ചങ്ങനാശേരി: ദക്ഷിണകൊറിയയില് നടന്ന ഏഷ്യാപസഫിക് മാസ്റ്റേഴ്സ് ഗെയിംസില് അതിരൂപത കോര്പറേറ്റ് മാനേജ്മെന്റിലെ അധ്യാപകന് ഇരട്ടനേട്ടം. ബാഡ്മിന്റണ് മത്സരത്തില് ഡബിള്സിലും സിംഗിള്സിലുമായി പുളിങ്കുന്ന് വെള്ളാത്തോട്ടം മൈക്കിള് സെബാസ്റ്റ്യന് ഇന്ത്യക്കുവേണ്ടി ഇരട്ട വെള്ളിമെഡല് നേട്ടം കൈവരിച്ചത്. ചമ്പക്കുളം സെന്റ് തോമസ് സ്കൂളിലെ അധ്യാപകനും കുട്ടനാട് എയ്ഡഡ് പ്രൈമറി ടീച്ചേഴ്സ് സഹകരണസംഘം ഡയറക്ടര് ബോര്ഡംഗവുമാണ് മൈക്കിള് സാര്. ചങ്ങനാശേരി സ്വദേശി ജെയ്സണ് കാവാലമാണ് ഡബിള്സ് മത്സരത്തില് മൈക്കിളിനൊപ്പം പങ്കെടുത്തത്. എഴുപതിലധികം രാജ്യങ്ങളിലെ 15,000 കായികതാരങ്ങളാണ് വിവിധ ഇനങ്ങളിലായി മാസ്റ്റേഴ്സ് മത്സരത്തില് മാറ്റുരച്ചത്. സാമൂഹ്യശാസ്ത്ര അധ്യാപനത്തോടൊപ്പം കായികാഭിരുചിയുള്ള കുട്ടികളെ കണ്ടെത്തി പരിശീലിപ്പിക്കുന്നതിലും തത്പരനായ മൈക്കിള് സാര് ഇപ്പോള് രാമങ്കരിയിലാണ് താമസം. സൗദിയില് നഴ്സായ റീനയാണ് ഭാര്യ. ഐറിന്, ഇവാന എന്നിവരാണ് മക്കള്. 2024ല് അമേരിക്കയില് നടക്കുന്ന ലോക മാസ്റ്റേഴ്സ് ചാമ്പന്ഷിപ്പില് മത്സരിക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോള് മൈക്കിള് സെബാസ്റ്റ്യന്.
Read MoreCategory: Sports
ഗുസ്തി താരങ്ങളുടെ പ്രതിഷേധം; അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ഇടപെടുന്നു
ന്യൂഡൽഹി: ബ്രിജ് ഭൂഷണ് സിംഗിനെതിരായ ലൈംഗീകാരോപണത്തില് നടപടിയെടുക്കാത്തതിലുള്ള ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തില് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ഇടപെടുന്നു. താരങ്ങളോടുള്ള സമീപനം അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നും സംഭവത്തിൽ പക്ഷപാതരഹിതമായ അന്വേഷണം വേണമെന്നും ഐഒസി ആവശ്യപ്പെട്ടു. ഗുസ്തിതാരങ്ങളുമായി അന്താരാഷ്ട്ര ഒളിംമ്പിക് കമ്മറ്റി പ്രതിനിധികൾ ഉടൻ ചർച്ച നടത്തും. രാജ്യത്തിനായി നേടിയ മെഡലുകൾ ഗംഗയിൽ ഒഴുക്കി കളയുന്നതിൽനിന്നും ഗുസ്തിതാരങ്ങളെ പിന്തിരിപ്പിച്ചത് കർഷക നേതാക്കളാണ്. ഭാരതീയ കിസാൻ യൂണിയൻ നേതാവ് നരേഷ് ടികായത്ത് ഉൾപ്പെടെയുള്ളവർ ഹരിദ്വാറിൽ ഗുസ്തിതാരങ്ങളുടെ അടുത്തെത്തി ആശ്വസിപ്പിച്ചാണ് അവരെ കടുത്ത തീരുമാനത്തിൽനിന്നും പിന്തിരിപ്പിച്ചത്. ഈ സാഹചര്യത്തിലാണ് വിഷയത്തിൽ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ഇടപെടുന്നത്.
