തുറവൂര്‍: രാജ്യത്തെ സമസ്ത മേഖലകളിലും അഴിമതികളാണ് നടക്കുന്നതെന്നും ഭരണരംഗം ഉള്‍പ്പെടെയുള്ള എല്ലാം അഴിമതി അവസാനിപ്പിക്കാന്‍ ഇടതുപക്ഷ മുന്നണി സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ഭക്ഷ്യ വിതരണ് മന്ത്രി പി.തിലോത്തമന്‍ പറഞ്ഞു. റേഷന്‍ കട വഴിയുള്ള സാധനങ്ങള്‍ ഇടനിലക്കാരില്ലാതെ സര്‍ക്കാര്‍ നേരിട്ട് കാര്‍ഡ് ഉടമകള്‍ക്ക് ആറ് മാസത്തിനുള്ളില്‍ ലഭ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. തുറവൂര്‍ കവലയ്ക്ക് കിഴക്ക് ആലും വരമ്പത്ത് സോഷ്യല്‍ ജസ്റ്റീസ് പാ ലീയേറ്റീവ് കെയര്‍ ആന്‍റ് ആന്‍റി കറപ്ഷന്‍ മൂവ്‌മെന്റ് (സ്പാ) ഓഫീസ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയാ യിരുന്നു അദ്ദേഹം.
സമ്മേളനം ഉദ്ഘാടനവും ഓണക്കോടി വിതരണോദ്ഘാടനവും എ.എം.ആരിഫ് എംഎല്‍എ നിര്‍വഹിച്ചു. സ്പാം പ്രസിഡന്റ് സി.രാജപ്പന്‍ അധ്യക്ഷത വഹിച്ചു. മുന്‍ ജില്ലാ പഞ്ചായത്ത് അംഗം കെ.ഉമേശന്‍, എല്‍. ഔസേപ്പ്, അഡ്വ.കെ.സി.ജോസഫ് മാത്തന്‍, എം.ഡി.സലിം ,പി എസ്.ഷാജി, പി.ഉണ്ണികൃഷ്ണന്‍ ,സി.പി.ബാ ഹുലേയന്‍, ആര്‍. മഹേഷ് കുമാര്‍, കെ.ആര്‍.ശശി, പി.ആര്‍.രാജേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു’