ്ടി…പായും വണ്ടി…വോട്ടറെ കണ്ടാല് നില്ക്കും വണ്ടി; ഡബിള്ഡക്കറില് സൗജന്യയാത്രയുമായി വോട്ടുവണ്ടി
കോട്ടയം: ആകാശം മേലാപ്പാക്കിയ ആനവണ്ടിയുടെ ഡബിള്ഡക്കറില് രാജകീയ സൗജന്യയാത്ര. പോരാത്തതിന് കൈനിറയെ സമ്മാനങ്ങളും, കൂടെ വോട്ടര് പട്ടികയില് പേരും ചേര്ത്ത് പോരാനായാലോ. നാളിതുവരെ നാടു കാണാത്ത ആനന്ദയാത്രയ്ക്ക് ക്ഷണിക്കുകയാണ് ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം. വോട്ടര് പട്ടിക പുതുക്കല് യജ്ഞത്തിന്റെ ഭാഗമായാണ് ഡബിള്ഡക്കര് യാത്ര. വോട്ടര് പട്ടികയില് പേരുചേര്ക്കാന് ക്ഷണിച്ചാണ് കെഎസ്ആര്ടിസിയുടെ ഡബിള്ഡക്കര് ബസ് ജില്ലയില് യാത്ര നടത്തുന്നത്. തിരുവനന്തപുരം നഗരത്തില് സര്വീസ് നടത്തുന്ന കെഎസ്ആര്ടിസിയുടെ മേല്ക്കൂരയില്ലാത്ത ഡബിള് ഡെക്കര് സിറ്റി സര്വീസ് ബസാണ് വോട്ട് പുതുക്കല് യാത്രയ്ക്ക് എത്തിച്ചിരിക്കുന്നത്. പ്രായവും വിലാസവും തെളിയിക്കുന്ന അസല് രേഖകളും (ആധാര് കാര്ഡ്, പാസ്പോര്ട്ട്) ഫോട്ടോയും വീട്ടിലെ വോട്ടറുടെയോ അയല്വാസിയുടെയോ വോട്ടര് കാര്ഡിന്റെ പകര്പ്പുമായെത്തിയാല് ബസിലെ കൗണ്ടറില് വോട്ടര് പട്ടികയില് പേരു ചേര്ത്തു രജിസ്ട്രേഷന് നടത്താം. തുടര്ന്ന് ഡബിള് ഡക്കറില് ഹ്രസ്വദൂരയാത്ര സൗജന്യമായി നടത്താം. രജിസ്റ്റര് ചെയ്യുന്നവര്ക്ക് നല്കുന്ന സമ്മാനക്കൂപ്പണുകളില്നിന്ന് നറുക്കെടുപ്പില്…
Read Moreഅച്ചന്കോവിലിൽ വനത്തില് കുടുങ്ങിയ വിദ്യാര്ഥികളെ രക്ഷിച്ചു; പുറത്തെത്തിച്ചത് പത്ത് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ
അഞ്ചല് : അച്ചന്കോവിലിൽ വനത്തില് കുടുങ്ങിയ വിദ്യാര്ഥിസംഘത്തെ രക്ഷപെടുത്തി. പ്രകൃതി പഠനത്തിന്റെ ഭാഗമായി അച്ചന്കോവില് വനത്തിലേക്ക് പോയ സംഘത്തെയാണ് പത്ത് മണിക്കൂർ നീണ്ട പരിശ്രമത്തിന് ഒടുവിൽ രക്ഷപ്പെടുത്തി. 29 വിദ്യാര്ഥികളും രണ്ട് അധ്യാപകരും ഒരു ടൂറിസ്റ്റ് ഗൈഡുമാണ് ഉൾവനത്തില് കുടുങ്ങിയത്. കരുനാഗപ്പള്ളി ക്ലാപ്പന എസ്വി ഹയര്സെക്കന്ഡറി സ്കൂളില് നിന്നുള്ള സ്കൗട്ട് ആന്റ് ഗൈഡ്സ് കുട്ടികളും അധ്യാപകരുമാണ് ടീമില് ഉണ്ടായിരുന്നത്. വിദ്യാർഥികൾ ജനവാസ മേഖലയിൽ നിന്നു അഞ്ച് കിലോമീറ്ററോളം ഉള്ളിലായി കോട്ടവാസൽ മേഖലയിലെ തൂവൽ മലയിലാണ് അകപ്പെട്ടത്. ഇന്നലെ വൈകുന്നേരം ആയിട്ടും വനത്തിനുള്ളിലേക്ക് പോയവര് തിരികെ എത്താതയത്തോടെ വലിയ ആശങ്കയുടെ മുള്മുനയിലായിരുന്നു സ്കൂള് അധികൃതരും വനപാലകര് അടക്കമുള്ളവരും. ആനയും പുലിയും ഉള്പ്പടെ വന്യജീവികള് ഇറങ്ങുന്ന ഇടമാണ് തൂവല്മല. ഫോണില് പലതവണ ശ്രമിച്ചുവെങ്കിലും കിട്ടാതായതോടെ പിന്നീട് പോലീസ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ അടക്കമുള്ളവര് നാട്ടുകാരുടെ കൂടി സഹായത്തോടെ കുട്ടികളെ ഇന്ന് പുലര്ച്ചെ…
Read More