Read Moreഉടൻ വിരമിക്കില്ല; അടുത്ത സീസൺ കളിക്കാൻ ശ്രമിക്കുമെന്ന് ധോണി
അഹമ്മദാബാദ്: ഐപിഎല്ലിൽ നിന്ന് ഉടൻ വിരമിക്കില്ലെന്ന് ചെന്നൈ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി. ഐപിഎൽ ഫൈനലിനു ശേഷമുള്ള സമ്മാനദാന ചടങ്ങിനിടെയാണ് ധോണി ഇക്കാര്യം വ്യക്തമാക്കിയത്. അടുത്ത ഐപിഎൽ സീസൺ കളിക്കാനാകും ഇനിയുള്ള ശ്രമമെന്ന് ഹർഷ ഭോഗ്ലയുടെ ചോദ്യത്തിന് മറുപടിയായി ധോണി പറഞ്ഞു. “എന്റെ വിരമിക്കലിനുള്ള ഏറ്റവും നല്ല സമയമാണിത്. പക്ഷേ എനിക്ക് എല്ലായിടത്തും ലഭിച്ച സ്നേഹത്തിന്റെ അളവുണ്ട്. ഇവിടെ നിന്ന് ഒഴിഞ്ഞുമാറുക എളുപ്പമുള്ള കാര്യമാണ്. എന്നാൽ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം ഒമ്പതു മാസം കഠിനാധ്വാനം ചെയ്ത് മറ്റൊരു ഐപിഎൽ കളിക്കാൻ ശ്രമിക്കുക എന്നതാണ്. ഇത് എന്റെ ഒരു സമ്മാനമായിരിക്കും. എന്റെ ശരീരത്തിന് അത് എളുപ്പമല്ല. എങ്കിലും അതിനായി ശ്രമിക്കും. ഒരു തീരുമാനം എടുക്കാൻ ഏഴു മാസമുണ്ട്.’- ധോണി പറഞ്ഞു. ഫൈനലിൽ ഗുജറാത്തിനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ചാണ് ചെന്നൈ കിരീടം ഉയർത്തിയത്. സിഎസ്കെയുടെ അഞ്ചാം കിരീടം.
Read Moreസൂപ്പറായി ചെന്നൈ; ഗുജറാത്തിനെ തകർത്ത് അഞ്ചാം ഐപിഎൽ കിരീടം
അഹമ്മദാബാദ്: നരേന്ദ്ര മോദി സ്റ്റേഡിയത്തില് പെരിയ വിസിൽ മുഴക്കി ധോണിയും സംഘവും. ഗുജറാത്ത് ടൈറ്റന്സിനെ തോൽപ്പിച്ച് ചെന്നൈ സൂപ്പർ കിംഗ്സ് ഐപിഎൽ കിരീടത്തിൽ മുത്തമിട്ടു. തുടര്ച്ചയായ രണ്ടാം കിരീടം മോഹിച്ച് കലാശപ്പോരിനിറങ്ങിയ ഗുജറാത്തിനെ അഞ്ചുവിക്കറ്റിനാണ് ചെന്നൈ തോൽപ്പിച്ചത്. മഴമൂലം 15 ഓവറാക്കി ചുരുക്കിയ മത്സരത്തില് ഗുജറാത്തിനെതിരായ 171 റണ്സ് വിജയലക്ഷ്യം അവസാന പന്തിലാണ് ചെന്നൈ മറികടന്നത്. അവസാന രണ്ടു പന്തിൽ 10 റൺസ് വേണമായിരുന്നു. ഒരു സിക്സും ഒരു ഫോറും നേടി രവീന്ദ്ര ജഡേജ ചെന്നൈയെ വിജയത്തിലെത്തിച്ചു. ചെന്നൈയുടെ അഞ്ചാം ഐപിഎൽ കിരീടമാണിത്. രസംകൊല്ലി മഴ ഗുജറാത്ത് ഉയർത്തിയ 215 റൺസ് വിജയലക്ഷ്യവുമായി ചെന്നൈ മറുപടി ബാറ്റിംഗിനിറങ്ങിയപ്പോൾ രസംകൊല്ലിയായി മഴയെത്തി. ആദ്യ ഓവറിലെ മൂന്നു പന്തിനുശേഷം കളി നിർത്തിവച്ചു. പിന്നീട് ഡക്ക്വര്ത്ത് ലൂയിസ് നിയമപ്രകാരം മത്സരം 15 ഓവറാക്കി വെട്ടിച്ചുരുക്കി. ചെന്നൈയുടെ വിജയലക്ഷ്യം 171 റണ്സായി മാറി.…
Read Moreമലേഷ്യ മാസ്റ്റേഴ്സ് കിരീടം സ്വന്തമാക്കി മലയാളി താരം പ്രണോയ്
ക്വലാലംപുർ: മലയാളി ബാഡ്മിന്റണ് താരം എച്ച്.എസ്. പ്രണോയ് മലേഷ്യ മാസ്റ്റേഴ്സ് ജേതാവ്. പുരുഷ സിംഗിൾസ് ഫൈനലിൽ ചൈനീസ് താരം വെംഗ് ഹോംഗ് യാംഗിനെ കീഴടക്കിയാണു പ്രണോയിയുടെ കിരീടനേട്ടം. മൂന്നു ഗെയിമുകൾ നീണ്ട മത്സരത്തിൽ 21-19, 13-21, 21-18 എന്ന സ്കോറിനാണ് പ്രണോയിയുടെ വിജയം. പ്രണോയിയുടെ പ്രഥമ ബിഡബ്ള്യുഎഫ് വേൾഡ് ടൂർ കിരീടമാണിത്.
