വടകര: തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം കാണുന്ന അത്ഭുത കൂട്ടുകെട്ടായ കോലീബി സഖ്യമാണ് കേരളത്തിലെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട്. മുമ്പ് പല സ്ഥലത്തും കണ്ട ഈ അത്ഭുതജീവി ഇപ്പോള്‍ തിരുവനന്തപുരത്താണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഓര്‍ക്കാട്ടേരിയില്‍ എല്‍ഡിഎഫ്് പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. ഇന്ന് രാഷ്ട്രീയത്തില്‍ തത്വങ്ങളില്ല. രാജ്യസഭാ സീറ്റിനും ലോക്സഭാ സീറ്റിനും വേണ്ടിയുള്ള ഓട്ടമാണ്.
ഇതിനിടയിലാണ് ഇത്തരം വിചിത്ര സഖ്യങ്ങള്‍ ഉണ്ടാകുന്നത്. തലയും ഉടലുമില്ലാത്ത ഈ അത്ഭുതജീവിക്ക് അധികാരത്തിന്റെ വിശപ്പുമാത്രമാണ് ഉള്ളതെന്നും വൃന്ദ കാരാട്ട് പറഞ്ഞു. യോഗത്തില്‍ എ.കെ. കുഞ്ഞിക്കണാരന്‍ അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ഥി സി.കെ. നാണു, പി.സതീദേവി, ഇ.എം.ദയാനന്ദന്, എം.കെ.പ്രേംനാഥ്, ആര്.ഗോപാലന് എന്നിവര്‍ സംസാരിച്ചു.