സഹകരണ ബാങ്ക് ജീവനക്കാര്‍ പെന്‍ഷനുകള്‍ വീടുകളില്‍ എത്തിത്തുടങ്ങി

KLM-PENSIONBANKഅഞ്ചല്‍: തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ബാങ്കുകളിലൂടെയുംപോസ്‌റ്റോഫീസുകളിലൂടെയും വിതരണം നടത്തിവന്ന വിവിധ സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ സഹ കരണ ബാങ്ക് ജീവനക്കാര്‍ പെന്‍ഷ ന്‍ കാരുടെ വീട്ടുകളിലെത്തിച്ചു തുടങ്ങി. അറയ്ക്കല്‍ സഹകരണ ബാങ്കിന്റെവിതരണം ഇടമുളയക്കല്‍ഗ്രാമ പഞ്ചായത്ത്പ്രസിഡന്റ ് കെ.സി.ജോസുംബാങ്ക് പ്രസിഡന്റ്എം.എംഷാനവാസും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.

ചണ്ണപ്പേട്ട ബാങ്കില്‍ അലയമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ഹംസ ചണ്ണപ്പേട്ട സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ.രാജീവ് എന്നിവരും ഏരൂരില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒമനാ മുരളി സഹകരണ ബാങ്ക് പ്രസിഡന്റ് ഡി.വിശ്വ സേനന്‍ എന്നിവരും ഉദ്ഘാടനം ചെയ്തു. ത്രിതലപഞ്ചായത്തംഗങ്ങള്‍ സാമൂ ഹ്യപ്രവര്‍ത്തകര്‍ മുതലായവര്‍ സംബന്ധിച്ചു.

ഓരോ ബാങ്കിന്റേയും ചുമതലയില്‍ ശരാശരി അഞ്ഞൂറ് പെന്‍ഷനുകളാണ് ഒരു ദിവസം വിതരണം ചെയ്യാന്‍ കഴിയുന്നത്. സഹകരണ ബാങ്കുകളിലെ കളക്ഷന്‍ ഏജന്‍ ന്റുമാര്‍ മറ്റ് ജീവനക്കാര്‍ മുതലായവരാണ് പെന്‍ഷന്‍വീട്ടുകളിലെത്തിക്കുന്നത്. ഒരു പെന്‍ഷന്‍ വിതരണം ചെയ്യുന്നതിന്ന് അന്‍പത് രൂപയാണ് പ്രതിഫലമായി ലഭിക്കുന്നത് വിതരണം പൂര്‍ത്തിയായതിന് ശേഷമേ പ്രതിഫലം ലഭിക്കുകയുള്ളൂ’

Related posts