Read Moreഏറ്റവുമധികം ഫുട്ബോൾ കിരീടങ്ങളെന്ന നേട്ടം സ്വന്തമാക്കി മെസി
പാരീസ്: ഏറ്റവുമധികം ഫുട്ബോൾ കിരീടങ്ങളെന്ന നേട്ടം ഇനി ലയണൽ മെസിയുടെ പേരിൽ. ഇന്നലെ പിഎസ്ജിക്കൊപ്പം ലീഗ് വണ് കിരീടം നേടിയതോടെ മെസിയുടെ ഷെൽഫിലെ കിരീടങ്ങളുടെ എണ്ണം 43 ആയി. ബാഴ്സലോണയിലെ മുൻ സഹതാരം ഡാനി ആൽവ്സിനൊപ്പം ഈ നേട്ടം പങ്കിടുകയാണു മെസി. പാരീ സാൻ ഷെർമയ്നൊപ്പമുള്ള മെസിയുടെ രണ്ടാം ലീഗ് വണ് കിരീടമാണിത്. ബാഴ്സലോണയ്ക്കൊപ്പം 10 ലാ ലിഗ കിരീടങ്ങളും നാലു ചാന്പ്യൻസ് ലീഗ് കിരീടങ്ങളുമടക്കം 35 കിരീടങ്ങൾ മെസി നേടി. അർജന്റീനയ്ക്കൊപ്പം ലോകകപ്പും കോപ അമേരിക്കയും ഫൈനലിസിമയും നേടാൻ മെസിക്കായി. മെസി @ 496 പാരീസ്: യൂറോപ്പിലെ അഞ്ചു പ്രധാന ലീഗുകളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന റിക്കാർഡ് പേരിലാക്കി പിഎസ്ജി താരം ലയണൽ മെസി. ലീഗ് വണ്ണിൽ സ്ട്രാസ്ബർഗിനെതിരായ മത്സരത്തിൽ ഗോൾ നേടിയതോടെയാണു മെസി പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ മറികടന്നത്. 575…
Read Moreചവപ്പുകാർഡ് കണ്ട് പുറത്തായെങ്കിലും വിനീഷ്യസിനെ വിലക്കില്ല
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ വലൻസിയയ്ക്കെതിരായ മത്സരത്തിൽ ചുവപ്പുകാർഡ് കണ്ട് പുറത്തായ റയൽ മാഡ്രിഡിന്റെ ബ്രസീൽ താരം വിനീഷ്യസ് ജൂണിയറിനു വിലക്കില്ല. ഇഞ്ചുറി ടൈമിൽ വലെൻസിയൻ താരം ഹ്യൂഗോ ഡ്യൂറോയുടെ മുഖത്തടിച്ചെന്ന കുറ്റത്തിനായിരുന്നു വിനീഷ്യസ് ചുവപ്പുകാർഡ് കണ്ടത്. എന്നാൽ, അതിനു മുന്പ് ഡ്യൂറോ വിനീഷ്യസിന്റെ കഴുത്തു കൂട്ടി ചുറ്റിപ്പിടിച്ച ദൃശ്യം വിഎആർ റഫറി മാച്ച് റഫറിയെ കാണിച്ചില്ല. ഇതിനു പിന്നാലെ വിനീഷ്യസ് വംശീയാധിക്ഷേപം ലാ ലിഗയിലും സ്പെയ്നിൽ സാധാരണമാണെന്നു സോഷ്യൽ മീഡിയയിൽ കുറിച്ചു. വിഎആർ റഫറിയെ സസ്പെൻഡ് ചെയ്ത സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ, വിനീഷ്യസിനെ ചുവപ്പു കാർഡ് കാണുന്പോഴുള്ള മത്സരവിലക്കിൽനിന്നു മുക്തനുമാക്കി. വിനീഷ്യസിനെതിരേ വംശീയാധിക്ഷേപം നടന്ന വലൻസിയൻ സ്റ്റേഡിയത്തിലെ സ്റ്റാൻഡിൽ അഞ്ചു മത്സരങ്ങളിൽ ആരാധകർക്കു പ്രവേശന വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്.
