ഇന്ന് ലോക ശുചിമുറി ദിനം ; സ്കൂളുകളില്‍ ഉപയോഗശൂന്യമായ ശുചിമുറികളുടെ എണ്ണം കൂടുന്നു

tvm-toiletസെലസ്റ്റിന്‍ രാജ്

പാറശാല: ശുചിത്വത്തിനു വേണ്ടി വര്‍ഷംതോറും കോടികള്‍ ചെലവഴി ക്കുമ്പോഴും. ഉള്ള ശുചിമുറികള്‍ പോലും ഉപയോഗിക്കാന്‍ കഴിയാതെ ബുദ്ധി മുട്ടുകയാണ് വിദ്യാര്‍ഥിനികള്‍.  മറ്റൊരു ലോക ശുചിമുറി ദിനം കൂടി ഇന്ന് ആചരിക്കുമ്പോള്‍ നിലവിലുള്ള ശുചിമുറികള്‍ വൃത്തിയായി സൂക്ഷി ക്കുവാനോ  ഉപയോഗയോഗ്യ മാക്കാനോ അധികൃതര്‍ തയ്യാറാകുന്നില്ല എന്ന ആരോപണം ശക്തമാണ്.

സംസ്ഥാനത്തെ സര്‍ക്കാര്‍ സ്കൂളുകളിലെ ശുചിമുറി കളുടെ കാര്യം വളരെ പരിതാപകരമാണ്. ഇതുമൂലം വിദ്യാര്‍ഥിനികള്‍ അനുഭവി ക്കുന്ന സമ്മര്‍ദ്ദം വളരെ വലുതാണെന്ന് അധ്യാപികമാരും അമ്മമാരും പറയുന്നു. ആയിരത്തിലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്കൂളുകളില്‍ പോലും വിരലില്‍ എണ്ണാവുന്ന ശുചിമുറി കളേയുള്ളൂ . പല സ്കൂളുകളിലും ശുചിമുറികളിലെ വൃത്തിയില്ലായ്മ കാരണം വിദ്യാര്‍ഥികള്‍ ഉപയോഗിക്കാറില്ല. ഇത് പെണ്‍കുട്ടി കളെയാണ് ഏറെ ബാധിക്കുന്നത്.

ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്ന വിദ്യാര്‍ഥിനി കളിലധികവും മൂത്രാശയ അണുബാധ യാണെ ന്നു ഡോക്ടര്‍മാര്‍ പറയുന്നു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ കോടിക്കണക്കിനു രൂപ സ്കൂളുകളി ലെയും പൊതുസ്ഥലങ്ങളിലെയു  ശുചിത്വത്തിനുവേണ്ടി ചെലവഴിക്കു മ്പോഴും ഇതൊ ന്നും പ്രവര്‍ത്തികമാ ക്കുവാന്‍ അധികൃതര്‍ തയ്യാറാകു ന്നില്ലെന്നും സ്കൂള്‍ പിടിഎ കള്‍ പോലും തങ്ങള്‍ ക്കെത്ര കൊയ്യാമെന്നു നോക്കു ന്നതല്ലാതെ വിദ്യാര്‍ ഥികളു ടെയോ നന്മക്കുവേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും ,ഇതിനു മാറ്റം വേണമെന്നുമാണ് രക്ഷിതാക്കള്‍ ആവശ്യ പ്പെടുന്നത്.

Related posts