എല്‍ഡിഎഫ് വന്‍വിജയം കരസ്ഥമാക്കുമെന്ന് മുകേഷ്

Mukeshകൊല്ലം: കൊല്ലത്ത് ഇടതുമുന്നണി വന്‍ വിജയം കരസ്ഥമാക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി നടന്‍ മുകേഷ്. പട്ടത്താനം എസ്എന്‍ഡിപി സ്കൂളില്‍ വോട്ടുചെയ്ത ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊല്ലത്ത് മാത്രമല്ല ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും എല്‍ഡിഎഫ് അനുകൂല തരംഗമാണുള്ളത്. സംസ്ഥാനത്താകമാനം ഇതുതന്നെയാണ് സ്ഥിതി. ജനങ്ങള്‍ എല്‍ഡിഎഫ് അധികാരത്തില്‍ വരണമെന്ന് ആഗ്രഹിക്കുന്നു. എല്ലായിടത്തുനിന്നും നല്ല പ്രതികരണാണ്തനിക്ക്  ലഭിച്ചത്. മികച്ച വിജയം തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും മുകേഷ് ആവര്‍ത്തിച്ചു.

Related posts