അനിശ്ചിതകാല ടിപ്പര്‍ ലോറി സമരം നാളെ മുതല്‍

KNR-TIPPERപയ്യന്നൂര്‍: പോലീസും റവന്യൂ വകുപ്പ് അധികാരികളും ചേര്‍ന്ന് കാടന്‍ നിയമങ്ങള്‍ നടപ്പാക്കി തൊഴില്‍ ചെയ്യാന്‍ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് പയ്യന്നൂര്‍ ഏരിയാ ലോറി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നാളെ മുതല്‍ അനിശ്ചിതകാലത്തേക്ക് പണിമുടക്കുന്നു.   പരിയാരം മെഡിക്കല്‍ കോളജ്, പഴയങ്ങാടി, പയ്യന്നൂര്‍, പെരിങ്ങോം, ചെറുപുഴ എന്നീ പോലീസ് സ്‌റ്റേഷനുകളുടെ പരിധിയിലാണ് പണിമുടക്ക് സമരം നടത്തുന്നത്.

നിര്‍മാണ മേഖല കടുത്ത പ്രതിസന്ധിയെ നേരിടുമ്പോഴും വികസന പ്രവര്‍ത്തനങ്ങള്‍, റോഡ് നിര്‍മാണങ്ങള്‍, കെട്ടിട നിര്‍മാണങ്ങള്‍ എന്നിവയ്ക്കായി കല്ലും മണ്ണും കൊണ്ടുപോകുന്ന വാഹനങ്ങളെ തടഞ്ഞുനിര്‍ത്തി വന്‍തുക പിഴയായി ചുമത്തി പീഡിപ്പിക്കുകയാണെന്ന് സംഘടന ആരോപിച്ചു.   അനധികൃത ഖനന കേന്ദ്രങ്ങളിലും സംഭരണ വിതരണ കേന്ദ്രങ്ങളിലും പരിശോധന നടത്തി നടപടിയെടുക്കാതെയാണ് ലോറികളും ടിപ്പറുകളും റോഡില്‍ തടഞ്ഞു നിര്‍ത്തിക്കൊണ്ടുള്ള നടപടിയെന്നും ഇത്തരം നടപടികള്‍ നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ടാണ് നാളെ മുതല്‍ പണിമുടക്ക് സമരം നടത്തുന്നതെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

Related posts