വടകര: കെ.കെ. രമ മുന്നോട്ടുവെക്കുന്നത് സ്നേഹത്തിന്റെ രാഷ്ട്രീയമാണെന്ന് മുന്‍ സിപിഎം നേതാവ് വി.പി. വാസുദേവന്‍. അതുകൊണ്ടുതന്നെയാണ് ടി.പി കൊല്ലപ്പെട്ടപ്പോള്‍ കൊല്ലാനെ കഴിയു തോല്പിക്കാനാവില്ലെന്ന് രമ പറഞ്ഞത്. അല്ലാതെ കൊലക്ക് കൊലയാണ് ഉത്തരമെന്നല്ല രമ പറഞ്ഞത്. നന്മയുള്ള മനുഷ്യരെല്ലാം രമയെ അംഗീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍്ത്തു. വടകരയില്‍ സഫ്ദര്‍ ഹാശ്മി നാട്യസംഘം സംഘടിപ്പിച്ച ടിപി സ്മൃതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്ന അദ്ദേഹം.
കെ.കെ.രമക്ക് കേരളം നല്കുന്ന ആദരവും അംഗീകാരവും ഇരന്നുവാങ്ങാനാണ് സിപിഎം രണ്ട് അപര സ്ഥാനാര്‍ഥികളെ രമയെന്ന പേരില്‍ അവതരിപ്പിച്ചതിലൂടെ ചെയ്യുന്നതെന്ന് ചടങ്ങില്‍ പങ്കെടുത്ത ഡോ: ആസാദ് പറഞ്ഞു. സിപിഎം രമക്കു നല്കിയ വെട്ടാണ് അപരസ്ഥാനാര്‍ഥി. കൂട്ടത്തില്‍ ടി.പി. രമയെന്ന ഒരാളെ അവതരിപ്പിച്ച് ടി.പി. ചന്ദ്രശേഖരനെ വീണ്ടും വെട്ടിയിരിക്കുകയാണ് സിപിഎം എന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ പി.സി. രാജേഷ് അധ്യക്ഷത വഹിച്ചു. ഡോ:പി. ഗീത, കെ.സി. ഉമേഷ് ബാബു, ഐ.വി. ബാബു, ചന്‍സ്, സിദ്ധാര്ത്ഥന് പരുത്തിക്കാട്, കെ.കെ. രമ എന്നിവര്‍ സംസാരിച്ചു.