മാനവരാശിയുടെ രക്ഷക്കായി സ്വര്‍ഗത്തില്‍ നിന്നു കൊണ്ടുവന്ന പഴം– അതാണ് മക്കോട്ട ദേവ എന്ന പേരിനര്‍ഥം. ഇന്തോനേഷ്യയിലേയും മലേഷ്യയിലേയും തനതു ഫലവര്‍ഗമായ മക്കോട്ടദേവയെ കേരളത്തില്‍ ഉത്പാദിപ്പിച്ചതിന്റെ ക്രെഡിറ്റ് കോട്ടയം പള്ളിക്കത്തോട് ചെങ്ങളത്തുള്ള ചെരിപ്പുറത്ത് നഴ്സറി ഉടമ ടോം സി ആന്റണിക്കാണ്. വ്യത്യസ്തതകള്‍ നിറഞ്ഞ നഴ്സറി സംരംഭവും ഇദ്ദേഹം നടത്തുന്നുണ്ട്.
ഒന്നുമുതല്‍ 18 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഉഷ്ണമേഖല ഫലവര്‍ഗമാണ് മക്കോട്ടദേവ. അലങ്കാര സസ്യമായും വളര്‍ത്താവുന്ന ഒന്നാണിത്. 10 മുതല്‍ 20 വര്‍ഷം വരെ ആയുസ്. പഴം ആദ്യം പച്ചനിറത്തിലും പഴുക്കുമ്പോള്‍ ചുവപ്പുകലര്‍ന്ന മജന്ത നിറത്തിലുമായിരിക്കും. നേരില്‍ കഴിക്കാന്‍ കൊള്ളില്ല.
കുരുവിനു ചെറിയ വിഷാംശവുമുണ്ട്. എന്നാല്‍ ഇതിന്റെ സത്ത് ട്യൂമറിനെതിരേ ഔഷധമായി ഉപയോഗിക്കുന്നു. പ്രമേഹരോഗികള്‍ ക്ഷീണം കുറക്കാന്‍, ഇതിന്റെ അരിഞ്ഞുണങ്ങിയ മാംസളഭാഗം ഇട്ട് വെള്ളം തിളപ്പിച്ച് കുടിക്കാറുണ്ട്. ആന്റി ഓക്സിഡന്റായും ആന്റി വൈറല്‍, ആന്റി ഫംഗല്‍, ആന്റി ബാക്ടീരിയല്‍ ഏജന്റായും ഇതറിയപ്പെടുന്നു. പ്രത്യുത്പാദനശേഷി വര്‍ധിപ്പിക്കുന്നതിനുള്ള ഔഷധമെന്നപേരിലും പ്രശസ്തമാണ് മക്കോട്ട ദേവ. ഹൃദ്രോഗം, കാന്‍സര്‍ എന്നിവയുടെ ചികിത്സയിലും ഇതുപയോഗിക്കുന്നു. പലേറിയ മാക്രോകാര്‍പ (ജവമഹലൃശമ ാമരൃീരമൃുമ) എന്നാണ് ശാസ്ത്ര നാമം. ത്വക്കു രോഗങ്ങള്‍ക്കും ഔഷധമാണ്. ഉയര്‍ന്ന രക്തസമ്മര്‍ദം, സ്ട്രോക്കുകള്‍, ഉയര്‍ന്ന കൊളസ്ട്രോള്‍, കിഡ്നി വീക്കം, യൂറിക്ക് ആസിഡ് പ്രശ്നങ്ങള്‍, ടോണ്‍സലൈറ്റിസ് തുടങ്ങി നിരവധി രോഗങ്ങള്‍ ശമിപ്പിക്കാന്‍ കഴിവുണ്ടിതിന്. മനുഷ്യശരീരത്തിന് ആവശ്യം വേണ്ട നാലു രാസപദാര്‍ഥങ്ങള്‍ ഇതിലടങ്ങിയിട്ടുണ്ട്. കൊളസ്ട്രോള്‍ കുറച്ച് ഹൃദ്രോഗ സാധ്യത ലഘൂകരിക്കുന്ന ഫ്ളാവോനോയ്ഡ് (എഘഅഢഛചഛകഉ), ശരീരത്തില്‍ നിന്ന് വിഷാംശം നീക്കുന്ന ആല്‍ക്കലോയ്ഡ് (അഘഗഅഘഛകഉ), വൈറസിനേയും ബാക്ടീരിയയേയും തുരത്തുന്ന സപോനിന്‍ (ടഅജഛചകച), അലര്‍ജികള്‍ അകറ്റാന്‍ സഹായിക്കുന്നപോളിഫെനോള്‍ (ജഛഘകഎഋചഛഘ) എന്നിവയാണിവ. എന്നാല്‍ ഗര്‍ഭിണികള്‍ ഇതുപയോഗിക്കാന്‍ പാടില്ല.
ഉപയോഗിക്കേണ്ട വിധം
കുരുമാറ്റി അരിഞ്ഞുണക്കിയ മക്കോട്ടദേവ 500 മില്ലിലിറ്റര്‍ വെള്ളത്തിലിട്ട് തിളപ്പിച്ച് ഇത് 250 മില്ലിലിറ്റര്‍ ആക്കിയ ശേഷം രാവിലെയും രാത്രിയും കുടിക്കാം. സൈഡ് ഇഫക്ടുകള്‍ ഒന്നും തന്നെയില്ലെന്നാണ് കരുതപ്പെടുന്നത്.
