ആറന്മുളയില്‍ അഷ്ടമിരോഹിണി വള്ളസദ്യ നാളെ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പ്രയാര്‍ ഗോപാലകൃ ഷ്ണന്‍ നിര്‍വഹിക്കും

alp-rohiniആറന്മുള: ആറന്മുളയിലെ പ്രസിദ്ധമായ അഷ്ടമിരോഹിണി വള്ളസദ്യ നാളെ നടക്കും. നാളെ രാവിലെ 11.30ന് അഷ്ടമി രോഹിണി  വള്ളസദ്യയുടെ ഉദ്ഘാടനം ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പ്രയാര്‍ ഗോപാലകൃ ഷ്ണന്‍ നിര്‍വഹിക്കും. എന്‍എസ് എസ് പ്രസിഡന്റ് പി. എന്‍. നരേന്ദ്രനാഥന്‍ നായര്‍ മുഖ്യാതിഥിയായിരിക്കും. 40 ലധികം വിഭവങ്ങളുമായി ക്ഷേത്രാങ്കണത്തില്‍ നടക്കുന്ന സമൂഹ സദ്യയില്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുക്കും. കരക്കാര്‍ ഏറെയും പള്ളിയോടങ്ങളില്‍ ക്ഷേത്രക്കടവില്‍ എത്തിയാണ് സദ്യയില്‍ പങ്കെടുക്കുന്നത്.

പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നാളെ നടക്കുന്ന അഷ്ടമിരോഹിണി വള്ളസദ്യയ്ക്കായി കാഞ്ഞിരപ്പള്ളി ചേനപ്പാടി കരയില്‍ നിന്നുള്ള ഭക്തര്‍  തൈരുമായി ഇന്നലെ ക്ഷേത്രത്തിലെത്തി. വാഴൂര്‍ തിര്‍ഥപാദാശ്രമം മഠാധിപതി ഗരുഡധ്വജാനന്ദ തീര്‍ഥപാദരുടെ നേതൃത്വത്തില്‍ പാര്‍ഥസാരഥി ഭക്തജന സമിതിയാണ് വള്ള സദ്യയ്ക്കായി തൈര് സമര്‍പ്പിച്ചത്. അഷ്ടമിരോഹിണി വള്ളസദ്യയ് ക്കായുള്ള 1200 ലീറ്റര്‍ തൈരാണ് പ്രത്യേകം അലങ്കരിച്ച വാഹനത്തില്‍ ഹരേരാമ കീര്‍ത്തനങ്ങളോടെ ആറന്മുളയിലെത്തിച്ചത്.

കിഴക്കേനടയിലെത്തിയ  ചേനപ്പാടിക്കരക്കാരെ പള്ളിയോട സേവാസംഘം ഭാരവാഹികള്‍ സ്വീകരിച്ചു.  പരമ്പരാഗത ആചാരങ്ങളോടെയുള്ള തൈരുസമര്‍പ്പണം അഷ്ടമിരോഹിണി വള്ളസദ്യയുടെ പ്രത്യേകതയാണ്. വള്ളസദ്യയ്ക്കായി അടുപ്പിലേക്ക് അഗ്‌നി പകര്‍ന്നതോടെ  സദ്യയ്ക്കുള്ള വിഭവങ്ങള്‍ ഒരുങ്ങിത്തുടങ്ങി. ഇന്നലെ രാവിലെ 9.50 നും 10.24 നും മധ്യേയുള്ള മുഹൂര്‍ത്തില്‍ അടുപ്പിലേക്ക് അഗ്‌നി പകര്‍ന്നതോ ടെയാണ് പാചക ജോലികള്‍ക്ക് തുടക്കമായത്. മേല്‍ശാന്തി നാരായ ണന്‍ നമ്പൂതിരി ശ്രീകോവിലില്‍ നിന്ന് പകര്‍ന്ന് നല്‍കിയ ദീപം ഊട്ടുപുരയിലെ നിലവിളക്കിലേക്ക് പകര്‍ന്നു. തുടര്‍ന്ന് മുഖ്യ പാചകക്കാരനും പാചക വിദഗ്ധനുമായ പഴയിടം മോഹനന്‍ നമ്പൂതിരി പ്രധാന അടുപ്പിലേക്ക് അഗ്‌നി പകര്‍ന്നു.

പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ. ജി. ശശിധരന്‍ പിള്ള, സെക്രട്ടറി പി. ആര്‍. രാധാകൃഷ്ണന്‍, ഫുഡ് കമ്മിറ്റി കണ്‍വീനറും വൈസ് പ്രസിഡന്‍റുമായ കെ. പി. സോമന്‍, ജോയിന്റ് സെക്രട്ടറി രാഹുല്‍ രാജ്, ദേവസ്വം അസിസ്റ്റന്റ് കമ്മിഷണര്‍ ഇന്‍ചാര്‍ജ് രാജീവ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ വേണുഗോപാല്‍, വളളസദ്യ നിര്‍വഹണ സമിതിയംഗങ്ങളായ കെ. ഹരിദാസ്, അനില്‍കുമാര്‍, പള്ളിയോട സേവാസംഘം എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗ ങ്ങളായ സി. കെ. ഹരിശ്ചന്ദ്രന്‍, വി. വിശ്വനാഥപിള്ള, സഞ്ജീവ് കുമാര്‍, അശോക് കുമാര്‍,  അഷ്ടമിരോ ഹിണി വള്ളസദ്യ ഉപസമിതി കണ്‍വീനര്‍ എ. ആര്‍. അനില്‍ കുമാര്‍ എന്നിവര്‍ ചടങ്ങില്‍ സന്നി ഹിതരായിരുന്നു.

പാചക വിദഗ്ധന്‍കൂടിയായ പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ നൂറോളം വരുന്ന പാചക തൊഴിലാളികള്‍ തികഞ്ഞ സാങ്കേതിക മികവോടെയാണ് വിഭവങ്ങള്‍ ഒരുക്കുന്നത്. പള്ളിയോട സേവാസംഘത്തിന്റെ അംഗീകൃത കരാറുകാരില്‍ ഒരാളായ പഴയിടം മോഹനന്‍ നമ്പൂതിരി ഇതാദ്യമായാണ് അഷ്ടമിരോഹിണി വള്ളസദ്യ ഒരുക്കുന്നത്.

Related posts