കാക്കാത്തോട് ബസ്‌സ്റ്റാന്‍ഡിനു സമീപം അപകടക്കിണര്‍

KNR-KINARതളിപ്പറമ്പ്: സംസ്ഥാനപാതയില്‍ അപകടം വാപിളര്‍ന്നു നില്‍ക്കുമ്പോഴും ഉത്തരവാദപ്പെട്ട അധികൃതര്‍ക്ക് യാതൊരു കുലുക്കവുമില്ല. തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാത 36 ല്‍ കാക്കാത്തോട് ബസ്‌സ്റ്റാന്‍ഡിനു സമീപത്തെ അപകടക്കിണറിന്റെ ഒരുഭാഗം തകര്‍ന്ന് ഏതുസമയത്തും ഇടിഞ്ഞുതാഴാമെന്ന നിലയിലാണിപ്പോള്‍. പകുതിയിലധികം ഭാഗം സംസ്ഥാനപാതയുടെ ടാര്‍ ചെയ്ത ഭാഗത്തിനുള്ളില്‍ ഒളിഞ്ഞുകിടക്കുന്ന ഈ കിണര്‍ കാരണം ഇവിടെ റോഡ് തന്നെ വളഞ്ഞിരിക്കുന്നത് അപകടസാധ്യത കൂട്ടിയിട്ടുണ്ട്.

നിത്യേന നൂറുകണക്കിനു വാഹനങ്ങള്‍ കടന്നുപോകുന്ന സംസ്ഥാനപാതയില്‍ ഇത്തരെമാരു കിണര്‍ മൂടാതെ നിലനിര്‍ത്തുന്നതിന്റെ പിറകിലെ രഹസ്യമെന്തെന്നു പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ വ്യക്തമാക്കണമന്നു നാട്ടുകാര്‍ ആവശ്യപ്പെടുകയാണ്. നിരവധി തവണ താലൂക്ക് വികസനസമിതി യോഗത്തിലും, ജയിംസ് മാത്യു എംഎല്‍എക്ക് മുന്നിലും നാട്ടുകാര്‍ ഈ അപകടക്കിണറിന്റെ സ്ഥിതി അവതരിപ്പിച്ചിരുന്നുവെങ്കിലും യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല. എന്തെങ്കിലും ആപത്തുകള്‍ നടന്നതിനുശേഷം മാത്രം പ്രശ്‌നത്തില്‍ ഇടപെടുന്ന പതിവ് മാറ്റണമെന്നു പ്രദേശവാസികള്‍ ആവശ്യപ്പെടുന്നു.

Related posts