അപര്‍ണ ഓട്ടോെ്രെഡവറാകുന്നു

Aparnaമഹേഷിന്റെ പ്രതികാരം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ പ്രിയ നായികയായി മാറിയ അപര്‍ണ പുതിയ ചിത്രത്തില്‍ വ്യത്യസ്ത വേഷത്തില്‍ എത്തുന്നു. തൃശിവപേരൂര്‍ ക്ലിപ്തം എന്ന ചിത്രത്തില്‍ ഓട്ടോ ഡ്രൈവറുടെ വേഷ ത്തിലാണ് താരം വരിക. നവാഗതനായ രതീഷ് കുമാര്‍ സംവിധാ നം ചെയ്യുന്ന ചിത്രത്തില്‍ ആസിഫ് അലിയാണ് നായകന്‍. ആദ്യമായി ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്. ഒരു മുഴുനീള എന്റര്‍ടെയ്‌നറായ ചിത്രത്തില്‍ ചെമ്പന്‍ വിനോദ്, ജോസ്, ഇര്‍ഷാദ്, ബാബുരാജ്, ടിനി ടോം, ശ്രീജിത്ത് രവി എന്നിവരാണ് പ്രധാന മറ്റ് കഥാപാത്രങ്ങള്‍. ഇത് കൂടാതെ അനൂപ് മേനോന്‍ നായകനാവുന്ന സര്‍വോപരി പാലാക്കാരന്‍, തമിഴ് ത്രില്ലര്‍ ചിത്രം എട്ടു തോട്ടക്കള്‍ എന്നിവയാണ് അപര്‍ണയുടെ മറ്റ് ചിത്രങ്ങള്‍.

Related posts