അജ്ഞാത ജീവി ആടിനെ കൊന്നു

KKD-AADUമുക്കം: ഓമശേരി പഞ്ചായത്തിലെ അമ്പലക്കണ്ടിയില്‍ അജ്ഞാത ജീവി ആടിനെ കടിച്ചു കൊന്നു. ഞായ റാഴ്ച രാത്രിയാണ് സംഭവം. അമ്പലക്കണ്ടി പേവുംതൊടിക പാത്തുമ്മയുടെ വീട്ടിലെ ആടിനെയാണ് കൊന്നത്. ആടിന്റെ  കൈയിന്റെ ഭാഗത്തെയും, പിറകിലേയ്യം മാംസം കടിച്ചുപറിച്ച് ഭക്ഷിച്ച നിലയിലാണ്. കെട്ടിയ കയര്‍ കടിച്ചുപൊട്ടിച്ച ശേഷം ആടിനെ വലിച്ചുകൊണ്ടുപോയ നിലയിലാണുള്ളത്. രാത്രി 12ന് ഈ ഭാഗത്തുനിന്ന് ശബ്ദം കേട്ടതായി പരിസരവാസികള്‍ പറയുന്നു. സ്ഥലത്ത് വലിയ കാല്‍പ്പാടുകള്‍ കാണുന്നുണ്ട്. നായ്ക്കളായി രിക്കുമെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ കാല്‍പാടുകള്‍  മറ്റേതോ ജീവിയുടെത് പോലെയാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു. വനം കുപ്പ് ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ച രാവിലെ സ്ഥലം സന്ദര്‍ശിച്ചു.

Related posts