തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗം ആനാവൂര്‍ നാഗപ്പനെ തെരഞ്ഞെടുത്തു. ജില്ലാ സെക്രട്ടറിയായിരുന്ന കടകംപള്ളി സുരേന്ദ്രന് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന്റെ ഭാഗമായി സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ് പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തത്. ഇന്നലെ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗമാണ് ആനാവൂര്‍ നാഗപ്പനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്.
പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റംഗം ആനത്തലവട്ടം ആനന്ദന്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കടകംപള്ളി സുരേന്ദ്രന്, എം. വിജയകുമാര്‍, കോലിയക്കോട് കൃഷ്ണന് നായര്‍, പിരപ്പന്‍കോട് മുരളി, ടി.എന്‍. സീമ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.കര്‍ഷക തൊഴിലാളി യൂണിയന് സംസ്ഥാന പ്രസിഡന്റ്, കേന്ദ്ര വര്‍ക്കിംഗ് കമ്മിറ്റി അംഗം, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകൡ പ്രവര്‍ത്തിച്ചിട്ടുണ്ട്. നെയ്യാറ്റിന്‍കര കുന്നത്തുകാല്‍ പഞ്ചായത്തിലെ ആനാവൂര്‍ സ്വദേശിയാണ്. ശശികലയാണ് ഭാര്യ. ദീപു, ദീപ എന്നിവര്‍ മക്കളാണ്.