നയന്‍സിന്റെ ഉയര്‍ച്ചയ്ക്ക് കാരണം ഗ്ലാമറസ് വേഷങ്ങളാണ്, താന്‍ തഴയപ്പെട്ടത് ഗ്ലാമറസ് ആകാത്തത് കൊണ്ടും…. പറയുന്നത് നടി മനോചിത്ര. എന്നാല്‍ ഇനി താന്‍ ആകെ മൊത്തം മാറേണ്ടിയിരിക്കുന്നു. ഇനി ഗ്ലാമറസ് വേഷങ്ങള്‍ വന്നാല്‍ സ്വീകരിക്കും. തമിഴകത്ത് തിളങ്ങാന്‍ രണ്ടും കല്പിച്ചുള്ള തീരുമാനങ്ങള്‍ എടുത്തിരിക്കുകയാണ് മനോചിത്ര.
അവള് പെയര്‍ തമിഴരസി എന്ന ചിത്രത്തിലൂടെയാണ് മനോചിത്ര അഭിനയരംഗത്ത് എത്തുന്നത്. പിന്നീട് വീരം എന്ന സിനിമയിലും അഭിനയിച്ചു. വീരത്തില്‍ സഹനടിയായി എത്തിയത് കാരണം പിന്നീട് തേടിയെത്തിയ വേഷങ്ങളെല്ലാം സഹനടി വേഷങ്ങള്‍ തന്നെ. ഇതോടെ മുന്‍നിരയിലേക്ക് എത്താനുള്ള അവസരം നഷ്ടപ്പെടുകയായിരുന്നുവെന്നും നടി പറഞ്ഞു. അതുകൊണ്ട് തന്നെ ഇനി സഹനടി വേഷങ്ങള്‍ സ്വീകരിക്കില്ലായെന്ന ഉറച്ച തീരുമാനം എടുത്തിരിക്കുകയാണ് മനോചിത്ര.