നോട്ടുക്ഷാമം പരിഹരിക്കാന്‍ അക്ഷയ കേന്ദ്രങ്ങളില്‍ കിയോസ്ക് സംവിധാനം

pkd-akshyaപാലക്കാട്: കറന്‍സി നോട്ട് ക്ഷാമം പരിഹരിക്കാന്‍ ജില്ലയിലെ 30 അക്ഷയ കേന്ദ്രങ്ങളില്‍ വിവിധ ബാങ്കുകളുടെ സഹകരണത്തോടെ എ.ടി.എം മാതൃക യിലുള്ള കിയോസ്ക് സംവിധാനം ഏര്‍പ്പെടുത്തി. ഉണ്യാല്‍, കുളപ്പറമ്പ്, അലനെല്ലൂര്‍, ചെര്‍പുളശ്ശേരി ടൗണ്‍, ശ്രീകൃഷ്ണപുരം ഗവ.ആശുപത്രി ജങ്ഷന്‍, പള്ളിക്കുന്ന്, കരിമ്പ, തേനൂര്‍, പത്തിരിപ്പാല, കിണാവല്ലൂര്‍, പട്ടത്തലച്ചി, എരിമയൂര്‍, ആലത്തൂര്‍ സ്വാതി ജങ്ഷന്‍, കല്ലേപ്പുള്ളി, മന്തക്കാട്, പനമണ്ണ, പട്ടാമ്പി ടൗണ്‍, തൃത്താല എന്നിവിടങ്ങളില്‍ എസ്.ബി. ടിയുടേയും നന്ദന്‍കിഴായ, അകത്തേ ത്തറ, മുട്ടിക്കുളങ്ങര, കേര ളശ്ശേരി, ആറങ്ങോട്ടുകര, വട്ടേനാട്, അണിക്കോട് ജങ് ഷന്‍, എന്നിവിടങ്ങളില്‍ എസ്.ബി. ഐയുടേയും ചെത്തല്ലൂര്‍ ബാങ്ക്,നാട്ടുകല്‍, ആശുപത്രിപ്പടി, വാവന്നൂര്‍, കാളത്തോട്ടം പി.എച്ച്,സി എന്നിവിടങ്ങളില്‍ വിജയ ബാങ്കിന്റെയും അമ്പലപ്പാറ, കൊടുമ്പ് എന്നിവിടങ്ങളില്‍ പഞ്ചാബ് നാഷനല്‍ ബാങ്കിന്റെയും സഹകരണത്തോ ടെയാണ് കിയോസ്ക് സേവനം. ആധാര്‍ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ട് ഉള്ളവര്‍ക്ക് വിരലടയാളം പതിപ്പിച്ച് പണം പിന്‍വലിക്കാമെന്ന് പ്രൊജക്ട് മാനേജര്‍ അറിയിച്ചു.

Related posts