നെയ്യാറ്റിന്‍കര : ഉമ്മന്‍ ചാണ്ടി നേതൃത്വം നല്കുന്ന കളങ്കിത ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥികളെ കെട്ടുകെട്ടിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്. യുഡിഎഫ് സ്ഥാനാര്‍ഥികളില്‍ ഭൂരിഭാഗവും ബാര്‍ കോഴ കേസിലും അഴിമതി ആരോപണങ്ങളില്‍പ്പെട്ട കേസുകളിലും കോടതിയുടെ പരാമര്‍ശങ്ങള്‍ ഏറ്റുവാങ്ങിയവരാണ്.ഈ കളങ്കിതരെ സ്ഥാനാര്‍ഥിത്വത്തില്‍ നിന്നും ഒഴിവാക്കണമെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന് തന്നെ ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടു. പക്ഷേ, ഉമ്മന്‍ ചാണ്ടി ഇതിനെ എതിര്‍ത്ത് സീറ്റ് വാങ്ങി നല്‍കുകയായിരുന്നുവെന്നും ഇവരെ ഒറ്റക്കെട്ടായി തുരത്തണമെന്നും വി.എസ്. പറഞ്ഞു.
നെയ്യാറ്റിന്‍കര എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ. ആന്‍സലന്റെ തെരഞ്ഞെടുപ്പ് കണ്വന്ഷന് ഇന്നലെ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എല്‍ഡിഎഫ് അധികാരത്തിലെത്തിയാല്‍ പൊതുവിതരണ സമ്പ്രദായം വീണ്ടും നടപ്പാക്കും. 45 രൂപയുടെ അരി 14 രൂപയ്ക്ക് നല്‍കുമെന്നും വി.എസ്. കൂട്ടിച്ചേര്‍ത്തു. വിദേശത്തെ സ്വിസ് ബാങ്കിലടക്കമുള്ള കള്ളപ്പണങ്ങള് പിന്‍വലിച്ചിട്ട് വോട്ടര്‍മാരുടെ അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കണമെന്ന് പറഞ്ഞ നരേന്ദ്ര മോഡി പ്രധാനമന്ത്രി ആയപ്പോള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് വിദേശപര്യടനം നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.
നെയ്യാറ്റിന്‍കര നഗരസഭ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച കണ്‍വന്‍ഷനില്‍ അയ്യപ്പന്‍നായര്‍ അധ്യക്ഷനായിരുന്നു. എല്‍ഡിഎഫ് നെയ്യാറ്റിന്‍കര സ്ഥാനാര്‍ഥി കെ. ആന്‍സലന്‍, പാറശാല സ്ഥാനാര്‍ഥി സി.കെ. ഹരീന്ദ്രന്‍, ആനത്തലവട്ടം ആനന്ദന്, ജയന്‍ബാബു, എം. വിജയകുമാര്‍, സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്, എല്‍ഡിഎഫ് നിയോജകമണ്ഡലം കണ്‍വീനര്‍ കൊടങ്ങാവിള വിജയകുമാര്‍ എന്നി