ചങ്ങരംകുളം: അടച്ചിട്ട വീടു കുത്തിത്തുറന്ന് ലക്ഷങ്ങളുടെ സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്ന സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാ ക്കിയതായി പോലീസ് അറിയിച്ചു. അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നതായി പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം കോലിക്കര സ്വദേശി ചെറുവത്തൂര്‍ ലിജു സി.മാത്യൂവിന്റെ വീട്ടില്‍ നിന്നാണ് പതിമൂന്ന് പവന് സ്വര്‍ണാഭരണങ്ങളും ഏഴായിരം രൂപയും മോഷണം പോയത്.
ശനിയാഴ്ച ഉച്ചക്ക് കുന്നംകുളത്തെ മരണം നടന്ന ബന്ധുവീട്ടില്‍ പോയ ലിജുവും കുടുംബവും ഇന്നലെ ഉച്ചയോടെ വീട്ടിലെത്തിയപ്പോഴാണ് വീട് കുത്തിത്തുറന്ന് അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണവും പണവും കവര്‍ച്ച ചെയ്ത വിവരം അറിയുന്നത്. തുടര്‍ന്ന് ചങ്ങരംകുളം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ചങ്ങരംകുളം എസ്ഐ ആര്. വിനോദ് കവര്‍ച്ച നടന്ന വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചു.
മലപ്പുറത്ത് നിന്ന് ഡോഗ് സ്കോഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. പൊന്നാനി സിഐ രാധാകൃഷ്ണപിളളക്കാണ് അന്വേഷണ ചുമതല. പ്രതികളെ എത്രയും പെട്ടെന്ന് പിടികൂടാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അന്വേഷണം ഊര്‍ജിതമാക്കിയതായും അന്വേഷണ സംഘം പറഞ്ഞു.