കരുനാഗപ്പള്ളി: പെട്രോള്‍, പാചകവാതക വിലകള്‍ അടിക്കടി വര്‍ധിപ്പിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിയി ലും, രൂക്ഷമായ വിലക്കയറ്റം, മാര്‍ക്സിസ്റ്റ് ആക്രമണം എന്നിവയിലും പ്രതിഷേധിച്ച് 20 ന് ധര്‍ണ നടത്തും. രാവിലെ പത്തിന് കരുനാഗപ്പള്ളി ഹെഡ് പോസ്റ്റ് ഓഫീസിന് മുമ്പില്‍ കരുനാഗപ്പള്ളി ഓച്ചിറ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ധര്‍ണ. മെമ്പര്‍ നാരായണപിള്ള ഹാളില്‍ ചേര്‍ന്ന യോഗം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് കെ.സി.രാജന് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എന്‍. അജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു.
യോഗത്തില്‍ കോണ്‍ഗ്രസ് നേതാക്കളായ ആര്. രാജശേഖരന്, കെ.ജി.രവി, ചിറ്റുമൂല നാസര്‍, തൊടിയൂര്‍ രാമചന്ദ്രന്, എം. അന്‍സാര്‍, റ്റി. തങ്കച്ചന്, കെ.കെ.സുനില്‍കുമാര്‍, മുനമ്പത്ത് വഹാബ്, കെ.രാജശേഖരന്, എം. ശിവരാമന്, നീലികുളം സദാനന്ദന്, സി.ഒ കണ്ണന് എന്നിവര്‍ പ്രസംഗിച്ചു.