ജീവനക്കാരുടെ അലസമനോഭാവമോ ആളുകള്‍ ബിഎസ്എന്‍എലില്‍ നിന്നും അകലാന്‍ കാരണം ?

BIS-BSNLപാലാ: സ്വകാര്യ ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ മികച്ച സേവനവുമായി ശക്തമായ മത്സരവുമായി എത്തിയിട്ടും  അലസമനോഭാവവുമായി തുടരുകയാണ.് ബിഎസ്എന്‍എല്‍ നിലവില്‍ ഏറ്റവും വലിയ ഇന്റര്‍നെറ്റ് സേവനദാതാവ് ബിഎസ്എന്‍എല്‍ ആണെങ്കിലും പരാതികള്‍പരിഹരിക്കുന്നതില്‍ വരുത്തുന്ന വീഴ്ചകളും ജീവനക്കാരുടെ മനോഭാവവും ആളുകളെ ബിഎസ്എന്‍എല്ലില്‍ നിന്ന് അകലുന്നതില്‍ വലിയ പങ്കുവഹിക്കുന്നു്. മൊബൈല്‍ ഫോണുകള്‍ വ്യാപകമായ ഇന്നത്തെ കാലത്ത് ടെലിഫോണുകളുടെ ആയുസ് നിലര്‍ത്തിക്കൊുപോകുന്നതില്‍ മുഖ്യപങ്ക് വഹിച്ചിരുന്നത്. കുറഞ്ഞ നിരക്കില്‍ ബിഎസ്എന്‍എല്‍ നല്‍കിയിരുന്ന ഇന്റര്‍നെറ്റ് സേവനമായിരുന്നു.

എന്നാല്‍ ബിഎസ്എന്‍എല്‍ നല്‍കുന്ന ഇന്റര്‍നെറ്റ് സേവനത്തിന്റെ സമാനമായനിരക്കിലും വേഗത്തിലും മറ്റു സേവനദാതാക്കളും ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാക്കിതുടങ്ങിയതോടെ ഒട്ടേറെ ആളുകളാണ് ടെലിഫോണ്‍ കണക്ഷന്‍ ഉപേക്ഷിച്ചു തുടങ്ങിയിരിക്കുന്നത്. അതേ സമയം ബിഎസ്എന്‍എല്‍ ആകട്ടെ ടെലിഫോണ്‍ കണക്ഷനും ഇന്റര്‍നെറ്റ് സേവനങ്ങള്‍ മാസങ്ങളായി മുടങ്ങിക്കിടന്നാലും കൃത്യമായി ബില്ല് അയക്കുന്നതില്‍ മാത്രം യാതൊരു മുടക്കവും വരുത്താറില്ല. പരാതി നല്‍കാന്‍ എത്തിയാല്‍ പരാതി ബുക്കിലും ഫോണ്‍വിളിയുള്ള ബുക്കിങ്ങ് വഴിയും പരാതി നല്‍കിയാലും ഫലമുണ്ടാകാറില്ല. ഇനി പരാതി പരിഹരിക്കപ്പെട്ടാലും ഏറിയാല്‍ രാഴ്ച ്അതിനകം പഴയ സ്ഥിതിയിലാകും. ജില്ലയില്‍ പലയിടങ്ങളിലും ഇതാണ് അവസ്ഥ.

ബിഎസ്എന്‍ല്ലിന്റെ  ഇത്തരത്തിലുള്ള പ്രതികരണമാണ് ആളുകളുെ മനസുമടുപ്പിക്കുന്നതും മറ്റ് ഇന്റര്‍നെറ്റ് സേവനദാതാക്കളെ ആശ്രയിക്കാന്‍ പ്രേരിപ്പിക്കുന്നതും.  ഓഫീസിലിരിക്കുന്ന ഉദ്യോഗസ്ഥര്‍ ഏറെയുെങ്കിലും ഫീല്‍ഡിലിറങ്ങി പണിയെടുക്കുന്ന ജീവനക്കാര്‍ ആവശ്യത്തിന് ഇല്ലാത്തതിനാലാണ് സമയത്ത് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കാത്തതിന്റെ കാരണമായി അധികൃതര്‍ ചൂിക്കാട്ടുന്നത്. എന്നാല്‍ ഒരു കാലത്ത് ബിഎസ്എന്‍എല്ലിന്റെ മാത്രം കുത്തകയായിരുന്ന ഇന്റര്‍നെറ്റ് സേവനത്തിലക്കം മത്സരം ശക്തമായ സാഹചര്യത്തില്‍  പരാതി പരിഹരിക്കാനുള്ള കാലതാമസവും പരിഹരിക്കുന്നതിലും ഉദ്യോഗസ്ഥര്‍ക്ക് ഉപഭോക്താക്കളോടുള്ള മനോഭാവത്തിലും മാറ്റം വന്നില്ലെങ്കില്‍  ഒരു തലമുറയുടെ ആശയവിനിമയത്തിന് വിപ്ലവകരമായ വേഗം പകര്‍ന്ന ബിഎസ്എന്‍എല്‍ല്ലിന്റെ അന്ത്യം വിദൂരമാകില്ല

Related posts