കല്യാണക്കാര്യം ചോദിച്ചാല്‍ ഇപ്പോള്‍ അതേക്കുറുച്ച് ചിന്തിക്കുന്നില്ല, കരിയറിനാണ് പ്രാധാന്യം എന്നൊക്കെ തട്ടിവിടുന്ന നടിമാരില്‍ നിന്നു വ്യത്യസ്തയാകുകയാണ് കാജല്‍ അഗര്‍വാള്‍. പറ്റിയ ഒരു ചെറുക്കനെ കിട്ടിയാല്‍ വിവാഹത്തിന് തയാറാണെന്ന് പറഞ്ഞ നടി, ചില നിബന്ധനകളും വയ്ക്കുന്നു.
ചെറുക്കന് നന്നായി പാചകം ചെയ്യാന്‍ അറിയണം എന്നതാണ് അതില്‍ ഏറ്റവും പ്രധാനപ്പെട്ട നിബന്ധന. വിവാഹം കഴിഞ്ഞാല്‍ തനിക്ക് അടുക്കളെ കയറാനൊന്നും പറ്റില്ല. കാരണം മറ്റൊന്നുമല്ല തനിക്കു പാചകം അറിയില്ല. പ്രണയിച്ച് വിവാഹം കഴിക്കാന്‍ തയാറാണ്. പക്ഷേ ഇതുവരെ ആരോടും പ്രണയം തോന്നിയിട്ടില്ല. ഇനി അങ്ങനെ ഒരാള്‍ വന്നാല്‍ പ്രണയിച്ച് വിവാഹം കഴിക്കുന്നതിനോട് എതിര്‍പ്പില്ല.
ഭാഷയോ ദേശമോ ഒന്നും പ്രശ്‌നമില്ല. എല്ലാ പെണ്‍കുട്ടികളെയും പോലെ ചെറുക്കന്‍ എന്നെ ഒരുപാട് സ്‌നേഹിക്കുന്ന ആളായിരിക്കണം. മറ്റെല്ലാ കാര്യത്തെക്കാളും അധികം പ്രാധാന്യം എനിക്ക് നല്‍കണം- കാജല്‍ പറയുന്നു. ഈ കണ്ടീഷന്‍ ഓകെ ആകുന്നവര്‍ക്ക് കാജലിനെ സമീപിക്കാം എന്ന് ചുരുക്കം. അതേസമയം അടുക്കളപ്പണി അറിയുന്ന ആള്‍ക്കാണ് മുന്‍തൂക്കം. മുംബൈയില്‍ ജനിച്ചുവളര്‍ന്ന കാജലിനിപ്പോള്‍ പ്രായം 31 ആയി.