Read Moreതല കൊള്ളാം! ഇന്ത്യൻ ക്രിക്കറ്റ് കണ്ട ഏറ്റവും തന്ത്രശാലിയായ ക്യാപ്റ്റൻ
ഇന്ത്യൻ ക്രിക്കറ്റ് കണ്ട ഏറ്റവും തന്ത്രശാലിയായ ക്യാപ്റ്റനാണ് എം.എസ്. ധോണി എന്നതിൽ രണ്ടാമതൊരഭിപ്രായമില്ല. ഐസിസി ട്വന്റി-20, ഏകദിന കിരീടങ്ങൾ ധോണിയുടെ തന്ത്രങ്ങളുടെ ഫലമായി ഇന്ത്യൻ ടീം സ്വന്തമാക്കിയത് ചരിത്രം. രാജ്യാന്തര വേദിയിൽനിന്നു പടിയിറങ്ങിയിട്ട് വർഷം നാലാകുന്നെങ്കിലും നാല്പത്തിയൊന്നുകാരനായ ധോണിയാണ് ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ എല്ലാമെല്ലാം. തലയെന്നു വിളിക്കപ്പെടുന്ന ധോണിയുടെ തലയിലുദിച്ച ഒരു തന്ത്രവും ഒരു കുതന്ത്രവുമായിരുന്നു ഐപിഎൽ 2023 ക്വാളിഫയർ ഒന്നിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ജയത്തിൽ ശ്രദ്ധിക്കപ്പെട്ടത്. നിലവിലെ ചാന്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസിനെ ക്വാളിഫയർ ഒന്നിൽ 15 റണ്സിനു കീഴടക്കിയാണ് ചെന്നൈയുടെ ഫൈനൽ പ്രവേശം, ചെന്നൈയുടെ 10-ാം ഐപിഎൽ ഫൈനലിൽ. ഐപിഎൽ ചരിത്രത്തിൽ 10 തവണ ഫൈനൽ കളിക്കുന്ന ആദ്യടീമാണു ചെന്നൈ സൂപ്പർ കിംഗ്സ്. ഈ സീസണായിരിക്കും ധോണിയുടെ അവസാന ഐപിഎൽ എന്നാണു കരുതപ്പെടുന്നത്. കിരീടത്തോടെ ധോണിക്ക് ഐപിഎൽ വേദിയിൽനിന്നു പടിയിറങ്ങാനാകുമോ…
Read Moreചരിത്ര നേട്ടം; ലോക ഒന്നാം നമ്പർ താരമായി നീരജ് ചോപ്ര
ദോഹ: ജാവലിൻ ത്രോയിൽ ലോക ഒന്നാം നന്പറായി ഇന്ത്യയുടെ ഒളിന്പിക് ചാന്പ്യൻ നീരജ ചോപ്ര. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് നീരജ്. ലോക ചാന്പ്യനായ ആൻഡേഴ്സണ് പീറ്റേഴ്സിനേക്കാൾ 22 പോയിന്റ് മുന്നിലാണ് നീരജ് ചോപ്ര. നീരജിന് 1455ഉം ആൻഡേഴ്സണ് പീറ്റേഴ്സിന് 1433ഉം പോയിന്റാണ്. ദോഹ ഡയമണ്ട് ലീഗിൽ സ്വർണം നേടിയാണ് നീരജ് ചോപ്ര 2023 സീസണ് ആരംഭിച്ചത്. ഒളിന്പിക്സ് സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ അത്ലറ്റ് കൂടിയാണ് നീരജ് ചോപ്ര.
Read Moreഫ്രഞ്ച് ഓപ്പണിൽനിന്ന് റാഫേൽ നദാൽ പിന്മാറി
മനാകോർ: ഫ്രഞ്ച് ഓപ്പണിൽനിന്നും ടെന്നീസ് താരം റാഫേൽ നദാൽ പിൻമാറി. പരിക്കിനെ തുടർന്നാണ് സൂപ്പർ താരത്തിന്റെ പിൻമാറ്റം. അതേസമയം 2024 ടെന്നീസിലെ അവസാന വർഷമായിരിക്കുമെന്നും നദാൽ പറഞ്ഞു. 19 വർഷത്തിനിടെ ഇതാദ്യമായാണ് ഫ്രഞ്ച് ഓപ്പണിൽനിന്ന് നദാൽ പിന്മാറുന്നത്. 14 തവണ സിംഗിള്സ് കിരീടം നേടിയ റാഫേല് നദാലിന്റെ പേരിലാണ് ഫ്രഞ്ച് ഓപ്പണ് ഏറ്റവും കൂടുതല് തവണ സ്വന്തമാക്കിയതിന്റെ റെക്കോര്ഡ്. ഈ വർഷം ജനുവരിയിൽ നടന്ന ഓസ്ട്രേലിയൻ ഓപ്പണിൽനിന്നും നദാൽ പരിക്കിനെ തുടർന്ന് പിന്മാറിയിരുന്നു.
Read More