വലപ്പാട്: ആനവിഴുങ്ങിയില്‍ അനധികൃതമായി ബീവറേജ് വിദേശമദ്യ ഷാപ്പ് ഉടന്‍ പൂട്ടണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം തുടങ്ങി. സ്ത്രീകളും കൂട്ടികളുമടക്കം രംഗത്തിറങ്ങിയതോടെ പ്രതിഷേധമിരമ്പി. സമരപ്രഖ്യാപനത്തോടൊപ്പം മദ്യമെന്ന ഇരുട്ടിനെതിരെ മെഴുകുതിരികള്‍ തെളിയിച്ച് പരിസരവാസികളായ അമ്മമാരും കുട്ടികളും മദ്യവിരുദ്ധ പ്രവര്‍ത്തകരും അണിനിരന്നത് ശ്രദ്ധേയമായി.
ആന വിഴുങ്ങി ബീവറേജ് ഷാപ്പിനു മുമ്പിലായിരുന്നു പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്. തൃശൂര്‍ അതിരൂപത കെസിബിസി മദ്യവിരുദ്ധ സമിതി ഡയറക്ടര്‍ റവ. ഡോ. ദേവസി പന്തല്ലൂക്കാരന്‍ ഉദ്ഘാടനം ചെയ്തു. വലപ്പാട് ഗ്രാമപഞ്ചായത്തംഗം ഉഷാ ജോഷി അധ്യക്ഷത വഹിച്ചു. കവിയത്രി ബള്‍ക്കീസ് ബാനു, മദ്യനിരോധന സമിതി സംസ്ഥാന സെക്രട്ടറി സി.സി.സാജന്‍, പ്രജീഷ്, ആനന്ദന്‍, ബഷീര്‍, വീരാന്‍കുട്ടി, എം.കെ.ബാബു എന്നിവര്‍ പ്രസംഗിച്ചു. ജോസ് ആലപ്പാട്ട് സ്വാഗതവും ആര്‍.എ. മുഹമ്മദ് നന്ദിയും പറഞ്ഞു.
ഈ മദ്യശാലയുടെ ദുരിതം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്ന ശോഭ സിദ്ധാര്‍ഥന്‍ സമരക്കാര്‍ക്ക് തിരികള്‍ തെളിയിച്ച് നല്‍കി. പരിസരവാസികളുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് നാട്ടുകാര്‍ക്ക് ശല്യമായ ബിവറേജ് വിദേശമദ്യഷാപ്പ് ആന വിഴുങ്ങിയില്‍ അനധികൃതമായി സ്ഥാപിച്ചത്.