ജാതി പിശാചുക്കളില്‍ നിന്ന് രക്ഷനേടാനും പോര് ആവശ്യം: കുരീപ്പുഴ ശ്രീകുമാര്‍

klm-kuripuzhaകൊല്ലം: ജാതി പിശാചുക്കളില്‍ നിന്ന് രക്ഷനേടാനും പോര് ആവശ്യമാണെന്ന് കവി കുരീപ്പുഴ ശ്രീകുമാര്‍ അഭിപ്രായപ്പെട്ടു. ഏത് നിമിഷവും ആക്രമിക്കപ്പെടുമെന്നും, കൊല്ലപ്പെടുമെന്നുമുള്ള ഭീതി നമ്മുടെ നാട്ടിലെ ഒരു വിഭാഗം ജനങ്ങളിലും കണ്ടു തുടങ്ങി. വംശീയതയുടെ പേരില്‍ കഴുത്തറുക്കുന്ന ചിത്രങ്ങളും, വാര്‍ത്തകളും നമ്മുടെ നാട്ടിലല്ലല്ലോ എന്ന് ആശ്വസിക്കാനാകാത്ത അവസ്ഥ വരുന്നു. ജാതിവിഷം മനസുകളെ അത്രമാത്രം മലിനമാക്കുകയാണെന്ന് കുരീപ്പുഴ പറഞ്ഞു.

വസ്ത്രം ധരിക്കാനും ഒരുമിച്ചിരുന്ന് ആഹാരം കഴിക്കാനും ഉള്ള സ്വാതന്ത്ര്യം പൊരുതി നേടിയതുപോലെ ജാതി പിശാചുക്കളില്‍ നിന്ന് രക്ഷനേടാനും പോര് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.കളേഴ്‌സ് ഫിലിം സൊസൈറ്റി സംഘടിപ്പിച്ച “മതാതീത സന്ദേശ യാത്രയുടെ അനുഭവ സാക്ഷ്യ”ത്തില്‍ പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഫോക്ക്‌ലോര്‍ അക്കാദമിയുടെ ഈ വര്‍ഷത്തെ മികച്ച നാടന്‍ പാട്ടുകാരനുള്ള അവാര്‍ഡ് നേടിയ ബാനര്‍ജിക്ക് ചടങ്ങില്‍ സ്വീകരണം നല്‍കി. കളേഴ്‌സ് പ്രസിഡന്റ് എസ് സുധീശന്‍ അധ്യക്ഷനായിരുന്നു. അഡ്വ. എ ആര്‍ അയ്യപ്പന്‍പിള്ള, ഡോ. എന്‍ പങ്കജാക്ഷന്‍, എന്‍ ബാബുഷാ, കെ സുന്ദരേശന്‍, സെക്രട്ടറി ആര്‍. സഞ്ജീവ്, വൈസ് പ്രസിഡന്റ് കെ ചന്ദ്രന്‍ എന്നിവര്‍  പ്രസംഗിച്ചു.

Related posts