മക്കോട്ട ദേവയും ടോമും
ടോം സി ആന്റണിയുടെ ചെരിപ്പുറത്തു നഴ്സറിയില്‍ മക്കോട്ട ദേവയെ എത്തിച്ചത് ഇന്തോനേഷ്യയില്‍ നിന്നു വന്ന സുഹൃത്താണ്. കടുത്ത പ്രമേഹം ബാധിച്ച് ക്ഷീണിതനായിരുന്ന ടോം ഇതിന്റെ വെള്ളം കുടിച്ച് ക്ഷീണത്തെ മറികടന്നു. ഇതിന്റെ വിത്തിട്ട് കിളിര്‍പ്പിച്ചു. രണ്ടാം കൊല്ലം കായ്ച്ചു. അതില്‍ നിന്നു വിത്തെടുത്ത് 50 തൈകളാക്കി. ഇന്നിപ്പോള്‍ ഇതെല്ലാം കായ്ക്കുന്നു. ഡിസംബറില്‍ ഇതിന്റെ തൈകള്‍ വില്പനയ്ക്കു പാകമാകും. ഒന്നര അടി താഴ്ചയിലുള്ള കുഴിയില്‍ ചാണകപ്പൊടി അടിവളമായി നല്‍കിയാണ് ചെടി നടേണ്ടത്. തണല്‍ ആവശ്യമുള്ള സസ്യമായതിനാല്‍ റബറിനിടവിളയായും നടാം. എട്ടടി അകലത്തില്‍ വേണം തൈകള്‍ വയ്ക്കാന്‍. പൂവിട്ട് നാലു മാസത്തിനുള്ളില്‍ വിളവെടുക്കാം.
വൈവിധ്യമുള്ള നഴ്സറി സംരംഭം
ചെരിപ്പുറത്തു നഴ്സറി വൈവിധ്യമുള്ള ഒരു സംരംഭം കൂടിയാണ്. പല വന്‍കിട വിത്തുത്പാദകരും ഇവിടെ അവരുടെ വിത്തുകളെത്തിക്കുന്നു. ചിലകമ്പനികള്‍ വിത്തുകള്‍ കേരളത്തില്‍ വിളയുമോയെന്നു പരിശോധിക്കുന്നതും ഇവിടെ തന്നെ. ഇത്തരത്തില്‍ ഒരു പരീക്ഷണം വിജയിച്ചതിന്റെ സന്തോഷത്തിലാണ് ടോം. നിരജ്ഞന് ഭാട്ട എന്ന ഛത്തീസ്ഗഡ് സ്വദേശിയുടെ 45 സെന്റീമീറ്റര്‍ നീളവും അരക്കിലോയിലധികം തൂക്കവും വരുന്ന വഴുതിന ഇവിടെ വിളയുമെന്നു തെളിയിച്ചു. അരക്കിലോയിലധികം തൂക്കമുള്ള വഴുതിന വിത്തിനു പാകമായി വരുന്നു. ചിതല് ശല്യം വിളകളില്‍ നിന്നും വീട്ടില്‍ നിന്നും ഒഴിവാക്കാന്‍ സഹായിക്കുന്ന കരിങ്കൊട്ടയുടെ തൈകള്‍ ശാസ്ത്രജ്ഞരുടെ നിര്‍ദ്ദേശാനുസരണം ഇവിടെ തയാറാക്കി വില്‍ക്കുന്നു. ഇതിന്റെ ഇലയിട്ടാല്‍ ചിതല് അവിടെനിന്നും പമ്പകടക്കും. മലമ്പനിയെ പ്രതിരോധിക്കുന്ന കൊയ്ന, കിരിയാത്ത് എന്നിവയും ടോമിന്റെ ശേഖരത്തിലുണ്ട്. 15 ഏക്കറിലെ സംരംഭമാണ് നഴ്സറി. 20 കൊല്ലമായി തുടങ്ങിയിട്ട്. ആദ്യം റബര്‍ നഴ്സറിയായിരുന്നു. അതില്‍ പ്രതിസന്ധിവന്നപ്പോള്‍ വൈവിധ്യവത്കരണം നടപ്പാക്കുകയായിരുന്നു. സാന്തോള്‍ എന്ന വിദേശിപ്പഴം ലഹരി തരുന്നതാണ്. ഇത് കായ്ക്കാറായി നില്ക്കുന്നു. പ്ലാവില്‍ നിരവധിയിനങ്ങള്‍ വില്പനയ്ക്കുണ്ട്. ചെമ്പരത്തി വരിക്ക, സിന്ദൂര വരിക്ക, മങ്കടേ റെഡ്, എല്ലാകാലത്തും കായ്ക്കുന്ന ഓള് സീസണ് പ്ലാവ്, ബ്ര,ീലിയന്‍ തിപ്പലിയില്‍ ഗ്രാഫ്റ്റ് ചെയ്ത കുരുമുളക് രണ്ടാം വര്‍ഷം കായ്ക്കും. തിപ്പലിയ്ക്ക് വേരു കൂടുതലുള്ളതു കാരണമാണിത്. ഗ്രാഫ്റ്റ് അവക്കാഡോ, മുള്ളാത്ത ബഡ്, മങ്കോസ്റ്റിന് തുടങ്ങി നിരവധി ചെടികള്‍ ഇവിടെ വില്‍ക്കുന്നു. മിനിയേച്ചര്‍ പൂക്കളും ധാരാളമുണ്ട്. ഭാര്യ സിജിയും മക്കാളായ ഫെബിനും ലിയയും ജോസുമെല്ലാം ടോമിനൊപ്പം കൃഷിപ്പണികളില്‍ വ്യാപൃതരാണ്.
ഫോണ്‍ ടോം സി ആന്റണി–97472 52299.
ലേഖകന്റെ ഫോണ്‍– 93495 99023.
– ടോം ജോര്‍ജ്