കാണികളില്‍ കൗതുകം വിരിയിച്ച് വീണ്ടും ചക്കപ്പഴം തീറ്റമത്സരം

ALP-JACKFRUITപത്തനംതിട്ട: മുനിസിപ്പല്‍ ഗ്രൗണ്ടില്‍ നടക്കുന്ന ചക്ക മഹോല്‍സവത്തോടനുബന്ധിച്ചു സംഘടിപ്പിച്ച ചക്കപ്പഴം തീറ്റ മല്‍സരം കാണികള്‍ക്ക് കൗതുകമായി. പുരുഷന്മാര്‍ക്കും വനിതകള്‍ക്കും കുട്ടികള്‍ക്കുമായാണ് മത്സരം നടന്നത്. 15 ചുള കുറഞ്ഞ സമയത്തിനുള്ളില്‍ തിന്നു തീര്‍ക്കുക എന്നതായിരുന്നു മത്സരം. പുരുഷന്മാരുടെ വിഭാഗത്തില്‍ പന്ത്രണ്ടുപേര്‍ മത്സരിച്ചു.

പാലക്കാട് സ്വദേശി കണ്ണന്‍ ഒന്നാം സ്ഥാനവും കുമ്പളാംപൊയ്ക സ്വദേശി റെജിന്‍് ജേക്കബ് മാമന്‍ രണ്ടാം സ്ഥാനവും നേടി. സ്ത്രീകളുടെ വിഭാഗത്തില്‍ ഒമ്പതുപേര്‍ മത്സരിച്ചപ്പോള്‍ കോന്നി സ്വദേശിനി ജെസി ഒന്നാം സ്ഥാനവും കൊല്ലംപടി സ്വദേശിനി അജിത രണ്ടാം സ്ഥാനവും നേടി. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഏഴ്‌പേര്‍ മത്സരിച്ചപ്പോള്‍ അഴൂര്‍ സ്വദേശി മുഹമ്മദ് ഷാറൂഖ് ഒന്നാം സ്ഥാനവും പത്തനംതിട്ട സ്വദേശി രാഹുല്‍ രണ്ടാം സ്ഥാനവും നേടി.

പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മൂന്നുപേര്‍ മത്സരിച്ചപ്പോള്‍ കൈപ്പട്ടൂര്‍ സ്വദേശിനി ജോനി മേരി ജോര്‍ജ് ഒന്നാം സ്ഥാനവും പത്തനംതിട്ട സ്വദേശിനി അംഷിത രണ്ടാം സ്ഥാനവും  നേടി. വിജയികള്‍ക്ക് നാളെ നടക്കുന്ന സമാപന സമ്മേളനത്തില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും.

Related posts