ആലക്കോട് ‘ടൗണില്‍ വീണ്ടും മാലിന്യം നിറഞ്ഞു

TCR-WASTEആലക്കോട്: കൊട്ടിഘോഷിച്ച് നടത്തിയ ആലക്കോട് ടൗണ്‍ സുചീകരണം പ്രഹസനമായതായി ആക്ഷേപം. ശുചീകരണം കഴിഞ്ഞിട്ടും പല ഭാഗത്തും കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങള്‍ പകര്‍ച്ചവ്യാധി കേന്ദ്രങ്ങളായി മാറുന്നാതായാണ് ആരോപണം. കഴിഞ്ഞ ദിവസമാണ് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മഴക്കാല പൂര്‍വ ശുചീകരണം നടത്തിയത്. എന്നാല്‍ ശുചീകരണം കഴിഞ്ഞു മണിക്കൂറുകള്‍ക്കകം ടൗണ്‍ വീണ്ടും മാലിന്യത്താല്‍ നിറഞ്ഞു. ടൗണിലെ പ്രധാന ഷോപ്പിംഗ് കോംപ്ലക്‌സ്, വി-ഹെല്‍പ് ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ വീണ്ടും മാലിന്യക്കൂമ്പാരമാണ്.

ഇവിടങ്ങളില്‍ മാലിന്യം കുന്നുകൂടിയതോടെ കൊതുകളുടെ താവളമായിരിക്കുകയാണ്. ഒറ്റ നോട്ടത്തില്‍ കാണുന്ന ടൗണിലെ മാലിന്യങ്ങള്‍ മാത്രം ശുചീകരണത്തിന്റെ ഭാഗമായി നീക്കം ചെയ്തപ്പോള്‍ ടൗണിലെ കച്ചവടസ്ഥാപനങ്ങളുടെ പിന്നാമ്പുറങ്ങള്‍ മാലിന്യനിക്ഷേപ കേന്ദ്രങ്ങളായി തുടരുകയാണ്. ഈ ഭാഗങ്ങളില്‍ മഴ കൂടി ആരംഭിച്ചതോടെ രൂക്ഷഗന്ധമാണ്. ശുചീകരണം നടത്തുന്നതല്ലാതെ മാലിന്യ നിര്‍മാര്‍ജനത്തിന് ശാശ്വതമായ പരിഹാരം കാണാന്‍ പഞ്ചായത്ത് അധികൃതര്‍ക്കായിട്ടില്ല. അഞ്ഞൂറിലധിം കച്ചവടസ്ഥാപനങ്ങളുള്ള ആലക്കോട് ഇതിന് ഒരു സ്ഥിരം സംവിധാനം അടിയന്തരാവശ്യമാണ്.

Related posts