കടുത്തുരുത്തി: രോഗിയെ ആശുപ ത്രിയിലെത്തിച്ചു മടങ്ങുകയായിരുന്ന ആംബുലന്‍സ് ഓട്ടോറിക്ഷയിലിടിച്ച് അധ്യാപികയായ അമ്മയും മകളുമു ള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്. ഇന്ന് പുലര്‍ച്ചെ അഞ്ചോടെ ഏറ്റുമാ നൂര്‍-വൈക്കം റൂട്ടില്‍ കോതനല്ലൂര്‍ ഹൈസ്കൂളിന് മുന്നിലാണ് അപകടം. ഓട്ടോറിക്ഷ ഡ്രൈവര്‍ കോതനല്ലൂര്‍ പട്ടമന ജോമോന്‍ (39), യാത്രക്കാരായ കളത്തൂര്‍ ഗവണ്‍മെന്റ് യൂപി സ്കൂളിലെ അധ്യാപിക ചാമക്കാല പറയ്ക്കാട്ട് ഷീജ (40), മകള്‍ അശ്വതി (21), ആംബുലന്‍സ് ഡ്രൈവര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ബിഎസ്‌സി നഴ്‌സിംഗ് പഠനം കഴിഞ്ഞ അശ്വതിക്ക് ആറ് മാസത്തെ ട്രെയിംനിഗിനായി പാലക്കാട് ജോലി ലഭിച്ചിരുന്നു. ഇന്ന് ജോലിയില്‍ പ്രവേശിക്കേണ്ട ദിവസമായതിനാല്‍ രാവിലെ ഇരുവരും ഏറ്റുമാനൂര്‍ കെഎസ്ആര്‍ട്ടിസി ബസ് സ്റ്റാന്‍ഡിലേക്ക് പോകുമ്പോളാണ് അപകടം. അശ്വതിയുടെ കാല്‍ രണ്ടായി ഒടിഞ്ഞു. തലയ്ക്കും മുറിവുണ്ട്. ഇരുവരും തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ജോമോനും ആംബുലന്‍സ് ഡ്രൈവറും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗിയെ എത്തിച്ച ശേഷം എര്‍ണാകുളത്തേക്ക് മടങ്ങി പോവൂകയായിരുന്ന ആംബുലന്‍സാണ് അപകടത്തില്‍പെട്ടത്. അപകടത്തില്‍ ഓട്ടോറിക്ഷയും ആംബുലന്‍സും പൂര്‍ണമായും തകര്‍ന്നു. കടുത്തുരുത്തി പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.