അക്ഷരഹാസന്‍ അഭിസാരികയായി വരുന്നു…

Akshara250716ഷമിതാഭ് എന്ന ആദ്യ ചിത്രത്തിലെ കയ്യടക്കമുള്ള അഭിനയം കൊണ്ടു തന്നെ ചേച്ചി ശ്രുതി ഹാസനെക്കാള്‍ മികച്ച നടി എന്നു പേരെടുത്തതാണ് അക്ഷര. 2010 മുതല്‍ സിനിമാ ലോകത്ത് സജീവമാണെങ്കിലും കാമറയ്ക്ക് പിന്നില്‍ നില്‍ക്കാനായിരുന്നു അക്ഷരയ്ക്ക് താല്‍പ്പര്യം. നിരവധി മികച്ച സംവിധായകര്‍ തേടി എത്തിയെങ്കിലും അഭിനയിക്കാനില്ലെന്ന നിലപാടിലായിരുന്നു താരം. എന്നാല്‍ 2014ല്‍ അമിതാഭ് ബച്ചനും ധനുഷിനുമൊപ്പം സ്വപ്നതുല്യമായ വരവ്‌നടത്തി. അതിനു ശേഷവും കാമറയ്ക്ക് പിന്നിലേക്കേ് പോയി.

ഇപ്പോള്‍ അടുത്ത വരവിന് ഒരുങ്ങുകയാണ് അക്ഷര. ജോണ്‍ ഏബ്രഹാം നിര്‍മിക്കുന്ന ചിത്രത്തില്‍ അഭിസാരികയുടെ വേഷമാണ് അക്ഷരയ്ക്ക്. ചിത്രത്തി ലെ നായികയാകാന്‍ ആദ്യം സമീപിച്ചത് ജനീലിയയെ യാണ്.  എന്നാല്‍ അഭിസാരികയുടെ വേഷത്തില്‍ അഭിനയിച്ച് തന്റെ ഇമേജ് കളയാ നില്ലെന്ന നിലപാടിലായിരുന്നു ജനീലിയ. പിന്നീട് അണിയറക്കാര്‍ അക്ഷരയെ സമീപിക്കുകയായിരുന്നു. കഥ കേട്ട ഉടന്‍ കഥാപാത്രത്തിന്റെ സവിശേഷത മനസിലാക്കിയ അക്ഷര സമ്മതം മൂളുകയായിരുന്നു. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടാന്‍ അണിയറ പ്രവര്‍ത്തകര്‍ തയ്യാറായിട്ടില്ല.

Related posts