കോടഞ്ചേരി: പതങ്കയത്ത് കഴിഞ്ഞ വെള്ളിയാഴ്ച്ച വൈകുനേരം അഞ്ചോടെ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടത്തി. അരീക്കോട് എടശേരികടവ് തച്ചറക്കാവില്‍ ആസിഫലി (22)യുടെ മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്. പനങ്കയം വെള്ളച്ചാട്ടത്തിന് താഴെ ആനക്കാംപൊയില്‍ ഭാഗത്തിനോട് ചേര്‍ന്നാണ് നട്ടുകാര്‍ ഉള്‍പ്പെടെയുള്ള സംഘം മൃതദേഹം കണ്ടത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ പകലും രാത്രിയുമായി വിവിധ സംഘങ്ങളായി തെരച്ചില്‍ നടത്തിയിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച്ച പതങ്കയത്ത് വിനോദയാത്രയ്ക്കെത്തിയ നാലംഗ സംഘത്തില്‍പ്പെട്ടതായിരുന്നു ഒഴുക്കില്‍പ്പെട്ട ആസിഫലി. ഇരുവഴിഞ്ഞിപുഴയില്‍ പതങ്കയത്ത് ആനക്കാംപൊയില്‍ ഭാഗത്തുനിന്ന് പുഴ മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നിടയിലാണ് ഒഴുക്കില്‍പ്പെട്ടത്. പുഴയിലെ പാറക്കൂട്ടങ്ങളും ശക്തമായ ഒഴുക്കും തെരച്ചില്‍ നടത്താന്‍ പ്രയാസം സൃഷ്ടിച്ചു.