ആസിഫ് അലി സ്ക്രിപ്റ്റ് തിരിച്ചു നല്കിയില്ലെന്ന് തിരക്കഥാകൃത്ത് ശരത് ചന്ദ്രന്‍

asifരണ്ടു വര്‍ഷം മുമ്പ് തന്റെ കൈയില്‍ നിന്നും വാങ്ങിയ സ്ക്രിപ്റ്റ് നടന്‍ ആസിഫ് അലി ഇതുവരെ തിരിച്ചു നല്കിയിട്ടില്ലെന്ന് തിരക്കഥാകൃത്ത് ശരത് ചന്ദ്രന്‍ വയനാട്. ഒരു സിനിമ മാസികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ഇത്തരം ആരോപണവുമായി തിരക്കഥാകൃത്ത് രംഗത്ത് വന്നിട്ടുള്ളത്.

ആസിഫ് അലിയെ നായകനാക്കി താന്‍ സംവിധാനം ചെയ്യാനിരുന്ന കുയില്‍ എന്ന ചിത്രത്തിന്റെ തിരക്കഥയാണ് ആസിഫ് അലി വായിക്കാന്‍ വാങ്ങിയിട്ട്  തിരിച്ചു നല്കാത്തത്. രണ്ടു വര്‍ഷം മുമ്പ് ആസിഫ് അലിയെ കാരവാനില്‍ വച്ച് കാണുകയും സ്ക്രിപ്റ്റ് നല്കുകയും ചെയ്തു. എന്നാല്‍ പിന്നീട് ഇത് തിരിച്ചു നല്കാന്‍ ആസിഫ് അലി തയ്യാറായിട്ടില്ല. ആസിഫിനെ ഫോണില്‍ പലതവണ വിളിച്ചെങ്കിലും ഫോണ്‍ എടുത്തിട്ടില്ല ഇതുവരെ. സ്ക്രിപ്റ്റ് തിരിച്ചു നല്കാനുള്ള മാന്യതയെങ്കിലും നടന്‍ കാട്ടണമെന്ന് ശരത് ചന്ദ്രന്‍ പറഞ്ഞു.

Related posts